ഷാര്‍ജ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച പ്രവാസം മൂല്യച്യുതിയും പ്രതിരോധവും
സെമിനാറില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സി.വി.എം വാണിമേല്‍ പ്രസംഗിക്കുന്നു.
സെമിനാറില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സി.വി.എം വാണിമേല്‍ പ്രസംഗിക്കുന്നു.
ഷാര്‍ജ:സാമ്പത്തിക അഭയാര്‍ത്ഥികളായെത്തിയ പ്രവാസികള്‍ സ്വന്തം സമ്പാദ്യങ്ങള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കാനും തയ്യാറായാല്‍ മാത്രമേ മാതൃകാധന്യമായ സമൂഹ സൃഷ്ടി സാധ്യമാവുകയുള്ളുവെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സി.വി.എം.വാണിമേല്‍ പ്രസ്താവിച്ചു.
ശബാബ്,പുടവ,അത്തൗഹീദ് പ്രസിദ്ധീകരണങ്ങളുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഷാര്‍ജ ഇസ്‌ലാഹിസെന്റര്‍ ശബാബ് ഹോമില്‍ സംഘടിപ്പിച്ച പ്രവാസം:മൂല്യച്യുതിയും പ്രതിരോധവും സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളുടെ വിയര്‍പ്പും ചോരയും ഊറ്റിക്കുടിക്കാന്‍ നാളിതുവരെയും സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ളവരെല്ലാം മത്സരിക്കുകയാണ്.വര്‍ത്തമാനകാലത്തും ഈ പ്രവണത അനുസ്യൂതം തുടരുന്നുണ്ടെന്നിരിക്കെ സ്വത്വബോധം തിരിച്ചറിഞ്ഞ് ജീവസുറ്റ സമൂഹ പുന:സൃഷ്ടിക്ക് പ്രവാസി സംഘടനകള്‍ ഗുണപരമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദഹം ആവശ്യപ്പട്ടു.
ഷാര്‍ജ എന്‍ ഐ മോഡല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മുനീര്‍ ചാലില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഇസ് ലാഹിസെന്റര്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി പി.ഐ.മുജീബുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.സുലൈമാന്‍ സബാഹി വിഷയമവതരിപ്പിച്ചു.ഷാര്‍ജ യൂത്ത് ഇന്ത്യ പ്രസിഡന്റ് സി.എച്ച്.അനീസുദ്ദീന്‍,ഷാര്‍ജ ഇസ് ലാഹിസെന്റര്‍ സെക്രട്ടറി കെ.എം.ജാബിര്‍, ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് മദനി,ജനറല്‍ സെക്രട്ടറി ഹാറൂന്‍ കക്കാട് എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം