Showing posts with label സാമൂഹികം. Show all posts
Showing posts with label സാമൂഹികം. Show all posts

Sunday, April 08, 2012

വള്ളുവമ്പ്രം ശരീഅ കോളെജ്‌ വാര്‍ഷികം; സ്വാഗതസംഘം രൂപീകരിച്ചു

മഞ്ചേരി: ഏപ്രില്‍ 29ന്‌ നടക്കുന്ന വള്ളുവമ്പ്രം ശരീഅ കോളെജ്‌ വാര്‍ഷികത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. കെ അബൂബക്കര്‍ മൗലവി ചെയര്‍മാനും എ നൂറുദ്ദീന്‍ ജന. കണ്‍വീനറുമാണ്‌. കണ്‍വീനര്‍മാരായി ഹംസ സുല്ലമി കാരക്കുന്ന്‌, അബ്‌ദുല്‍ ജബ്ബാര്‍ ഐക്കപ്പടി, അഷ്‌കര്‍ നിലമ്പൂര്‍ എന്നിവരെ തെരഞ്ഞെടുത്തു. 


വിവിധ വകുപ്പ്‌ ഭാരവാഹികളായി സി അബ്‌ദുല്ലത്തീഫ്‌ മാസ്റ്റര്‍, സി കെ മുഹമ്മദ്‌ മദനി (സാമ്പത്തികം), കെ അബ്‌ദുല്‍ഖയ്യൂം സുല്ലമി, അലി അഷ്‌റഫ്‌ (പ്രോഗ്രാം), അബ്‌ദുല്‍ അസീസ്‌ പാപ്പിനിപ്പാറ, കെ മുബാറക്‌ ആമയൂര്‍ (പ്രചാരണം), എം അഹമ്മദ്‌, വി അബ്‌ദുല്‍ഹമീദ്‌ (പന്തല്‍&സ്റ്റേജ്‌), വി ടി ഹംസ, കെ പി അബ്‌ദുര്‍റഹ്‌മാന്‍ മാസ്റ്റര്‍ (ഭക്ഷണം), കെ എം ഹുസൈന്‍, റാഫി മാസ്റ്റര്‍ (വളണ്ടിയര്‍), ഹമീദ്‌ കുനിയില്‍, അബ്‌ദുല്ല മദനി (റിസപ്‌ഷന്‍), അബു തറയില്‍, ടി റിയാസ്‌ മോന്‍ (പ്രസ്സ്‌). പി അബൂബക്കര്‍ മദനി മരുത അധ്യക്ഷത വഹിച്ചു.
Read More

Wednesday, February 01, 2012

മതസൗഹാര്‍ദ്ദം ശക്തിപ്പെടുത്തുന്നതില്‍ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പങ്ക്‌ നിസ്‌തുലം - എം കെ രാഘവന്‍ എം പി



നന്മണ്ട: മതസൗഹാര്‍ദ്ദം ശക്തിപ്പെടുത്തുന്നതിലും നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നതിലും കേരളത്തിലെ മുജാഹിദ്‌ പ്രസ്ഥാനം വഹിച്ച പങ്ക്‌ നിസ്‌തുലമാണെന്ന്‌ എം കെ രാഘവന്‍ എം പി പറഞ്ഞു. അല്‍ഫുര്‍ഖാന്‍ എജുക്കേഷണല്‍ & ചാരിറ്റബ്‌ള്‍ ട്രസ്റ്റിന്റെ കീഴില്‍ നന്മണ്ടയില്‍ ആരംഭിക്കുന്ന നവോത്ഥാന നിലയം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. മാനുഷിക ബന്ധങ്ങള്‍ ദുര്‍ബലമാകുന്ന പുതിയ സാഹചര്യത്തില്‍ പരസ്‌പരബന്ധം ശക്തിപ്പെടുത്താന്‍ ഉതകുന്ന പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സാംസ്‌കാരിക സംഘടനകള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. അബൂബക്കര്‍ നന്മണ്ട അധ്യക്ഷത വഹിച്ചു. 

എജ്യു കെയര്‍ ഉദ്‌ഘാടനം എ കെ ശശീന്ദ്രന്‍ എം എല്‍ എയും ദഅ്‌വ സെന്റര്‍ ഉദ്‌ഘാടനം ഡോ. ഹുസൈന്‍ മടവൂരും മെഡികെയര്‍ ഉദ്‌ഘാടനം കുണ്ടൂര്‍ ബിജുവും ലൈബ്രറി ഉദ്‌ഘാടനം അബ്‌ദുല്ല നന്മണ്ടയും നിര്‍വഹിച്ചു. കെ എന്‍ എം ജില്ലാ സെക്രട്ടറി സി മരക്കാരുട്ടി ആശംസയര്‍പ്പിച്ചു. കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി പ്രഭാഷണം നടത്തി. പി ഫൈസല്‍ സ്വാഗതവും എം വി പി അബൂബക്കര്‍ നന്ദിയും പറഞ്ഞു. വനിതാ സമ്മേളനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഒ പി ശോഭന ഉദ്‌ഘാടനം ചെയ്‌തു. ടി റൈഹാന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. എം ജി എം സംസ്ഥാന പ്രസിഡണ്ട്‌ ശമീമ ഇസ്വ്‌ലാഹിയ, മറിയക്കുട്ടി സുല്ലമിയ്യ, ജമീല ടീച്ചര്‍ എടവണ്ണ ക്ലാസ്സെടുത്തു. പി സി നൂര്‍ജഹാന്‍ സ്വാഗതവും എം പി ആരിഫ നന്ദിയും പറഞ്ഞു. 

ബാലസംഗമം ഫൈസല്‍ എളേറ്റില്‍ ഉദ്‌ഘാടനം ചെയ്‌തു. ജരീര്‍ പാലത്ത്‌, സാദിഖലി കക്കാട്‌, അബ്‌ദുല്‍ ജബ്ബാര്‍ വട്ടോളി, റമീസ്‌ മാലിക്ക്‌, കെ ഫായിസ്‌ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. പി കെ ജാസിര്‍ അധ്യക്ഷത വഹിച്ചു. നവോത്ഥാന സമ്മേളനം ഐ എസ്‌ എം സംസ്ഥാന പ്രസിഡണ്ട്‌ മൂജീബുറഹ്‌മാന്‍ കിനാലൂര്‍ ഉദ്‌ഘാടനം ചെയ്‌തു. മുര്‍ശിദ്‌ പാലത്ത്‌, ജഅ്‌ഫര്‍ വാണിമേല്‍, പി മൂസ സ്വലാഹി പ്രഭാഷണം നടത്തി. എം ടി അനീസ്‌ അദ്ധ്യക്ഷത വഹിച്ചു. കെ കെ ശറഫുദ്ദീന്‍ സ്വാഗതവും ഇ കെ സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു.
Read More

Wednesday, January 11, 2012

അല്‍ഫുര്‍ഖാന്‍ നവോത്ഥാന നിലയം ഉദ്ഘാടനം 13-ന്



നന്മണ്ട: അല്‍ഫുര്‍ഖാന്‍ എജ്യൂക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ നന്മണ്ടയില്‍ ആരംഭിക്കുന്ന നവോത്ഥാന നിലയം 13 ന് എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6.30 ന് നടക്കുന്ന എഡ്യുകെയര്‍ എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ.യും ദഅ്‌വ സെന്റര്‍ ഡോ. ഹുസൈന്‍ മടവൂരും മെഡികെയര്‍ പദ്ധതി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുണ്ടൂര്‍ ബിജുവും ലൈബ്രറി അബ്ദുള്ള നന്മണ്ടയും ഉദ്ഘാടനം ചെയ്യും. കെ.എന്‍.എം. സംസ്ഥാന ട്രഷറര്‍ എം. സ്വലാഹുദീന്‍ മദനി മുഖ്യപ്രഭാഷണം നടത്തും. 

14 ന് രണ്ടുമണിക്ക് ബാലസംഗമം നടക്കും. ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്യും. ജരീര്‍ പാലത്ത്, സാദിഖലി കക്കാട്, അബ്ദുല്‍ ജബ്ബാര്‍ വട്ടോളി എന്നിവര്‍ സംസാരിക്കും. രണ്ട് മണിക്ക് നടക്കുന്ന വനിതാ സമ്മേളനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ശോഭന ഉദ്ഘാടനം ചെയ്യും. മറിയക്കുട്ടി സുല്ലമിയ്യ, ജമീല എടവണ്ണ, ശമീമ ഇസ്‌ലാഹിയ എന്നിവര്‍ പങ്കെടുക്കും. 
14 ന് വൈകുന്നേരം 6.30 ന് നടക്കുന്ന നവോത്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനം ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന്‍ കിനാലൂര്‍ നിര്‍വഹിക്കും. മുര്‍ഷിദ് പാലത്ത്, ജാഫര്‍ വാണിമേല്‍, മൂസ സ്വലാഹി എന്നിവര്‍ സംസാരിക്കും.
Read More

Thursday, December 15, 2011

മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്‌ലാഹി നേതാക്കള്‍; ഗൗരവം ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: മടവൂര്‍



ചപ്പാത്ത് (ഇടുക്കി): ജീവല്‍ ഭീതിയിലായ പെരിയാര്‍ തടങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുജാഹിദ് നേതാക്കള്‍ ചപ്പാത്തിലെ സമരപ്പന്തലില്‍ എത്തിയത് പ്രക്ഷോഭകരില്‍ ആവേശവും പ്രതീക്ഷയും ഉയര്‍ത്തി. ഇന്ത്യന്‍ ഇസ്ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറിയും കേരളാ വഖഫ് ബോര്‍ഡ് അംഗവുമായ ഡോ ഹുസൈന്‍ മടവൂര്‍, കെ എന്‍ എം സംസ്ഥാന സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി എന്നിവരുടെ നേതൃത്വത്തിലാണ് ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ പ്രധാന പ്രവര്‍ത്തകര്‍ സമരപ്പന്തലില്‍ എത്തിയത്. നിരാഹാരമനുഷ്ഠിക്കുന്ന എം എല്‍ എ മാരായ മോന്‍സ് ജോസഫ്, ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് സമരപ്പന്തലില്‍ നേതാക്കള്‍ പ്രസംഗിച്ചു. സമരപന്തലിന് സമീപം സജ്ജീകരിച്ചിരിക്കുന്ന ഒപ്പു ശേഖരണത്തില്‍ നേതാക്കള്‍ പങ്കാളികളായി. കെ എന്‍ എം നേതാക്കളായ മുഹമ്മദ് വാളറ, ബഷീര്‍ മദനി, എന്‍ എസ് എം റഷീദ്, പി എ ഹാഷിം, ഹാരിസ് സ്വലാഹി, മുഹമ്മദ് ഇസ്ഹാഖ്, കെ ബി മുജീബ്, ടി എം അബ്ദുല്‍ കരീം, അഡ്വ ഷെമീം തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. 

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ സാധിക്കാതെ പോയതിനാലാണ് കേരളത്തിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിക്കാതിരുന്നതെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറിയും കേരള വഖഫ് ബോര്‍ഡ് മെമ്പറുമായ ഡോ. ഹുസൈന്‍ മടവൂര്‍ കുറ്റപ്പെടുത്തി. ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ അഭിവാദ്യം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 35ലക്ഷം മനുഷ്യരെ ബാധിക്കുന്ന വിഷയത്തില്‍ കുറേക്കൂടി ഗൗരവം സര്‍ക്കാര്‍ കാണിക്കേണ്ടതായിരുന്നു. വീഴ്ച പരിഹരിച്ചും കൂടുതല്‍ ജാഗ്രതയോടെയും ഇനിയുള്ള കോടതിനടപടികളില്‍ മുന്നോട്ടുപോകാന്‍ സാധിക്കണം. ഈ ജനകീയ സമരത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്. ഒറ്റക്കെട്ടായി നിന്ന് പ്രശ്‌നത്തിന് പരിഹാരം തേടുകയാണ് വേണ്ടത്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുളള ബാധ്യത ഭരണകൂടത്തിനുണ്ടെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. സമരത്തിന് ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ഐക്യദാര്‍ഢ്യവും പിന്തുണയും അദ്ദേഹം അറിയിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനിയും സമരപ്പന്തലില്‍ അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ പ്രധാന പ്രവര്‍ത്തകരും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ നേതാക്കളോടൊപ്പം സമരപ്പന്തലില്‍ എത്തിയിരുന്നു.
Read More

Wednesday, December 14, 2011

എബിലിറ്റി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു



പുളിക്കല്‍: ബധിരരുടെ ഉന്നത വിദ്യഭ്യാസത്തിനും തൊഴില്‍പരമായ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന എബിലിറ്റി ഇന്‍സ്റ്റിറ്റിയൂട്ട്‌ ആസ്ഥാനത്തിന്റെ ശിലാസ്ഥാപനം കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. കെ എന്‍ എം ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി നിര്‍വഹിച്ചു. പി പി മൂസ അധ്യക്ഷത വഹിച്ചു. പ്രഥമ ഫണ്ട്‌ അഡ്വ. യൂനുസ്‌ സലീമില്‍ നിന്നും സ്വീകരിച്ചുകൊണ്ട്‌ കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ അബൂബക്കര്‍ മൗലവി ഉദ്‌ഘാടനം ചെയ്‌തു. 

 ജില്ലാ പഞ്ചായത്ത്‌ സാമൂഹ്യക്ഷേമ ചെയര്‍പേഴ്‌സണ്‍ വനജ ടീച്ചര്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എ ജബ്ബാര്‍ ഹാജി, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ എം അബൂബക്കര്‍ ഹാജി, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി അബ്‌ദുല്ല മാസ്റ്റര്‍, വാര്‍ഡ്‌ മെമ്പര്‍ പി പി ഉമര്‍, പുളിക്കല്‍ വ്യാപാരി വ്യാവസായി ഏകോപനസമിതി സെക്രട്ടറി വിജയന്‍ മായപ്പ, മോയുട്ടി മൗലവി, ഡഫ്‌ പ്രതിനിധി എസ്‌ എ കഫീല്‍, ബ്ലൈന്‍ഡ്‌ പ്രതിനിധി കെ പി അബ്‌ദുറഹ്‌മാന്‍ ആശംസ നേര്‍ന്നു. കെ അബ്‌ദുറഹീം ഹാജി സര്‍ട്ടഫിക്കറ്റുകള്‍ വിതരണം ചെയ്‌തു. എന്‍ എം അബ്‌ദുല്‍ ജലീല്‍ സ്വാഗതവും എം മുസ്‌തഫ മദനി നന്ദിയും പറഞ്ഞു.
Read More

Wednesday, September 14, 2011

ഹജ്ജ് പഠനക്ലാസ് : ഹുസൈന്‍ മടവൂര്‍ നേതൃത്വം നല്‍കും



നരിക്കുനി: നരിക്കുനി സലഫി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നിന്ന് ഹജ്ജിന് പോകുന്നവര്‍ക്കായി ഹജ്ജ് പഠനക്ലാസ് നടത്തുന്നു. സപ്തംബര്‍ 17 ശനിയാഴ്ച രാവിലെ 9 മുതല്‍ ഒരു മണിവരെ നരിക്കുനി ബസ്സ്റ്റാന്‍ഡിനു സമീപത്തെ എന്‍.ഐ.സി. ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്ലാസിന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ, ഡോ. ഹുസൈന്‍ മടവൂര്‍, മുഹമ്മദലി കോഴിക്കോട്, ഹംസ മൗലവി പട്ടേല്‍ താഴം എന്നിവര്‍ നേതൃത്വം നല്കും.
Read More

Sunday, September 11, 2011

സന്നദ്ധ സംഘടനകള്‍ക്ക്‌ സര്‍ക്കാര്‍ സഹായം നല്‌കും -ഡോ. എം കെ മുനീര്‍



കോഴിക്കോട്‌: സാമൂഹ്യക്ഷേമരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക്‌ സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്ന്‌ സാമൂഹ്യക്ഷേമ വകുപ്പ്‌ മന്ത്രി ഡോ. എം കെ മുനീര്‍ പറഞ്ഞു. വാദിറഹ്‌മ ചാരിറ്റബിള്‍ ട്രസ്റ്റ്‌ ആംബുലന്‍സ്‌ സര്‍വീസ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവര്‍ക്ക്‌ നല്‌കുന്ന സഹായം ദൈവകാരുണ്യ പ്രവര്‍ത്തനവും സമൂഹത്തിന്റെ ബാധ്യതയുമാണ്‌. തീരദേശ മേഖലയില്‍ വാദിറഹ്‌മ ട്രസ്റ്റ്‌ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്‌ വളരെ ഉപകാരപ്രദമാണെന്നും മന്ത്രി പറഞ്ഞു. 

മൊയ്‌തീന്‍ കോയ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍ പ്രഭാഷണം നടത്തി. റാഷിദ്‌ ചക്കുംകടവ്‌, കൗണ്‍സിലര്‍മാരായ സ്വാമിനാഥന്‍, പാലക്കണ്ടി മൊയ്‌തീന്‍, അഹമ്മദ്‌ ആശംസനേര്‍ന്നു. മന്ത്രിയില്‍ നിന്നും ആംബുലന്‍സിന്റെ താക്കോല്‍ ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറി കെ വി നിയാസ്‌ ഏറ്റുവാങ്ങി. പി കെ അഫ്‌സല്‍ നന്ദി പറഞ്ഞു.
Read More

Saturday, December 25, 2010

തീവ്രവാദത്തിന് സ്ഥായിയായ നിലനില്പില്ല : പ്രൊഫ. മുഹമ്മദ്‌ കുട്ടശ്ശേരി

ജിദ്ദ: ഏത് മതത്തിന്റെ പേരിലായിരുന്നാലും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക്‌ സ്ഥായിയായ നിലനില്‍പ്പ്‌ ഉണ്ടാവുകയില്ലെന്നും മത ദര്‍ശനങ്ങള്‍ മുന്നോട്ടു വെക്കുന്ന മാനവിക സ്നേഹം കാലത്തെ അതിജീവിക്കുമെന്നും പ്രമുഖ എഴുത്തുകാരനും പണ്ഡിതനുമായ പ്രൊഫ പി മുഹമ്മദ്‌ കുട്ടശ്ശേരി പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പ്രത്യേക സാഹചര്യങ്ങളില്‍ തീവ്രവാദ ചിന്താഗതികളിലേക്ക്‌ വഴി തെറ്റി പോകുന്നവര്‍ കണ്ടേക്കാമെങ്കിലും അവരെ ആ വഴിയില്‍ തന്നെ തുടരുവാന്‍ പ്രേരിപ്പിക്കുന്ന സമീപനങ്ങള്‍ പാടില്ല. തീവ്രവാദത്തിന്റെ വഴിയില്‍ അകപ്പെട്ടു പോയ യുവ സമൂഹത്തേ സ്നേഹ ധാരയിലേക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. മനുഷ്യമനസ്സില്‍ ദൈവം നിക്ഷേപിച്ച സ്നേഹത്തെ ഉത്തേജിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ മത പ്രബോധകരും സാമൂഹ്യ പ്രവര്‍ത്തകരും ഒരുമിച്ചു നടത്തേണ്ടതുണ്ട്.

വിവിധ മത ദര്‍ശനങ്ങളെ അടുത്തറിയാനും പരസ്പരമുള്ള ആശയ വിനിമയങ്ങള്‍ക്ക്‌ ആക്കം കൂട്ടാനും അബ്ദുള്ള രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന മത ചര്‍ച്ചകള്‍ ലോക മത സൌഹാര്‍ദ്ധത്തിനു കനത്ത സംഭാവനകളാണ് നല്‍കുന്നത്. ഇത്തരം വിശാല വീക്ഷണമുള്ള സമീപനങ്ങളെ സ്വാഗതം ചെയ്യാന്‍ മുസ്ലിം സമൂഹം തയ്യാറാകണമെന്നും പ്രൊഫ കുട്ടശ്ശേരി പറഞ്ഞു.

ചടങ്ങില്‍ കേരള ഹജ് കമ്മറ്റി കോര്‍ഡിനേറ്റര്‍ ബഷീര്‍ കണ്ണേത്ത് , ഡി വൈ എസ് പി ഫിറോസ്, ഇബ്രാഹിം കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ്‌ മൂസക്കോയ പുളിക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നൌഷാദ് കരിങ്ങനാട് സ്വാഗതവും സലിം ഐക്കരപ്പടി നന്ദിയും പറഞ്ഞു.
Read More

Wednesday, October 14, 2009

വര്‍ഗീയതക്കെതിരെ മതങ്ങള്‍ക്കുള്ളില്‍ നിന്നു തന്നെ ശബ്ദമുയരണം: ഡോ. ഹുസൈന്‍ മടവൂര്‍

പാലക്കാട്: ആത്മീയ കച്ചവടത്തിന്റെ പേരില്‍ ദൈവത്തെ വിഭജിക്കുകയും അതിന്റെ തിക്തഫലങ്ങളനുഭവിക്കുകയും ചെയ്യുന്നത് ഏറ്റവുമധികം ഇന്ത്യയിലാണെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍. മുജാഹിദ് ജനസമ്പര്‍ക്ക ദ‌അ്വ പര്യടനത്തോടനുബന്ധിച്ച് പാലക്കാട് മഞ്ഞക്കുളം ജംഗ്‌ഷനില്‍ സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ഗീയതയുടെ പേരില്‍ മതം പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കുവാന്‍ നാം തയ്യാറാകണം. അതിന് മതങ്ങള്‍ക്കകത്തുനിന്ന് തന്നെ ശബ്‌ദമുയരണം. സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന മതത്തെ സംരക്ഷിക്കാന്‍ തീവ്രവാദികളുടെ ആവശ്യമില്ല. എല്ലാ മതങ്ങളിലും തഴച്ചു വളരുന്ന ആത്മീയ കച്ചവടക്കാരാണ് പുതിയ തലമുറക്ക് മുമ്പില്‍ മതത്തെ അപഹാസ്യമാക്കുന്നത്.

ക്വട്ടേഷന്‍ -പെണ്‍‌വാണിഭ സംഘങ്ങളിലൂടെയും മദ്യ-മയക്കുമരുന്ന്, ഉപയോഗത്തിലൂടെയും യുവത്വം നാടിന് ശാപമായി മാറുന്ന അവസ്ഥയാണിപ്പോഴുള്ളത്. അക്ഷരാഭ്യാസം ഇല്ലാത്ത നിരക്ഷരരായ പഴയ തലമുറ പരസ്പര സൌഹാര്‍ദത്തിലൂടെയും സഹായങ്ങളിലൂടെയും നന്മകള്‍ ചെയ്തിരുന്നു. ഇന്ന് ആധുനിക വിവര സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെ സാക്ഷരത കൈവരിച്ച ജനത കാണിക്കുന്ന അനീതിയും അക്രമങ്ങളും സാക്ഷരതയുടെ മൂല്യത്തെ കുറിച്ച് പുനര്‍ചിന്തനം നടത്തുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

മതം സമാധാനവും കാരുണ്യവുമാണെന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിപ്പിക്കുന്നതായി മതമേലാളന്മാര്‍ പറഞ്ഞു നടക്കുമ്പോഴും പ്രയോഗത്തില്‍ അതിനു വിപരീതമായാണ് നടക്കുന്നത്. മതത്തിന്റെ പേരിലാണ് പലപ്പോഴും മനുഷ്യര്‍ വിഭജിക്കപ്പെടുന്നതും ധ്രുവീകരിക്കപ്പെടുന്നതും. മതം തെറ്റായ രീതിയില്‍ പ്രചരിക്കപ്പെടുന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ ദല്ലാളന്മാരായി സമൂഹത്തെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ പുനരാരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ഡി ട്രൂത്ത് കേരള ചാപ്റ്റര്‍ ഡയറക്റ്റര്‍ ജാബിര്‍ അമാനി യുവത്വം നന്മക്ക് നവോത്ഥാനത്തിന് എന്ന ഐ എസ് എം സംസ്ഥാന സമ്മേളന പ്രമേയം വിശദീകരിച്ചു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് ഡോ. സലീം ചെര്‍പ്പുളശ്ശേരി അധ്യക്ഷത വഹിച്ചു. ഐ എസ് എം ജില്ലാ പ്രസിഡന്റ് ശറഫുദ്ദീന്‍ സലഫി, ജില്ലാ സെക്രട്ടറി എന്‍ എന്‍ മുഹമ്മദ് റാഫി, കെ എന്‍ എം മണ്ഡല സെക്രട്ടറി എസ് എം സലീം, തുടങ്ങിയവര്‍ സംസാരിച്ചു.

പര്യടനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടിന് ഇസ്‌ലാമിക് കള്‍‌ചറല്‍ സെന്ററില്‍ നടന്ന കണ്‍‌വന്‍ഷനില്‍ കെ ജെ യു സംസ്ഥാന സമിതിയംഗം മുഹമ്മദ് സലീം സുല്ലമി, ഐ എസ് എം സസ്ഥാന സെക്രട്ടറി സയ്യിദ് സാബിക്ക്, എം എസ് എം സസ്ഥാന സെക്രട്ടറി അക്‍ബര്‍ സാദിഖ്, പുളിക്കല്‍ അബ്‌ദുല്‍‌ല്ലത്തീഫ്, പി ഹഫീസുല്ല, സുബൈര്‍ ജൈനിമേട് തുടങ്ങിയവര്‍ സംസാരിച്ചു.

Read More

Saturday, October 10, 2009

മുജാഹിദ് ജനസമ്പര്‍ക്ക ദ‌അ്വ പര്യടനം

രണ്ടാംഘട്ട പരിപാടികള്‍ ഇന്ന് ആരംഭിക്കും

കോഴിക്കോട്‌: ധാര്‍മികതയിലൂടെ സ്വൈര ജീവിതത്തിലേക്ക് സംസ്ഥാന വ്യാപകമായി നടത്തുന്ന ദഅ്‌വ പര്യടനത്തിന്റെ രണ്ടാംഘട്ട പരിപാടികള്‍ ഇന്ന് തുടുങ്ങും. മനുഷ്യബന്ധങ്ങള്‍ തകര്‍ക്കപ്പെടുന്നതിനെതിരെയും സ്‌ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെയും സമൂഹത്തില്‍ വര്‍ധിച്ച്‌ വരുന്ന ആര്‍ഭാടങ്ങള്‍ക്കെതിരെയും പര്യടനത്തില്‍ ബോധവത്‌കരണം നടത്തും.

ജനസമ്പര്‍ക്ക യാത്രയുടെ ഭാഗമായി സംസ്ഥാനത്ത് 120 കേന്ദ്രങ്ങളില്‍ ബോധവത്‌കരണ സംഗമങ്ങളും 40 കേന്ദ്രങ്ങളില്‍ പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

മഞ്ചേരിയില്‍ നടക്കുന്ന സംഗമം കെ എന്‍ എം സെക്രട്ടറി അബൂബക്കര്‍ നന്മണ്ടയും പുളിക്കലില്‍ നടക്കുന്ന പൊതുയോഗം കെ ജെ യു ട്രഷറര്‍ ഈസാ മദനിയും ഉദ്‌ഘാടനം ചെയ്യും. പാലക്കാട്‌ ചെര്‍പ്പുളശ്ശേരി, പാലക്കാട്‌ ടൗണ്‍ എന്നിവിടങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങള്‍ അഖിലേന്ത്യാ ഇസ്‌ലാഹീ മൂവ്‌മെന്റ്‌ ജനറഅണ്ട സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂരും മണ്ണാര്‍ക്കാട്‌, എടത്തനാട്ടുകര എന്നിവിടങ്ങളിലെ പ്രവര്‍ത്തക സംഗമങ്ങള്‍ കെ എന്‍ എം സംസ്ഥാന പ്രസിഡന്റ്‌ ഡോ. ഇ കെ അഹ്‌മദ്‌ കുട്ടിയും ഉദ്‌ഘാടനം ചെയ്യും.

കോഴിക്കോട് തിരുവണ്ണൂര്‍, ഫറോക്ക് എന്നീ കേന്ദ്രങ്ങളിലെ പ്രവര്‍ത്തക സംഗമങ്ങള്‍ പി മുസ്‌തഫ ഫാറൂഖിയും കുന്ദമംഗലം, കൊടുവള്ളി, നരിക്കുനി കേന്ദ്രങ്ങളിലെ പൊതുയോഗങ്ങള്‍ കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമിയും പാളയം, അത്തോളി (പറമ്പത്ത്‌) എന്നിവിടങ്ങളിലെ പൊതുയോഗങ്ങള്‍ കെ ജെ യു ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയും ഉദ്‌ഘാടനം ചെയ്യും.

പര്യടനത്തിന്റെ ഭാഗമായി ലഘുലേഖ വിതരണം, സി ഡി പ്രദര്‍ശനം, മുഖാമുഖം, ടേബിള്‍ ടോക്കുകള്‍ എന്നിവയും നടത്തുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.
Read More

Monday, September 21, 2009

ഈദ് ഗാഹ് കോഴിക്കോട്

Read More

Friday, September 18, 2009

ഒരു ഇഫ്‌ത്വാര്‍ വിരുന്നും കുറെ അപവാദങ്ങളും





_________________________________ബി പി എ ഗഫൂര്‍



പതിവില്‍നിന്ന്‌ ഭിന്നമായി വിവാദങ്ങള്‍ക്കവസരം കിട്ടാതെ ഈ റമദാന്‍ സമാധാനപരമായി പിന്നിടുമെന്ന ഒരാശ്വാസത്തിലായിരുന്നു കേരളത്തിലെ മുസ്‌ലിം സമൂഹം. മാസപ്പിറവിയായിട്ടും ഏതെങ്കിലും രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരിലുള്ള അപവാദങ്ങളായിട്ടുമെല്ലാം ഇക്കഴിഞ്ഞ റമദാനിലൊക്കെ ഏതെങ്കിലും വിധത്തിലുള്ള വിവാദങ്ങള്‍ നിറഞ്ഞു നിന്നിരുന്നു. പതിവു വിവാദം സൃഷ്‌ടിക്കുന്ന പത്രവും അതിന്റെ സംഘടനയും ആഭ്യന്തര ഭിന്നതകള്‍ മൂലം പ്രയാസമനുഭവിക്കുന്നതുകൊണ്ടോ എന്തോ ഇക്കുറി ഒരു വിവാദം ഉണ്ടാക്കിയെടുക്കാന്‍ അവര്‍ ശ്രമിച്ചുകണ്ടില്ല.
Read More

Tuesday, September 08, 2009

ബദ്‌ര്‍യുദ്ധവും വര്‍ത്തമാനകാല സമൂഹവും

സി മുഹമ്മദ്‌സലീം സുല്ലമി

ഇസ്‌ലാമിക ചരിത്രത്തിലെ അവിസ്‌മരണീയമായ സംഭവമാണ്‌ ബദ്‌ര്‍യുദ്ധം. പ്രവാചകന്റെ പ്രബോധനരംഗത്ത്‌ വഴിത്തിരിവാകുകയും ശത്രുക്കള്‍ക്കെതിരില്‍ വിശ്വാസത്തിന്റെ ശക്തികൊണ്ട്‌ വിജയം വരിക്കാനാവുകയും ചെയ്‌ത സംഭവം. ഏറെ ദുര്‍ബലരും തീരെ എണ്ണം കുറഞ്ഞവരുമായ വിശ്വാസിസമൂഹത്തെ ആത്മാഭിമാനമുള്ളവരാക്കുകയും അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങള്‍ക്ക്‌ അര്‍ഹരാണെന്ന്‌ തെളിയിച്ചുകൊടുക്കുകയും ചെയ്‌ത സംഭവം. ഭൗതികമായ സന്നാഹങ്ങളും സങ്കേതങ്ങളും ഏറെ പരിമിതമായിരുന്ന വിശ്വാസികളെ ആകാശത്തുനിന്നു മലക്കുകളെ ഇറക്കിക്കൊണ്ട്‌ അല്ലാഹു പ്രത്യേകം സഹായിച്ച യുദ്ധം. അങ്ങനെ, ഭൂരിപക്ഷത്തിനെതിരെ, അവരുടെ ഹുങ്കിനും ധാര്‍ഷ്‌ട്യത്തിനുമെതിരെ വിശ്വാസികളുടെ ന്യൂനപക്ഷത്തെ വിജയിപ്പിച്ച ചരിത്ര സംഭവം. എല്ലാംകൊണ്ടും സവിശേഷതയര്‍ഹിക്കുന്ന ഒരു യുദ്ധസംഭവം.

Read more

Read More

Monday, August 24, 2009

മുഖാമുഖം

Read More

Saturday, August 22, 2009

ഒറ്റനോമ്പ് ഇരട്ട പുണ്യം

അജ്‌മാന്‍ : ഇസ്‌ലാഹി സെന്റര്‍ പാവപ്പെട്ടവരെയും അനാഥകളെയും അഗതികളെയും നോമ്പ് തുറപ്പിക്കുന്നതിന് വേണ്ടി ഈ വര്‍ഷവും ‘ഒറ്റനോമ്പ് ഇരട്ട പുണ്യം’ എന്ന പേരില്‍ പ്രത്യേക ധനസമാഹരണം നടത്തുന്നു. ഒരാളെ നോമ്പുതുറപ്പിക്കാന്‍ ഒരുദിവസത്തേക്ക് രണ്ട് ദിര്‍ഹമാണ് ചിലവ്. മറ്റുള്ളവരെ നേരിട്ട് നോമ്പുതുറപ്പിച്ച് പുണ്യം നേടാന്‍ സാധിക്കാത്ത ധാരാളം പ്രവാസികള്‍ ഈ പ്രവര്‍ത്തനത്തിലൂടെ പുണ്യം നേടാന്‍ മുന്നോട്ട് വരുന്നുണ്ട്.

നോമ്പുകാരനെ നോമ്പുതുറപ്പിച്ചാല്‍ കിട്ടുന്ന...


Read More

റമദാന്‍ കിറ്റ് വിതരണം

അജ്‌മാന്‍ : ദരിദ്രരായ കുടുംബങ്ങള്‍ക്ക് നോമ്പ് തുറക്കാന്‍ വിഭവ സമാഹരണം നടത്തി വീട്ടിലെത്തിക്കുന്നതിനായി സംഘടിപ്പിച്ച പദ്ധതിയാണ് ‘റമദാന്‍ കിറ്റ്’.

Read More

Tuesday, August 18, 2009

പരലോക ചിന്തകള്‍ -പ്രഭാഷണം

വിഷയം: പരലോക ചിന്തകള്‍
പ്രഭാഷകന്‍: സുലൈമാന്‍ സബാഹി


Get this widget | Track details | eSnips Social DNA
Read More

Saturday, August 01, 2009

ദട്രൂത്ത് അല്‍ അഹ്‌സ ചാപ്‌റ്റര്‍ രൂപീകരിച്ചു.

ദട്രൂത്ത് അല്‍ അഹ്‌സ ചാപ്‌റ്റര്‍ രൂപീകരിച്ചു.

അല്‍ അഹ്‌സ: സൌദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കീഴ്ഘടകമായ ദിട്രൂത്തിന്റെ അല്‍ അഹ്‌സ ചാപ്‌റ്റര്‍, അല്‍ അഹ്‌സ സൌദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍ രൂപീകരിച്ചു.

അബ്‌‌ദുല്‍ അഹദ് പുളിക്കല്‍ കണ്‍‌വീനറും അബ്‌ദുല്‍ റഹ്‌മാന്‍ മഞ്ചേരി, അബ്ദുല്‍ അസീസ് കക്കോടി, ഇബ്‌റാഹിം തലപ്പാടി, ശിഹാബ് പറമ്പില്‍ പീടിക, ഷെഫീഖ് പുളിക്കല്‍ എന്നിവരെ വിവിധ ഏരിയ കോ-ഓര്‍ഡിനേറ്റര്‍മാരായും തെരഞ്ഞെടുത്തൂ.

ഇസ്‌ലാമിന്റെ സന്ദേശം ബഹുജനങ്ങളിലെത്തിക്കുക എന്നതാണ് ട്രൂത്തിന്റെ പ്രധാന ലക്ഷ്യം. ഇസ്‌ലാമിനെ കുറിച്ച് അറിയാന്‍ താത്‌പര്യമുള്ളവരും, ട്രൂത്തുമായി സഹകരിച്ചു വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ തത്പര്യമുള്ളവരും +966 559659764 എന്ന നമ്പറിലോ, alahsatruth@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ കണ്‍‌വീനറുമായി ബന്ധപ്പെടുക.

രൂപീകരണ യോഗത്തില്‍ സെന്റര്‍ വൈസ് പ്രസിഡന്റ് മരക്കാര്‍ കക്കോവ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആസാദ് പുളിക്കല്‍ സ്വാഗതവും ഷിഹാബ് പറമ്പില്‍ പീടിക നന്ദിയും പറഞ്ഞു.

---
വാര്‍ത്ത അയച്ചുതന്നത്: അബ്‌ദുര്‍‌റഹ്‌മാന്‍ അല്‍‌അഹ്സ.
Read More

Monday, July 27, 2009

മലപ്പുറം ജില്ലയിലെ വിവിധ സെന്ററുകളില്‍ ക്യു എല്‍ എസ് പരീക്ഷ നടന്നു


Read More

പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ് സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിക്കണം: കെ എന്‍ എം

Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...