കോഴിക്കോട്: മലബാര്‍ മേഖലയില്‍ 120 പ്ലസ് ടു (+2) സ്‌കൂളുകള്‍ അനുവദിക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്‌താവന സ്വാഗതാർഹമാണെന്ന് എം എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗത്ത് യാഥാർഥ്യബോധത്തോടെയുള്ള ഈ നീക്കത്തെ എം എസ് എം സ്വാഗതം ചെയ്യുന്നു. പഞ്ചായത്ത് തിരിച്ച് ഹയർസെക്കന്ററി സ്‌കൂള്‍ അനുവദിക്കുമെന്നുള്ള പ്രഖ്യാപനം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും എം എസ് എം സർക്കാറിനോടാവശ്യപ്പെട്ടു.
യോഗത്തില്‍ കെ ഹർഷിദ് അധ്യക്ഷതവഹിച്ചു. ജന.സെക്രട്ടറി അൻഫസ് നന്മണ്ട, സെയ്‌ത് മുഹമ്മദ്, അക്‌ബര്‍ സാദിഖ്, ഖമറുദ്ദീന്‍, യൂനുസ് ചെങ്ങര, മുബശ്ശിര്‍ പാലത്ത്, മിറാഷ് പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം