പാലക്കാട്: അഞ്ചാം മന്ത്രി സംബന്ധിച്ച ചര്‍ച്ചകള്‍ വര്‍ഗീയ ചേരിതിരിവിലേക്ക് നീങ്ങുന്നതില്‍ പാലക്കാട്ട് സമാപിച്ച ഐ എസ് എം സംസ്ഥാന പ്രതിനിധി സമ്മേളനം ആശങ്ക രേഖപ്പെടുത്തി. കേരളത്തിന്റെ ഭരണ പങ്കാളിത്തം സാമുദായിക വീതംവെപ്പിലൂടെ വേണമെന്ന ശാഠ്യം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. കേരളത്തിന്റെ സവിശേഷമായ മതേതര പാരമ്പര്യത്തെ ചോദ്യം ചെയ്യുന്ന ഈ പ്രവണതയെ ഗൗരവമായി കാണണം. ഒരു മന്ത്രി പദവി കൂടി നല്‍കുന്നത് സാമുദായിക സന്തുലിതത്വം തകര്‍ക്കുമെന്ന വാദം സങ്കുചിത ചിന്തയാണ് പ്രസരിപ്പിക്കുന്നത്. ഏത് നിയമസഭാംഗത്തിനും ഭരണഘടനപരമായി മന്ത്രി പദവിക്ക് അര്‍ഹരാണെന്നിരിക്കെ പദവിക്ക് സാമുദായിക പരിവേഷം നല്‍കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. മന്ത്രി പദവിയില്‍ സാമുദായിക പ്രാതിനിധ്യം കാണുന്നവര്‍ ഉദ്യോഗ-വിദ്യാഭ്യാസ സംവരണ രംഗത്തും ഈ സാമുദായിക പ്രാതിനിധ്യത്തിനായി മുന്നോട്ട് വന്ന് ആത്മാര്‍ത്ഥത കാണിക്കണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു.
മദ്യ നിരോധനത്തിന് പൂര്‍ണമായ അവകാശം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കി യു ഡി എഫ് സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മേന്മയുള്ള സംഘടന, മികവാര്‍ന്ന നേതൃത്വം എന്ന വിഷയത്തിലുള്ള കൗണ്‍സിലേഴ്‌സ് എന്റിച്ച്‌മെന്റ് പ്രോഗ്രാമില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്വളിറ്റി അധ്യാപകരായ ഡോ. കെ മുഹമ്മദ് ബഷീര്‍, ലുഖ്മാന്‍ അരീക്കോട്, റസാഖ് കിനാലൂര്‍ പ്രസംഗിച്ചു. അറിവ് സെഷന് ടി വി അബ്ദുല്‍ ഗഫൂര്‍ തിക്കോടി നേതൃത്വം നല്കി.
സമാപന സമ്മേളനം ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. ജാബിര്‍ അമാനി അധ്യക്ഷത വഹിച്ചു. പി സുഹൈല്‍ സാബിര്‍, എസ് ഇര്‍ശാദ് സ്വലാഹി, അബ്ദുസലാം മുട്ടില്‍, മന്‍സൂറലി ചെമ്മാട്, ശുക്കൂര്‍ കോണിക്കല്‍, ഇ ഒ ഫൈസല്‍, എന്‍ എം മുഹമ്മദ് റാഫി, ഫൈസല്‍ ഇയ്യക്കാട്, നൂറുദ്ദീന്‍ എടവണ്ണ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം