കോഴിക്കോട്: അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും പൗരോഹിത്യ ബന്ധനങ്ങളിൽ നിന്നും സാധാരണക്കാരെ മോചിപ്പിച്ച് നവോത്ഥാനത്തിന്റെയും ഏകദൈവാരാധനയുടെയും മാര്ഗാത്തിലേക്ക് വഴിനടത്താൻ സുന്നി-മുജാഹിദ് സംവാദങ്ങൾകൊണ്ട് സാധിച്ചിട്ടുണ്ടെന്ന് കെ എൻ എം സംസ്ഥാന ജന. സെക്രട്ടറി സി പി ഉമർ സുല്ലമി പറഞ്ഞു. ‘കുറ്റിച്ചിറ സുന്നി-മുജാഹിദ് സംവാദം: യഥാര്ഥധത്തിൽ സംഭവിച്ചതെന്ത്?’ എന്ന വിഷയത്തിൽ കെ എൻ എം കുറ്റിച്ചിറ ഡിവിഷൻ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവാദങ്ങളിൽ നിന്ന് സാധാരണക്കാർ സത്യം മനസ്സിലാക്കുമെന്ന് ഭയപ്പെട്ട പൗരോഹിത്യം കുറ്റിച്ചിറ സംവാദത്തിനു ശേഷം നടന്ന ഒരു സംവാദവും സമാധാനപരമായി അവസാനിപ്പിക്കാൻ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എ അബ്‌ദുസ്സലാം സുല്ലമി, അലിമദനി മൊറയൂർ പ്രസംഗിച്ചു. സിദ്ദീഖലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. അന്സാറർ ഒതായി സ്വാഗതവും ഹംദാൻ എസ് വി നന്ദിയും പറഞ്ഞു.
1 വായനക്കാരുടെ പ്രതികരണങ്ങൾ :
السلام عليكم
NINGAL ENTHINANNU "ISLAHI, K.N.M, SALAFI,MUJAHID" ENEE PERUKAL UPAYOGIKKUNNATH..? AALUKALE KABALIPPIKKUVANANOO..? NILAVIL EE PERULLA SANGADANA UNDAYIRIKKE AA SANGADANAYUDE PERU UPAYOGIKKUNNATH SHERIYANOO... CHINTHIKKUKA.. ALLAHU KATHURAKSHIKATTE
BY,
NOUFAL
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം