കോഴിക്കോട് : നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വോട്ടു ചെയ്യാനും അംഗങ്ങള്‍ക്ക് അനുമതി നല്‌കിയിട്ടുണ്ടെങ്കില്‍ അതിനനുസൃതമായി തങ്ങളുടെ ഭരണഘടന ഭേദഗതി ചെയ്‌തിട്ടുണ്ടോ എന്ന് ജമാഅത്തെ ഇസ്‌ലാമി വ്യക്തമാക്കണമെന്ന് ഐ എസ് എം കോഴിക്കോട്ട് സംഘടിപ്പിച്ച `മതരാഷ്‌ട്ര വാദത്തില്‍ നിന്നും മതേതരത്വത്തിലേക്ക്' എന്ന വിശദീകരണ സമ്മേളനം ആവശ്യപ്പെട്ടു.
മതേതര ജനാധിപത്യ വ്യവസ്ഥയില്‍ നിയമനിര്‍മാണ സഭകളില്‍ അംഗമാകുന്നതും വോട്ടു ചെയ്യുന്നതുമെല്ലാം മതവിരുദ്ധമാണെന്ന നിലപാട് ഭരണഘടനയില്‍ നിലനിര്‍ത്തിക്കൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വോട്ടു ചെയ്യുന്നതും കാപട്യമാണ്. ഭരണഘടനയിലും ആശയാര്‍ദര്‍ശങ്ങളിലും ജനാധിപത്യത്തെയും മതേതരത്വത്തെയും തള്ളിപ്പറയുകയും പ്രായോഗിക തലത്തില്‍ അതംഗീകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് നിരക്കുന്നതല്ല. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ മൗദൂദിയെ തള്ളിപ്പറഞ്ഞത് ജമാഅത്തിന്റെ ഔദ്യോഗിക നിലപാടാണോ അല്ലയോ എന്ന് വ്യക്തമാക്കണം. അമീര്‍ തള്ളിപ്പറയുകയും അസിസ്റ്റന്റ് അമീര്‍ മൗദൂദിയെ ശരിവെക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് പൊതുസമൂഹത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതിനാല്‍ നിലപാട് തുറന്നു പറയാന്‍ ജമാഅത്ത് നേതൃത്വത്തിന് ബാധ്യതയുണ്ട്.
ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനക്ക് തന്നെ വിരുദ്ധമായി സംഘടന നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് പ്രസക്തി നഷ്‌ടപ്പെട്ടിരിക്കുന്നു. നിലവിലുള്ള മുസ്‌ലിം സംഘടനകളില്‍ നിന്ന് വ്യതിരിക്തമായി മതപരമായോ രാഷ്‌ട്രീയപരമായോ ഒരു നിലപാടും ജമാഅത്തെ ഇസ്‌ലാമിക്ക് നിലവിലില്ലെന്നിരിക്കെ സമുദായത്തിന്റെ മുഖ്യധാരയോട് ഐക്യപ്പെടാന്‍ ജമാഅത്തെ ഇസ്‌ലാമി സന്നദ്ധമാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍സുല്ലമി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. മതത്തെ രാഷ്‌ട്രീയ വല്‌ക്കരിച്ച് അധികാരത്തിലേക്ക് കുറുക്കുവഴി തേടിയതിന്റെ പ്രത്യുല്‌പന്നമാണ് മതതീവ്രവാദമെന്ന് ഉമര്‍ സുല്ലമി പറഞ്ഞു. ഭീകരത സൃഷ്‌ടിക്കുന്നവര്‍ ഒരിക്കലും പരസ്യമായി രംഗത്തു വരാറില്ല. അവസരം ഒരുക്കി പിന്നിലേക്ക് ഒളിക്കുന്ന നിലപാടാണ് മതതീവ്രവാദസംഘടനകള്‍ എല്ലാ കാലത്തും പിന്‍തുടര്‍ന്നിരുന്നത്. രാജ്യത്തെ മുസ്‌ലിംകളെ മതതീവ്രവാദത്തിലേക്ക് ആവാഹിക്കുന്നതില്‍ ആശയപരമായ സംഭാവന അര്‍പ്പിച്ചതില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പങ്ക് അനിഷേധ്യമാണെന്ന് സി പി ഉമര്‍ സുല്ലമി പറഞ്ഞു.
കെ എന്‍ എം ജില്ലാ പ്രസിഡന്റ് ജാഫര്‍ അത്തോളി അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജി, സി ടി അബ്‌ദുറഹീം, ശംസുദ്ദീന്‍ പാലക്കോട്, മുര്‍ശിദ് പാലത്ത്, സി മരക്കാരുട്ടി, ഫൈസല്‍ നന്മണ്ട, ശുക്കൂര്‍ കോണിക്കല്‍, ഷനൂബ് ഒളവണ്ണ, അഫ്‌താഷ് ചാലിയം, നജ്‌മുദ്ദീന്‍ കല്ലായി തുടങ്ങിയവര്‍ പ്രസംഗിച്ചു.
18 വായനക്കാരുടെ പ്രതികരണങ്ങൾ :
ജമാഅത് വേദികളില്‍ സ്ഥിരം പ്രഭാഷകരായ ചില നല്ല പ്രഭാഷകന്മാരുടെ സര്ട്ടിഫികറ്റ് ഉയര്‍ത്തിപ്പിടിച്ചു പഴയ ആദര്‍ശം വീണ്ടും മുഖം മൂടിയണിഞ്ഞു കൊണ്ട് നടക്കാനാണ് ജമാഅത്തെ ഇസ്ലാമി വീണ്ടും ശ്രമിക്കുന്നത് .
അവര്‍ക്കുണ്ടോ ഉര്‍ദുവില്‍ ഉള്ള മൌദൂതിയന്‍ സാഹിത്യങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന മത രാഷ്ട്ര വാദം പരിശോധിക്കുവാന്‍ സമയം...
ഇന്നലെ കണ്ട എന്റെ ജ്യേഷ്ഠ സഹോദരനായ ജമാഅത് പ്രവര്‍ത്തകന്‍ പറഞ്ഞത് ഞങ്ങള്‍ ജനാധിപത്യം അന്ഗീകരിക്കുകയെ ഇല്ല , ജനാധിപത്യം
അന്ഗീകരിക്കുന്നത് തൌഹീദ് നു വിരുദ്ധമാണ് എന്നാണു . ജമാഅത്ത് അമീര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞത് , ജമാഅത്തെ ഇസ്ലാമി ജനാധിപത്യ പ്രസ്ഥാനമാണെന്നും ഒരു കാലത്തും ജമാഅത്തെ ഇസ്ലാമി ജനാധിപത്യത്തെ എതിര്‍ത്തിട്ടില്ല എന്നുമാണ് .
ഒരു നുണ സ്ഥാപിക്കുവാന്‍ നൂറു നുണ പറയുന്നവര്‍ എന്നല്ലാതെ ഇവരെ കുറിച്ച് മറ്റെന്തു പറയാന്‍ ...???
നിങ്ങള്‍ ജനാതിപത്യതിലും മതേതരത്വത്തിലും വിശ്വസിക്കുന്നവരാനല്ലോ ----സമ്മതിച്ചു--ഇന്ത്യന്‍ കാഴ്ചപ്പാടില്‍ ഇസ്ലാമില്‍ നിന്ന് കൊണ്ട് ഇതിനെ ഒന്ന് വിവരിച്ചു തരൂ പ്രിയ മുജാഹിദ് സുഹൃത്തുക്കളെ????ദയവു ചെയ്തു ബനു ഇസ്രയേലികള്‍ ആകാതിരിക്കാന്‍ ശ്രമിക്കുക-ഒന്നുകില്‍ പൂര്‍ണമായും ഇസ്ലാമില്‍ പ്രവേശിക്കുക അല്ലെങ്കില്‍ ജാഹിളിയ്യത്തില്‍ നില്‍ക്കുക--രണ്ടും കേട്ട പണി മുജകള്‍ക്ക് നന്നല്ല--നുണ അത് ഏറ്റവും കൂടുതല്‍ ചേരുക നിങ്ങള്‍ക്ക് തന്നെയാണ്=====
അബൂ സജ്ല,
ഏതു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും മറ്റുള്ളവരുടെ അവകാശങ്ങളില്‍ കൈ വെക്കാതെ സ്വന്തം മത വിശ്വസമാനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യം ഇന്ത്യ മഹാരാജ്യത് ഉണ്ട് .ആഗോള മുതലാളിത്വം ,സാമ്രാജ്യത്വ അധിനിവേശം എന്നൊക്കെ നൂറ്റൊന്നു ആവര്‍ത്തിക്കുമ്പോള്‍ തന്നെ വര്‍ഗ്ഗീയ ഫാഷിസ്ടുകള്‍ നമ്മുടെ രാജ്യത് അധികാരത്തില്‍ വരുന്നത് തടയുന്നതിന് വേണ്ടി ' വെളിവോട് കൂടി ' പ്രവര്തിക്കലാണ് ബുദ്ധി .
ജനാധിപത്യം എന്നാല്‍ 'ഭൂരിപക്ഷം' നിയമങ്ങള്ണ്ടാക്കുക എന്നതാണ് . എന്നാല്‍ അത്തരം നിയമങ്ങള്‍ മത വിരുദ്ധമായാല്‍ അതിനെ ചോദ്യം ചെയ്യുവാനും , അനുസരിക്കാതെ സമാധാന പരമായി പ്രതിഷേധിക്കുവാനും നമുക്ക് അവകാശമുണ്ട് .(ലോകത് ഏറ്റവും നല്ല രീതിയില്‍ മുസ്ലിംകള്‍ക്ക് ജീവിക്കുവാന്‍ സ്വാതന്ത്ര്യമുള്ള രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ ഇന്ത്യ ഉണ്ട് എന്നാ കാര്യത്തില്‍ തര്‍ക്കമുണ്ടോ ?. മത വിരുദ്ധ നിയമങ്ങള്‍ ഉണ്ടാകുവാതിരിക്കുവാന്‍ വേണ്ടി തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു നിയമ നിര്‍മ്മാണ സഭകളില്‍ സമുദായ സ്നേഹികളായ നേതാക്കള്‍ പോയതിന്റെ ഫലാമാണ് അത് .അന്ന് അതൊക്കെ ശിര്‍ക്കിലും കുഫ്രിലും പങ്കു പററ്ലായി വ്യാഖ്യാനിച്ചവരാന് ജമാഅതുകാര്‍ )
കൂടുതല്‍ വിശദമായി ദാ ഇവിടെ മനസ്സിലാക്കാം
ലോകത്തിലെ വിവരമുള്ള എല്ലാ സലഫി പണ്ഡിതന്മാരും ആതുനിക ജനാതിപത്യതേ എതിര്‍ത്തിട്ടുണ്ട് ..അതെല്ലാം നിങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ് ..ഓണ്‍ലൈന്‍ സലഫി സൈറുകളില ഒന്ന് കണ്ണോടിച്ചു നോക്കിയാല്‍ മതി ..ജമാ അത് ഇസ്ലാമി ഉണ്ടാകുന്നതിനു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അവര്‍ അതിനെ വിമര്‍ശിച്ചിട്ടുണ്ട് ..അതൊന്നും ഇന്നുള്ള നവ മുജാഹിട് പണ്ഡിതന്മാര്‍ കാണില്ല ..കാരണം നിലവിലെ രാഷ്ട്രീയ പാര്ടികളുടെയ് ഓശാരം പറ്റുന്നവരല്ലേയ് അതിലെ ഭൂരിഭാഗം അണികളും ...പിന്നെഗനേ കാണാന്‍ .. ജനാടിപത്യത്തിനു കുറേ ന്യൂനതല്‍ ഉണ്ട് ആ ന്യൂനതകേ ജമ അത് എടുത്തു കാണിച്ചിട്ടുണ്ട് ..കാരണം അത് ഇസ്ലാമിക വിരുധമായത് കൊണ്ട് ..അതിനു ഉര്ടുവിലേ പുസ്തകങ്ങള്‍ പൂഴ്ത്തി വക്കേണ്ട കാര്യമില്ല ..ഉര്‍ദു വായിക്കാനറിയാവുന്ന ആരും ഇല്ലേ മുജാഹിടുകളില്‍ .ഉണ്ടെങ്കില്‍ നിങ്ങള്‍ അത് വിവര്‍ത്തനം ചെയ്തു പ്രസിധേകരിക്കോഒ.അത് നിങ്ങള്ക്ക് കൂടുതല്‍ തെളിവാകില്ലേയ് ....
@myquran : <>
ജമാ`അത്തെ ഇസ്ലാമി മാത്രമല്ല ,സലഫികളും ജനാധിപത്യത്തെ എതിര്‍ട്ടുണ്ട്.
പിന്നെ എന്തിനു ജമാ`അത്തിനെ മാത്രം കുറ്റം പറയുന്നു എന്നായിരിക്കും ധ്വനി!
ഇസ്ലാമുമായി ജനാധിപത്യം യോജിച്ചു പോകുന്ന ഒറ്റ പോയിന്റും ഇല്ല എന്ന് മൌദൂദി സാഹിബ് പറഞ്ഞതും ജമാ`അത്ത് കാര്‍ അവരുടെ നൂറു കണക്കിന് പുസ്തകങ്ങളിലൂടെ പ്രചരിപ്പിച്ചതും ആണല്ലോ?
ഇന്ന് അതേ ജനാധിപത്യം അംഗീകരിച്ചു രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ ജമാ`അത്ത് തീരുമാനിച്ചിരിക്കുന്നു.
ന്യായമായും, വിവരമുള്ള ആരും ചോദിക്കുന്ന ചില സംശയങ്ങള്‍ ആണ് സലഫികള്‍ ജമാ`അത്ത് കാരോട് ചോദിക്കുന്നത്!
1) മേല്‍ പറഞ്ഞ ഉദ്ധരണിയില്‍ വല്ല വൈരുദ്ധ്യവും ഉണ്ടോ?
2) ജമാ`അത്തെ ഇസ്ലാമി ഇന്ത്യന്‍ ജനാധിപത്യം അംഗീകരിക്കുന്നുണ്ടോ?
3) അംഗീകരിക്കുന്നു എങ്കില്‍ മുമ്പ് മൌദൂദി പറഞ്ഞത് തെറ്റായിരുന്നു എന്ന് തുറന്നു പറയാന്‍ ജമാ`അത്ത് തയ്യാറുണ്ടോ?
4) അതോ , ഇന്ത്യന്‍ ജനാധിപത്യത്തെ അംഗീകരിക്കാതെയാണോ ജമാ`അത്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്?
5) "ഒന്നുകില്‍ മുസ്ലിമാവുക , അല്ലെങ്കില്‍ ജനാധിപത്യവും മതേതരത്വവും അംഗീകരിച്ചു കാഫിറാവുക"! ഇങ്ങിനെ ഒരു ആശയം ഏതെങ്കിലും കാലത്ത് ഇന്ത്യന്‍ ജമാ`അത്തെ ഇസ്ലാമി പ്രച്ചരിപ്പിച്ചിട്ടുണ്ടോ?
"അറിയെത്രക്ക്" "പയറഞ്ഞാഴി"അല്ല ഉത്തരം. മാലോകര്‍ക്ക് തിരിയുന്ന ഭാഷയില്‍ പറയാന്‍ അറിയാവുന്ന വല്ല ജമാ`അത്ത് കാരും ജീവിച്ചിരിപ്പുണ്ടെങ്കില്‍ കേള്‍ക്കാന്‍ താല്പര്യം ഉണ്ടായിരുന്നു!
@myquran
>>>അതൊന്നും ഇന്നുള്ള നവ മുജാഹിട് പണ്ഡിതന്മാര്‍ കാണില്ല ..കാരണം നിലവിലെ രാഷ്ട്രീയ പാര്ടികളുടെയ് ഓശാരം പറ്റുന്നവരല്ലേയ് അതിലെ ഭൂരിഭാഗം അണികളും<<<
മത വിരുദ്ധരായ കംമൂനിസ്ടുകളുടെ വരാന്തയില്‍ കിടന്നുറങ്ങി അവര്‍ പറയുന്നിടതൊക്കെ കുത്തി അവസാനം നിങ്ങള് പാരയാകുമെന്നു കണ്ട് അവര്‍ അമ്മിക്കല്ലിനു എറിഞ്ഞോടിച്ചപ്പോഴല്ലേ കംമുനിസ്റ്റുകള്‍ ജനാധിപത്യം അന്ഗീകരിക്കാതവരാണെന്നു ബോധോധയമുണ്ടായത് ?????
ഇസ്ലാഹി പ്രവര്‍ത്തകര്‍ വരാന്തയില്‍ കിടന്നു ഓശാരം പറ്റിയിട്ടില്ല . ഒപ്പമിരുന്നു സമുദായതെക്കുറിച്ചും, രാജ്യതെക്കുറിച്ചും ചര്‍ച്ച ചെയ്യുകയും ശരിയായ ഇസ്ലാമിക രാഷ്ട്രീയത്തിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളെ കൊണ്ട് വരുവാന്‍ ശ്രമിക്കുകയാണ് ചെയ്തത് .(അതിന്റെ രോഷം പുതിയ ലക്കം ജൂണ്‍ 19, 26 ലക്കം പ്രബോധനം വായിച്ചാലറിയാം-കൂട്ടില്‍ മുഹമ്മദലിക്ക് എല്ലാവരും 'ഇസ്ലാമിസ്റ്റുകളോട്' മാപ്പ് പറഞ്ഞു തൌബ ചെയ്തു ഖേദിക്കണമത്രേ .ചര്‍മ്മ സൌഭാഗ്യം അപാരം തന്നെ )
ഓശാരം പറ്റി ജീവിച്ചവര്‍ക്ക് എല്ലാവരും ഓശാരം പറ്റുന്നവരാണെന്നു തോന്നിയാല്‍ ഇസ്ലാഹികള്‍ എന്ത് പിഴച്ചു ????.
>>>ശരിയായ ഇസ്ലാമിക രാഷ്ട്രീയത്തിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളെ കൊണ്ട് വരുവാന്‍ ശ്രമിക്കുകയാണ് ചെയ്തത്<<<
ഇത്,
ശരിയായ ഇസ്ലാമിക രാഷ്ട്രീയത്തിലേക്ക് മുസ്ലിംകളെ കൊണ്ട് വരുവാന്‍ ശ്രമിക്കുകയാണ് ചെയ്തത് എന്ന് തിരുത്തി വായിക്കുക
പാവം.
മൗദൂദി!
ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിച്ച് കൊണ്ട് ചില ചോദ്യങ്ങള്‍ ....
ദേശീയത്വം മതേതരത്വം, ജനാധിപത്യം ഇതിനോട് മുജാഹിദ് പ്രസ്ഥാനത്തിന്റെ നിലപാട് എന്ത്??
അസ്സലാമു അലികും വാ രഹ്മതുള്ള ..ജമാ അത് ഇസ്ലാമ്മി ചെയ്യുന്ന എല്ലാത്തിനേം എതിര്കുക്ക എന്നുള്ള നയമാണ് മുജാഹിദ് പ്രസ്ഥാനം സ്വീകരിച്ചിട്ടുള്ളത് ..അത് എന്ത് നല്ല കാര്യമായാലും..ഉദാഹരണം എന്റെ നാട്ടില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഒരിക്കല്‍ അടുത്തുള്ള പുഴയിലെ ചേറും,ചാപ്പുകളും വൃത്തിയാക്കാന്‍ ഒരു പദ്ധടിയിട്ടു .ഈ പറയുന്ന മുജാഹിദ് പ്രസ്ഥാനതിലേ യുവ ജന വിഭാഗത്തിലെ പ്രവത്തകര്‍ അത് കണ്ടപ്പോള്‍ വളരെ പുച്ചതോടെയ് സംസാരിക്കുകയാണ് ചെയ്തത് ..ആ നേരം കൊണ്ട് തൌഹീദ് പറഞ്ഞ പടചോന്റെയ് അടുത്ത് നിന്ന് കൂലി കിട്ടും എന്ന് .പങ്കെടുത്ത പല മുജാഹിദ് ക്ലാസുകളിലും .അവര്‍ മറ്റു പ്രസ്ഥാനഗലേ കളിയാക്കുകൌം ഉച്ചത്തില്‍ അവരുടെ പ്രവത്തകര്‍ തന്നേയ് ഒരു ദീനീ ക്ലാസില്‍ ചിരിച്ചു കളിയാക്കുന്നു ..ഇതൊക്കെ ഈ ഉള്ളവന്റെയ് അനുഭവം ....നിങ്ങള്‍ ഇന്ന് പറയുന്ന ഒരു തീവ്രവാദ ക്ലാസ്സുകളും മറ്റും ഞാന്‍ ഇന്നേ വരെ ഈ പ്രസ്ഥാനത്തില്‍ വന്നതില്‍ പിന്നേ കേള്‍ക്കുക ഉണ്ടായിട്ടില്ല ..മുസ്ലിം കളെ നിങ്ങള്‍ നേരായ രാഷ്ട്രീയ തിലേക്കു നട്സതി എന്ന് പറഞ്ഞല്ലോ ഏതു രീതിയില്‍ നിങ്ങള്‍ അത് നടത്തി എന്ന് കൂടി പറഞ്ഞാല്‍ കൊല്ലം ..ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടമുള്ള പാര്‍ടിയില്‍ ചേരാം .മുജാഹിട് ക്ലാസില്‍ മുസ്ലിം ഏകോപനം .പുറത്തിറങ്ങിയാല്‍ ഒരാള്‍ക്ക് തന്റെ രാഷ്ട്രീയ പാര്ടിയുടെയ് മഹത്വം വിളംബാന്‍ മാത്രമേ നേരം .അതില്‍ ഇസ്ലാമും നോക്കില്ല ഒന്നുമില്ല .പാര്‍ടി എവിടെയോ ഞാന്‍ അവിടെ ..""""പിന്നേ എന്താണ് നിങ്ങള്‍ ഉധേഷിക്കൌന്ന ഇസ്ലാമിക രാഷ്ട്രീയം .????..ഒന്ന് വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു?? .ഇതു രീതിയിലാണ് അതിലേക്കു മുസ്ലിമീങ്ങലേ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ???ഉത്തരം പ്രദീക്ഷിക്കുന്നു
@myquran...............>>>>>>>>>>>എന്റെ നാട്ടില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഒരിക്കല്‍ അടുത്തുള്ള പുഴയിലെ ചേറും,ചാപ്പുകളും വൃത്തിയാക്കാന്‍ ഒരു പദ്ധടിയിട്ടു .ഈ പറയുന്ന മുജാഹിദ് പ്രസ്ഥാനതിലേ യുവ ജന വിഭാഗത്തിലെ പ്രവത്തകര്‍ അത് കണ്ടപ്പോള്‍ വളരെ പുച്ചതോടെയ് സംസാരിക്കുകയാണ് ചെയ്തത്>>>>>>>>>>>>>>
ഈ ജമാ`അത്തെ ഇസ്ലാമിക്കാര്‍ക്ക് പറഞ്ഞു പറഞ്ഞു ഒരു വെളിവും ഇല്ലതായല്ലോ പടച്ചോനെ!
ഈ ആളുടെ നാട്ടില്‍ ഒരു സോളിടാരിറ്റിക്കാരന്‍ കുളം നന്നാക്കുന്നു, ഒരു മുജാഹിദ് പ്രവര്‍ത്തകന്‍ അയാളെ കളിയാക്കുന്നു !
അത് കൊണ്ട്? മുജാഹിദ് പ്രസ്ഥാനം തെറ്റാണ്. ജമാ`അത്തെ ഇസ്ലാമിയാണ് ശരി!
കൊള്ളാം!
ഈ അടുത്ത കാലത്ത് സോളിഡാരിറ്റി രൂപം കൊള്ളുന്നത് വരെ ഈ നാട്ടിലെ കുളമായ കുളമൊക്കെ ചേറും ചെളിയും നിറഞ്ഞു കിടക്കുയായിരുന്നു! സോളിഡാരിറ്റി രൂപം കൊണ്ട ശേഷമല്ലേ നാട്ടുകാര്‍ ചേറും ചെളിയുമൊക്കെ ഇല്ലാത്ത കുളം കാണുന്നത് തന്നെ!
സോളിഡാരിറ്റിരൂപീകരിച്ചത് തന്നെ കുളം തോണ്ടാന്‍ ആയിരുന്നു എന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം!
സുഹൃത്തേ, മുജാഹിദുകള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വോട്ടു പിടിക്കാനും ആളെ കൂട്ടാനും ഉള്ള അടവുകള്‍ അല്ല! പ്രബോധനം മാത്രം വായിക്കുകയും മൌദൂടിസം അനുരാഗാത്മക ഭ്രമം ആയി കൊണ്ട് നടക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക് മുജാഹിദ് പ്രസ്ഥാനം ചെയ്യുന്ന സേവനങ്ങള്‍ കാണാന്‍ കഴിയുന്നുണ്ടാവില്ല!
പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് വളണ്ടിയര്‍മാര്‍ ഈ പ്രസ്ഥാനതിന്റെതായി നാട്ടില്‍ ഉള്ളത് നിങ്ങള്‍ക്കറിയാന്‍ വഴിയില്ല! കാരണം അത് പ്രബോധനത്തില്‍ എഴുതാറുണ്ടാവില്ലല്ലോ?പാവപ്പെട്ട കാന്‍സര്‍ രോഗികളെ വീട്ടില്‍ പോയി ശുശ്രുഷിക്കുന്ന പ്രവര്‍ത്തകര്‍
പ്രാര്‍ഥനയും ആരാധനയും അല്ലാഹുവിനു മാത്രം ആയിരിക്കണം നാട്ടുകാരെ ഉദ്ബോധിപ്പിക്കുക കൂടി ചെയ്യുന്നു എന്ന് മാത്രം!
ദുനിയാവിലെ വേദനയില്‍ നിന്ന് ശമനം നല്‍കുന്നതോടൊപ്പം അവരെ പരലോകത്ത് നരക യാതനയില്‍ നിന്ന് കൂടി രക്ഷപ്പെടുത്താന്‍ ഇത്തരം പ്രവര്‍ത്തനം ആവശ്യമാണെന്ന് ഈ പ്രസ്ഥാനം മനസ്സിലാക്കുന്നു!!
അനാഥ സംരക്ഷണം , വഴിയരികില്‍ മരം വെച്ച് പിടിപ്പിക്കല്‍, കുടി വെള്ളത്തിന് കിണര്‍ കുഴിച്ചു കൊടുക്കല്‍ തുടങ്ങി കൊടിയും ബാനറും ഇല്ലാതെ ഈ പ്രസ്ഥാനം നടത്തിയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍
പടച്ചവന്റെ കണക്കിലെങ്കിലും കാണും!
സാമ്പത്തിക ഇടപാടില്‍ തീരെ മാന്യത പുലര്‍ത്താത്ത ഒരു ജമാ`അത്ത് സുഹൃത്ത് ഉണ്ട് എനിക്ക്. എന്ന് വെച്ച് എല്ലാ ജമാ`അത്ത് കാരും അങ്ങിനെ ആണെന്ന് പറയാന്‍ പറ്റുമോ?
ആദര്‍ശ ചര്‍ച്ച നടത്തുമ്പോള്‍ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നത് കയ്യില്‍ അജയ്യമായ ആദര്‍ശം ഇല്ലാത്തതിന്റെ തെളിവാണ്!
കടുത്ത ഖബര്‍ ആരാധകരായ ബരേല്‍വികള്‍ പോലും ജമാ`അത്തില്‍ അംഗത്വം എടുത്തിട്ടുണ്ട് എന്നും ഇസ്ലാമിക ഭരണ സംസ്ഥാപനത്തിന് കൂടെ നില്‍ക്കുന്ന ആരെയും കൂടെ കൂട്ടും എന്നും പറയുന്ന ഇസ്ലാമിസം ഖുര്‍`ആനിക അധ്യാപനത്തിനും നബി വചനങ്ങള്‍ക്കും തീര്‍ത്തും വിരുദ്ധമത്രെ !
മൌദൂദി സാഹിബിന്റെ തലതിരിഞ്ഞ വങ്കത്തരങ്ങള്‍ ഖുര്‍`ആനിനെക്കാള്‍ പോരിഷയാക്കി കൊണ്ട് നടക്കുന്നവര്‍ക്ക് എന്ത് തൌഹീദ്? എന്ത് ശിര്‍ക്ക്?
കടുത്ത ഖബര്‍ ആരാധകരായ ബരേല്‍വികള്‍ പോലും ജമാ`അത്തില്‍ അംഗത്വം എടുത്തിട്ടുണ്ട് എന്നും ഇസ്ലാമിക ഭരണ സംസ്ഥാപനത്തിന് കൂടെ നില്‍ക്കുന്ന ആരെയും കൂടെ കൂട്ടും എന്നും പറയുന്ന ഇസ്ലാമിസം ഖുര്‍`ആനിക അധ്യാപനത്തിനും നബി വചനങ്ങള്‍ക്കും തീര്‍ത്തും വിരുദ്ധമത്രെ !
മൌദൂദി സാഹിബിന്റെ തലതിരിഞ്ഞ വങ്കത്തരങ്ങള്‍ ഖുര്‍`ആനിനെക്കാള്‍ പോരിഷയാക്കി കൊണ്ട് നടക്കുന്നവര്‍ക്ക് എന്ത് തൌഹീദ്? എന്ത് ശിര്‍ക്ക്?
ശിര്‍ക്കും തൌഹീദും ഹറാമും ഹലാലും കാലാ കാലങ്ങളില്‍ ശൂറ കൂടി തീരുമാനിക്കാന്‍ പാതിരിമാരെ ഏല്പിച്ചു കുളം നന്നാക്കാന്‍ നടന്നാല്‍ പരലോകം കുളം തോണ്ടും എന്നേ പറയുന്നുള്ളൂ!
അള്ളാഹു അല്ലാത്തവരെ വിളിച്ചു തേടുന്നവരുടെ ഗതി എന്താണെന്ന് കെ സി മൌലവി എഴുതിയ "പരലോകം" എങ്കിലും ഒരാവര്‍ത്തി വായിച്ചാല്‍ പിടി കിട്ടും!
ഖുര്‍`ആനും നബി (സ) യും ശിര്‍ക്ക് എന്ന് വ്യക്തമായി പഠിപ്പിച്ച ശിര്‍ക്കുകള്‍ക്കെതിരെ കണ്ണടക്കുകയും മൌദൂദി സാഹിബ് ശിര്‍ക്കായി പ്രഖ്യാപിച്ച കാര്യങ്ങളില്‍ കലഹിക്കുകയും ചെയ്യുന്ന ജമാ`അത്ത് പ്രവര്‍ത്തകര്‍ തലയും തലച്ചോറും മറ്റാര്‍ക്കും പണയം വെക്കാതെ ഇത്തിരി ആലോചിക്കുന്നത് നന്നായിരിക്കും !
وبالله التوفيق
ee paripadiyude title sharikkum mujahid prasthathinanu cheruka..kaaranam jamaath e islami innum innaleyumonnalla rashtreeyam parayan thudangiyathu..pakshe roopeekara kaalam muthal raashtreeyathr ethirthum ippol raashtreeyam parayunnathum(samvaranam..)theerthum oru aadarsha paaparathamanu..!pinne avasaanam jamaathinu parayanullath "KURAKKUNNAVAR KURAKKATTE,YAATHRA SANGAM MUNNOTTU"...!!
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം