തേഞ്ഞിപ്പലം: ചെനക്കലങ്ങാടി മുജാഹിദ് പള്ളിയില്‍ എ പി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അഴിഞ്ഞാടി. പന്ത്രണ്ടോളം മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെനക്കലങ്ങാടി ശാഖാ കെ എന്‍ എം സെക്രട്ടറി കെ മുസ്‌തഫ(39),സി കെ ജാഫര്‍(28),ടി കെ സുലൈമാന്‍(43) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
തേഞ്ഞിപ്പലം ചെനക്കലങ്ങാടി മുജാഹിദ് പള്ളിയിൽ എപി വിഭാഗം നടത്തിയ അക്രമത്തിൽ പരുക്കേറ്റ്, കോട്ടക്കടവ് ടി എം എച് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുസ്തഫ കെ, ടി കെ സുലൈമാൻ, സികെ ജാഫർ.
ജൂണ്‍ 2ന് കാലത്ത് ഏഴ് മണിക്കായിരുന്നു സംഭവം. കോടതി വിധിയനുസരിച്ച് പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭരണം നടത്തിവരുന്ന കെ എന്‍ എം പ്രവര്‍ത്തകര്‍ക്കെതിരെ എ പി അബ്ദുല്‍ഖാദര്‍ മൗലവിയുടെ വിഭാഗത്തില്‍ പെട്ട പ്രവര്‍ത്തകര്‍ ഏതാനും കാലമായി പ്രകോപനമുണ്ടാക്കി വരികയാണ്. പലപ്പോഴായി പൊലീസ് ഇടപെട്ടിട്ടും പൊലീസിന്റെയും കോടതിയുടെയും നിര്‍ദ്ദേശങ്ങള്‍ വകവെക്കാതെയുള്ള എ പി വിഭാഗത്തിന്റെ അക്രമപ്രവര്‍ത്തനങ്ങള്‍ ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനിടെയാണ് വീണ്ടും എ പി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി പള്ളിയില്‍ അക്രമമഴിച്ചുവിട്ടത്. ചൊവ്വാഴ്‌ച ഇവര്‍ മദ്രസ്സയുടെ പൂട്ട് തകര്‍ത്ത് അതിക്രമിച്ചു കയറി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.
ബുധനാഴ്‌ച രാവിലെ വിവിധപ്രദേശങ്ങളില്‍ നിന്നും സംഘടിച്ചെത്തിയ അക്രമികള്‍ സൈക്കിള്‍ ചെയിന്‍, ഇടിക്കട്ട തുടങ്ങിയ മാരകായുധങ്ങളുമായാണ് അഴിഞ്ഞാടിയത്. മദ്രസ്സയിലേക്കെത്തിയ കുട്ടികളെയും ഇവര്‍ വെറുതെ വിട്ടില്ല. യൂനിവേഴ്‌സിറ്റിയില്‍ നിന്നും പൊലീസ് എത്തിയതിന് ശേഷമാണ് സ്ഥിതി ശാന്തമായത്. കോടതി ഉത്തരവുകള്‍ തങ്ങള്‍ക്കെതിരാവുകയാണെന്ന അരിശത്തില്‍ പള്ളി പൂട്ടിക്കാനുള്ള ഉദ്ദേശവുമായി പലതവണ എ പി വിഭാഗം ഇവിടെ സംഘര്‍ഷമുണ്ടാക്കിയിട്ടുണ്ട്. അധികൃതരുമായുള്ള ചര്‍ച്ചയില്‍ പള്ളി പൂട്ടണമെന്ന വാദം എ പി വിഭാഗം ഉന്നയിക്കുകവരെയുണ്ടായി. മുന്‍പ് നാലു തവണ എ പി വിഭാഗം ചെനക്കലങ്ങാടി പള്ളിയില്‍ അക്രമമഴിച്ചു വിട്ടിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് തിരൂരങ്ങാടിയിലും തിരൂരിലും ആര്‍ ഡി ഒ കല്യാണിക്കുട്ടി, തിരൂരങ്ങാടി സി ഐ അബ്ദുല്‍ഖാദര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പള്ളി പൂട്ടണമെന്ന വാദത്തില്‍ എ പി വിഭാഗം ഉറച്ചു നിന്നു. അധികൃതര്‍ തങ്ങളുടെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് അവര്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് ഇറങ്ങി പോവുകയായിരുന്നു. പള്ളിയുടെ ഭരണത്തില്‍ എ പി വിഭാഗം ഇടപെടരുതെന്ന് ആര്‍ ഡി ഒ നിര്‍ദ്ദേശിച്ചു.
വെളള്ളീയാഴ്‌ച പുലര്‍ച്ചെ എ പി വിഭാഗം പള്ളിയുടെയും മദ്രസയുടെയും പൂട്ട് പൊളിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടത്തിയെങ്കിലും മുജാഹിദ് പ്രവര്‍തകര്‍ സംയമനം പാലിച്ചതിനാല്‍ അനിഷ്ടസംഭവങ്ങളുണ്ടായില്ല. ജുമുഅക്ക് സംഘര്‍ഷമുണ്ടാക്കാനുളള്ള എ പി വിഭാഗം പ്രവര്‍ത്തകരുടെ നീക്കം യൂനിവേഴ്‌സിറ്റിയില്‍ നിന്നും തിരൂരങ്ങാടിയില്‍ നിന്നുമെത്തിയ പൊലീസ് തകര്‍ത്തു.
കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, സെക്രട്ടറി ഡോ. മുസ്‌തഫ ഫാറൂഖി, ഐ എസ് എം സംസ്ഥാന സെക്രട്ടറി മന്‍സൂറലി, അലി മദനി മൊറയൂര്‍, ടി പി ഹുസൈന്‍കോയ, സി കെ ഉസ്‌മാന്‍ ഫാറൂഖി, മര്‍ക്കസുദ്ദഅ്‌വ മാനേജര്‍ പി വി കുഞ്ഞിക്കോയമാസ്റ്റര്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ചു. മാരകായുധങ്ങളുമായി മുജാഹിദ് പ്രവര്‍ത്തകരെ പള്ളിയില്‍ വെച്ച് അക്രമിച്ച എ പി വിഭാഗം ഗുണ്ടകള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
2 വായനക്കാരുടെ പ്രതികരണങ്ങൾ :
പടച്ചവനേയും പടപ്പുകളെയും പേടി ഇല്ലാത്ത ഗുണ്ടാ സംഘമാണ് ജിന്ന് മുജാഹിദുകള്‍! ഗുണ്ടകള്‍ക്ക് എന്ത് പള്ളി, എന്ത് മദ്രസ്സ? അല്ലാഹുവിന്റെ ഭവനങ്ങള്‍ അക്രമ കേന്ദ്രമാക്കുകയും പൂട്ടിക്കുകയും ചെയ്യുക എന്നത് ഈ വിവരം കേട്ട ഗുണ്ടാ സംഘത്തിന്റെ സ്ഥിരം പരിപാടിയാണ്.മഞ്ചേരി യും വണ്ടുരും കരുവന്‍ തുരുത്തിയും കൊടിന്തിരപ്പുള്ളി യും.......അങ്ങിനെ ഈ ഗുണ്ടകള്‍ പൂട്ടിച്ചതും പൊളിച്ചതും ആയ പള്ളികള്‍ നിരവധി!!
അല്ലാഹുവേ, നിന്റെ ഭവനങ്ങള്‍ തകര്‍ക്കുകയും പൂട്ടിക്കുകയും വിശ്വാസികളെ പള്ളികളില്‍ ആക്രമിക്കുകയും ചെയ്യുന്ന ഈ അക്രമികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ സംരക്ഷണം നല്‍കേണമേ !
അക്രമിക്കപ്പെട്ടവന്റെയും നിന്റെയും ഇടയില്‍ മറ ഇല്ലെന്നാണ് നിന്റെ തിരു ദൂതര്‍ ഞങ്ങളെ പഠിപ്പിച്ചത്.
ഞങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുകയാണ്. അല്ലാഹുവേ നീ ഞങ്ങളെ സഹായിക്കേണമേ!!!
ശത്രുക്കള്‍ക്ക് പാഠം ആവും വിധം അവരെ നീ ചിന്ന ഭിന്നമാക്കണേ! ആമീന്‍ !!!
ഏതാനും വിവരദോഷികള് ചെയ്ത തെറ്റിന്, അല്ലാഹുവിന്റ്റെ മാര്ഗ്ഗത്തില് വിട്ടുവീഴ്ചയില്ലാത്ത പ്രബോധനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തെ മുഴുവന് അടച്ച് ആക്ഷേപിച്ച താങ്കളുടെ വിഭാഗീയതയുടെ തിമിരം അല്ലാഹു മാറ്റിത്തരട്ടെ. നാളെ ഹുസൈന് മടവൂരിന്റ്റെയോ.. എ.പി അബ്ദുള് ഖാദര് മൌലവിയുടെയോ പിന്തുണയില്ലാതെ അല്ലാഹുവിനെ ഒറ്റയ്ക്ക് കണ്ടു മുട്ടേണ്ടിവരും എന്ന യാഥാര്ത്ഥ്യം ഇടക്ക് ഓര്ക്കുന്നത് നന്ന്.
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം