ജുബൈല്‍ : വര്‍ത്തമാന സമൂഹത്തില്‍ നിന്ന് അന്യം നിന്ന് കൊണ്ടിരിക്കുന്ന ധാര്‍മ്മിക സദാചാര്യ മൂല്യങ്ങളുടെ വീണ്ടെടുപ്പിന് അനിവാര്യമായത് വിശുദ്ധ വിശ്വാസമാണെന്നും, സൃഷ്ടാവും രക്ഷകനും നിയന്താവുമായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ് വിശ്വാസത്തിന്റെ കാതലായ വശം എന്നും ദമ്മാം ഇസ്ലാമിക് പ്രോപഗേഷ്യന്‍ സെന്റര്‍ മലയാള വിഭാഗം പ്രബോധകന്‍ ഉബൈദ് സ്വലാഹി പറഞ്ഞു. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജുബൈല്‍ കമ്മറ്റി "വിശ്വാസത്തിന്‍റെ മാധുര്യം" എന്ന വിഷയത്തില്‍ ജുബൈല്‍ ഗോള്‍ഡ് മാര്‍ക്കെറ്റിന് സമീപമുള്ള ഇസ്ലാഹി ഓടിറ്റോറിയത്തില്‍ സംഘടിപ്പിച്ച പഠനക്യാമ്പില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.
വ്യക്തിയില്‍ തുടങ്ങി സമൂഹത്തിലെത്തി നില്‍ക്കേണ്ട സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ദൈവ ഭക്തിയുടെ അടിസ്ഥാനത്തിലുള്ളതാകണം. വിശ്വാസത്തിന്റെ വിമലീകരണത്തിലാണ് ദൈവബോധവും ഭയഭക്തിയും തുടിച്ചു നില്‍ക്കുന്നതെന്നും, വിശുദ്ധ വിശ്വാസം ഉള്‍ക്കൊണ്ട ഉദാരത കൈവരിച്ച മനസ്സും വിശാലത തേടുന്ന ഹൃദയവും മനുഷ്യരെ എല്ലാ വിധ അധാര്‍മ്മികതകളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും വിമോചിതരാക്കുമെന്നും അദ്ധേഹം പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം