കോഴിക്കോട്: എം എസ് എം സംസ്ഥാന ഗെയിംസ് ഡെ സമാപിച്ചു. കോഴിക്കോട് മാങ്കാവ് മിനി സ്റ്റേഡിയത്തില്‍ നടന്ന ഗെയിംസ് മത്സരങ്ങള്‍ മുഹമ്മദ്‌കോയ ഉദ്‌ഘാടനം ചെയ്‌തു.
കോഴിക്കോട് സൗത്ത് ജില്ല ഫുട്‌ബോളില്‍ ജേതാക്കളായി. ഷട്ടില്‍ ബാഡ്‌മിന്റണില്‍ ബാസില്‍ (മലപ്പുറം ഈസ്റ്റ്), തബ്‌സീം പുത്തൂര്‍ (കോഴിക്കോട് സൗത്ത്) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. മികച്ച ഫുട്‌ബോളറായി ആശിക് ബാലുശ്ശേരിയെ തെരഞ്ഞെടുത്തു.
കാലിക്കറ്റ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി ഡോ. ശരീഫ് വിജയികള്ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ഹംസ മൗലവി പട്ടേൽതാഴം, ആലിക്കോയ മദനി, എന്‍ ടി അബ്‌ദുർറഹ്‌മാന്‍ ആശംസകള്‍ അർപ്പിച്ചു. എം എസ് എം ജന. സെക്രട്ടറി അൻഫസ് നന്മണ്ട, കെ ഹർഷിദ്, വി പി ജാസിര്‍ രണ്ടത്താണി, സെയ്‌തുമുഹമ്മദ് പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം