വടകര: വിശുദ്ധ വിശ്വാസം നല്ല കർമങ്ങളിലേക്കും നല്ല കർമങ്ങള്‍ മനുഷ്യരെ എല്ലാ അനാചാരങ്ങളില്‍ നിന്നും വിമോചിതമാക്കുമെന്നും കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്‌ഗറലി പറഞ്ഞു. കെ എന്‍ എം മണ്ഡലം സമ്മേളനത്തിന്റെ സമാപനസെഷന്‍ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വി അശ്‌റഫ് അധ്യക്ഷതവഹിച്ചു. മമ്മൂട്ടി മുസ്‌ലിയാര്‍ പ്രമേയ വിശദീകരണം നടത്തി. ടി പി തൻസീല്‍ സ്വാഗതവും കെ അബ്‌ദുർറസ്സാഖ് നന്ദിയും പറഞ്ഞു.
പഠനക്യാമ്പ് ജില്ല പ്രസിഡന്റ് അഡ്വ. പി കുഞ്ഞമ്മദ് ഉദ്‌ഘാടനംചെയ്‌തു. ടി പി മൊയ്‌തു അധ്യക്ഷതവഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം എസ് വി റഹ്‌മത്തുല്ല, എം എസ് എം ജില്ലാ സെക്രട്ടറി ശൗക്കത്ത് വാണിമേല്‍ ആശംസകള്‍ നേർന്നു. സാബിക് പുല്ലൂര്‍, അബൂബക്കര്‍ മദനി മരുത ക്ലാസ്സെടുത്തു. എ അബ്‌ദുര്റ്ഹ്‌മാന്‍ സ്വാഗതവും പി പി ഹമീദ് നന്ദിയും പറഞ്ഞു.
കുടുംബസെമിനാര്‍ കെ എന്‍ എം ജില്ല സെക്രട്ടറി കെ എം കുഞ്ഞമ്മദ് മദനി ഉദ്‌ഘാടനംചെയ്‌തു. ഐ എസ് എം ജില്ല സെക്രട്ടറി നജീബ് തിക്കോടി ആശംസനേര്ന്നു . എന്‍ കെ എം സകരിയ്യ, നൗഷാദ് കുറ്റിയാടി ക്ലാസ്സെടുത്തു. സി കെ ഇബ്‌റാഹീം പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം