മലപ്പുറം: കേന്ദ്രസര്‍ക്കാറിന്റെ നവീകരണ പദ്ധതി മദ്‌റസാ വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ക്ക് വഴി വെച്ചതായി വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് പറഞ്ഞു. കേന്ദ്ര പദ്ധതിയുടെ ഗുണഫലം താഴെ തലങ്ങളിലെത്തിക്കാന്‍ മദ്‌റസാ മാനേജ്‌മെന്റുകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ മദ്‌റസാ വിദ്യാഭ്യാസ വിഭാഗമായ സി ഐ ഇ ആറിന്റെ മദ്‌റസാധ്യാപകരുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്‌റസാധ്യാപകര്‍ക്ക് തുടര്‍ പരിശീലന പരിപാടി സംഘടിപ്പിക്കണമെന്നും സേവനത്തിന് അനുസൃതമായ വേതന വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.
സി ഐ ഇ ആര്‍ പുറത്തിറക്കിയ പുതിയ ലേണിങ് മെറ്റീരിയലുകളുടെ പ്രകാശനം ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ നിര്‍വഹിച്ചു. മലപ്പുറം ഡിഇഒ പി സഫറുല്ല ഏറ്റുവാങ്ങി. പി ഉബൈദുല്ല എംഎല്‍എ, എ നൂറുദ്ദീന്‍ എടവണ്ണ, എസ് എസ് എ ജില്ല പ്രൊജക്ട് ഓഫിസര്‍ ഇ പി മുനീര്‍, ഖദീജ നര്‍ഗീസ്, കെ അബൂബക്കര്‍ മൗലവി, പി ഹംസ മൗലവി പ്രസംഗിച്ചു.
പഠനസെഷനില്‍ എന്‍ പി അബ്ദുല്‍ഗഫൂര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. സി എ സഈദ് ഫാറൂഖി, സൂലൈമാന്‍ മേല്പത്തൂര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഇബ്‌റാഹീം പാലത്ത്, എം ടി അബ്ദുല്‍ഗഫൂര്‍ സംസാരിച്ചു. വിദ്യാഭ്യാസ സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. എം അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം സലാഹുദ്ദീന്‍ മദനി അധ്യക്ഷത വഹിച്ചു. സി അബ്ദുല്‍ ജബ്ബാര്‍സുല്ലമി, കുഞ്ഞുമുഹമ്മദ് പുലവത്ത്, സി ടി മുഹമ്മദ്, പി സഫറുല്ല, എന്‍ പി അബ്ദുര്‍റസാഖ് പ്രസംഗിച്ചു.
സമാപന സമ്മേളനം കെ എന്‍ എം സംസ്ഥാന ജനറല്‍സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. പി അബൂബക്കര്‍ മദനി അധ്യക്ഷത വഹിച്ചു. ടി അബൂബക്കര്‍ നന്മണ്ട, പി മൂസ സ്വലാഹി, ഹംസ കാരക്കുന്ന്, അബ്ദുല്‍അസീസ് പ്രസംഗിച്ചു. കാലത്തിന്റെ വെല്ലുവിളികളെ അതിജയിക്കാന്‍ കരുത്തുള്ള പുതിയ സമൂഹസൃഷ്ടിപ്പിന് അനുകൂലമായി മദ്‌റസാ പാഠ്യപദ്ധതിയിലും പാഠ്യക്രമങ്ങളിലും കാലികമായ പരിഷ്‌കരണം നടത്താന്‍ മതനേതൃത്വങ്ങള്‍ മുന്നോട്ട് വരണമെന്ന് സമ്മേളനം ആഹ്വാനംചെയ്തു. കേരള സര്‍ക്കാറിന്റെ സര്‍വ ശിക്ഷാ അഭിയാന്‍ നടപ്പാക്കുന്ന മദ്‌റസാധ്യാപക ശാക്തീകരണ പദ്ധതിയുടെ പരിശീലനം സംസ്ഥാനത്തെ മുഴുവന്‍ മദ്‌റസാധ്യാപകര്‍ക്കും ലഭ്യമാക്കും വിധം ത്വരിതപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിവിധ ജില്ലകളില്‍ നിന്നായി ആയിരത്തോളം അധ്യാപക പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം