കോഴിക്കോട് : ജില്ലയില്‍ മുക്കത്ത് കഴിഞ്ഞ ദിവസം നടന്ന മുജാഹിദ്-ജമാഅത്ത് വൈജ്ഞാനികസംവാദം ഏറെ പ്രയോജനകരവും വ്യത്യസ്തവും ശ്രദ്ധേയവുമായി. 'ഇബാദത്ത്-അര്‍ഥവും വ്യാപ്തിയും' എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുമായി നിലനില്‍ക്കുന്ന വിയോജിപ്പിന്റെ മൗലികതയിലായിരുന്നു സംവാദം സംഘടിപ്പിക്കപ്പെട്ടിരുന്നത്. ജമാഅത്തെ ഇസ്‌ലാമി കക്കാട് കാര്‍ക്കൂന്‍ ഹല്‍ഖയും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ കക്കാട് ശാഖയും തമ്മില്‍ നേരത്തേ എഴുതിയുണ്ടാക്കിയ വ്യവസ്ഥയുടെയും ധാരണയുടെയും അടിസ്ഥാനത്തിലാണ് ഇബാദത്ത് വിഷയത്തില്‍ ഇരുകൂട്ടരും തമ്മില്‍ നാലരമണിക്കൂര്‍ നീണ്ടുനിന്ന വൈജ്ഞാനിക സംവാദം നടന്നത്. അരമണിക്കൂര്‍ വീതമുള്ള വിഷയാവതരണം, പത്ത് മിനിട്ട് വീതമുള്ള ഖണ്ഡനമണ്ഡന പ്രസംഗങ്ങള്‍, ഏഴുമിനിട്ട് വീതമുള്ള ചോദ്യോത്തരങ്ങള്‍ എന്നീ ക്രമത്തില്‍ മാന്യമായും മാതൃകാപരമായും പരിപാടി സംഘടിപ്പിക്കാന്‍ സാധിച്ചതില്‍ സംഘാടകരും ഏറെ സംതൃപ്തരാണ്. മതസംഘടനകള്‍ തമ്മില്‍ മതവിഷയങ്ങളില്‍ ഇത്തരം സംവാദങ്ങളില്‍ താല്‍പര്യം കാണിക്കാറില്ലാത്ത ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു പ്രാദേശിക ശാഖ അതിന്റെ പ്രമുഖ പണ്ഡിതന്റെ നേര്‍ദൃശ്യത്തില്‍ മുജാഹിദുകളുമായി ഇത്തരമൊരു സംവാദത്തിന് മുന്നോട്ടുവന്നു എന്നതും കൗതുകകരമാണ്.
ഇബാദത്തിന് ആരാധന, അനുസരണം, അടിമവേല എന്നിങ്ങനെ മൂന്നര്‍ഥവും ഒരുപോലെ പരിഗണിക്കേണ്ടതാണ് എന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം മൗദൂദിക്ക് മുമ്പ് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കില്‍ പേരും പുസ്തകത്തിന്റെ പേജുനമ്പറും ഉദ്ധരിക്കുക എന്ന മുജാഹിദുപക്ഷത്തു നിന്നുള്ള ചോദ്യത്തിന് മൗദൂദിക്ക് മുമ്പ് അങ്ങനെയാരും പറഞ്ഞിട്ടില്ല എന്ന് ജമാഅത്ത് പക്ഷത്തെ പ്രമുഖ പണ്ഡിതന്‍ ഇ എന്‍ ഇബ്രാഹിം മൗലവി സംവാദ വേദിയില്‍ മറുപടി പറഞ്ഞത് ഏറെ അത്ഭുതത്തോടെയും കൗതുകത്തോടെയുമാണ് സദസ്സ് കേട്ടത്. ഈ കാര്യം ഇസ്‌ലാമിന്റെ മൗലികവിഷയമായാണ് ജമാഅത്തെ ഇസ്‌ലാമി ഇത:പര്യന്തം അവതരിപ്പിച്ചുപോന്നിട്ടുള്ളത്. ഇതില്‍നിന്നുള്ള ഒരു വഴിത്തിരിവായി ജമാഅത്ത് പണ്ഡിതന്റെ മറുപടി വിലയിരുത്തപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.
തികച്ചും സൗഹാര്‍ദപരമായ രീതിയില്‍ നടന്ന ഈ വൈജ്ഞാനിക സംവാദത്തില്‍ മുജാഹിദു പക്ഷത്തുനിന്ന് സംസാരിച്ചത് കെ എ അബ്ദുല്‍ ഹബീബ് മദനിയും അബ്ദുല്ലത്തീഫ് കരുമ്പിലാക്കലുമായിരുന്നു. എന്‍ വി സകരിയ്യ, കെ പി സകരിയ്യ എന്നിവരും മുജാഹിദ് പക്ഷത്തു വേദിയിലുണ്ടായിരുന്നു. ജമാഅത്തുപക്ഷത്ത് ആദ്യാവസാനം സംസാരിച്ചത് ഇ എന്‍ ഇബ്രാഹിം മൗലവിയായിരുന്നു. അദ്ദേഹത്തോടൊപ്പം വേദിയില്‍ ജമാഅത്ത് പണ്ഡിതരായ ഇ എന്‍ അബ്ദുറസാഖ്, അബ്ദുല്ല ദാരിമി, മുഹമ്മദ് മാളിയേക്കല്‍ എന്നിവരുമുണ്ടായിരുന്നു.കാക്കീരി അബ്ദുല്ല അധ്യക്ഷനും മുഖ്യ മധ്യസ്ഥനുമായിരുന്നു. മുജാഹിദ് പക്ഷത്തെ മധ്യസ്ഥന്‍ മുഹമ്മദ് കക്കാടും ജമാഅത്ത് പക്ഷത്തെ മധ്യസ്ഥന്‍ ശംസുദ്ദീന്‍ ചെറുവാടിയും മുജാഹിദ് പക്ഷത്തെ നിരീക്ഷകനായി കെ സി സി മുഹമ്മദ് മൗലവിയും ജമാഅത്ത് പക്ഷത്തെ നിരീക്ഷകന്‍ കെ കെ മുഹമ്മദ് ഇസ്മാനിയും വേദിയിലുണ്ടായിരുന്നു.
സദസ്സില്‍ മുജാഹിദ് പക്ഷത്തും ജമാഅത്ത് പക്ഷത്തുമുള്ള 30 പേര്‍ക്ക് വീതം പ്രവേശനം അനുവദിക്കപ്പെട്ടിരുന്നു. ഇരുപക്ഷത്തുമുള്ള പ്രമുഖര്‍ സദസ്സിലുണ്ടായിരുന്നു. ഒ അബ്ദുല്ല, സി മുഹമ്മദ് സലിം സുല്ലമി, ശംസുദ്ദീന്‍ പാലക്കോട്, ഡോ അബ്ദുല്‍ ഹഖ്, അബുമദനി മരുത, ഐ പി അബ്ദുസ്സലാം തുടങ്ങിയവരും സന്നിഹിതരായിരുന്നു.
5 വായനക്കാരുടെ പ്രതികരണങ്ങൾ :
ശ്രദ്ധേയമായ ലേഖനം. കാളപൂട്ട് സംവാദങ്ങളുടെ തിരക്കുകൾക്കിടയിൽ ഇത്തരം മാതൃകാപരമായ സംവാദങ്ങൾ നടത്തിയ സംഘാടകരെ അനുമോദിക്കുന്നു. ഇനിയും ഇത്തരം വൈജ്ഞാനിക പ്രവർത്തനങ്ങൾ തുടരണം.
ഈ ലേഖനത്തെ കുറിച്ചാണ് പിന്നെയുള്ള സംശയം. "ഇബാദത്തിന് ആരാധന, അനുസരണം, അടിമവേല എന്നിങ്ങനെ മൂന്നര്‍ഥവും ഒരുപോലെ പരിഗണിക്കേണ്ടതാണ് എന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം മൗദൂദിക്ക് മുമ്പ് ആരും അങ്ങിനെ പറഞ്ഞിട്ടില്ലെന്ന് ഇ.എൻ. ഇബ്രാഹിം മൗലവി സമ്മതിച്ചു എന്നാണല്ലോ ഉള്ളടക്കത്തിന്റെ ആകെത്തുക. സത്യത്തിൽ "ഇബാദത്തിന് ആരാധന, അനുസരണം, അടിമവേല എന്നിങ്ങനെ മൂന്നർഥവും മുമ്പാരും പറഞ്ഞിട്ടില്ല എന്ന പ്രസ്താവനയുടെ വീഡിയോ ക്ലിപ്പ് ആരെങ്കിലും പോസ്റ്റ് ചെയ്യുമോ?. ഞാനന്വേഷിച്ചപ്പോഴറിഞ്ഞത് പ്രസ്തുത ചോദ്യത്തിന് ഒരു മറുചോദ്യം മറുപടിയായി നൽകിയതാണ് ഇപ്രകാരം തെറ്റിദ്ധരിക്കാനോ തെറ്റിദ്ധരിപ്പിക്കാനോ ഇടയായത് എന്നാണ്. ഈ ചോദ്യത്തിന് നിങ്ങൾ മനസ്സിലാക്കുന്ന കേവലമായ ആരാധന എന്നർഥം മൗദൂദിക്ക് മുമ്പാരാണ് പറഞ്ഞത് എന്നാണ് ചോദിച്ചത്.
ഹാകിമിയ്യത് സയ്യിദ് മൌദൂദി ആവിഷരിച്ചതും സയ്യിദ് ഖുതുബ് പിന്ബലം നല്കിയ ഒരു പുതിയ ആശയമാണ് പക്ഷെ ഇസ്ലാമില്‍ അങ്ങനെയൊന്നില്ല എന്ന് KC അബ്ദുല്ലഹ് മൌലവി ഇബാദത്ത് സമഗ്ര പഠനം എന്ന പുസ്തകത്തില്‍ സമ്മതിച്ചിട്ടുണ്ട് എന്ന് തട്ടി വിട്ട കൂട്ടരാണ് ഇത് പറയുന്നത്, CD ഇറങ്ങുമ്പോ കണ്ടറിയാം
സംവാദത്തിന്റെ വീഡിയോ ക്ലിപ്പ് കിട്ടുമെങ്കില്‍ ഷെയര്‍ ചെയ്യാന്‍ മറക്കരുത് . കളവിന് തെളിവുണ്ടാക്കുന്ന കാലത്ത് സത്യം എന്താണ് എന്നറിയാന്‍ സത്യാന്വേഷകാര്‍ക്ക് ആകാംക്ഷ ഉണ്ട് ...
ഇതാ വീഡിയോ!
http://www.youtube.com/playlist?list=PL5134744E3299C24C&feature=plcp
Part 01 of 04: http://youtu.be/ueV2-UK6tm0
Part 02 of 04: http://youtu.be/zBYwpcHw790
Part 03 of 04: http://youtu.be/mKgoXg6NNeE
Part 04 of 04: http://youtu.be/3qzJbDyG6Q0
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം