Thursday, December 15, 2011

മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്‌ലാഹി നേതാക്കള്‍; ഗൗരവം ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: മടവൂര്‍



ചപ്പാത്ത് (ഇടുക്കി): ജീവല്‍ ഭീതിയിലായ പെരിയാര്‍ തടങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുജാഹിദ് നേതാക്കള്‍ ചപ്പാത്തിലെ സമരപ്പന്തലില്‍ എത്തിയത് പ്രക്ഷോഭകരില്‍ ആവേശവും പ്രതീക്ഷയും ഉയര്‍ത്തി. ഇന്ത്യന്‍ ഇസ്ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറിയും കേരളാ വഖഫ് ബോര്‍ഡ് അംഗവുമായ ഡോ ഹുസൈന്‍ മടവൂര്‍, കെ എന്‍ എം സംസ്ഥാന സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി എന്നിവരുടെ നേതൃത്വത്തിലാണ് ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ പ്രധാന പ്രവര്‍ത്തകര്‍ സമരപ്പന്തലില്‍ എത്തിയത്. നിരാഹാരമനുഷ്ഠിക്കുന്ന എം എല്‍ എ മാരായ മോന്‍സ് ജോസഫ്, ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് സമരപ്പന്തലില്‍ നേതാക്കള്‍ പ്രസംഗിച്ചു. സമരപന്തലിന് സമീപം സജ്ജീകരിച്ചിരിക്കുന്ന ഒപ്പു ശേഖരണത്തില്‍ നേതാക്കള്‍ പങ്കാളികളായി. കെ എന്‍ എം നേതാക്കളായ മുഹമ്മദ് വാളറ, ബഷീര്‍ മദനി, എന്‍ എസ് എം റഷീദ്, പി എ ഹാഷിം, ഹാരിസ് സ്വലാഹി, മുഹമ്മദ് ഇസ്ഹാഖ്, കെ ബി മുജീബ്, ടി എം അബ്ദുല്‍ കരീം, അഡ്വ ഷെമീം തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. 

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ സാധിക്കാതെ പോയതിനാലാണ് കേരളത്തിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിക്കാതിരുന്നതെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറിയും കേരള വഖഫ് ബോര്‍ഡ് മെമ്പറുമായ ഡോ. ഹുസൈന്‍ മടവൂര്‍ കുറ്റപ്പെടുത്തി. ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ അഭിവാദ്യം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 35ലക്ഷം മനുഷ്യരെ ബാധിക്കുന്ന വിഷയത്തില്‍ കുറേക്കൂടി ഗൗരവം സര്‍ക്കാര്‍ കാണിക്കേണ്ടതായിരുന്നു. വീഴ്ച പരിഹരിച്ചും കൂടുതല്‍ ജാഗ്രതയോടെയും ഇനിയുള്ള കോടതിനടപടികളില്‍ മുന്നോട്ടുപോകാന്‍ സാധിക്കണം. ഈ ജനകീയ സമരത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്. ഒറ്റക്കെട്ടായി നിന്ന് പ്രശ്‌നത്തിന് പരിഹാരം തേടുകയാണ് വേണ്ടത്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുളള ബാധ്യത ഭരണകൂടത്തിനുണ്ടെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. സമരത്തിന് ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ഐക്യദാര്‍ഢ്യവും പിന്തുണയും അദ്ദേഹം അറിയിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനിയും സമരപ്പന്തലില്‍ അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ പ്രധാന പ്രവര്‍ത്തകരും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ നേതാക്കളോടൊപ്പം സമരപ്പന്തലില്‍ എത്തിയിരുന്നു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...