വടക്കാഞ്ചേരി: മതതീവ്രവാദത്തെ ചൂണ്ടിക്കാട്ടി നവോത്ഥാന പ്രസ്ഥാനമായ KNMനെ തെറ്റിദ്ധരിപ്പിക്കാനുള്ള യാഥാസ്ഥിതിക വിഭാഗത്തിന്റെ നീക്കം തിരിച്ചറിയണമെന്ന് കേരള നദ്വത്തുല് മുജാഹിദിന് തൃശ്ശൂര്‍ മണ്ഡലം സംഗമം ആവശ്യപ്പെട്ടു. കെ.എന്‍.എം. ജില്ലാ സെക്രട്ടറി കെ. അബ്ദുള്‍സലാം ഉദ്ഘാടനം ചെയ്തു. പി.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. കെ.എ. അബ്ദുള്‍ലത്തീഫ് ഫാറുഖി, പി.എച്ച്. അബ്ദുള്അസീസ്, എന്‍.എ. കാസിം, എ. അഹമ്മദ് കബീര്‍, കെ.കെ. സക്കറിയ, സി.കെ. ഇബ്രാഹിം ഫൈസല്‍ വാഴക്കോട്, കെ.എ. ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.
മുജാഹിദ് ആദര്‍ശ സമ്മേളനം ഡിസംബര്‍ 11ന് വടക്കാഞ്ചേരിയില്‍ നടത്തുന്നതിനും തീരുമാനിച്ചു. മണ്ഡലം ഭാരവാഹികളായി പി.കെ. അബ്ദുള്ള (പ്രസി.), പി.എച്ച്. അബ്ദുള്‍ അസീസ് (സെക്ര.), എന്‍.എ. കാസിം (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്ലാഹിന്യൂസ്.കോം