Wednesday, December 14, 2011

മനുഷ്യമഹത്വം ഉയര്‍ത്തിപ്പിടിക്കുക -ഡോ. ഹുസൈന്‍ മടവൂര്‍



മുക്കം: മനുഷ്യമഹത്വം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കേ നിലനില്‍ക്കാനുള്ള ദൈവികാവകാശം ലഭിക്കൂ എന്ന്‌ ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ്‌ ദേശീയ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. മതം ധാര്‍മികത, നവോത്ഥാനം ISM തിരുവമ്പാടി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച കാമ്പയിന്‍ മുക്കത്ത്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുയായിരുന്നു അദ്ദേഹം. വ്യക്തികളും രാഷ്‌ട്രങ്ങളും സംഘടനകളും ഏതേത്‌ കൂട്ടായ്‌മകളും പ്രസക്തമാവുന്നതും നിലനില്‌പിന്‌ അര്‍ഹത നേടുന്നതും മനുഷ്യമഹത്വം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ മാത്രമാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാണിച്ചു. കെ എന്‍ എം മണ്ഡലം പ്രസിഡന്റ്‌ കെ സി അസൈന്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ഐ എസ്‌ എം ജില്ലാ സെക്രട്ടറി ഫൈസല്‍ നന്മണ്ട, നസീര്‍ ചെറുവാടി, ഐ പി ഉമ്മര്‍ പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...