Showing posts with label C I E R. Show all posts
Showing posts with label C I E R. Show all posts

Monday, November 10, 2014

പ്രകൃതി അറിവിനെ സര്‍ഗസമ്പന്നമാക്കുന്നു -പി. കെ. ഗോപി

CIER സംസ്ഥാന പ്രതിഭാ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
കോഴിക്കോട് നടന്ന ചടങ്ങിൽ സി ഐ ഇ ആർ പ്രതിഭാ അവാർഡ് സംഗമം പ്രശസ്ത കവി ശ്രീ പികെ ഗോപി ഉദ്ഘാടനം ചെയ്യുന്നു


കോഴിക്കോട്: പ്രകൃതി എന്ന വിദ്യാലയം നല്‍കുന്ന പാഠങ്ങളാണ് അറിവിനെ സര്‍ഗസമ്പന്നമാക്കുന്നതെന്ന് പ്രശസ്ത കവിയും സാഹിത്യകാരനുമായ പി കെ ഗോപി അഭിപ്രായപ്പെട്ടു. പഠനം പീഡനമാകുന്ന പുതിയ കാലത്ത് പുതുതലമുറക്ക് സര്‍ഗപരിപോഷണത്തിന് കൂടുതല്‍ അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ വിദ്യാഭ്യാസ വിഭാഗമായ കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ & റിസര്‍ച്ച് (CIER) സംസ്ഥാനാടിസ്ഥാനത്തില്‍  നടത്തിയ പ്രതിഭാ അവാര്‍ഡ് വിജ്ഞാനമത്സര പരീക്ഷയില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയും സാഹിത്യവും മാനവികതക്ക് വേണ്ടി സമര്‍പ്പിക്കണമെന്നും മനുഷ്യത്വത്തെ വധിച്ചു കൊണ്ടിരിക്കുന്നത് മനുഷ്യന്‍ തന്നെയാണെന്നത് ഖേദകരമാണെന്നും പി കെ ഗോപി പറഞ്ഞു. 

കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ഡോ ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍,  സി ഐ ഇ ആര്‍ ജനറല്‍ സെക്രട്ടറി കെ അബൂബക്കര്‍ മൗലവി, ഐ എസ് എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ശുക്കൂര്‍ കോണിക്കല്‍, എം എസ് എം സംസ്ഥാന സെക്രട്ടറി യൂനുസ് ചെങ്ങര, കെ എന്‍ എം കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി സി മരക്കാരുട്ടി, പ്രതിഭാ അവാര്‍ഡ് കണ്‍വീനര്‍ റശീദ് പരപ്പനങ്ങാടി, ഹംസ മൗലവി പട്ടേല്‍ത്താഴം, എന്‍ പി അബ്ദുല്‍ റസാഖ് മാസ്റ്റര്‍, മൂസക്കോയ പുളിക്കല്‍, വിദ്യാര്‍ഥി പ്രതിനിധി നസീഹ തഫ്‌സിന്‍ തിക്കോടി തുടങ്ങിയവര്‍ സംസാരിച്ചു.

മതപഠന രംഗത്ത് കുട്ടികളുടെ മികവുകള്‍ കണ്ടെത്തി അര്‍ഹമായ അംഗീകാരവും പ്രോത്സാഹനവും നല്‍കുക എന്നത് മതവിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനും മൂല്യാധിഷ്ഠിത ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതിനും വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായിത്തീരുമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ട് കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ & റിസര്‍ച്ച് (CIER) 4 വര്‍ഷമായി നടത്തി വരുന്നതാണ് പ്രതിഭ അവാര്‍ഡ് വിജ്ഞാന മത്സരപരീക്ഷ. സംസ്ഥാന തലത്തില്‍ രണ്ട് ഘട്ടങ്ങളായി നടത്തുന്ന പരീക്ഷയില്‍ ഈ വര്‍ഷം 48 വിദ്യാര്‍ഥികളാണ് അവാര്‍ഡിന് അര്‍ഹരായിട്ടുള്ളത്.

Read More

Monday, July 01, 2013

അഖില കേരള മദ്‌റസ ഖുര്‍ആന്‍ വിജ്ഞാനമത്സരം ശ്രദ്ധേയമായി


കോഴിക്കോട് : MSM കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചു(CIER)മായി സഹകരിച്ച് നടത്തുന്ന നാലാമത് ഖുര്‍ആന്‍ വിജ്ഞാന മത്സരം ‘മിസ്ബാഹ്’ന്റെ പ്രാഥമിക റൗണ്ട് കേരളത്തിലെ 500ല്‍ പരം കേന്ദ്രങ്ങളില്‍ നടന്നു. കെ എന്‍ എം പ്രസിദ്ധീകരിച്ച അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണം അടിസ്ഥാനമാക്കിയായിരുന്നു മത്സരം ക്രമീകരിച്ചത്. പ്രാഥമിക റൗണ്ട് വിജയികളെ ജൂലായ് അഞ്ചിന് പ്രഖ്യാപിക്കുമെന്ന് എക്‌സാമിനേഷന്‍ ബോര്‍ഡ് കണ്‍ട്രോളര്‍ ഹാഫിസ് റഹ്മാന്‍ അറിയിച്ചു. 

പ്രസ്തുത വിദ്യാര്‍ഥികളുടെ രണ്ടാം റൗണ്ട് ജൂലായ് 13ന് ജില്ലാ കേന്ദ്രങ്ങളില്‍ നടക്കും. ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ടീമുകള്‍ ‘മിസ്ബാഹ് മെഗാ റൗണ്ടില്‍’ വെച്ച് മാറ്റുരക്കും. ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ പേരുവിവരങ്ങള്‍  www.msmkerala.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും. 

വിജ്ഞാന മത്സരത്തിന് വിവിധ ജില്ലകളിലായി ആരിഫ് കാസര്‍ക്കോട്, നിഹാല്‍ പുന്നോല്‍, ഇര്‍ഷാദ് മുട്ടില്‍, ഷക്കീബ് അത്തോളി, അന്‍വര്‍ഷാ നൊച്ചാട്, ഷിഹാബ് കാളാട്, നസീഹ് മഞ്ചേരി, ഷഫീക്ക് കാര, അദീബ് കൈപമംഗലം, മുജ്ബീര്‍ പള്ളുരുത്തി, ഷഹീര്‍ ഫാറൂഖി ആലപ്പുഴ, അന്‍വര്‍ ഹുസൈന്‍ കൊല്ലം, ബാദുഷാ ഫൈസല്‍ ഇടുക്കി, ഷഹബാസ് കോട്ടയം, ഫവാസ് അരൂര്‍, നസീഹ് തിരുവനന്തപുരം എന്നിവര്‍ നേതൃത്വം നല്കി.
Read More

Saturday, February 09, 2013

നന്മ ചെയ്യുന്നതാണ് ഇസ്‌ലാമിന്റെ ചൈതന്യം -ഡോ. ഇ.കെ.അഹമ്മദ്കുട്ടി


കല്പറ്റ: നന്മ ചെയ്യുന്നതാണ് ഇസ്‌ലാം മതത്തിന്റെ ചൈതന്യമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ.അഹമ്മദ്കുട്ടി പറഞ്ഞു. മേപ്പാടിയില്‍ റൗളത്തുല്‍ ഉലൂം മദ്രസ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നന്മകളെ വളര്‍ത്തിയെടുക്കുകയെന്നതാണ് മദ്രസകളുടെ ലക്ഷ്യം. അതിന് മദ്രസകള്‍ മികച്ച ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം ആകര്‍ഷകമായ കരിക്കുലവും നൂതന ബോധനരീതികളും ഉള്‍ക്കൊള്ളുന്ന ശിശുസൗഹൃദ കേന്ദ്രങ്ങളാകണം. കേരള മുസ്‌ലിം നവോത്ഥാനത്തില്‍ മദ്രസകളുടെ പങ്ക് നിര്‍ണായകമാണ്. സമുദായത്തില്‍ തീവ്രവാദ ചിന്തകള്‍ക്ക് വേരോട്ടം ലഭിക്കാത്തതിന്റെ പ്രധാന കാരണം മദ്രസകളില്‍നിന്ന് ബാല്യത്തില്‍ നേടുന്ന യഥാര്‍ഥ മതാധ്യാപനമാണ്. 

ഡോ. ജമാലുദീന്‍ ഫാറൂഖ് അധ്യക്ഷതവഹിച്ചു. കെ.എം.സൈതലവി, ഡോ. മുസ്തഫ ഫാറൂഖി, ബീരാന്‍, ഫാ. കെ.കെ.വര്‍ഗീസ്, പി.കെ.സുധാകരന്‍, ടി.ഹംസ, പി.എ.ഹംസ, സയ്യിദ് അലി സ്വലാഹി, എ.പി.സാലിഹ്, ഫാസില്‍ കുട്ടമംഗലം, കെ.മൊയ്തീന്‍, അബ്ദുസലാം മുട്ടില്‍, എസ്.അബ്ദുസലീം, ബഷീര്‍ സ്വലാഹി എന്നിവര്‍ സംസാരിച്ചു.
Read More

Friday, June 01, 2012

CIER പ്രതിഭാ അവാര്‍ഡ് പ്രഖ്യാപിച്ചു



കോഴിക്കോട്: മതവിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രിയാത്മകമായ ഗവേഷണ പഠനങ്ങള്‍ നടത്തുകയും നൂതന പാഠ്യപദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (സി ഐ ഇ ആര്‍) നടത്തുന്ന പ്രതിഭാ അവാര്‍ഡ് 2012ലെ ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചു. മതവിദ്യാഭ്യാസരംഗത്ത് കഴിവ് തെളിയിക്കുന്ന മദ്രസാ നാലാം ക്ലാസ് വിദ്യാര്‍ഥികളെ ഉദ്ദേശിച്ചാണ് കഴിഞ്ഞ വര്‍ഷം മുതല്‍ പ്രതിഭാ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. മതപഠനം പരീക്ഷകള്‍ക്കുവേണ്ടി മാത്രമുള്ളതല്ലെന്നും ല‘്യമാവുന്ന അറിവുകള്‍ ജീവിതത്തില്‍ പകര്‍ത്താനുള്ളതാണെന്നുമുള്ള ബോധം ചെറു പ്രായത്തിലെ കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അതോടൊപ്പം ഗവേഷണബുദ്ധിയോടെ അറിവുകള്‍ ശേഖരിക്കുകയും സമകാലീന സംഭ‘വങ്ങളെ വിലയിരുത്തി മതദൃഷ്ട്യാ മാറ്റുരച്ചു നോക്കാനുള്ള ശേഷി കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയുമാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നതിലൂടെ സി ഐ ഇ ആര്‍ ലക്ഷ്യമിടുന്നത്. 


 അറുനൂറില്‍പരം കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 75% മാര്‍ക്ക് നേടി വിജയിച്ചവര്‍ക്ക് രണ്ടാംഘട്ട പരീക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഖുര്‍ആന്‍, ഹദീസ്, ഹിഫഌ, ‘ാഷാപരിജ്ഞാനം (അറബി-മലയാളം), സര്‍ഗാത്മക കഴിവുകള്‍ എന്നിവ അടിസ്ഥാനമാക്കി നടത്തിയ രണ്ടാംഘട്ട മത്സരത്തില്‍ വിജയിച്ച 52 കുട്ടികളെയാണ് സംസ്ഥാനതലത്തില്‍ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. മര്‍കസുദ്ദഅ്‌വയില്‍ നടന്ന യോഗത്തില്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തി. യോഗത്തില്‍ സി ഐ ഇ ആര്‍ ജനറല്‍ കണ്‍വീനര്‍ കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. റഷീദ് പരപ്പനങ്ങാടി, സി അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി, ഹംസ മൗലവി പട്ടേല്‍താഴം, എന്‍ പി അബ്ദുല്‍ ഗഫൂര്‍ ഫാറൂഖി, സി എ സഈദ് ഫാറൂഖി, ഇബ്‌റാഹിം പാലത്ത്, എന്‍ പി അബ്ദുറസാഖ് എന്നിവര്‍ പ്രസംഗിച്ചു.
Read More

Thursday, May 24, 2012

മതപഠനം സാമൂഹ്യഭദ്രതയ്‌ക്ക്‌ അനിവാര്യം - കെ പി ധനപാലന്‍ എം പി


ശ്രീമൂലനഗരം: മതപഠനം സാമൂഹ്യഭദ്രതയ്‌ക്ക്‌ അനിവാര്യമാണെന്നും മതമൂല്യങ്ങളില്‍ നിന്ന്‌ സമകാലിക സമൂഹം അകന്നതാണ്‌ അരാചകത്വത്തിനും തീവ്രവാദത്തിനും കാരണമെന്നും കെ പി ധനപാലന്‍ എം പി അഭിപ്രായപ്പെട്ടു. ചൊവ്വര ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയുടെയും ദാറുല്‍ ഉലൂം മദ്‌റസയുടെയും സംയുക്തവാര്‍ഷികം -നശ്‌വ 2012 ഉദ്‌ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം. 


മികച്ച വിജയം നേടിയവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ അന്‍വര്‍ സാദത്ത്‌ എം എല്‍ എ വിതരണം ചെയ്‌തു. എ പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എച്ച്‌ ഹംസ, എം കെ ശാക്കിര്‍, മുജീബുര്‍റഹ്‌മാന്‍ മദനി, പി എച്ച്‌ അബ്‌ദുര്‍റസാഖ്‌, എം എച്ച്‌ ഷജീര്‍ പ്രസംഗിച്ചു. കെ വി മുഹമ്മദ്‌ മൗലവി പ്രഭാഷണം നടത്തി. എം എം അബ്ബാസ്‌ സ്വലാഹി സ്വാഗതവും അലി മൗലവി നന്ദിയും പറഞ്ഞു.
Read More

Tuesday, May 08, 2012

ഇസ്വ്‌ലാഹി മദ്‌റസ ഉദ്‌ഘാടനം ചെയ്‌തു


പട്ടാമ്പി: മാര്‍ക്കറ്റ്‌ റോഡിലെ മസ്‌ജിദുല്‍ ഇസ്വ്‌ലാഹിനു കീഴില്‍ ആരംഭിച്ച അല്‍മദ്‌റസത്തുല്‍ ഇസ്വ്‌ലാഹിയ്യയുടെ ഉദ്‌ഘാടനം കെ എന്‍ എം ജില്ലാ പ്രസിഡന്റ്‌ ഡോ. സലീം ചെര്‍പ്പുളശ്ശേരി നിര്‍വഹിച്ചു. കെ ജെ യു ട്രഷറര്‍ എ കെ ഈസ മദനി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മണ്ഡലം പ്രസിഡന്റ്‌ എം മുസ്‌തഫ സലഫി, ഐ എസ്‌ എം മേഖല സെക്രട്ടറി ജലീല്‍ ആമയൂര്‍, മസ്‌ജിദുല്‍ ഇസ്വ്‌ലാഹ്‌ പ്രസിഡന്റ്‌ ചെറുകോയ തങ്ങള്‍, സുലൈമാന്‍ സ്വബാഹി, അബ്‌ദുസലഫി, കെ എ അബൂബക്കര്‍ പ്രസംഗിച്ചു.
Read More

Friday, April 06, 2012

മദ്‌റസാ വിദ്യാഭ്യാസം കാലികമായി പരിഷ്‌കരിക്കണം - വിദ്യാഭ്യാസ മന്ത്രി


മലപ്പുറം: കേന്ദ്രസര്‍ക്കാറിന്റെ നവീകരണ പദ്ധതി മദ്‌റസാ വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ക്ക് വഴി വെച്ചതായി വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് പറഞ്ഞു. കേന്ദ്ര പദ്ധതിയുടെ ഗുണഫലം താഴെ തലങ്ങളിലെത്തിക്കാന്‍ മദ്‌റസാ മാനേജ്‌മെന്റുകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ മദ്‌റസാ വിദ്യാഭ്യാസ വിഭാഗമായ സി ഐ ഇ ആറിന്റെ മദ്‌റസാധ്യാപകരുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്‌റസാധ്യാപകര്‍ക്ക് തുടര്‍ പരിശീലന പരിപാടി സംഘടിപ്പിക്കണമെന്നും സേവനത്തിന് അനുസൃതമായ വേതന വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. 


സി ഐ ഇ ആര്‍ പുറത്തിറക്കിയ പുതിയ ലേണിങ് മെറ്റീരിയലുകളുടെ പ്രകാശനം ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ നിര്‍വഹിച്ചു. മലപ്പുറം ഡിഇഒ പി സഫറുല്ല ഏറ്റുവാങ്ങി. പി ഉബൈദുല്ല എംഎല്‍എ, എ നൂറുദ്ദീന്‍ എടവണ്ണ, എസ് എസ് എ ജില്ല പ്രൊജക്ട് ഓഫിസര്‍ ഇ പി മുനീര്‍, ഖദീജ നര്‍ഗീസ്, കെ അബൂബക്കര്‍ മൗലവി, പി ഹംസ മൗലവി പ്രസംഗിച്ചു. 


പഠനസെഷനില്‍ എന്‍ പി അബ്ദുല്‍ഗഫൂര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. സി എ സഈദ് ഫാറൂഖി, സൂലൈമാന്‍ മേല്പത്തൂര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഇബ്‌റാഹീം പാലത്ത്, എം ടി അബ്ദുല്‍ഗഫൂര്‍ സംസാരിച്ചു. വിദ്യാഭ്യാസ സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. എം അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം സലാഹുദ്ദീന്‍ മദനി അധ്യക്ഷത വഹിച്ചു. സി അബ്ദുല്‍ ജബ്ബാര്‍സുല്ലമി, കുഞ്ഞുമുഹമ്മദ് പുലവത്ത്, സി ടി മുഹമ്മദ്, പി സഫറുല്ല, എന്‍ പി അബ്ദുര്‍റസാഖ് പ്രസംഗിച്ചു. 


സമാപന സമ്മേളനം കെ എന്‍ എം സംസ്ഥാന ജനറല്‍സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. പി അബൂബക്കര്‍ മദനി അധ്യക്ഷത വഹിച്ചു. ടി അബൂബക്കര്‍ നന്മണ്ട, പി മൂസ സ്വലാഹി, ഹംസ കാരക്കുന്ന്, അബ്ദുല്‍അസീസ് പ്രസംഗിച്ചു. കാലത്തിന്റെ വെല്ലുവിളികളെ അതിജയിക്കാന്‍ കരുത്തുള്ള പുതിയ സമൂഹസൃഷ്ടിപ്പിന് അനുകൂലമായി മദ്‌റസാ പാഠ്യപദ്ധതിയിലും പാഠ്യക്രമങ്ങളിലും കാലികമായ പരിഷ്‌കരണം നടത്താന്‍ മതനേതൃത്വങ്ങള്‍ മുന്നോട്ട് വരണമെന്ന് സമ്മേളനം ആഹ്വാനംചെയ്തു. കേരള സര്‍ക്കാറിന്റെ സര്‍വ ശിക്ഷാ അഭിയാന്‍ നടപ്പാക്കുന്ന മദ്‌റസാധ്യാപക ശാക്തീകരണ പദ്ധതിയുടെ പരിശീലനം സംസ്ഥാനത്തെ മുഴുവന്‍ മദ്‌റസാധ്യാപകര്‍ക്കും ലഭ്യമാക്കും വിധം ത്വരിതപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിവിധ ജില്ലകളില്‍ നിന്നായി ആയിരത്തോളം അധ്യാപക പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Read More

Wednesday, April 04, 2012

CIER മദ്‌റസാ അധ്യാപക സംസ്ഥാന സമ്മേളനം നാളെ


മലപ്പുറം: കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (സി ഐ ഇ ആര്‍)മദ്‌റസാ അധ്യാപക സംസ്ഥാന സമ്മേളനം നാളെ (ഏപ്രില്‍ 5) മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും (ഇന്‍ശ അല്ലാഹ്). നാലു സെഷനുകളിലായി നടക്കുന്ന സമ്മേളനം രാവിലെ 9.30ന് മന്ത്രി പി കെ അബ്ദുര്‍റബ്ബ് ഉദ്ഘാടനം ചെയ്യും. സി ഐ ഇ ആര്‍ ചെയര്‍മാന്‍ ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷനാവും. 


ലേണിംഗ് മെറ്റീരിയല്‍ പ്രകാശനം ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ദേശീയ ജനറല്‍സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ നിര്‍വഹിക്കും. പി ഉബൈദുല്ല എം എല്‍ എ, മലപ്പുറം നഗരസഭ ചെയര്‍മാന്‍ കെ പി മുസ്തഫ, എസ് എസ് എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ ഇ പി മുനീര്‍, ഐ എസ് എം സെക്രട്ടറി നൂറുദ്ദീന്‍ എടവണ്ണ, എം എസ് എം ജനറല്‍സെക്രട്ടറി ജാസിര്‍ രണ്ടത്താണി, എം ജി എം പ്രസിഡന്റ് ഖദീജ നര്‍ഗീസ് പങ്കെടുക്കും. 


 പഠന സെഷനില്‍ എന്‍ പി അബ്ദുല്‍ഗഫൂര്‍ ഫാറൂഖി അധ്യക്ഷനാവും. കോഴിക്കോട് ഗവ.ടി ടി ഐയിലെ പരിശീലകന്‍ സി എ സഈദ് ഫാറൂഖി, സുലൈമാന്‍ മേല്‍പത്തൂര്‍ ക്ലാസെടുക്കും. ഉച്ചക്ക് ശേഷം 2.15ന് നടക്കുന്ന മതപഠനം മാനവ വിശുദ്ധിക്ക്-വിദ്യാഭ്യാസ സെമിനാര്‍ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുസ്സലാം ഉദ്ഘാടനം ചെയ്യും. കെ എന്‍ എം ട്രഷറര്‍ എം സലാഹുദ്ദീന്‍ മദനി അധ്യക്ഷനാവും. പി എം എ ഗഫൂര്‍ വിഷയം അവതരിപ്പിക്കും. എറണാകുളം ഡയറ്റ് സീനിയര്‍ ലക്ചറര്‍ കുഞ്ഞുമുഹമ്മദ് പുലവത്ത്, സംസ്ഥാന സര്‍ക്കാര്‍ കരിക്കുലം കമ്മിറ്റി അംഗം സി ടി മുഹമ്മദ്, മലപ്പുറം ഡിഇഒ പി സഫറുല്ല പ്രബന്ധം അവതരിപ്പിക്കും. 


വൈകിട്ട് 4.30ന് സമാപന സമ്മേളനം കെ എന്‍ എം ജനറല്‍സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. അബൂബക്കര്‍ മൗലവി മരുത അധ്യക്ഷനാവും. ടി അബൂബക്കര്‍ നന്മണ്ട, പി മൂസ സ്വലാഹി പ്രസംഗിക്കും. 
Read More

Saturday, March 24, 2012

CIER സംസ്ഥാന മദ്രസാ അധ്യാപക സമ്മേളനം ഏപ്രില്‍ 5നു മലപ്പുറത്ത്


മലപ്പുറം : CIER സംസ്ഥാന മദ്രസാ അധ്യാപക സമ്മേളനം ഏപ്രില്‍ 5നു മലപ്പുറത്ത് നടക്കും. സമ്മേളനത്തിന്‍റെ വിജയത്തിനായി ഡോ: ഇ കെ അഹമ്മദ് കുട്ടി ചെയര്‍മാനും കെ അബൂബക്കര്‍ മൌലവി ജന. കണ്‍വീനരും സി.പി ഉമര്‍ സുല്ലമി, അബ്ദുല്‍ ഹമീദ് മദീനി എന്നിവര്‍ മുഖ്യരക്ഷാധികാരികളുമായി സ്വാഗതസംഘം രൂപീകരിച്ചു. പി അബൂബക്കര്‍ മദനി മരുത, ഉമ്മര്‍ ബാവ മലപ്പുറം, യു പി അബ്ദുല്‍ റഹ്മാന്‍ മൌലവി, മുജീബുറഹ്മാന്‍ കിനാലൂര്‍, ജാസിര്‍ രണ്ടത്താണി {വൈ.ചെയര്‍മാന്‍}, പി ഹംസ സുല്ലമി കാരക്കുന്ന്, അബ്ദുല്‍കരീം എന്‍ജിനീയര്‍, സി അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍, പി മൂസ സ്വലാഹി, അബ്ദുല്‍ അസീസ്‌ പാപ്പിനിപ്പാറ {കണ്‍വീനര്‍} എന്നിവരാണ് മറ്റു ഭാരവാഹികള്‍.. യോഗം കെ അബൂബക്കര്‍ മൌലവി ഉദ്ഘാടനം ചെയ്തു. പി അബൂബക്കര്‍ മദനി മരുത അധ്യക്ഷത വഹിച്ചു.
Read More

Thursday, March 01, 2012

CIER സംസ്ഥാന മദ്‌റസാ വിജ്ഞാനോത്സവം ; കിരീടം മലപ്പുറം ഈസ്റ്റ് ജില്ലക്ക്


മലപ്പുറം: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ മോങ്ങത്ത് നടന്ന സംസ്ഥാന മദ്‌റസാ വിജ്ഞാനോത്സവത്തില്‍ 405 പോയിന്റുനേടി മലപ്പുറം ഈസ്റ്റ് ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. 389 പോയിന്റ് നേടി കോഴിക്കോട് സൗത്ത് ജില്ല രണ്ടും 323 പോയിന്റ്‌നേടി മലപ്പുറം വെസ്റ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


നാല് വിഭാഗങ്ങൡലായി 53 ഇനത്തില്‍ ആയിരത്തോളം പ്രിതിഭകള്‍ മാറ്റുരച്ച വിജ്ഞാനോത്സവത്തില്‍ ചില്‍ഡ്രന്‍സ് വിഭാഗത്തില്‍ നിമാത്ത് ജനാന്‍ (അരീക്കോട് സുല്ലമുസ്സലാം മദ്‌റസ), സബ് ജൂനിയര്‍ വിഭാഗത്തില്‍ സാബിന്‍ സലാം (ഖുബ മദ്‌റസ കണ്ണഞ്ചേരി) , ജൂനിയര്‍ വിഭാഗത്തില്‍ സനാത്ത് റഹ്മാന്‍ (ഖുബാ മദ്‌റസ കണ്ണഞ്ചേരി ), റാഫി സി (ചെറുവണ്ണൂര്‍ മദ്‌റസ), നാസിദ സദ (സലഫി മദ്‌റസ ആന്തിയൂര്‍കുന്ന്) എന്നിവര്‍ വ്യക്തിഗത ചാംപ്യന്‍മാരായി. വിജയികള്‍ക്ക് സി ഐ ഇ ആര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അബൂബക്കര്‍ മൗലവി, മൊറയൂര്‍ ഗ്രാമപഞ്ചായത്ത്് പ്രസിഡന്റ് വി സക്കീന എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ഇബ്‌റാഹീം മാസ്റ്റര്‍ പാലത്ത്, അബ്ദുര്‍റസാഖ് തച്ചമ്പാറ, പി കെ മുഹമ്മദ് മദനി മോങ്ങം, ഹംസ മൗലവി പട്ടേല്‍ താഴം പ്രസംഗിച്ചു.
Read More

Monday, February 27, 2012

മദ്രസാ വിദ്യാഭ്യാസ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ച CIER ന്‍റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം : മന്ത്രി എ.പി. അനില്‍കുമാര്‍




മലപ്പുറം: മദ്രസാ വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ച സി.ഐ.ഇ.ആറിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് പിന്നാക്കക്ഷേമ മന്ത്രി എ.പി. അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. കെ.എന്‍.എം സംസ്ഥാനസമിതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് {സി.ഐ.ഇ.ആര്‍))} ന്റെ കീഴിലുള്ള മദ്രസകളുടെ സംസ്ഥാന വിജ്ഞാനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മോങ്ങം എ.എം.യു.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സി.ഐ.ഇ.ആര്‍ കണ്‍വീനര്‍ കെ. അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. 

ഐ.എസ്.എം ജനറല്‍ സെക്രട്ടറി എന്‍.എം. അബ്ദുല്‍ ജലീല്‍, മൊറയൂര്‍ പഞ്ചായത്തംഗം സി.കെ. മുഹമ്മദ്, കെ.എന്‍.എം മലപ്പുറം ജില്ലാ സെക്രട്ടറി പി. ഹംസ സുല്ലമി, എം.ജി.എം സെക്രട്ടറി സനിയ്യ, എം.എസ്.എം സെക്രട്ടറി റിയാസ്, ബി. മുഹമ്മദലിഹാജി, മുന്‍ മലപ്പുറം ഡി.ഡി.ഇ സി. അബ്ദുല്‍ ഹമീദ്, സി. മുഹമ്മദ് മദനി മോങ്ങം എന്നിവര്‍ പ്രസംഗിച്ചു.
Read More

Tuesday, February 07, 2012

കാസറഗോഡ് ജില്ലാ CIER മദ്റസാ വിജ്ഞാനോല്‍സവം : പട്ല മദ്രസക്ക് കിരീടം



ചളിയങ്കോട് : CIER കാസറഗോഡ് ജില്ലാ മദ്രസാ വിജ്ഞാനോല്‍സവം കാസറഗോഡ് അറബിക് കോളേജില്‍ വെച്ച് നടത്തി. പട്ല സലഫി മദ്രസ ഓവറോള്‍ കിരീടം കരസ്ഥമാക്കി. പരിപാടി ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. KNM ജില്ലാ പ്രസിടന്റ്റ് ഡോ: അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ 7 മദ്രസയില്‍ നിന്നുള്ള നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കാസര്‍ഗോഡ്‌ ബ്ലോക്ക് മെമ്പര്‍ ഇഖ്ബാല്‍ കല്ലട്ര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്വാഗത സംഘം കണ്വീനര്‍ ബഷീര്‍ പട്ല സ്വാഗതവും ISM ജില്ലാ സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ് നന്ദിയും പറഞ്ഞു. 

Read More

CIER മലപ്പുറം ഈസ്റ്റ് ജില്ലാ വിജ്ഞാനോത്സവം നടത്തി


മമ്പാട്: കെ.എന്‍.എമ്മിന് കീഴിലെ സി.ഐ.ഇ.ആര്‍) ഈസ്റ്റ് ജില്ലാ വിജ്ഞാനോത്സവം ഡോ. പി. അന്‍വര്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. ജില്ലാ സെക്രട്ടറി ഹംസ സുല്ലമി കാരക്കുന്ന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ടി. അബൂബക്കര്‍ ട്രോഫികള്‍ വിതരണം ചെയ്തു. കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി പി.ടി. വീരാന്‍കുട്ടി സുല്ലമി, അബു മദനി മരുത, പി. മുഹമ്മദ് ഷാഫി, അബ്ദുല്‍ ഖയ്യൂം സുല്ലമി പ്രസംഗിച്ചു. സീതിക്കോയ മമ്പാട് സ്വാഗതവും എം.കെ. ബഷീര്‍ നന്ദിയും പറഞ്ഞു. അരീക്കോട്, നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങള്‍ യഥാക്രമം 328, 326, 316 പോയന്റുകള്‍ നേടി.
Read More

Monday, February 06, 2012

CIER മദ്രസ വിജ്ഞാനോത്സവം; എളേറ്റില്‍ സലഫി മദ്രസ ചാമ്പ്യന്മാര്‍



കൊടുവള്ളി: കെ.എന്‍.എം. കൊടുവള്ളി വെസ്റ്റ് മണ്ഡലം സി.ഐ.ഇ.ആര്‍. മദ്രസ വിജ്ഞാനോത്സവത്തില്‍ എളേറ്റില്‍ വട്ടോളി സലഫി മദ്രസ 200 പോയന്റ് നേടി ഓവറോള്‍ ചാമ്പ്യന്മാരായി. 179 പോയന്റ് നേടി പുള്ളിക്കോത്ത് സലഫി മദ്രസ രണ്ടും 149 പോയന്റ് നേടി ആരാമ്പ്രം ഹുദാ സെന്റര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. എളേറ്റില്‍ ജി.എം.യു.പി. സ്‌കൂളില്‍ നടന്ന വിജ്ഞാനോത്സവം വി.എം. ഉമ്മര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. മണ്ഡലം പ്രസിഡന്റ് എം.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. 

വിജയികള്‍ക്ക് അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ. ട്രോഫികള്‍ വിതരണം ചെയ്തു. വാര്‍ഡ് അംഗം കെ. ആലി, സുഹറ ആഷിഖ്, പി.പി. അബ്ദുറഹിമാന്‍, കെ.കെ. അബ്ദുറഹിമാന്‍കുട്ടി, എം. അബ്ദുല്‍ സത്താര്‍, ശുക്കൂര്‍ കോണിക്കല്‍, എം. അബ്ദുല്‍ റഷീദ് കെ.കെ. ഖമറുദ്ദീന്‍, കെ. മൂസ, ടി. മുഹമ്മദാലി എന്നിവര്‍ പ്രസംഗിച്ചു.
Read More

Wednesday, February 01, 2012

CIER വാര്‍ഷിക സമ്മേളനം നടത്തി


കൊടുവള്ളി: ഭൗതികതയുടെ അതിപ്രസരത്തിനും വളര്‍ന്നുവരുന്ന അധാര്‍മിക പ്രവണതകള്‍ക്കുമെതിരെ പ്രതിരോധം തീര്‍ക്കാന്‍ കലയും സാഹിത്യവും സഹായകമാകണമെന്ന് വി.എം.ഉമ്മര്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. പുത്തൂരില്‍ സി.ഐ.ഇ.ആര്‍. വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ. അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. പി. ഹനീഫ്, എം.പി. അബ്ദുല്‍ഖാദര്‍ മദനി, പി. ഇബ്രാഹിം, എം.കെ. നജീബ്, പി. അബൂബക്കര്‍ മദനി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി എം.കെ. പോക്കര്‍ സുല്ലമി സ്വാഗതവും കെ.പി. അബ്ദുല്ലത്തീഫ് സ്വലാഹി നന്ദിയും പറഞ്ഞു.
Read More

Thursday, January 26, 2012

CIER മദ്രസാ വിജ്ഞാനോല്‍സവം വിജ്ഞാനോത്സവം: സ്വാഗതസംഘ രൂപീകരണം നാളെ



കോഴിക്കോട്: സി ഐ ഇ ആര്‍ സംസ്ഥാന മദ്‌റസാ വിജ്ഞാനോത്സവം ഫെബ്രുവരി 20, 26 തിയ്യതികളില്‍ നടക്കും. ചില്‍ഡ്രണ്‍, സബ്ജൂനിയര്‍, ജൂനിയര്‍ എന്നീ വിഭാഗങ്ങളിലായി ആയിരത്തഞ്ഞൂറോളം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി 27ന് വൈകിട്ട് 6.30ന് വള്ളുവമ്പ്രം അബൂബക്കര്‍ സിദ്ദീഖ് മദ്‌റസയില്‍ വിപുലമായ സ്വാഗതസംഘം രൂപീകരണ യോഗം നടക്കും. ജില്ലാ, മണ്ഡലം ഭാരവാഹികള്‍, വിദ്യാഭ്യാസ സെക്രട്ടറിമാര്‍, സി ഐ ഇ ആര്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, വിജ്ഞാനോത്സവം ഭാരവാഹികള്‍ പങ്കെടുക്കണം.
Read More

Sunday, January 22, 2012

KNM നവോതഥാന സമ്മേളനവും CIER മദ്രസ വാര്‍ഷികവും ജനുവരി 26 മുതല്‍ കൊടുവള്ളിയില്‍



കൊടുവള്ളി: ജംഇയ്യത്തുല്‍ മുജാഹിദീന്‍, കെ.എന്‍.എം. എന്നിവയുടെ ആഭിമുഖ്യത്തില്‍ 26, 27, 28 തീയതികളില്‍ പുത്തൂര്‍ ശബാബ് നഗറില്‍ നവോത്ഥാന സമ്മേളനവും സി.ഐ.ഇ.ആര്‍. മദ്രസ വാര്‍ഷികവും നടക്കും. സമ്മേളന നടത്തിപ്പിനായി കെ.പി. അബ്ദുല്‍അസീസ് സ്വലാഹി ചെയര്‍മാനും ഒ.അബ്ദുല്ലത്തീഫ് മദനി കണ്‍വീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു.
Read More

Sunday, January 08, 2012

CIER തജ്‌വീദ് കോഴ്‌സ് സമാപിച്ചു



കോഴിക്കോട്: കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് {സി ഐ ഇ ആര്‍]} മദ്‌റസാ അധ്യപകര്‍ക്കായി സംസ്ഥാന തലത്തില്‍ നടത്തിയ ത്രിദിന തജ്‌വിദ് കോഴ്‌സ് സമാപിച്ചു. ആദ്യഘട്ടമെന്ന നിലക്ക് കോഴിക്കോട് സൗത്ത് ജില്ലയില്‍ നിന്ന് തെരഞ്ഞെടുത്ത മുപ്പത് അധ്യാപകര്‍ക്കാണ് പരിശീലനം നല്കിയത്. തിരുവണ്ണൂര്‍ ഇംദാദുദ്ദീന്‍ മദ്‌റസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സി ഐ ഇ ആര്‍ സംസ്ഥാന സെക്രട്ടറി കെ അബൂബക്കര്‍ മൗലവി പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. 

കോയ സാഹിബ്, എന്‍ പി അബ്ദുറസാഖ് മാസ്റ്റര്‍, പി ഹംസ മൗലവി, പി എന്‍ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ഇബ്‌റാഹീം പാലത്ത് എന്നിവര്‍ പ്രസംഗിച്ചു. ആര്‍ പിമാരായ സി എ സഈദ് ഫാറൂഖി, സി അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി, മുസ്തഫ മദനി പുളിക്കല്‍, എന്‍ പി അബ്ദുല്‍ ഗഫൂര്‍ ഫാറൂഖി, അബ്ദുസത്താര്‍ ഫാറൂഖി കണ്ണൂര്‍, മൊയ്തീന്‍ മാസ്റ്റര്‍ ഐക്കരപ്പടി, അസ്‌ലം ചീമാടന്‍ എന്നിവര്‍ പങ്കെടുത്തു. എല്ലാ ജില്ലകളിലും ഉടന്‍ പരിശീലനം നടക്കുമെന്ന് കണ്‍വീനര്‍ പി ഹംസ മൗലവി അറിയിച്ചു.
Read More

Thursday, December 15, 2011

CIER തജ്‌വീദ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു



കോഴിക്കോട്കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (സി ഐ ഇ ആര്‍) മദ്‌റസാ അധ്യാപകര്‍ക്കായി സംഘടിപ്പിക്കുന്ന ത്രിദിന തജ്‌വീദ് പരിശീലന കോഴ്‌സ് 26,27,28 തിയ്യതികളില്‍ തിരുവണ്ണൂര്‍ ഇംദാദുദ്ദീന്‍ മദ്‌റസാ ഓഡിറ്റോറിയത്തില്‍ നടക്കും. സി ഐ ഇ ആര്‍ സിലബസനുസരിച്ച് പഠിപ്പിക്കുന്ന അധ്യാപകര്‍ക്കാണ് കോഴ്‌സില്‍ പ്രവേശനം നല്കുക. 

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തജ്‌വീദ് കോഴ്‌സ് സംഘടിപ്പിക്കും. ആദ്യഘട്ടത്തില്‍ കോഴിക്കോട് സൗത്ത് ജില്ലയിലെ 30 അധ്യാപകര്‍ക്കാണ് പരിശീലനം നല്കുക. പങ്കെടുക്കാനാഗ്രഹിക്കുന്ന അധ്യാപകര്‍ വെളളക്കടലാസില്‍ എഴുതിയ അപേക്ഷയോടൊപ്പം മദ്‌റസാ മാനേജിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ സഹിതം 20ന് മുമ്പ് സംസ്ഥാന കമ്മിറ്റി ഓഫിസില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് കെ എന്‍ എം സംസ്ഥാന ഓര്‍ഗനൈസര്‍ ഹംസമൗലവിയുമായി ബന്ധപ്പെടണം. (ഫോണ്‍ 9995180557)
Read More

Wednesday, October 19, 2011

മദ്രസ കെട്ടിടത്തിന് തറക്കല്ലിട്ടു

കൊടുവള്ളി: ഓമശ്ശേരിയില്‍ പുതുതായി നിര്‍മിക്കുന്ന മുജാഹിദ് മദ്രസ കെട്ടിടത്തിന് IIM ജനറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍ തറക്കല്ലിട്ടു. ഇ.കെ. ഉണ്ണിമോയി അധ്യക്ഷത വഹിച്ചു. അബ്ദുള്‍സത്താര്‍ കൂളിമാട് മുഖ്യപ്രഭാഷണം നടത്തി. സി.പി. അബ്ദുല്‍അസീസ് സ്വലാഹി, പി. അബ്ദുല്‍ മജീദ് മദനി, എ.കെ. മൂസ, വി.കെ. കോയാലി, കെ.കെ. മുഹമ്മദ്, പി.എം. അബ്ദുറഷീദ് എന്നിവര്‍ പ്രസംഗിച്ചു. ഇ.കെ. ഷൗക്കത്ത് സ്വാഗതവും കെ.കെ. റഫീഖ് നന്ദിയും പറഞ്ഞു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...