Tuesday, May 31, 2011

എം.എസ്.എം. സമ്മേളനം നടത്തി


മമ്പാട്: എം.എസ്.എം. മമ്പാട് പഞ്ചായത്ത് സമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് ജലീല്‍ മാമാങ്കര, മുസ്തഫ മൗലവി അകമ്പാടം, ആരിഫ് കാട്ടുമുണ്ട, അമീന്‍ നസ്വീഹ് എന്നിവര്‍ പ്രസംഗിച്ചു.
Read More

Monday, May 30, 2011

QLS സംസ്ഥാന സംഗമത്തിന് ഉജ്ജ്വല സമാപനം



കൊച്ചി : ഐ എസ് എമ്മിന്‍റെ കീഴിലുള്ള ഖുര്‍ആന്‍ ലേര്‍ണിംഗ് സ്കൂളുകളുടെ സംസ്ഥാനതല സംഗമത്തിന് ഉജ്വല സമാപനം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരങ്ങള്‍ സംഗമിച്ച സംഗമം വിഷയവൈവിധ്യം കൊണ്ടും പ്രതിനിധികളുടെ ആധിക്യംകൊണ്ടും ശ്രദ്ധേയമായി. പ്രവാചകന്‍ മാനവരാശിക്ക് സമര്‍പ്പിച്ച വിശുദ്ധ ഖുര്‍ആനും തിരുചര്യയും വളച്ചൊടിച്ചു സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രവണതകള്‍ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നു QLS സംഗമം അഭിപ്രായപ്പെട്ടു. മതത്തില്‍ അന്ധവിശ്വാസം കലര്‍ത്താന്‍ യാഥാസ്ഥിക പണ്ഡിതര്‍ നടത്തുന്ന ബോധപൂര്‍വമായ ശ്രമങ്ങള്‍ നാം തിരിച്ചറിയേണ്ടതുണ്ട്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് സംഗമം ഉദ്ഘാടനം ചെയ്തു. സത്യവും നീതിയും സനാതന മൂല്യങ്ങളും സമൂഹത്തില്‍ വ്യാപിപ്പിക്കാന്‍ ഖുര്‍ആനിക സന്ദേശങ്ങള്‍ക്കൊണ്ട് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുറഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു.

ഖുര്‍ആന്‍ പഠിതാക്കള്‍ക്കുള്ള പാഠപുസ്തകം കെ കെ ഹസന്‍ മദീനിക്ക് നല്‍കി ഹൈബി ഈഡന്‍ എം എല്‍ എ പ്രകാശനം ചെയ്തു. ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍, എം സ്വലാഹുദ്ദീന്‍ മദനി, ബാവ മൂപ്പന്‍, അബ്ദുല്‍ ഗനി സ്വലാഹി, ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, ഇസ്മായീല്‍ കരിയാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പഠനക്യാമ്പില്‍ സി.എ. സഈദ്‌ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, സി.എം. മൗലവി ആലുവ, സി.കെ. ഉസ്‌മാന്‍ ഫാറൂഖി, നാസര്‍ മുണ്ടക്കയം, സമീര്‍ ഫലാഹി പ്രസംഗിച്ചു. ഖുര്‍ആന്‍ എന്ത്‌?എന്ത്‌കൊണ്ട്‌? എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ഫോറത്തില്‍ ശംസുദ്ധീന്‍ പാലക്കോട്‌ മോഡറേറ്ററിയിരുന്നു. കെ.എം. ഫൈസി തരിയോട്‌, കെ.പി. സകരിയ്യ, ജാബിര്‍ അമാനി, പ്രൊഫ. മുഹമ്മദ്‌ ത്വയ്യിബ്‌ സുല്ലമി, എം.കെ. ശാക്കിര്‍, സമീര്‍ കായംകുളം പ്രസംഗിച്ചു. ഖുര്‍ആന്‍ ഒരു ലഘുപരിചയം സെഷനില്‍ വി.ഇ. റഹീം മദനി അദ്ധ്യക്ഷത വഹിച്ചു. ഹുമയൂണ്‍ ഫാറൂഖി, ശറഫുദ്ധീന്‍ സലഫി, മുസ്‌തഫ സുല്ലമി കൊച്ചി, യു.പി. യഹ്‌യാഖാന്‍, അബ്‌ദുസലാം ഇസ്‌ലാഹി പ്രസംഗിച്ചു.

ഖുര്‍ആന്‍ പഠിതാക്കള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള അവാര്‍ഡുകള്‍ കെ.എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി വിതരണം ചെയ്‌തു. ക്യു. എല്‍.എസ്‌ കണ്‍വീനര്‍ അബ്‌ദുസലാം മുട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എ. അബ്‌ദുല്‍ ഹസീബ്‌ മദനി, അബ്ബാസ്‌ സ്വലാഹി, ഐ.പി. അബ്‌ദുസലാം, നൂറുദ്ധീന്‍ എടവണ്ണ, മന്‍സൂറലി ചെമ്മാട്‌, ഇ.ഒ. ഫൈസല്‍, ശുക്കൂര്‍ കോണിക്കല്‍, ഫൈസല്‍ ഇബ്രാഹീം, മുഹമ്മദ്‌ റാഫി പാലക്കാട്‌ എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച്‌ ഐ.എസ്‌.എം. പ്രസിദ്ധീകരണാലയമായ യുവതയുടെ പുസ്‌തക മേളയും സംഘടിപ്പിച്ചിരുന്നു.
Read More

ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സര്‍ഗമേള നടത്തി

അല്‍ഖോര്‍:നല്ല ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായി കുടുംബ ജീവിതം നന്മയില്‍ കെട്ടിപ്പടുക്കാന്‍ ഓരോ രക്ഷിതാവും വളരെയധികം ശ്രദ്ധിക്കണമെന്നും തിന്മകള്‍ അധികരിച്ച ആധുനിക കാലഘട്ടത്തില്‍ ജീവിക്കുന്ന സന്താനങ്ങളെ നന്മയുടെ പാതയിലൂടെ വഴി നടത്തുന്നതിന് മാതാപിതാക്കള്‍ മക്കള്‍ക്ക് മാതൃകയായി ജീവിക്കണമെന്നും ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ അല്‍ ഖോര്‍ യൂണിറ്റ് സംഘടിപ്പിച്ച സര്‍ഗമേള- 2011 അഭിപ്രായപ്പെട്ടു.

സര്‍ഗമേള ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് ഗവ. ആര്‍ട്‌സ് കോളേജ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവി ഡോ. ഇസഡ്.എ. അഷറഫ് 'നല്ല രക്ഷകര്‍ത്താവ്, നല്ല കുടുംബം- നല്ല സമൂഹം' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. തുടര്‍ന്ന് മദ്രസ വിദ്യാര്‍ഥികളുടെ കലാവൈജ്ഞാനിക പ്രകടനങ്ങള്‍ നടന്നു. വിവിധ സാമൂഹികപ്രതിനിധികള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാന വിതരണം നടത്തി. പ്രസിഡന്റ് നവാസ് ബിന്‍ ആദം അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹക്കീം പറളി, റഷീദ് നൊച്ചാട്, ബഷീര്‍ അഹമ്മദ്, അഫ്‌സല്‍ സാഹിബ് എന്നിവര്‍ സംസാരിച്ചു.
Read More

കേശവാണിഭം: പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം

കോഴിക്കോട്: പ്രവാചക കേശത്തിന്റെ പേരില്‍ തട്ടിപ്പിനിറങ്ങിയവര്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് ഐ.എസ്.എം. ജില്ലാ സമിതി സംഘടിപ്പിച്ച 'കേശവാണിഭത്തിനെതിരെ നവോത്ഥാന സദസ്സ്' അഭിപ്രായപ്പെട്ടു. ഇസ്‌ലാമിന്റെ വിശ്വാസമൗലികതയെ ചോദ്യം ചെയ്യുന്ന ഈ നടപടി മുസ്‌ലിം സമൂഹം അംഗീകരിക്കില്ലെന്ന് ഐ.എസ്.എം. ചൂണ്ടിക്കാട്ടി.

സംസ്ഥാന പ്രസിഡന്റ് മുജീബുറഹ്മാന്‍ കിനാലൂര്‍ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം. ജില്ലാ പ്രസിഡന്റ് മുര്‍ഷിദ് പാലത്ത് അധ്യക്ഷത വഹിച്ചു. എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍, ഒ. അബ്ദുള്ള, ജാബിര്‍ അമാനി, സി. മരക്കാരുട്ടി, ഫൈസല്‍ നന്മണ്ട, ഇ.കെ. ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.
Read More

Friday, May 27, 2011

സി.ഐ.ഇ.ആര്‍. മദ്രസ പൊതുപരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: കെ.എന്‍.എമ്മിന്റെ വിദ്യാഭ്യാസ വിഭാഗമായ കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (സി.ഐ.ഇ.ആര്‍) 2010-11 വര്‍ഷത്തെ അഞ്ച്, ഏഴ് ക്ലാസുകളുടെ മദ്രസാ പൊതുപരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം ക്ലാസില്‍ 87ശതമാനവും ഏഴാം ക്ലാസില്‍ 90ശതമാനവും വിദ്യാര്‍ഥികള്‍ വിജയിച്ചു. കേരളത്തിന് പുറത്ത് ദുബായ്, ഫുജൈറ, അലഐന്‍, അബുദാബി, ഒമാന്‍, ജിദ്ദ, റിയാദ്, ജുബൈല്‍ തുടങ്ങിയ ഗള്‍ഫ് മേഖലയിലെ സെന്ററുകളില്‍ പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ഥികളും വിജയം വരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 10വരെയാണ്. പരീക്ഷാഫലം 0495 2701595, 2701804, 2700172, 4060111 എന്നീ നമ്പറുകളില്‍ ലഭിക്കും.

സി.ഐ.ഇ.ആര്‍ ചെയര്‍മാന്‍ ഡോ. ഇ.കെ. അഹ്മദ്കുട്ടി പരീക്ഷാഫലം പ്രഖ്യാപിച്ചു. മര്‍കസുദ്ദഅ്‌വയില്‍ ചേര്‍ന്ന സി.ഐ.ഇ.ആര്‍ യോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ. അബൂബക്കര്‍ മൗലവി, സഈദ് ഫാറൂഖി, ടി. അബൂബക്കര്‍ നന്മണ്ട, അബ്ദുല്‍ ഖയ്യൂം പുന്നശ്ശേരി, ഇബ്രാഹിം പാലത്ത്, അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി, എന്‍.പി. അബ്ദുല്‍ ഗഫൂര്‍ ഫാറൂഖി, ഹംസ മൗലവി, എന്‍.പി. റസാഖ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
Read More

Thursday, May 26, 2011

QLS സംസ്ഥാന സംഗമം മെയ്‌ 29ന് എറണാകുളത്ത്



കൊച്ചി : 'ഖുര്‍ആന്‍ മോക്ഷത്തിന്' എന്ന പ്രമേയവുമായി ISM സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍ സംസ്ഥാന സംഗമം 2011 മെയ്‌ 29ന് എറണാകുളം ടൌണ്‍ഹാളില്‍ നടക്കും.

രാവിലെ 9.30ന് കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് സംഗമം ഉദ്ഘാടനം ചെയ്യും. ഐ എസ് എം സംസ്ഥാന പ്രസിഡണ്ട്‌ മുജീബുറഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിക്കും. ഹൈബി ഈഡന്‍ എം എല്‍ എ മുഖ്യാതിഥിയായി പങ്കെടുക്കും. യുവത പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനം ജില്ലാ കലക്ടര്‍ ഷെയ്ക്ക് പരീത് നിര്‍വഹിക്കും. ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍, കൊച്ചി കോര്‍പറെഷന്‍ ഡപ്യൂട്ടി മേയര്‍ ഭദ്ര സതീഷ്‌, കെ കെ ഹസന്‍ മദീനി, എം സലാഹുദ്ദീന്‍ മദനി, അബ്ദുല്‍ ഗനി സ്വലാഹി എന്നിവര്‍ പങ്കെടുക്കും.

11 .15ന് നടക്കുന്ന പഠന ക്യാമ്പില്‍ QLS ഡയറക്ടര്‍ സി എ സഈദ് ഫാറൂഖി അധ്യക്ഷത വഹിക്കും. ഡോ : ജമാലുദ്ദീന്‍ ഫാറൂഖി, സി എം മൌലവി, സി കെ ഉസ്മാന്‍ ഫാറൂഖി എന്നിവര്‍ യഥാക്രമം പ്രപഞ്ചപ്രതിഭാസങ്ങള്‍- ഖുര്‍ആനിക വീക്ഷണം, ഖുര്‍ആനും സാംസ്കാരിക നവോഥാനവും, ഖുര്‍ആന്‍- മഹത്വവും പ്രാധാന്യവും എന്നീ വിഷയങ്ങളില്‍ ക്ലാസ്സെടുക്കും.

ഉച്ചയ്ക്ക് 2ന് നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ ഷംസുദ്ദീന്‍ പാലക്കോട് മോഡറെറ്റര്‍ ആയിരിക്കും. കെ മുഹയുദ്ദീന്‍ ഫൈസി തരിയോട്, കെ പി സകരിയ്യ, ജാബിര്‍ അമാനി, സമീര്‍ കായംകുളം എന്നിവര്‍ പങ്കെടുക്കും.

വൈകിട്ട് 4ന് ഖുര്‍ആന്‍ മത്സരത്തില്‍ വിജയിച്ച പ്രതിഭകള്‍ക്ക് കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി അവാര്‍ഡുകള്‍ നല്‍കും.

സമാപന സമ്മേളനത്തില്‍ ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ്റ് ജാഫര്‍ വാണിമേല്‍ അധ്യക്ഷത വഹിക്കും. കെ എ അബ്ദുല്‍ ഹസീബ് മദനി, അബ്ദു സ്സലാം മുട്ടില്‍ എന്നിവര്‍ പ്രസംഗിക്കും. ക്യു എല്‍ എസ് സംഗമത്തിന്‍റെ ഭാഗമായി ടൌണ്‍ഹാള്‍ പരിസരത് യുവത പുസ്തകമേളയും സംഘടിപ്പിക്കുന്നുണ്ട്. അനൌപചാരിക ഖുര്‍ആന്‍ പഠനത്തിനു കേരളത്തിലെ ഏറ്റവും വലിയ സംരംഭമാണ് ക്യു എല്‍ എസ് എന്ന് ഭാരവാഹികള്‍ അറിയിച്ചു. വിദേശ രാജ്യങ്ങളുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് ശാസ്ത്രീയമായി ഖുര്‍ആന്‍ പഠിച്ചു കൊണ്ടിരിക്കുന്നത്. ക്യു എല്‍ എസ് സംഗമത്തിന്‍റെ ഭാഗമായി ഖുര്‍ആനുമായി ബന്ധപ്പെട്ട വിവിധ ഇനങ്ങളില്‍ മത്സരപരിപാടികള്‍ സംഘടിപ്പിച്ചതായും ഭാരവാഹികള്‍ പറഞ്ഞു.

അബ്ദുല്‍ ഗനി സ്വലാഹി, അബ്ദുസ്സലാം മുട്ടില്‍, എന്‍ കെ എം സകരിയ്യ, ശാക്കിര്‍ എം കെ, നാസര്‍ സ്വലാഹി മുണ്ടക്കയം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Read More

Wednesday, May 25, 2011

MSM മോറല്‍ ഡേ സംഘടിപ്പിച്ചു

എടവണ്ണ: 'വേനലവധിക്ക് നന്‍മയുടെ നേര്‍വഴി' എന്ന പ്രമേയത്തില്‍ പത്തപ്പിരിയത്ത് എം.എസ്.എം തണല്‍ മോറല്‍ ഡേ സംഘടിപ്പിച്ചു. പത്തപ്പിരിയം ജി.എല്‍.പി. സ്‌കൂളില്‍ നടന്ന ചടങ്ങ് ആകാശവാണി ആര്‍ട്ടിസ്റ്റ് സി.ടി.എ. റസാഖ് ഉദ്ഘാടനംചെയ്തു. എം.എസ്.എം പ്രസിഡന്റ് എം. റഷാദ് അധ്യക്ഷത വഹിച്ചു.

എം.ജി.എം മുന്‍ ജില്ലാ പ്രസിഡന്റ് വി. ചിന്ന, കെ.എന്‍.എം സെക്രട്ടറി വി. മുഹമ്മദ്, വി.പി. ഫവാദ്, എം.പി. ജമാല്‍ എന്നിവര്‍ പ്രസംഗിച്ചു. മന്‍സൂര്‍ ഒതായി, അയൂബ് അരീക്കോട്, കെ.എം. റഷീദ് എന്നിവര്‍ ക്ലാസെടുത്തു.

Read More

Tuesday, May 24, 2011

കെ.എന്‍.എം തൃശൂര്‍ ജില്ലാ സമ്മേളനം സമാപിച്ചു

തൃശൂര്‍: 'അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നവോത്ഥാന മുന്നേറ്റം' എന്ന പ്രമേയവുമായി കെ.എന്‍.എം, ഐ.എസ്.എം, എം.എസ്.എം, എം.ജി.എം ജില്ലാകമ്മിറ്റികള്‍ സംയുക്തമായി വടൂക്കര ശബാബ് നഗറില്‍ സംഘടിപ്പിച്ച തൃശൂര്‍ ജില്ലാ മുജാഹിദ് സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം ജില്ലാ സെക്രട്ടറി കെ.അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. കെ.എന്‍ എം സെക്രട്ടറി അബൂബക്കര്‍ നന്മണ്ട, ശഫീഖ് അസ്‌ലം, അബ്ദുല്ലത്തീഫ് കരിമ്പിലാക്കല്‍, താജുദ്ദീന്‍ സ്വലാഹി, അബ്ദുല്ലത്തീഫ് ഫാറൂഖി എന്നിവര്‍ പ്രസംഗിച്ചു.

ദഅ്‌വസമ്മേളനം കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി സി. മുഹമ്മദ് സലീം സുല്ലമി ഉദ്ഘാടനം ചെയ്തു. പി.എം.എ ഗഫൂര്‍, ഷിഹാബുദ്ദീന്‍ അന്‍സാരി, കെ.എ.അബ്ദുല്‍ ഹസീബ് മദനി, സല്‍മ അന്‍വാരിയ്യ, പി.കെ. നജ്മുദ്ദീന്‍, പി.എസ്. സാബിര്‍, കെ.ഐ. അബ്ദുസ്സലാം, പി.എച്ച്. അബ്ദുല്‍ അസീസ്, വി.എച്ച് ഇസ്ഹാഖ് ബുസ്താനി എന്നിവര്‍ സംസാരിച്ചു.
Read More

പീസ്, മൊബൈല്‍ കരിയര്‍ കൗണ്‍സലിംഗ്

പീസ്, മൊബൈല്‍ കരിയര്‍ കൗണ്‍സലിംഗ്  സംവിധാനം ആരംഭിച്ചു.plus-2,sslc ക്കുശേഷം എന്ത് ?,തൊഴില്‍ മേഖലകള്‍ ? 9447255717,9447631876 ബന്ധപ്പെടുക.

Read More

Monday, May 23, 2011

KNM കാമ്പയിന്‍ നടത്തി

കാസറഗോഡ് : കെ എന്‍ എം തെക്കില്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ കാസറഗോഡ് തെക്കില്‍ ഫെറിയില്‍ KNM കാമ്പയിന്‍ 'അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മികതക്കുമെതിരെ' സംഘടിപ്പിച്ചു. ISM ജില്ലാ സെക്രട്ടറി അബൂബക്കര്‍ മാക്കോട് അധ്യക്ഷത വഹിച്ചു. സാബിക്ക് പുല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ പട്ല നന്ദി പറഞ്ഞു.
Read More

MGM റിലീജ്യസ് ക്യാമ്പ് സമാപിച്ചു

തിരൂര്‍: എം.ജി.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താനൂര്‍ എം.ടി.ക്യു കോളേജില്‍ നടന്ന പെണ്‍കുട്ടികള്‍ക്കുള്ള ദശദിന റിലീജ്യസ് റസിഡന്‍ഷ്യല്‍ ക്യാമ്പ് സമാപിച്ചു. സമാപനച്ചടങ്ങ് എം.ജി.എം സംസ്ഥാനപ്രസിഡന്റ് ഖദീജ നര്‍ഗീസ് ഉദ്ഘാടനംചെയ്തു. റസിയാബി അധ്യക്ഷത വഹിച്ചു. സി.എം. അസ്മ താനൂര്‍, ഉബൈദുല്ല താനാളൂര്‍, ടി.പി. സഗീറലി, എം.ടി. അബ്ദുല്‍ അസീസ്, എം.ടി. ലീന, ഫാത്തിമക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. എം.ടി. വഹീദ സമ്മാനദാനം നടത്തി.
Read More

MSM ജില്ലാമോറല്‍ സ്കൂള്‍ സംഗമം സമാപിച്ചു.

നന്മയുടെ നവോത്ഥാന നായകരാവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് MSM ജില്ലാമോറല്‍ സ്കൂള്‍ സംഗമം സമാപിച്ചു.പരപ്പനങ്ങാടി കെട്ടുങ്ങല്‍ കടപ്പുറത്ത് നടന്ന ബാല സംഗമം അബ്ദുറഹ്മാന്‍ രണ്ടത്താണി MLA ഉല്‍ഘാടനം ചെയ്തു.
Read More

Sunday, May 22, 2011

മുജാഹിദ് പ്രസ്ഥാനം കാലഘട്ടത്തിന്റെ നിയോഗം-ഐ.പി.പോള്‍

തൃശ്ശൂര്‍ ജില്ലാ മുജാഹിദ് സമ്മേളനം മേയര്‍ ഐ.പി.പോള്‍ ഉദ്ഘാടനം ചെയ്യുന്നു
തൃശ്ശൂര്‍:അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും സാമൂഹ്യ തിന്മകള്‍ക്കുമെതിരെ കേരളീയ സമൂഹത്തിന് ദിശാബോധം നല്‍കിയത് മുജാഹിദ് പ്രസ്ഥാനമാണെന്നും തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരിലുള്ള പ്രസ്ഥാനത്തിന്റെ നിലപാടുകളും വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇതര സംഘടനകള്‍ക്ക് മാതൃകയാണെന്നും അതുകൊണ്ടു തന്നെ മുജാഹിദ് പ്രസ്ഥാനം കാലഘട്ടത്തിന്റെ നിയോഗമാണെന്നും തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എ.പി.പോള്‍ അഭിപ്രായപ്പെട്ടു.
    'അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നവോത്ഥാന മുന്നേറ്റം' എന്ന പ്രമേയവുമായി knm,ism,msm,mgm സംയുക്ത ജില്ലാകമ്മിറ്റികള്‍ ശബാബ് നഗറില്‍ സംഘടിപ്പിച്ച തൃശ്ശൂര്‍ജില്ലാ മുജാഹിദ് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.knm തൃശ്ശൂര്‍ മണ്ഡലം പ്രസിഡന്റ് പി.കെ.അബ്ദുല്ല അധ്യക്ഷത വഹിച്ചു.കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.എം.ഉസ്മാന്‍ കൗണ്‍സിലര്‍ സദാനന്ദന്‍ വാഴപ്പുള്ളി എ.എസ്.എം ജില്ലാ പ്രസിഡന്റ് ഇഎമുജീബ് സെക്രട്ടറി എം എ സാദിഖ് എം.എസ്.എം ജില്ലാ സെക്രട്ടറി പി.എം നസീഫ് പ്രസംഗിച്ചു.
 



സമ്മേളനം തൃശ്ശൂരില്‍ നിന്ന് തല്‍സമയം കാണാന്‍ സംവിധാനം ഒരുക്കിയിരിക്കുന്നു സന്ദര്‍ശിക്കുക www.markazudawa.or

Read More

ക്യു.എല്‍.എസ്. വിജ്ഞാനോത്സവം കോഴിക്കോട് സൗത്ത് ചാമ്പ്യന്മാര്‍


കോഴിക്കോട്: ഐ.എസ്.എം. സംസ്ഥാന സമിതിക്ക് കീഴിലുള്ള ഖുര്‍ആന്‍ ലേണിങ് സ്‌കൂള്‍ സാഹിത്യരചനാമത്സരത്തില്‍ കോഴിക്കോട് സൗത്ത് ജില്ലാ ചാമ്പ്യന്മാരായി. മലപ്പുറം വെസ്റ്റ് ജില്ല രണ്ടാംസ്ഥാനവും മലപ്പുറം ഈസ്റ്റ് മൂന്നാംസ്ഥാനവും നേടി. മത്സരങ്ങള്‍ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു.

ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് മുജീബുര്‍ റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ക്യു.എല്‍.എസ്. കണ്‍വീനര്‍ അബ്ദുസലാം മുട്ടില്‍, കെ.എന്‍.എം. ജില്ലാ സെക്രട്ടറി സി.മരക്കാരുട്ടി, എം.എസ്.എം. സംസ്ഥാന സെക്രട്ടറി മുഹ്‌സിന്‍ കോട്ടയ്ക്കല്‍, ഐ.എസ്.എം. സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍, ഹൈദര്‍ മൗലവി, ഹംസ മൗലവി പട്ടേല്‍ത്താഴം, അസീസ് മദനി, അബ്ദുല്‍അസീസ് കല്ലിക്കണ്ടി എന്നിവര്‍ പ്രസംഗിച്ചു.
Read More

MSM ഇസ്‌ലാമിക് മെഡിക്കല്‍പ്രദര്‍ശനം തുടങ്ങി

നിലമ്പൂര്‍: മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം.എസ്.എം) സംഘടിപ്പിച്ച ഇസ്‌ലാമിക് മെഡിക്കല്‍ പ്രദര്‍ശനം പി.വി. അബ്ദുള്‍ വഹാബ് ഉദ്ഘാടനം ചെയ്തു. ഹസീഫ്. പി.എ. അധ്യക്ഷത വഹിച്ചു. സലിം സുല്ലമി. സി, അബൂബക്കര്‍ മദനി, ഷഫീഖ് അസ്‌ലം, ഡോ. വി.പി. ഷൗക്കത്ത്, പി.വി. അബ്ദുള്‍ ലത്തീഫ്, പി. അഹമ്മദ്, പി.എം. ഉസ്മാനലി, പി.കെ. അന്‍ഷദ് എന്നിവര്‍ പ്രസംഗിച്ചു. പ്രദര്‍ശനം തിങ്കളാഴ്ച സമാപിക്കും.
Read More

Saturday, May 21, 2011

സ്ത്രീധനവിരുദ്ധ സംഗമം നടത്തി

കോഴിക്കോട് : ഐ.എസ്.എം. ബേപ്പൂര്‍ മണ്ഡലം സമിതി 'സ്ത്രീധന വിരുദ്ധസംഗമം' നടത്തി. കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി കെ.പി.സക്കറിയ ഉദ്ഘാടനം ചെയ്തു. എന്‍.പി.മുഹമ്മദ്‌കോയ, സി.മരക്കാരുട്ടി, ഫൈസല്‍ നെന്‍മണ്ട, മൊയ്തീന്‍കുട്ടിഹാജി, കോയ മാത്തോട്ടം എന്നിവര്‍ സംബന്ധിച്ചു.
Read More

ഐ.എസ്.എം. ഏറണാകുളം ജില്ലാ ബധിരസംഗമം നാളെ

കൊച്ചി: ഐ.എസ്.എം. സംസ്ഥാന കമ്മിറ്റി മെയ് 29ന് എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന QLS സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐ.എസ്.എം. ജില്ലാ ബധിരസംഗമം മെയ് 22ന് രാവിലെ 10 മുതല്‍ എറണാകുളം ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സംഗമം ഐ.എസ്.എം. ജില്ലാ സെക്രട്ടറി എം.കെ. ശാക്കീര്‍ ഉദ്ഘാടനം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9747870359.
Read More

Friday, May 20, 2011

MSM ഇസ്‌ലാമിക് മെഡിക്കല്‍ പ്രദര്‍ശനം നിലമ്പൂരില്‍

നിലമ്പൂര്‍: മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം.എസ്.എം) സംഘടിപ്പിക്കുന്ന ഇസ്‌ലാമിക് മെഡിക്കല്‍ പ്രദര്‍ശനം വെള്ളിയാഴ്ച മുതല്‍ നിലമ്പൂര്‍ ടൗണില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആധുനിക വൈദ്യശാസ്ത്രരംഗത്തെ നൂതനമായ കണ്ടെത്തലുകളും വിശുദ്ധ ഖുര്‍ആനിലെ ദൈവിക വചനങ്ങളും വിശകലനംചെയ്ത് പഠിക്കാവുന്ന വിധത്തിലാണ് പ്രദര്‍ശനം ക്രമീകരിക്കുന്നത്.

രാവിലെ 10 മുതല്‍ വൈകീട്ട് എട്ടുവരെ നടക്കുന്ന പ്രദര്‍ശനം 23ന് സമാപിക്കും. പ്രവേശനം സൗജന്യമായിരിക്കും. പത്രസമ്മേളനത്തില്‍ പി.വി. അബ്ദുള്‍ലത്തീഫ്, പി.എ. ഫസീഹ്, അന്‍ഷദ് പി.കെ, അര്‍ഷിദ് പി.കെ, അസ്‌കര്‍, സബാഹ് എന്നിവര്‍ പങ്കെടുത്തു.
Read More

നിയമോപദേശ വേദി ഇന്ന്

അബൂദാബി : യു എ ഇയിലെ ജീവിത വ്യവഹാരവുമായി ബന്ധപ്പെട്ടു പ്രവാസികള്‍ ആവശ്യം അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ട തുമായ സുപ്രധാന നടപടി ക്രമങ്ങളും അവയുടെ നിയമ വശങ്ങളും പഠിക്കുന്നതിനായി അബൂദാബി ഇസ്ലാഹി സെന്റെര്‍ ഒരുക്കുന്ന 'നിയമോപദേശ വേദി' 2011 മെയ്‌ 20 വെള്ളിയാഴ്ച വൈകുന്നേരം 5 .30 മുതല്‍ രാത്രി 8 .൩൦ വരെ നജ്ദ സ്ട്രീറ്റിലെ ഇസ്ലാഹി സെന്റെര്‍ ഓടിറ്റൊരിയത്തില്‍ നടക്കും.

ഹുസൈന്‍ ആദ്യശ്ശേരി, അബ്ദുല്‍ റസാക്ക് അന്‍സാരി, നസീര്‍ ഫാറൂഖി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 02 -6743233, 055 6552386 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Read More

MSM മോറല്‍ സ്കൂള്‍ സംഗമം-2011

മലപ്പുറം ജില്ലയിലെ മുഴുവന്‍ കുട്ടികളുടെയും പഠന വിനോദ കൂട്ടായ്ന,പരപ്പനങ്ങാടി കെട്ടുങ്ങല്‍ കടപ്പുറത്ത് സംഘടിപ്പിക്കുന്നു.മെയ് 22 ഞായര്‍ 9AM-5PM വരെ നടക്കുന്ന സംഗമത്തില്‍ പ്രമുഖര്‍ പ്രസംഗിക്കും.
Read More

മുജാഹിദ് കുടുംബസംഗമം 22ന്

എറണാകുളം : 'ഖുര്‍ആന്‍ മോക്ഷത്തിന്' എന്ന പ്രമേയവുമായി ഐ.എസ്.എം. സംസ്ഥാന സമിതി മെയ് 29ന് എറണാകുളത്ത് നടത്തുന്ന ഖുര്‍ആന്‍ ലേണിംഗ് സംസ്ഥാന സംഗമത്തിന്റെ ഭാഗമായി കാഞ്ഞിരമറ്റത്ത് മുജാഹിദ് കുടുംബസംഗമം നടത്തും. 22ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കാഞ്ഞിരമറ്റം ശബാബ് നഗറില്‍ നടക്കുന്ന സംഗമത്തില്‍ കെ.എന്‍.എം. ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഹസ്സന്‍ കീച്ചേരി അധ്യക്ഷതവഹിക്കും. കെ.എന്‍.എം. ദക്ഷിണ കേരള കമ്മിറ്റി പ്രസിഡന്റ് വി. മുഹമ്മദ് സുല്ലമി ഉദ്ഘാടനം ചെയ്യും.
Read More

തൃശൂര്‍ ജില്ലാ മുജാഹിദ് സമ്മേളനം 22 നു

തൃശ്ശൂര്‍: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം.) സംസ്ഥാന കാമ്പയിന്റെ ഭാഗമായി ജില്ലാ സമ്മേളനം മെയ് 22 രാവിലെ 9ന് വടൂക്കര ശബാബ് നഗറില്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ ഭാരവാഹികളായ കെ.എ. അബ്ദുല്‍ ഹസീബ് മദനി, പി.കെ. അബ്ദുല്ല, സാബിര്‍ ഷൗക്കത്ത് തുടങ്ങിയവര്‍ പത്രസമ്മേളനത്തിലറിയിച്ചു. മേയര്‍ ഐ.പി. പോള്‍ ഉദ്ഘാടനം ചെയ്യും. സി. മുഹമ്മദ് സലിം സുല്ലമി, പി.എം.എ. ഗഫൂര്‍, ഷിഹാബുദ്ദീന്‍ അന്‍സാരി, കെ.എ. അബ്ദുല്‍ ഹസീബ് മദനി, സല്‍മ അന്‍വാരിയ്യ എന്നിവര്‍ ക്ലാസ്സുകളെടുക്കും.

സമാപനസമ്മേളനം അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. എം. ഉസ്മാന്‍, സദാനന്ദന്‍ വാഴപ്പുള്ളി, സി.പി. ഉമര്‍ സുല്ലമി, ടി. അബൂബക്കര്‍ നന്മണ്ട, ഷഫീഖ് അസ്‌ലം എന്നിവര്‍ പ്രസംഗിക്കും.
Read More

Thursday, May 19, 2011

സര്‍ഗമേള നാളെ, ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും



അല്‍ഖോര്‍: അല്‍ഖോര്‍ നാഷണല്‍ ഇസ്‌ലാഹീ മദ്രസാ സര്‍ഗമേള വെള്ളിയാഴ്ച അല്‍ഖോറിലെ അബ്ദുള്ള ബിന്‍ അലി അല്‍ മിസ്‌നദ് പ്രിപ്രേറ്ററി സ്‌കൂളില്‍വെച്ച് ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. ഗവ. ആര്‍ട്‌സ് കോളേജ് കോഴിക്കോട് സ്റ്റാറ്റിസ്റ്റിക് വിഭാഗം മേധാവി ഡോ. സെഡ്. എ. അഷറഫ് 'നല്ല രക്ഷാകര്‍ത്താവ്നല്ല കുടുംബം,നല്ല സമൂഹം' എന്ന വിഷയത്തില്‍ ക്ലാസെടുക്കും. തുടര്‍ന്ന് മദ്രസാ വിദ്യാര്‍ഥികളുടെ കലാവൈജ്ഞാനിക പ്രകടനങ്ങള്‍ നടക്കും.
Read More

Wednesday, May 18, 2011

ഇസ്‌ലാമിക് സെമിനാര്‍: ഇന്‍ഡോ-അറബ് പരിസ്ഥിതി ഗവേഷകര്‍ പങ്കെടുക്കും

ദുബായ്: 'അതിജീവനത്തിനു പ്രകൃതിയിലേക്ക്' എന്ന സന്ദേശത്തില്‍ ജൂണ്‍ മൂന്നിനു ദുബായില്‍ നടക്കുന്ന കേരള ഇസ്‌ലാമിക് സെമിനാറില്‍ ഇന്ത്യയിലും ഗള്‍ഫ് മേഖലയിലുമുള്ള പരിസ്ഥിതി ഗവേഷക പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ദുബായ് ഖിസ്സൈ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള അല്‍ഹസന്‍ സ്‌കൂളില്‍ രാവിലെ ഒന്‍പതിനു പരിപാടി ആരംഭിക്കും. ഉദ്ഘാടന സെക്ഷന്‍, കുടുംബ സദസ്സ്, പഠനസെക്ഷന്‍, സമാപന സമ്മേളനം എന്നിങ്ങനെ നാല് സെക്ഷനുകളായാണ് സെമിനാര്‍ ഒരുക്കിയത്.

വിദ്യാര്‍ഥികളില്‍ പ്രകൃതി സൗഹൃദ സമീപനം വളര്‍ത്തി കൊണ്ടു വരാനായി സെമിനാറിനോട് അനുബന്ധിച്ച് ചിത്രരചനാ മത്‌സരം സംഘടിപ്പിക്കും. പ്രകൃതിക്കു പരുക്കേല്‍പ്പിക്കുന്നത് തടയാനുള്ള ബോധവല്‍ക്കരണ പരിപാടികളും സെമിനാറിന്റെ പ്രചാരണ ഭാഗമയി വിവിധ എമിറേറ്റുകളിലുണ്ടാകും. ലോക പരിസ്ഥിതി ദിനത്തില്‍ സര്‍ക്കാര്‍ തലങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പ്രവര്‍ത്തക പങ്കാളിത്തം ഉറപ്പാക്കും.

പരിപാടികളുടെ പുരോഗതി വിലയിരുത്താനായി ഖിസ്സൈ് ഈറ്റ് ആന്‍്‌റ ഡ്രിങ്ക് ഓഡിറ്റോറിയത്തില്‍ സ്വാഗതസംഘം യോഗം ചേര്‍ന്നു. വി.എ. ഹസന്‍ (ഫ്ലോാറ ഗ്രൂപ്പ്), വി.പി. അഹ്മദ് കുട്ടി മദനി, മുഹമ്മദ് സാബിര്‍, അഡ്വ. കെ.എസ്.എ. ബഷീര്‍ (എയിം), കെ.എ. ജമാലുദ്ദീന്‍, പി.ഐ. മുജീബ്, മുഹമ്മദ് കുട്ടി ഹാജി, അഡ്വ.സാജിദ്, നാസര്‍ മാഹി, അബ്ദുല്‍ വാഹിദ് മയേച്ചരി, മുജീബ് എടവണ്ണ, മഹ്മൂദ് ഹാജി, ഷഹീന്‍ അലി, ഹാറൂണ്‍ കക്കാട്, ഫൈസല്‍ മാഹി പ്രസംഗിച്ചു.

Read More

PEACE LDC MODEL EXAM 2011


Read More

ജില്ലാ സമ്മേളന പ്രചരണയോഗം നടത്തി

  എ.താജുദ്ദീന്‍ ഉദ്ഘാടനം ചെയ്യുന്നു         പി.എം എ ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തുന്നു

കൊടുങ്ങല്ലൂര്‍.അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മികതക്കു മെതിരെ നവോത്ഥാന മുന്നേറ്റം എന്ന പ്രമേയവുമായി കെന്‍എം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളനങ്ങളുടെ ഭാഗമായി.മെയ് 22ന് ത്യശൂരിന്‍നടക്കുന്ന ജില്ലാ സമ്മേളനപ്രചരണാര്‍ത്ഥം ആമണ്ടൂര്‍ ശാഖ സംഘടിപ്പിച്ച പൊതുയോഗം ഐസ്എം ജില്ലാ വൈസ് പ്രസിഡന്റ് എ.താജുദ്ദീന്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു.പി.എം.എ ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തി.ക.സലാം അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.കെ.ആസാദ് സ്വാഗതവും മുസാന്‍ നന്ദിയും പറഞ്ഞു.


Read More

അഴിമതിക്കും ലഹരിക്കുമെതിരെ ജനകീയകൂട്ടായ്മ അനിവാര്യം -കെ.എന്‍.എം.

തിക്കോടി: അഴിമതിക്കും ലഹരിക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ജനകീയസമരം ആവശ്യമാണെന്ന് തിക്കോടിയില്‍ സംഘടിപ്പിച്ച ധര്‍മവിചാരസദസ്സില്‍ കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി അഭിപ്രായപ്പെട്ടു. കമ്പോളവത്കരിക്കപ്പെടുന്ന ആത്മീയതക്കെതിരായി വിശ്വാസികള്‍ അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ പി. മുഹമ്മദ് അധ്യക്ഷതവഹിച്ചു. ദി ട്രൂത്ത് ഡയറക്ടര്‍ ജാബിര്‍ അമാനി, ഐ.എസ്.എം. ജില്ലാ പ്രസിഡന്റ് നൗഷാദ് കുറ്റിയാടി, മമ്മൂട്ടി മുസ്‌ല്യാര്‍, മുഹമ്മദ് കോയ എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ കെ.എന്‍.എം സംസ്ഥാനസെക്രട്ടറി അസ്ഗര്‍ അലി മൗലവി വിതരണം ചെയ്തു. ദയ ഗേള്‍സ് എജുക്കേഷന്‍ റിലീഫ് പ്രോഗ്രാം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അബ്ദുള്‍അസീസ് ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം. സംസ്ഥാനപ്രസിഡന്റ് മുജീബ് റഹ്മാന്‍ കിനാലൂര്‍, റാഫി പേരാമ്പ്ര, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വി. സറീന എന്നിവര്‍ സംസാരിച്ചു. ടി.വി. മുഹമ്മദ് നജീബ് സ്വാഗതവും കെ. ബഷീര്‍ നന്ദിയും പറഞ്ഞു.
Read More

Tuesday, May 17, 2011

മങ്കഫ് കുടുംബസംഗമം മെയ് 18 ന്

കുവൈത്ത്: മങ്കഫ് കുടുംബസംഗമം ഐ.ഐ.സി. കുവൈത്ത് അബൂഹലീഫ യൂനിറ്റ് സംഘടിപ്പിക്കുന്ന കുടുംബ സംഗമം മെയ് 18 ന് ബുധന്‍ വൈകു 7 ന് മങ്കഫ് ഓഡിറ്റോറിയത്തില്‍ നടക്കും. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, പിടി വീരാന്‍കുട്ടി സുല്ലമി എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കും. സ്തീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 55046236, 99216681
Read More

Monday, May 16, 2011

തിരൂരങ്ങാടിയില്‍ KNM ബഹുജന സംഗമം നടത്തി

തിരൂരങ്ങാടി: വിശ്വാസ ചൂഷണങ്ങള്‍വഴി സ്വയം ആള്‍ദൈവങ്ങളായി അവതരിക്കാനുള്ള പുരോഹിതന്മാരുടെ ഗൂഢതന്ത്രങ്ങളെ ചെറുക്കാന്‍ ബഹുജന കൂട്ടായ്മകള്‍ രൂപപ്പെടണമെന്ന് തിരൂരങ്ങാടി മണ്ഡലം കെ.എന്‍.എം ബഹുജനസംഗമം അഭിപ്രായപ്പെട്ടു. അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മികതയ്ക്കുമെതിരെ നവോത്ഥാനമുന്നേറ്റം എന്ന കെ.എന്‍.എം സംസ്ഥാനകാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമം സംസ്ഥാന ജനറല്‍സെക്രട്ടറി സി.പി. ഉമ്മര്‍ സുല്ലമി ഉദ്ഘാടനംചെയ്തു.

അബ്ദുല്‍ലത്തീഫ് കരുമ്പുലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. പി. മുഹമ്മദലി അധ്യക്ഷതവഹിച്ചു. സി.എന്‍. അബ്ദുന്നാസര്‍ മദനി, പി.എം.എ. അസീസ്, എം.ടി. അയൂബ് എന്നിവര്‍ പ്രസംഗിച്ചു.
Read More

പാലക്കാട് ജില്ലാ QLS സംഗമം സമാപിച്ചു

പാലക്കാട് ജില്ല Q L S സംഗമം K J U ട്രഷറർ ഈസ മദനി ഉദ്ഘാടനം ചെയ്യുന്നു
പട്ടാമ്പി: ഐ.എസ്.എം. സംസ്ഥാന സമിതിയുടെ കീഴിലുള്ള ഖുര്‍ ആന്‍ ലേണിങ്‌സ്‌കൂളിന്റെ ജില്ലാസംഗമം പട്ടാമ്പി കാര്‍ഷിക ഗ്രാമവികസനബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. കേരള ജം ഇയ്യത്തുല്‍ ഉലമ സംസ്ഥാന ട്രഷറര്‍ എ.കെ.ഈസ ഉദ്ഘാടനം ചെയ്തു.




കെ മുഹമ്മദ് ഫാറൂഖി

കെ പി അബ്ദുർ‌റഹ്മാൻ സുല്ലമി



ഇബ്‌റാഹീം ബുസ്താനി
കെ മുഹമ്മദ് ഫാറൂഖി, മുഹമ്മദലി മിശ്‌കാത്തി, കെ പി അബ്ദുള്‍റഹ്മാന് സുല്ലമി‍, കെ പി ഇബ്രാഹിം ബുസ്താനി, പി അബ്ദുസ്സലഫി എന്നിവര്‍ വിവിധവിഷയങ്ങളില്‍ പ്രഭാഷണംനടത്തി.

S S L C പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+‌ നേടിയ എം ഷമീല, പി നുബ്‌ല, എന്‍ വി സയിദ്, പി ഹര്‍ഷദ, ടി സലീമ എന്നിവരെ ആദരിച്ചു. ഡോ. സലീം ചെര്‍പ്പുളശ്ശേരി, അബ്ദുള്‍അലി, വീരാപ്പു അന്‍സാരി, അബ്ദുള്‍ജലീല്‍ ആമയൂർ എന്നിവര്‍ പ്രസംഗിച്ചു.
Read More

Sunday, May 15, 2011

ആയിരങ്ങളെ സാക്ഷിയാക്കി 22 പേർ ദാമ്പത്യ ജീവിതത്തിലേക്ക്





മങ്കട: സ്‌നേഹം നിറഞ്ഞ പ്രാര്‍ത്ഥനകളുടെ സായാഹ്നത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി 11 യുവ മിഥുനങ്ങള്‍ ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചു. മങ്കട ഹൈസ്‌കൂള്‍ മൈതാനിയില്‍ ഐ എസ് എമ്മിന് കീഴിലുള്ള യൂണിറ്റി ഫാമിലി സെല്ലാണ് 22 യുവതീയുവാക്കളുടെ വിവാഹത്തിന് വേദിയൊരുക്കിയത്.

വിവാഹം ആര്‍ഭാടങ്ങളുടെയും ധൂര്‍ത്തിന്റെയും രംഗമാകുന്ന കാലത്ത് ലാളിത്യത്തിന്റെ മനോഹാരിതയോടെയാണ് ഐ എസ് എം  സമൂഹ വിവാഹ വേദിയില്‍ സ്ത്രീധനരഹിത വിവാഹം നടന്നത്.

മൗലവി ശഫീഖ് അസ്‌ലം ഖുതുബ നിര്‍വ്വഹിച്ചു. ടി.എ. അഹമ്മദ് കബീര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉമ്മര്‍ അറക്കല്‍ ഐ.എസ്.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എം. അബ്ദുല്‍ ജീലീല്‍, മങ്കട എസ്.ഐ. സുനില്‍പുളിക്കല്‍, ഉമ്മര്‍ തയ്യില്‍, അഡ്വ.ടി.കുഞ്ഞാലി എന്നിവര്‍ ദമ്പതികളെ ആശീര്‍വദിക്കാന്‍ എത്തിയിരുന്നു.

തിരൂര്‍ പുളിഞ്ചുവട് കുന്നത്ത് പറമ്പില്‍ ഹസ്സനും കൂട്ടില്‍ ചോഴിപ്പടി ഇല്ലിക്കല്‍ മൊയ്തീന്‍കുട്ടിയുടെ മകള്‍ നസീമ, പാലേമാട് മുണ്ടം പിലാക്കല്‍ മന്‍സൂറും വടക്കാങ്ങര ചവിട്ടില്ലക്കാവില്‍ പരേതനായ ഇബ്രാഹീമിന്റെ മകള്‍ ഖൈറുന്നീസ, കടലുണ്ടിക്കടവ് പാലം ഭാരിയംവീട്ടില്‍ ഫിറോസും തുവ്വക്കാട് മൊട്ടക്കുന്ന് പാലപ്പറ്റ മുഹമ്മദിന്റെ മകള്‍ ശറഫുന്നീസ, പാറക്കല്ല് പന്താവൂര്‍ വല്ലപ്പറമ്പില്‍ ഷഫീഖും എടത്തനാട്ടുകര വട്ടപ്പറമ്പ് വട്ടമണ്ണപ്പുറം പാറക്കാടന്‍ അബ്ദുസ്സലാം മകള്‍ ഷെറീന, കൊണ്ടോട്ടി കുന്നുംപുറം പുരിയേങ്ങല്‍ സിറാജുദ്ദീനും എടത്തനാട്ടുകര അണ്ടിക്കുണ്ട് വാകതൊടി മുഹമ്മദിന്റെ മകള്‍ ആമിന, താനാളൂര്‍ മൂതാട്ട് ജാഫറും തിരൂര്‍ പുളിഞ്ചുവട് കുന്നത്ത് പള്ളിപ്പറമ്പില്‍ മുഹമ്മദ് ഹാജിയുടെ മകള്‍ നുസ്‌റത്ത്, മങ്കട കൂട്ടില്‍ ചോഴിപ്പടി ഇല്ലിക്കല്‍ അന്‍വറും പാലേമാട് ഒന്നാംപടി അബ്ദുറഷീദിന്റെ മകള്‍ ജംഷീല, വടക്കാങ്ങര കാവില്‍ മുഹമ്മദ് സുധീറും കടലുണ്ടികടവ്പാലം ഭാരിയം വീട്ടില്‍ ഹസ്സന്‍കുട്ടിയുടെ മകള്‍ മുഹ്‌സന, എടത്തനാട്ടുകര അണ്ടിക്കുണ്ട് വാകതൊടി ഷിഹാബുദ്ദീനും താനാളൂര്‍ മൂതാട്ട് മുഹമ്മദിന്റെ മകള്‍ മുര്‍ഷിദ, തുവ്വക്കാട് പാലപ്പറ്റ സഫറുള്ളയും പന്താവൂര്‍ വല്ലം പറമ്പില്‍ മുഹമ്മദ് കുട്ടിയുടെ മകള്‍ ഫസീല, എടത്തനാടുകര വട്ടമണ്ണപുറം മുഹമ്മദ് ഷാഫിയും കൊണ്ടോട്ടി കുന്നുംപുറം പുരിയേങ്ങല്‍ മുഹമ്മദിന്റെ മകള്‍ സജ്‌നയുമാണ് വിവാഹിതരായത്.

ടി. ജമാലുദ്ദീന്‍ മാസ്റ്റര്‍, എഞ്ചിനീയര്‍ കുഞ്ഞിമുഹമ്മദ് ഹാജി, സമദ് മങ്കട, നഫീസ ടീച്ചര്‍, അന്‍വര്‍ ബഷീര്‍, റിയാസ് അന്‍വര്‍, അസ്‌ലം മാസ്റ്റര്‍, സി.കെ. അബ്ദുല്‍ മജീദ് സ്വലാഹി, മദീന വാപ്പു, പി.കോമു മൗലവി, ഒ.പി. നൗഷാദ് തിരൂര്‍ക്കാട്, അബ്ദുന്നാസര്‍ പട്ടാക്കല്‍ എന്നിവര്‍ വധൂവരന്‍മാര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.

വിവാഹത്തിന് മുന്നോടിയായി യൂനിറ്റി ഫാമിലി സെല്ലിന്റെ ആഭിമുഖ്യത്തില്‍ പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ഐ.എസ്.എമ്മിന്റെ ആഭിമുഖ്യത്തില്‍ 24-ാം തവണയാണ് സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്.
Read More

Saturday, May 14, 2011

കൊടുങ്ങല്ലൂര്‍ മണ്ഡലം എം.ജി.എം സമ്മേളനം സംഘടിപ്പിച്ചു

കൊടുങ്ങല്ലൂര്‍ മണ്ഡലം എം.ജി.എം സമ്മേളനം സല്‍മ അന്‍വാരിയ്യ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂര്‍.അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മ്മികതക്കുമെതിരെ നവോത്ഥാന മുന്നേറ്റം എന്ന പ്രമേയവുമായി കെ.എന്‍.എം.സംസ്ഥാനവ്യാപകമായി നടത്തുന്ന ക്യാംപയ്‌ന്റെ ഭാഗമായി എം.ജി.എം.കൊടുങ്ങല്ലൂര്‍ മണ്ഡലം സംഘടിപ്പിച്ച സമ്മേളനം സല്‍മ അന്‍വാരിയ്യ ഉദ്ഘാടനം ചെയ്തു.എ.അബ്ദുല്‍ ഹസീബ് മദനി,ശിഹാബുദ്ധീന്‍ അന്‍സാരി,ഇക്ബാല്‍ ബുസ്താനി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളിലായി കഌസെടുത്തു.ഹാജറ സിദ്ധീക്ക് അധ്യക്ഷത വഹിച്ച പരിപാടിയില്‍ സുനിത താജുദ്ദീന്‍ സ്വാഗതവും അസ്മാബി റഹ്മത്തലി നന്ദിയും പറഞ്ഞു.

Read More

മലപ്പുറം ഈസ്റ്റ്‌ ജില്ല സമ്മേളനത്തിന്‌ പ്രൗഢസമാപനം

മഞ്ചേരി: ആത്മീയവാണിഭത്തിനും അന്ധവിശ്വാസ പ്രചാരണങ്ങള്‍ക്കുമെതിരെ സന്ധിയില്ലാ പോരാട്ടത്തിന്‌ ആഹ്വാനം ചെയ്‌ത്‌ കൊണ്ട്‌ മലപ്പുറം ഈസ്റ്റ്‌ ജില്ലാ സമ്മേളനത്തിന്‌ പ്രൗഢ സമാപനം. അന്ധവിശ്വാസങ്ങള്‍ക്കും, അധാര്‍മികതയ്‌ക്കുമെതിരെ നവോത്ഥാന മുന്നേറ്റം എന്ന പ്രമേയവുമായി നടന്ന സമ്മേളനം ജില്ലയിലെ മുജാഹിദ്‌ ചരിത്രത്തിലെ അവിസ്‌മരണീയ അധ്യായമായി.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ഒഴുകിയെത്തിയ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വന്‍ജനാവലി മേലാക്കം തൗഹീദ്‌ നഗരിയെ ജനസാഗരമാക്കി. സമാപന സമ്മേളനം കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ സി വേണുഗോപാല്‍ ഉദ്‌ഘാടനംചെയ്‌തു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിന്റെ ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്ന്‌ കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട്‌ പോകില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. രാജ്യത്തെ പൗരന്‍മാരുടെ ജീവന്‌ അപകടം വരുത്തുന്ന ഒന്നിനെയും കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും സന്തുലിത പുരോഗതിയാണ്‌ സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്‌. ന്യൂനപക്ഷങ്ങള്‍ക്ക്‌ നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ വകവെച്ചു കൊടുക്കുന്ന ന്യൂനപക്ഷ പ്രീണനമായി കാണാനാവില്ല. ന്യൂനപക്ഷങ്ങളോടുള്ള വിവേചനം തിരുത്തിനീതി നടപ്പാക്കുകയാണ്‌ യു പി എ സര്‍ക്കാര്‍ ചെയ്യുന്നത്‌ -മന്ത്രി പറഞ്ഞു.

കെ എന്‍ എം ജില്ലാ പ്രസിഡന്റ്‌ കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ്‌ ദേശീയ ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പ്രഭാഷണം നടത്തി. ആര്യാടന്‍ മുഹമ്മദ്‌ എം എല്‍ എ, അഡ്വ. എം റഹ്‌മത്തുല്ല, ഇ മുഹമ്മദ്‌ കുഞ്ഞി, പി സുഹൈല്‍ സാബിര്‍, ജാസിര്‍ രണ്ടത്താണി, പി ടി അബ്‌ദുല്‍അസീസ്‌ സുല്ലമി, പി മൂസാ സ്വലാഹി, അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍, ഹംസ സുല്ലമി കാരക്കുന്ന്‌, സി അബ്‌ദുല്ലത്തീഫ്‌ പ്രസംഗിച്ചു.

പ്രാസ്ഥാനിക സമ്മേളനം കെ എന്‍ എം സംസ്ഥാന പ്രസിഡന്റ്‌ ഡോ. ഇ കെ അഹ്‌മദ്‌ കുട്ടി ഉദ്‌ഘാടനം ചെയ്‌തു. പി ടി വീരാന്‍കുട്ടി സുല്ലമി അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്‌ഗറലി, ഐ എസ്‌ എം ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ജലീല്‍, കെ ജെ യു ട്രഷറര്‍ എ കെ ഈസ മദനി, കെ എം ഹുസൈന്‍, എ നൂറുദ്ദീന്‍, അബ്‌ദുല്‍ജലീല്‍ മാമാങ്കര പ്രസംഗിച്ചു. പ്രവര്‍ത്തക സംഗമം ഹംസ സുല്ലമി മൂത്തേടം ഉദ്‌ഘാടനം ചെയ്‌തു. പി എ ഹമീദ്‌ അധ്യക്ഷത വഹിച്ചു. പി എം എ ഗഫൂര്‍, നജ്‌മുദ്ദീന്‍ ഒതായി, ശാക്കിര്‍ബാബു കുനിയില്‍ പ്രസംഗിച്ചു.
Read More

ആത്മീയവാണിഭം: മതവിഭാഗങ്ങളുടെ യോജിച്ച മുന്നേറ്റം അനിവാര്യം -കണ്ണൂര്‍ ജില്ലാ മുജാഹിദ്‌ സമ്മേളനം

കണ്ണൂര്‍: വളര്‍ന്നുവരുന്ന ആത്മീയ വാണിഭ സംസ്‌കാരത്തില്‍ നിന്ന്‌ മതവിശ്വാസികളെ മോചിപ്പിക്കാന്‍ എല്ലാ വിഭാഗം മതങ്ങളുടെയും സംഘടിത മുന്നേറ്റം അനിവാര്യമാണെന്ന്‌ ആവശ്യപ്പെട്ട്‌ കണ്ണൂര്‍ ജില്ലാ മുജാഹിദ്‌ സമ്മേളനം സമാപിച്ചു. മതത്തെ കച്ചവടവത്‌കരിക്കുന്നത്‌ ഒരു മതവും അംഗീകരിക്കുന്നില്ല. ആത്മീയ വാണിഭക്കാര്‍ മതത്തിന്റെ രക്ഷാകവചം തീര്‍ക്കുന്നത്‌ ചെറുക്കണം. പ്രവാചകന്റെ മുടിയുടെ പേരുപറഞ്ഞ്‌ വിശ്വാസികളെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നവരെ സര്‍വശക്തിയുമുപയോഗിച്ച്‌ പ്രതിരോധിക്കണം. പ്രവാചകന്റെ മുടിയുടെ പേരില്‍ പുണ്യം വിറ്റ്‌ കാശാക്കുന്നത്‌ പ്രവാചകനോടും മുസ്‌ലിംകളോടും ചെയ്യുന്ന അപരാധമാണ്‌ -സമ്മേളനം അഭിപ്രായപ്പെട്ടു.

ശാസ്‌ത്രവും സാങ്കേതികവിദ്യയും അതിന്റെ വളര്‍ച്ചയുടെ പാരമ്യതയിലെത്തിയെങ്കിലും ദൈവിക വിശ്വാസത്തെ കുറിച്ചുള്ള മനുഷ്യന്റെ വികലമായ ചിന്തകള്‍ മനുഷ്യ സൃഷ്‌ടികളെയും ദൈവങ്ങളായി സ്വീകരിക്കുകയാണ്‌. ഇത്‌ മാനവികതയുടെ ബുദ്ധിശൂന്യതയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. മരിച്ചുപോയ മഹാന്‍മാരെയും ജീവിച്ചിരിക്കുന്ന മനുഷ്യരെയും ദൈവങ്ങളായി കണക്കാക്കി പ്രാര്‍ത്ഥിക്കുകയും സഹായം തേടുകയും ചെയ്യുന്നതില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരും ഭരണാധികാരികളും മത്സരിക്കുകയാണെന്ന്‌ സമ്മേളനം കുറ്റപ്പെടുത്തി.

ടൗണ്‍ സ്‌ക്വയറില്‍ നടന്ന ഉദ്‌ഘാടന സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്‌തു. കെ എന്‍ എം ജില്ലാ പ്രസിഡന്റ്‌ പി കെ ഇബ്‌റാഹിം ഹാജി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍, എന്‍ എം അബ്‌ദുല്‍ ജലീല്‍, സി സി ശക്കീര്‍ ഫാറൂഖി, റാഫി പേരാമ്പ്ര, ഖൈറുന്നിസ ഫാറൂഖിയ, റമീസ്‌ പാറാല്‍ പ്രസംഗിച്ചു.

`ഫാസിസവും തീവ്രവാദവും ഉയര്‍ത്തുന്ന വെല്ലുവിളികളും ഇന്ത്യയുടെ ഭാവിയും' -സെമിനാറില്‍ കെ പി ഖാലിദ്‌ വിഷയാവതരണം നടത്തി. കെ സുരേന്ദ്രന്‍, കെ എം ഷാജി, സി പി മുരളി, പി ജയരാജന്‍, ആസിഫലി കണ്ണൂര്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ആദര്‍ശ പാഠശാല സി അബ്‌ദുല്ല ഹാജി ഉദ്‌ഘാടനം ചെയ്‌തു. സി എച്ച്‌ സുബൈര്‍ അധ്യക്ഷത വഹിച്ചു. പി കെ മൊയ്‌തീന്‍ കുട്ടി സുല്ലമി മുഖ്യ പ്രഭാഷണം നടത്തി. അശ്‌റഫ്‌ മമ്പറം, പി ടി പി മുസ്‌തഫ എന്നിവര്‍ പ്രസംഗിച്ചു. പ്രാസ്ഥാനിക സമ്മേളനം അബ്‌ദുല്ല മൗലവി ചക്കരക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. അശ്‌റഫ്‌ ഹാജി ഇരിക്കൂര്‍ അധ്യക്ഷത വഹിച്ചു. എന്‍ എം അബ്‌ദുല്‍ ജലീല്‍, അബ്‌ദുല്‍ജലീല്‍ ഒതായി പ്രസംഗിച്ചു.

പഠന കേമ്പ്‌ എം ഐ മുഹമ്മദലി സുല്ലമി ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍, മമ്മൂട്ടി മുസ്‌ലിയാര്‍, ഹംസ അഞ്ചുമുക്കില്‍ ക്ലാസ്സെടുത്തു. ബാലസമ്മേളനം ജീവന്‍ ടി വി വൈസ്‌ ചെയര്‍മാന്‍ ദിനേശ്‌ നമ്പ്യാര്‍ ഉദ്‌ഘാടനം ചെയ്യും. ഹുമയൂണ്‍ കബീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. അശ്രഫ്‌ ആഡൂര്‌, ശഫീഖ്‌ മമ്പറം പ്രസംഗിച്ചു. സാംസ്‌കാരിക സംഗമം എം പ്രകാശന്‍ എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു.
Read More

ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുന്നവരെ കരുതിയിരിക്കണം -എം ഐ ഷാനവാസ്‌

കല്‌പറ്റ: ന്യൂനപക്ഷ വിഭാഗങ്ങളെ പാര്‍ശ്വവത്‌കരിച്ച്‌ സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന കുത്സിതശക്തികളെ കരുതിയിരിക്കണമെന്ന്‌ എം ഐ ഷാനവാസ്‌ എം പി പറഞ്ഞു. ജില്ലാ മുജാഹിദ്‌ സമ്മേളനത്തിന്റെ പഠന ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മത-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ നവോത്ഥാനത്തിന്റെ മുന്നില്‍ നടന്ന ശില്‌പികളെ വിസ്‌മരിക്കാനാവില്ല. സമൂഹത്തിന്റെ മനസ്സുനിറഞ്ഞ്‌ അജണ്ടകള്‍ തയ്യാറാക്കി പരിവര്‍ത്തനത്തിന്റെ പാതയൊരുക്കുന്ന മുജാഹിദ്‌ പ്രസ്ഥാനം മാതൃകയാണ്‌. ബഹുമത സമൂഹത്തില്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വക്താക്കളായി ജീര്‍ണതകള്‍ക്കെതിരെ മുന്നിട്ടിറങ്ങാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ അബൂബക്കര്‍ മൗലവി പുളിക്കല്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. പി കെ പോക്കര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍, അബൂബക്കര്‍ ഫൈസി, പി എം എ ഗഫൂര്‍ പ്രസംഗിച്ചു. ഒ അബ്‌ദുല്ലത്തീഫ്‌ മദനി പുത്തൂര്‍, അബ്‌ദുല്‍ജലീല്‍ മാമാങ്കര, ബുശ്‌റ നജാത്തിയ, എന്‍ എം അബ്‌ദുല്‍ജലീല്‍ പ്രഭാഷണം നടത്തി. പൊതുസമ്മേളനം ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്‌ഘാടനം ചെയ്‌തു. മമ്മുട്ടി മുസ്‌ലിയാര്‍ പ്രഭാഷണം നടത്തി.
Read More

`വെളിച്ചം' -ഫലം പ്രഖ്യാപിച്ചു

കടലുണ്ടി: ശാഖ ഐ എസ്‌ എം സംഘടിപ്പിക്കുന്ന `വെളിച്ചം' ഖുര്‍ആന്‍ വിജ്ഞാനപ്പരീക്ഷയുടെ പതിനാലാമത്‌ ഫലം പ്രഖ്യാപിച്ചു. ജാസ്‌മിന്‍ കബീര്‍ (നടക്കാവ്‌), കെ ടി ഖദീജ (കുണ്ടുങ്ങല്‍), സുബൈദ ഖാദര്‍ (കരുവമ്പ്രം) എന്നിവര്‍ ആദ്യ സ്ഥാനങ്ങള്‍ നേടി. ജില്ലാ തല വിജയികള്‍: ജസീറ മൊയ്‌തീന്‍കോയ കല്ലായി (കോഴിക്കോട്‌), കെ നുസ്‌റ കോക്കൂര്‍ (മലപ്പുറം), ഖമര്‍ജാന്‍ തെക്കില്‍ഫെറി (കാസര്‍ഗോഡ്‌), കെ പി സുബൈദ (കണ്ണൂര്‍), റഹ്‌മത്ത്‌ അസീസ്‌ പിണങ്ങോട്‌ (വയനാട്‌), സൈനബ കല്ലേക്കാട്‌ (പാലക്കാട്‌), ഹസീന ഹഫീസ്‌ കോതപ്പറമ്പ്‌ (തൃശൂര്‍), കെ കെ വാഹിദ നദ്‌വത്ത്‌നഗര്‍ (ആലപ്പുഴ), നസീറ അസീസ്‌ തോപ്പുംപടി (എറണാകുളം), സഫിയ സുബൈര്‍ തൊടുപുഴ (ഇടുക്കി), അസ്‌മ അബ്‌ദുര്‍റശീദ്‌ (കോയമ്പത്തൂര്‍). പ്രാദേശിക വിജയികള്‍:ലുബൈന ബഷീര്‍, റംലത്ത്‌, പി കെ ജാസ്‌മിന്‍. അബ്‌ദുസ്സത്താര്‍ കൂളിമാട്‌ സമ്മാനവിതരണം നടത്തി. ടി പി ഹുസൈന്‍കോയ, കെ ജൈസല്‍ പ്രസംഗിച്ചു.
Read More

തര്‍ബിയത്ത്‌ ക്യാമ്പ്‌ നടത്തി



ആലുവ: ഐ എസ്‌ എം ജില്ലാ തര്‍ബിയത്ത്‌ ക്യാമ്പ്‌ കെ എന്‍ എം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ കെ ഹസന്‍ മദീനി ഉദ്‌ഘാടനം ചെയ്‌തു. അന്ധവിശ്വാസവും അധാര്‍മികതയും മുമ്പെങ്ങുമില്ലാത്തവണ്ണം വര്‍ധിച്ചുവരുന്ന സമകാലിക സമൂഹത്തില്‍ ആദര്‍ശപ്രബോധകര്‍ക്ക്‌ ബാധ്യത കൂടുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. സി എം മൗലവി പ്രഭാഷണം നടത്തി. ടി വി അബ്‌ദുല്‍ഗഫൂര്‍ തിക്കോടി ഗ്രൂപ്പ്‌ ഡിസ്‌കഷന്‌ നേതൃത്വം നല്‍കി. കെ വി മുഹമ്മദ്‌ മൗലവി, എം കെ ശാക്കിര്‍, എം എം ബശീര്‍ മദനി, എം എം അബ്ബാസ്‌ സ്വലാഹി, ഇബ്‌റാഹീം മദനി, കെ കെ ഹുസൈന്‍ സ്വലാഹി പ്രസംഗിച്ചു.
Read More

വിചാരണക്കു വിധേയമാക്കും മുമ്പ്‌ ലാദിനെ കൊന്നത്‌ ദുരൂഹം- ഐ എസ്‌ എം

കോഴിക്കോട്‌: ഭീകരതക്കെതിരെ അമേരിക്കയുടെ നിലപാട്‌ ആത്മാര്‍ഥമാണെങ്കില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സഖ്യകക്ഷികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കുകയാണ്‌ ആദ്യം ചെയ്യേണ്ടതെന്ന്‌ ഐ എസ്‌ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു.

ഫലസ്‌തീന്‍, ലിബിയ, അഫ്‌ഗാനിസ്‌താന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ അമേരിക്കയുടെ ഏകപക്ഷീയമായ ഇടപെടല്‍ നിരപരാധികളായ നിരവധി മനുഷ്യജീവനുകളെടുത്തുകൊണ്ടിരിക്കുന്നു. ഉസാമാ ബിന്‍ ലാദനെ ലോകകോടതിക്കു മുമ്പില്‍ വിചാരണ ചെയ്യാനുള്ള സുവര്‍ണാവസരമായിരുന്നു അമേരിക്കക്ക്‌ കൈവന്നിരുന്നത്‌. എന്നാല്‍ ജീവനോടെ പിടികൂടാതെ കൊല്ലുക വഴി എന്തൊക്കെയോ ഒളിച്ചുവെക്കാന്‍ അമേരിക്ക ആഗ്രഹിച്ചു എന്നാണ്‌ കരുതേണ്ടത്‌. വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ അക്രമണം, അല്‍ഖാഇദ ഭീഷണി, ഇറാഖ്‌ പ്രശ്‌നം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ബിന്‍ലാദിനില്‍ നിന്നും തെളിവ്‌ ശേഖരണത്തിനുള്ള അവസരം അമേരിക്ക നഷ്‌ടപ്പെടുത്തിയത്‌ ദുരൂഹത വര്‍ധിപ്പിക്കുന്നു. ഒരു ഭാഗത്ത്‌ ഭീകരതക്കെതിരെ പ്രസംഗിക്കുകയും മറുഭാഗത്ത്‌ കുഞ്ഞുങ്ങളും സ്‌ത്രീകളുമുള്‍പ്പെടെയുള്ളവരെ നിര്‍ദയം കൊന്നൊടുക്കുകയും ചെയ്യുന്ന വൈരുധ്യമാണ്‌ ലോകത്ത്‌ കണ്ടുകൊണ്ടിരിക്കുന്നത്‌. ലോകസമാധാനത്തിന്‌ ഭീഷണിയായ ഇസ്‌റാഈലിനെ താലോലിക്കുന്ന ഒബാമ ഭീകരതക്കെതിരെ നടത്തുന്ന ഗീര്‍വാണ പ്രസംഗം നിര്‍ത്തണമെന്ന്‌ ഐ എസ്‌ എം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ്‌ മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ജലീല്‍, ഐ പി അബ്‌ദുസ്സലാം, യു പി യഹ്‌യാഖാന്‍, ഇ ഒ ഫൈസല്‍, പി സുഹൈല്‍ സാബിര്‍, മന്‍സൂറലി ചെമ്മാട്‌, ശുക്കൂര്‍ കോണിക്കല്‍, നൂറുദ്ദീന്‍ എടവണ്ണ, ഇസ്‌മാഈല്‍ കരിയാട്‌ പ്രസംഗിച്ചു.
Read More

QLSപാലക്കാട് ജില്ലാസംഗമം പട്ടാമ്പിയില്‍ മെയ്‌ 15നു



പട്ടാമ്പി: ഐ.എസ്.എം. സംസ്ഥാനസമിതിയുടെ കീഴിലുള്ള ഖുര്‍ആന്‍ ലേണിങ്‌സ്‌കൂളിന്റെ പാലക്കാട് ജില്ലാസംഗമം 15ന് പട്ടാമ്പി കാര്‍ഷിക ഗ്രാമവികസനബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് എ.കെ.ഈസ മദനി, ഐ.എസ്.എം. പട്ടാമ്പി, മണ്ഡലം സെക്രട്ടറി അബ്ദുള്‍ ജലീല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനം ഞായറാഴ്ച രാവിലെ 9.30ന് ഐ.എസ്.എം. വൈസ്പ്രസിഡന്റ് ജാബിര്‍അമാനി ഉദ്ഘാടനം ചെയ്യും. ഖുര്‍ആനിന്റെ ധര്‍മപാത, വിചാരണ ഖുര്‍ആനില്‍, കുടുംബം ഒരു സ്‌നേഹതീരം, ഖുര്‍ആന്‍ മോക്ഷത്തിന് എന്നീ വിഷയങ്ങളില്‍ ക്ലാസെടുക്കും.
Read More

ഏകദിന പഠനക്യാമ്പ് നടത്തി

കോട്ടയ്ക്കല്‍: അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മികതയ്ക്കുമെതിരെ നവോത്ഥാന മുന്നേറ്റം എന്ന കാമ്പയിന്റെ ഭാഗമായി കെ.എന്‍.എം കല്പകഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പറവന്നൂരില്‍ ഏകദിന പഠനക്യാമ്പ് നടത്തി.

ജില്ലാ പ്രസിഡന്റ് യു.പി. അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനംചെയ്തു. കെ. അഹമ്മദ് അധ്യക്ഷതവഹിച്ചു. മൊയ്തീന്‍കുട്ടി സുല്ലമി, മൗലവി ഷെഫീഖ് അസ്‌ലം, അബ്ദുസലാം, ഖദീജ നര്‍ഗീസ് എന്നിവര്‍ വിവിധ സെഷനുകളില്‍ വിഷയം അവതരിപ്പിച്ചു. ഇ. സൈനുദ്ദീന്‍, തെയ്യമ്പാട്ടില്‍ ബാവ, ടി.പി. മുഹമ്മദ് മൗലവി, അടിയാട്ടില്‍ അബ്ദുല്‍ബഷീര്‍, എ.കെ.എം.എ. മജീദ്, കെ. അസീം മര്‍സുഖ്, ടി. അബ്ദുല്‍മജീദ് അന്‍സാരി, പി. സൈതലവി എന്നിവര്‍ പ്രസംഗിച്ചു.
Read More

എം.ജി.എം റിലീജ്യസ് റസിഡന്‍ഷ്യല്‍ ക്യാമ്പ് തുടങ്ങി

താനൂര്‍: എം.ജി.എം വെസ്റ്റ് ജില്ലാകമ്മിറ്റി താനൂര്‍ എം.ടി.ക്യു സ്‌കൂളില്‍ സംഘടിപ്പിച്ച സപ്തദിന റിലീജ്യസ് റസിഡന്‍ഷ്യല്‍ ക്യാമ്പ് കെ.എന്‍.എം ജില്ലാ പ്രസിഡന്റ് യു.പി. അബ്ദുറഹിമാന്‍ മൗലവി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി. റസിയാബി അധ്യക്ഷത വഹിച്ചു. കെ.എന്‍.എം ജില്ലാസെക്രട്ടറി ഉബൈദുല്ല താനാളൂര്‍, തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ. സഫിയ, ഐ.എസ്.എം ജില്ലാ ട്രഷറര്‍ വി.പി. മനാഫ്, സാബിഖ് പുല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാസെക്രട്ടറി സി.എം. അസ്മ സ്വാഗതവും എ.പി. സജ്‌ന നന്ദിയും പറഞ്ഞു. ക്യാമ്പിന്റെ ഭാഗമായി ഖുര്‍ആന്‍ പഠനം, കര്‍മാനുഷ്ഠാനങ്ങള്‍, വ്യക്തിത്വവികസനം, കരിയര്‍ ഗൈഡന്‍സ്, കൗമാരപ്രശ്‌നങ്ങള്‍, തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസുകളെടുക്കും. ക്യാമ്പ് 18ന് സമാപിക്കും.
Read More

സര്‍ഗ്ഗമേള 2011

ഖത്തര്‍ : 2011 മെയ്‌ 20നു (വെള്ളിയാഴ്ച)ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര് അല്‍ ഖോര്‍ യൂണിറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'നാഷണല്‍ ഇസ്ലാഹി മദ്രസ'യിലെ വിദ്യാര്‍ഥികളുടെ 'സര്‍ഗ്ഗ മേള 2011'എന്ന പ്രോഗ്രാം സംഘടിപിക്കുന്നു. ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി ഒമ്പതര വരെയാണ് പ്രോഗ്രാം .കുട്ടികളിലെ സര്‍ഗ്ഗ വാസനകളെ പരിപോഷിപിക്കുകയും അനിസ്ലാമിക വിനോദപരിപാടികളില്‍ നിന്ന് കുട്ടികളെ മുക്തമാക്കുകയും അതോടൊപ്പം തന്നെ മദ്രസ്സയില്‍ നിന്നും ലഭിച്ച അറിവുകള്‍ പ്രകടിപിക്കാനുമുള്ള അവസരം സൃഷ്ട്ടിക്കുകയും ചെയ്യുക എന്നതാണ് ഈ പരിപാടികൊണ്ട് ലക്‌ഷ്യം വെക്കുന്നത് .CIER എന്ന സിലബസ്‌ സംവിധാനത്തിലാണ് കുട്ടികളെ പടിപിക്കുന്നത് .വളരെ ചുരുങ്ങിയ നാള്കൊണ്ട് തന്നെ ഈ സിലബസിന്റെ പ്രസക്തി കുട്ടികളില്‍ പ്രകടമായി എന്ന രക്ഷിതാക്കളുടെ സാക്ഷിപത്രം ഞങ്ങള്‍ക്ക് ഏറെ സന്തോഷമാണ് പ്രദാനം ചെയ്തത് .അടുത്ത അദ്ധ്യയനവര്‍ഷതെക്കുള്ള അഡ്മിഷന്‍ ഇതോടൊപ്പം ആരംഭിച്ചു കഴിഞ്ഞു .

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ബന്ധപെടുക
66852455 (നവാസ്‌ ബിന്‍ ആദം )
55853253 (ബഷീര്‍ അഹമ്മദ്‌ )
55425107 (റഷീദ്‌ നൊച്ചാട് )
77583817 (അബ്ദുല്‍ ഹകീം പറളി )


Read More

Thursday, May 12, 2011

വെളിച്ചം: മെറ്റീരിയല്‍ വിതരണം തുടങ്ങി

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍ സംഘടിപ്പിക്കുന്ന വെളിച്ചം സമ്പൂര്‍ണ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ചോദ്യ പേപ്പറും സ്റ്റഡി മെറ്റീരിയലും വിതരണം ആരംഭിച്ചു. പഠിതാക്കള്‍ അതാത് ഏരിയ കോര്‍ഡിനേറ്റര്‍മാരില്‍ നിന്നും പഠനോപകരണങ്ങള്‍ കൈപ്പറ്റെണ്ടതാണെന്ന് പരീക്ഷ കണ്ട്രോളെര്‍ സുബൈര്‍ വക്ര അറിയിച്ചു. മലയാളം എഴുതാനും വായിക്കാനും അറിയുന്ന പത്തു വയസ്സ് തികഞ്ഞ ആര്‍ക്കും വീട്ടിലിരുന്നു തന്നെ വിശുദ്ധ ഖുര്‍ആന്‍ പഠിയ്ക്കാനുള്ള നൂതന പദ്ധതിയാണ് വെളിച്ചം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 55804719, 55915681 എന്നീ നമ്പരുകളിലോ thelightqatar@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപെടണം
Read More

LDC-മോഡല്‍ പരീക്ഷ



പീസ് കേരള ചാപ്റ്ററും വര്‍ത്തമാനം ദിനപത്രവും സംയുക്തമായി നടത്തുന്ന LDC MODEL EXAM,JUNE-5 ന്, കോഴിക്കോട്,മലപ്പുറം,കണ്ണൂര്‍,പാലക്കാട്,കോട്ടയം,ആലപ്പുഴ,ഇടുക്കി,തിരുവനന്തപുരം,കാസര്‍കോട്,കൊല്ലം ജില്ലകളിലെ വിവിധ കേന്ദ്രങളില്‍ നടക്കും.
ISM ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടുക
LAST DATE FOR REGISTRATION MAY-25
EXAM DATE JUNE-5 SUNDAY 9.30AM-11.30AM
FOR MORE DETAILS CONTACT-9142138170
Read More

Wednesday, May 11, 2011

knm ബഹുജനസംഗമം സമാപിച്ചു

ചെമ്മാട്-അന്ധവിശ്വാസം ആരി‌ല്‍ നിന്നായാലും അനുവദിക്കില്ലന്ന് പ്രഖ്യാപിച്ചുകൊണ്ട് ചെമ്മാട് നടന്ന knm ബഹുജനസംഗമം സമാപിച്ചു.അബ്ദുലത്തീഫ് കരുന്‍പുലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി..
Read More

തിരുകേശം: വിശ്വാസികള്‍ രംഗത്തിറങ്ങണം

കണ്ണൂര്‍: പ്രവാചക തിരുകേശം സംരക്ഷിക്കാനെന്ന പേരില്‍ 40 കോടി ചെലവഴിച്ച് പള്ളി നിര്‍മ്മിക്കാനുള്ള ശ്രമത്തിനെതിരെ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ (കെ.എന്‍.എം) ജില്ലാ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. അബുദാബിയിലെ ഖസ്‌റജി കുടുംബാംഗം വഴി കേരളത്തിലെ ഒരു മുസ്‌ല്യാരുടെ കൈയിലെത്തിയ പ്രവാചക തിരുകേശം വ്യാജമാണെന്ന് ഖസ്‌റജി കുടുംബാംഗമായ ഹസന്‍ മുഹമ്മദ് ഖസ്‌റജി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് കെ.എന്‍.എം പ്രമേയം പുറത്തിറക്കിയത്. ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഖയ്യൂം മദനി അധ്യക്ഷനായി. സെക്രട്ടറി ശംസുദ്ദീന്‍ പാലക്കോട്, ഡി.ഡി.ശക്കീര്‍ ഫാറൂഖി, പി.അഷ്‌റഫ് ഹാജി, കെ.അബ്ദുള്‍മജീദ് എന്നിവര്‍ സംസാരിച്ചു.
Read More

സ്ത്രീധനരഹിത-ലളിത സമൂഹവിവാഹം 12ന്

മലപ്പുറം: ഐ.എസ്.എം സംസ്ഥാന സമിതിക്ക് കീഴിലുള്ള യൂണിറ്റി ഫാമിലി സെല്ലിന്റെ 24-ാമത് സ്ത്രീധന രഹിത-ലളിത സമൂഹവിവാഹം വ്യാഴാഴ്ച വൈകിട്ട് നാലിന് മങ്കട ഹൈസ്‌കൂള്‍ മൈതാനിയില്‍ നടക്കും. 22 യുവതീയുവാക്കളാണ് വിവാഹിതരാകുന്നത്.ഷഫീഖ് അസ്‌ലം മൗലവി ഖുതുബ നിര്‍വഹിക്കും. ടി.എ. അഹമ്മദ് കബീര്‍ മുഖ്യാതിഥിയായിരിക്കും.

ഭാരവാഹികളായ എന്‍.എം. അബ്ദുല്‍ ജലീല്‍, ഉമര്‍ തയ്യില്‍, പി. അന്‍വര്‍ ബഷീര്‍, പി. ജമാലുദ്ദീന്‍, പി. ഫിറോസ്ബാബു, എ. നൂറുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Read More

Tuesday, May 10, 2011

QLSസംഗമം പഠിതാക്കളുടെ അനുഭവങ്ങളാല്‍ ധന്യമായി


റിയാദ് : സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ റിയാദിനു കീഴിലുള്ള QLSസംഗമം പഠിതാക്കളുടെ അനുഭവങ്ങളാല്‍ ധന്യമായി. ഖുര്‍ആന്‍ പഠനം ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് റിയാദിലെ വിവിധ ക്യു എല്‍ എസ് സെന്റെറുകളിലെ വിദ്യാര്‍ത്ഥികള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു . അല്‍ ഹുദാ ഗ്രൂപ്പ് ഓഫ് സ്കൂള്‍സ് അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ പി.വി അബ്ദുറഹ്മാന്‍ സംഗമം ഉദ്ഘടനം ചെയ്തു.സമകാലിക സമൂഹത്തില്‍ കേവലമൊരു മുടിക്കെട്ടിനു കീഴില്‍ മുസ്ലിം സമുദായത്തെ ചൂഷണം ചെയ്യുന്ന കപട പുരോഹിത വര്‍ഗത്തില്‍ നിന്നുമുള്ള രക്ഷ ഖുര്‍ആനിലേക്കുള്ള മടക്കമാണെന്നും . പ്രായഭേദമന്യേ ഖുര്‍ആന്‍ ജനകീയമാക്കനുള്ള ക്യു എല്‍ എസ്സിന്റെ പ്രവര്‍ത്തനം ശ്ലാകനീയമാണെന്നും അദ്ദേഹം ഉദ്ഘാടന ഭാഷണത്തില്‍ പറഞ്ഞു.

സൂറ്ത്തുല്‍ മുല്‍ക്കിനെ ആസ്പദമാക്കി ക്യു എല്‍ എസ് നടത്തിയ പരീക്ഷയിലെ വിജയികളായ ഷഹ്മ ഉസ്മാന്‍ ( ഒന്നാം സമ്മനം ) , എ കെ ഷറഫുദ്ദീന്‍ (രണ്ടാം സമ്മാനം ) ലയ്യിന നാലകത്ത് (മൂന്നാം സമ്മാനം ) 'എന്നെ ആകര്‍ശിച്ച ഖുര്‍ആന്‍' എന്ന വിഷയത്തില്‍ നടത്തിയ് പ്രബന്ധ രചനാ മത്സരത്തിലെ വിജയിയായ ഷറീന ബഷീര്‍ എന്നിവര്‍ക്കുള്ള സമ്മാനവും സംഗമത്തില്‍ വിതരണം ചെയ്തു .

സൈദലവി,ഷംസുദ്ദീന്‍,കുഞുമുഹമ്മദ്,കബീര്‍,ഷറീനബഷീര്‍,അബ്ദുറസാഖ്,സുലൈമാന്‍,ഷമീന മുനിര്‍,ഫൈസല്‍ ബഷീര്‍,ഷബന ശാനിഫ്,ബദറുദ്ദീന്‍,മെഹബൂബ്,താഹിറ,ശംസാദ്,നജിയ അഷ്റ്ഫ്,ശരീഫ് അരീക്കോട് എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു . സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്‍ പ്രസിഡന്റ് മുഹമ്മദ് ഹാഷിം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അബ്ദുല്‍ അസീസ് മൗലവി , അഷറഫ് മരുത എന്നിവര്‍ സംസാരിച്ചു ക്യു എല്‍ എസ് കണ്‍വീനര്‍ അബ്ദുല്‍ മജീദ് തൊടികപുലം സ്വാഗതവും സാജിദ് കൊച്ചി നന്ദിയും പറഞ്ഞു.
Read More

പ്രബോധനകേന്ദ്രങ്ങള്‍ സാംസ്‌കാരിക വളര്‍ച്ചയ്‌ക്ക്‌ ശക്തി പകരണം -സി പി ഉമര്‍ സുല്ലമി

മടവൂര്‍: നാടിന്റെ സാംസ്‌കാരിക മുന്നേറ്റം സാധ്യമാക്കും വിധം പ്രബോധന കേന്ദ്രങ്ങള്‍ ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന്‌ കെ എന്‍ എം ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. ആരാമ്പ്രം അന്‍സാറുല്‍ ഇസ്‌ലാം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ നിര്‍മിച്ച ഹുദാ സെന്ററിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രബോധന-സേവന പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക വളര്‍ച്ചക്ക്‌ ശക്തിപകരാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക്‌ കഴിയണം. നാട്ടില്‍ മതസൗഹാര്‍ദവും സമാധാനവും നിലനിര്‍ത്താന്‍ പ്രബോധന കേന്ദ്രങ്ങള്‍ക്ക്‌ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ജി. ഇബ്‌റാഹീം കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി കെ സുലൈമാന്‍, വാര്‍ഡ്‌ മെമ്പര്‍ ചോലക്കര മുഹമ്മദ്‌, പി പി ഹുസൈന്‍ ഹാജി, പ്രൊഫ. വി മാമുക്കോയ, എം കെ അബു ഹാജി, എന്‍ ഖാദര്‍, എന്‍ പി അബ്‌ദുല്‍ഗഫൂര്‍ ഫാറൂഖി, എന്‍ പി അബ്‌ദുര്‍റശീദ്‌, കെ ഹുസൈന്‍കുട്ടി സുല്ലമി, പി ടി അബ്‌ദുല്‍മജീദ്‌, പി കെ കുഞ്ഞിമൊയ്‌തീന്‍, ശുക്കൂര്‍ കോണിക്കല്‍, മുസ്‌തഫ നുസ്‌രി, വി കെ ഹസന്‍ കോയ പ്രസംഗിച്ചു.
Read More

എം എസ്‌ എം സൗത്ത്‌ സോണ്‍ റിലീജ്യസ്‌ സ്‌കൂള്‍ സമാപിച്ചു




മൂവാറ്റുപുഴ: എം എസ്‌ എം സൗത്ത്‌ സോണ്‍ റിലീജ്യസ്‌ സ്‌കൂള്‍ സമാപിച്ചു. ജൗഹര്‍ അയനിക്കോട്‌, ഫിറോസ്‌ കൊച്ചിന്‍, അന്‍ഫസ്‌ നന്മണ്ട, സുലൈമാന്‍ ഫാറൂഖി ഐക്കരപ്പടി, മുഹമ്മദ്‌ മൗലവി കോക്കൂര്‍, ഡോ. സാബിത്‌ ആലപ്പുഴ, വി എം സുല്ലമി പള്ളുരുത്തി, ഖമറുദ്ദീന്‍ എളേറ്റില്‍, സൈദ്‌ മുഹമ്മദ്‌ കുരുവട്ടൂര്‍, ശമീര്‍ ഫലാഹി ആലപ്പുഴ, ഹുസൈന്‍ സ്വലാഹി ആലുവ, ഡോ. മുബശ്ശിര്‍ പാലത്ത്‌, മുജീബ്‌ മൗലവി എടമുട്ടം, ശാക്കിര്‍ മൗലവി ശ്രീമൂലനഗരം, മുഹമ്മദലി ഫാറൂഖി പയ്യോളി, മുഹമ്മദലി സ്വലാഹി നിലമ്പൂര്‍, മുഹമ്മദ്‌ വാളറ ക്ലാസ്സെടുത്തു. മിര്‍ഫാന്‍ മൂവാറ്റുപുഴ, നബീല്‍ പാലത്ത്‌, നവാസ്‌ കുനിയില്‍, അസീല്‍ ഹരിപ്പാട്‌, അശ്‌റഫ്‌ കായംകുളം, മുജ്‌ബിര്‍ അസ്‌ഹരി, അനീസ്‌ ആലപ്പുഴ, നിമില്‍ മൂവാറ്റുപുഴ, മാലിക്‌ ആലപ്പുഴ, മക്കാര്‍ പെരുമറ്റം, കുഞ്ഞുമുഹമ്മദ്‌ ഷാജി അറഫ നേതൃത്വം നല്‌കി.
Read More

വിശ്വാസത്തിന്റെ മാധുര്യം ഖുര്‍ആന്‍ പഠനത്തിലൂടെ -ഡോ. ജമാലുദ്ദീന്‍ ഫാറൂഖി

ദോഹ: വിശുദ്ധ ഖുര്‍ആന്‍ പഠനത്തിലൂടെ മാത്രമേ വിശ്വാസത്തിന്റെ യഥാര്‍ഥ മാധുര്യം അനുഭവിക്കാന്‍ കഴിയൂ എന്ന്‌ കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി പറഞ്ഞു. ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ ക്യു എല്‍ എസ്‌ സംഘടിപ്പിക്കുന്ന `വെളിച്ചം' -വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നല്ലത്‌ മാത്രം സ്വീകരിക്കുകയും നല്ലത്‌ മാത്രം നല്‍കുകയും ചെയ്യുക എന്ന ഇഹലോകത്തെ പരമമായ ലക്ഷ്യം എത്തിപ്പിടിക്കുന്നതിനൊപ്പം പരലോകമോക്ഷം കൂടി കൈവരിച്ച്‌ യഥാര്‍ഥ വിജയിയാകാന്‍ വിശുദ്ധ ഖുര്‍ആന്‍ പഠനത്തിലൂടെ സാധിക്കുന്നു. പഠിതാക്കളുടെ സൗകര്യാനുസരണം ഖുര്‍ആന്‍ പഠിക്കാന്‍ സഹായിക്കുന്ന വെളിച്ചം പദ്ധതി പ്രവാസികള്‍ക്കും വീട്ടമ്മമാര്‍ക്കും കുടുംബത്തിനും ഏറെ ഉപകാരപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. വക്‌റ ക്യൂ എല്‍ എസ്‌ ചെയര്‍മാന്‍ കെ യു അബ്‌ദുല്ലതീഫ്‌ ആദ്യ രജിസ്‌ട്രേഷന്‍ ഏറ്റുവാങ്ങി.

ഡോ. അബ്‌ദുല്‍ അഹദ്‌ മദനി അധ്യക്ഷതവഹിച്ചു. എ പി സൈതലവി പദ്ധതി വിശദീകരിച്ചു. ടി കെ ശമീര്‍ കൂറ്റനാട്‌ സ്വാഗതവും സുബൈര്‍ വക്‌റ നന്ദിയും പറഞ്ഞു.
Read More

Monday, May 09, 2011

ഐ.എസ്.എം സംസ്ഥാന പ്രതിനിധി സമ്മേളനം സമാപിച്ചു

കായംകുളം: ഭീകരവിരുദ്ധ പോരാട്ടത്തിന്റെ മറവില്‍ അമേരിക്കയും സഖ്യകക്ഷികളും ആഗോളതലത്തില്‍ മതതീവ്രവാദവും ഭീകരതയും വളര്‍ത്തുന്നത് അവസാനിപ്പിക്കണമെന്ന് കായംകുളത്ത് സമാപിച്ച ഐ.എസ്.എം സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.

മുസ്‌ലിംകള്‍ക്കുനേരെ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും തുടര്‍ന്നുവരുന്ന അസഹിഷ്ണുതയും വിദ്വേഷവുമാണ് തീവ്ര-ഭീകര പ്രസ്ഥാനങ്ങള്‍ക്ക് വളം നല്‍കുന്നത്. എല്ലാവിധ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളില്‍ കടന്നുകയറി സൈനിക നടപടി എടുക്കുന്നത് അമേരിക്കയും സഖ്യരാഷ്ട്രങ്ങളും അവസാനിപ്പിക്കണം. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിസ്ഥാനത്ത് നിര്‍ത്തി നടത്തുന്ന ഭീകരവിരുദ്ധ പോരാട്ടത്തിന് പിന്തുണ നല്‍കുന്ന ഇന്ത്യന്‍ നിലപാടും പുനരാലോചിക്കണം.

കേരളത്തിന്റെ മണ്ണ് ആത്മീയ തട്ടിപ്പുകാരുടെയും ആള്‍ദൈവങ്ങളുടെയും വിഹാരകേന്ദ്രമാകുന്നത് നോക്കിനില്‍ക്കാനാവില്ല.ഇസ്‌ലാഹി പ്രസ്ഥാനം കേരളത്തിന്റെ മണ്ണില്‍നിന്ന് പടിയിറക്കി പിണ്ഡംവെച്ച അന്ധവിശ്വാസങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും പുനഃസ്ഥാപിക്കാന്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ തന്നെ പേരില്‍ ചില പണ്ഡിതന്മാര്‍ രംഗത്തുവരുന്നത് ചെറുക്കുകതന്നെ ചെയ്യും.

വിവിധ സെഷനുകളില്‍ ടി.വി. അബ്ദുല്‍ ഗഫൂര്‍, കെ.പി. സക്കരിയ, എന്‍.എം. അബ്ദുല്‍ ജലീല്‍, ജാബിര്‍ അമാനി, പി.എം.എ. ഗഫൂര്‍, അബ്ദുല്‍ സലാം മുട്ടില്‍, അഷ്‌റഫ് മമ്പുറം, നജീബ് തിക്കോടി, ഫൈസല്‍ നന്മണ്ട, അലി അഷ്‌റഫ് പുളിക്കല്‍, കെ.പി. അബ്ദുല്‍ വഹാബ്, വീരാപ്പു അന്‍സാരി, ഷാക്കിര്‍ എറണാകുളം, ഷമീര്‍ ആലപ്പുഴ, കുഞ്ഞുമോന്‍ കൊല്ലം, നാസറുദ്ദീന്‍ കണിയാപുരം എന്നിവര്‍ സംസാരിച്ചു.

ഐ.എസ്.എം ദക്ഷിണ കേരള ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന്‍ കിനാലൂര്‍ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.എം. അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. നാസര്‍ മുണ്ടക്കയം, സമീര്‍ കായംകുളം, ഷൗക്കത്ത് എന്നിവര്‍ സംസാരിച്ചു.
Read More

മെഡിക്കല്‍ക്യാമ്പ് സമാപിച്ചു



ദോഹ: സുപ്രീം ആരോഗ്യകൗണ്‍സിലിന്റെ ലോക തൊഴിലാളിസുരക്ഷാദിനാചരണത്തിന്റെ ഭാഗമായി റെഡിമിക്‌സ് ഖത്തര്‍ എല്‍.എല്‍.സി.യുമായി സഹകരിച്ച് ഫോക്കസ് ഖത്തര്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ വിവിധ രാജ്യങ്ങളില്‍നിന്നായി ആയിരത്തോളം തൊഴിലാളികള്‍ പങ്കെടുത്തു. പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍താനി ഉദ്ഘാടനം ചെയ്തു. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും വിവിധമന്ത്രാലയങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.

രാജ്യത്തിന്റെ നിര്‍മാണത്തില്‍ പങ്കുവഹിക്കുന്ന തൊഴിലാളികളെ ആദരിക്കുന്നതോടൊപ്പം അവരുടെ സുരക്ഷയും ആരോഗ്യയും ഉറപ്പുവരുത്തണമെന്ന് ഡോ. മുഹമ്മദ് അല്‍ത്താനി പറഞ്ഞു. ഇത്തരം ക്യാമ്പുകള്‍ വര്‍ഷത്തില്‍ ഇടയ്ക്കിടെ നടത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുവരുന്നുണ്ട്. ഫോക്കസ് ഖത്തര്‍പോലെയുള്ള സന്നദ്ധസംഘടനയുടെ സാന്നിധ്യം ക്യാമ്പിന്റെ വിജയത്തിന് സഹായകമാകുന്നു-അല്‍ത്താനി പറഞ്ഞു.

ഉച്ചയ്ക്ക് 1.30ന് രജിസ്‌ട്രേഷന്‍ ആരംഭിച്ചതുമുതല്‍ അബൂ ഹമൂറിലെ മെഡിക്കല്‍കമ്മീഷന്‍ ഒരു താത്കാലിക ആതുരാലയമായി മാറുകയായിരുന്നു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ആയിരത്തോളം തൊഴിലാളികളെ പരിശോധിക്കുന്നതിനുവേണ്ടി 40 ഡോക്ടര്‍മാരും 50 നഴ്‌സുമാരും 10 ഫാര്‍മസിസ്റ്റുകളും ഉള്‍പ്പെടെ മെഡിക്കല്‍ ടീം സുസജ്ജമായിരുന്നു. എല്ലാ തൊഴിലാളികളും പ്രാഥമികപരിശോധനയ്ക്കുശേഷം ജനറല്‍ മെഡിസിന്‍, നേത്ര, ഡെന്റല്‍ വിഭാഗങ്ങളിലെ പരിശോധനയ്ക്ക് വിധേയമായി. പ്രത്യേകം തയ്യാറാക്കിയ ഫാര്‍മസിയില്‍ വെച്ച് സൗജന്യ മരുന്നുവിതരണവും നടന്നു. അതിനുശേഷം താത്കാലിക ടെന്റില്‍ വിവിധ ഭാഷകളിലായി നടന്ന ആരോഗ്യ-സുരക്ഷാ ബോധവത്കരണക്ലാസുകളില്‍ തൊഴിലാളികള്‍ പങ്കെടുത്തു. വൈകിട്ട് ആറിന് സിവില്‍ ഡിഫന്‍സ് നടത്തിയ ഫയര്‍ ഡ്രില്‍ തൊഴിലാളികള്‍ക്ക് നവ്യാനുഭവമായി. തുടര്‍ന്ന് സമ്മാനങ്ങളും രാത്രി ഭക്ഷണവുമുണ്ടായി.

ഫോക്കസ് ഖത്തറിന്റെ നൂറോളം വളണ്ടിയര്‍മാര്‍ പരിപാടിയില്‍ സേവനമനുഷ്ഠിച്ചു. ഖത്തറിന്റെ പുരോഗതിയില്‍ സഹായിക്കുന്ന തൊഴിലാളികളെ അധികാരികള്‍ ശ്രദ്ധിക്കുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. അപകടകരവും ദുഷ്‌കരവുമായ തൊഴിലുകളില്‍ ഏര്‍പ്പെടുന്ന എല്ലാവരും സുരക്ഷാ നടപടികള്‍ മനസ്സിലാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപ ഗോപാലന്‍ വാധ്വ സദസ്സിനെ ഉണര്‍ത്തി.

നേപ്പാള്‍ അംബാസഡര്‍ ഡോ. സൂര്യനാഥ് മിശ്ര, ബംഗ്ലാദേശ് അംബാസഡര്‍ ശഹ്ദത്ത് ഹുസൈന്‍ എന്നിവര്‍ ഖത്തര്‍ ഗവണ്‍മെന്റിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സന്തോഷം പ്രകടിപ്പിക്കുകയും തൊഴിലാളികളോട് അവരുടെ മാതൃഭാഷയില്‍ സുരക്ഷാനടപടികള്‍ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ലേബര്‍വിഭാഗത്തിന്റെ പ്രത്യേക കൗണ്ടര്‍ തൊഴിലാളികള്‍ക്ക് പ്രശ്‌നപരിഹാരത്തിനുള്ള വേദിയായി മാറി. ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്റെ പ്രത്യേകം സ്റ്റാള്‍ പ്രമേഹരോഗം തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.

ഖത്തര്‍ റെഡിമിക്‌സ് ജനറല്‍ മാനേജര്‍ ആന്‍സി പെയ്‌ലര്‍, ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്ല അല്‍ഹമഖ് എന്നിവര്‍ സംസാരിച്ചു. ഫോക്കസ് ഖത്തര്‍ ഹെല്‍ത്ത് കെയര്‍ ഡിപ്പാര്‍ട്ടുമെന്റ് മാനേജര്‍ ഡോ. നിഷാന്‍ നന്ദി പറഞ്ഞു.
Read More

ബഹുജനസംഗമം ഇന്ന്

തിരൂരങ്ങാടി: അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മികതക്കുമെതിരെ കെ.എന്‍.എം. കാമ്പയിന്റെ ഭാഗമായി മെയ്‌ 9 തിങ്കളാഴ്ച വൈകുന്നേരം 5ന് ബഹുജന സംഗമം ചെമ്മാട്ടങ്ങാടിയില്‍ നടക്കും. നദ്‌വത്തുല്‍ മുജാഹിദീന്‍ ജനറല്‍ സെക്രട്ടറി സി.പി. ഉമ്മര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും.


Read More

ജാതീയത വളര്‍ത്തുവാനുള്ള എന്‍ എസ് എസ് നീക്കം ചെറുക്കണം :ഐ എസ് എം



Read More

Sunday, May 08, 2011

ശാസ്ത്രപുരോഗതിയില്‍ കുടുംബ ഭദ്രത തകരരുത്- എം.ജി.എം. സംഗമം




ദുബായ്: ശാസ്ത്ര, സാങ്കേതിക പുരോഗതി ഗതിവേഗം പ്രാപിക്കുദ്ധോള്‍ കുടുംബ ഭദ്രതയും ധാര്‍മിതകയും പിറകോട്ടു പോകുന്നതു കാണാതിരിക്കരുതെന്നു കേരള മുസ്‌ലിം ഗേള്‍സ് ആന്‍റ് വിമന്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശമീമ ഇസ്‌ലാഹിയ്യ പറഞ്ഞു. 'കുടുംബം ധാര്‍മികതയുടെ വിളഭൂമി'' എന്ന സന്ദേശത്തില്‍ ദുബായ് എം.ജ.ിഎം സംഘടിപ്പിച്ച സായാഹ്ന സംഗമത്തില്‍ മുഖൃ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

ഉദാത്തമായ സമൂഹത്തിന്റെ അടിസ്ഥാന വിദ്യാഭ്യാസം ആരംഭിക്കുന്നത് മാതൃത്വത്തിന്റെ മടിതട്ടില്‍ നിന്നാണ്. കുടംബമാണു കുട്ടികള്‍ക്കു ദിശാബോധം നല്‍കേണ്ട ആദൃസദനം. ധാര്‍മിക സദാചാര മൂല്യങ്ങളോടു പുറംതിരിയുന്ന മാതാപിതാക്കള്‍ക്കു കുട്ടികളെുടെ വഴിവിട്ടപോക്കില്‍ പരാതിപ്പെടാന്‍ അര്‍ഹതയുണ്ടാവില്ല. സമൂഹത്തിലെ അശരണരും നിരാലംബരുമായവര്‍ക്ക് താങ്ങും തണലുമാകാനുള്ള സേവന സന്നദ്ധ സംരംഭങ്ങളില്‍ സ്ത്രീകള്‍ക്കു അനല്‍പമായ പങ്കുവഹിക്കാനാകുമെന്ന് കണ്ണൂരിലെ കെയര്‍ ആന്‍റ് കെയര്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ കൂടിയായ ശമീമ ഇസ്‌ലാഹിയ്യ അഭിപ്രായപ്പെട്ടു.

ദുബായ് ഇസ്‌ലാഹി സെന്‍റര്‍ പ്രസിഡന്‍റ് അബ്ദുല്‍ വാഹിദ് മയ്യേരി സായാഹ്ന സംഗംമം ഉദ്ഘാടനം ചെയ്തു. എം.ജി.എം. ദുബായ് പ്രസിഡന്റ് ശഫീന ടീച്ചര്‍ അധ്യക്ഷയായി. റാബിയ ഹസന്‍, ഫസല്‍ സലഫി ആലപ്പുഴ, ഫൗസിയ തിക്കോടി, ആയിശ ടീച്ചര്‍ പ്രസംഗിച്ചു.
Read More

ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ രംഗത്തിറങ്ങണം

വളാഞ്ചേരി: സമൂഹത്തില്‍ പടര്‍ന്നു പിടിച്ച ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ പണ്ഡിതന്മാര്‍ രംഗത്തിറങ്ങണമെന്ന് പുത്തനത്താണിയില്‍ നടന്ന കെ.എന്‍.എം പൊതുയോഗം അഭിപ്രായപ്പെട്ടു. 'അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മികതയ്ക്കുമെതിരെ നവോത്ഥാന മുന്നേറ്റം' എന്ന കെ.എന്‍.എം കാമ്പയിന്റെ ഭാഗമായി പുത്തനത്താണിയില്‍ നടന്ന പൊതുയോഗം ISM സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ലത്തീഫ് കരുമ്പുലാക്കന്‍ ഉദ്ഘാടനംചെയ്തു. കെ.പി. ഇബ്രാഹിം അധ്യക്ഷതവഹിച്ചു. എ.കെ. ഈസ മദനി, വി.ടി. സയ്യിദ് ഉമര്‍, എ.കെ.എം.എ. മജീദ്, കെ. അസീം മര്‍സൂഖ് എന്നിവര്‍ പ്രസംഗിച്ചു.
Read More

അറബി ഭാഷാ പഠനത്തിനു സാധ്യതകള്‍ വര്‍ദ്ധിക്കുന്നു - പ്രൊഫസര്‍ കെ എം മുഹമ്മദ്‌


ഫോക്കസ് ജിദ്ദയുടെ ‘ഗസ്റ്റ് ഓഫ് ദ മന്ത്’ പരിപാടിയില്‍ പ്രമുഖ അക്കാഡമിക് വിദഗ്ദനും അറബിക് ഭാഷാ രംഗത്തെ വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാര ജേതാവുമായ പ്രൊഫസര്‍ കെ എം മുഹമ്മദ് താന്‍ പിന്നിട്ട മേഖലകളിലെ വിവിധാനുഭവങ്ങള്‍ പങ്കുവെച്ചു. സ്കൂള്‍ വിദ്യഭ്യാസം മുതല്‍ പ്രതികൂല സാഹചര്യങ്ങളില്‍ വിവിധ പ്രതിസന്ധികള്‍ തരണം ചെയ്ത് ഉന്നത പഠനവും വിശിഷ്ട സേവനവും പൂര്‍ത്തിയാക്കിയ അദ്ദേഹം ഔദ്യോഗിക സേവനത്തില്‍ നിന്ന് വിരമിച്ഛെങ്കിലും പഠനവും ഗവേഷണങ്ങളും പുസ്തക രചനകളുമായി കര്‍മ്മനിരതനാണ്. പ്രവാസ ജീവിതത്തില് ഒഴിവുലഭിക്കുന്ന അവസരങ്ങള്‍ പഠനത്തിലും തങ്ങളുടെ അക്കഡമിക് യോഗ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിലും വിനിയോഗിക്കാന്‍ അദ്ദേഹം യുവാക്കളോടഭ്യര്‍ത്ഥിച്ചു. എത്ര ഉന്നതിയിലെത്തിയാലും അവസാനിപ്പിക്കാവുന്നതല്ല പഠനം, അറബിക് ഭാഷാ പഠനത്തിനു ഇന്ത്യയിലും വിദേശത്തും സാധ്യതകള്‍ വര്‍ദ്ധിക്കുകയാണ്, ഇസ്ലാമിനെ കുറിച്ച തെറ്റിദ്ധാരണകള്‍ ദുരീകരിക്കാനുതകുന്ന ഡയലോഗുകളും കര്‍മ്മ പരിപാടികളും വ്യാപകമായി സംഘടിപ്പിക്കാന്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കു സാധിക്കണം, അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നും അറബിക് ഭാഷാ സാഹിത്യത്തില്‍ റാങ്കോടെ  ബിരുദവും, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും നേടിയ അദ്ദേഹം റിയാദ് കിംഗ് സഊദ് യൂണിവേഴ്സിറ്റിയില്‍ നിന്നും അനറബികള്‍ക്ക് അറബിക് ഭാഷ പഠിപ്പിക്കുന്ന മെതഡോളജിയില്‍ സ്പെഷ്യലൈസ്ഡ് ചെയ്തു. 1966 - 1968 ല്‍ അറബിക് ഭാഷാ സാഹിത്യത്തില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ നാഷണല്‍ മെറിറ്റ് സ്കോളര്‍ഷിപ്പ് നേടി. ആസാം സെന്ട്രല്‍ യൂണിവേഴ്സിറ്റിയില്‍ അറബിക് പ്രൊഫസറും വകുപ്പു തലവനും, ബോര്‍ഡ് ഓഫ് സ്റ്റഡീസ് (അറബിക്) ചെയര്‍മാനുമായി സേവനമനുഷ്ടിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി അക്കദമിക് സ്റ്റാഫ് കോളേജ് ഡയറക്ടര്‍ ഇന്‍ചാര്‍ജ്, ഓറിയന്റേഷന്‍ കോഴ്സുകളുടെ കോ ഓര്‍ഡിനേറ്റര്‍, ദേശീയ സാക്ഷരതാ പരിപാടിയുടെ കീ റിസോഴ്സസ് പേഴ്സണ്‍, കേരളാ ഇസ്ലാമിക് അക്കാദമി സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു. 2005 ല്‍ അറബിക് ഭാഷാ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടി.
സൌദി അറേബ്യ, യു എ ഇ തുടങ്ങിയിടങ്ങളില്‍ വിവിധ പ്രസിദ്ധീകരണങ്ങളിലും, കാലിക്കറ്റ്, കേരളായൂണിവേഴ്സിറ്റി ജേര്‍ണലുകളിലും അദ്ദെഹത്തിന്റെ ക്യതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ ക്യതികളുടെ ഭാഷാന്തരങ്ങള്‍ നിര്‍വഹിച്ചിട്ടുള്ള അദ്ദേഹം ഇപ്പോള്‍ ജിദ്ദയിലെ ഹ്രസ്വ സന്ദര്‍ശനത്തിനിടയിലും സൈനുദ്ദീന്‍ മഖ്‌ദൂമിന്റെ കവിതാ സമാഹരം ഭാഷാന്തരം ചെയ്തുകൊണ്ടിരിക്കുകയാണ്.
ശറഫിയ്യ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍  ഫോക്കസ് സി ഇ ഒ  പ്രിന്സാദ് അദ്ധ്യക്ഷനായിരുന്നു. ബഷീര്‍ വള്ളിക്കുന്ന് പ്രസംഗിച്ചു. . മുബാറക് അരീക്കാട്  സ്വാഗതവും മുബഷിര്‍ കുനിയില്‍ നന്ദിയും പറഞ്ഞു.


Read More

Saturday, May 07, 2011

ആത്മീയ വാണിഭത്തിനെതിരെ ജനകീയ മുന്നേറ്റം വേണം - ഡോ.ഹുസൈന്‍ മടവൂര്‍

നരിക്കുനി: വിശ്വാസ ചൂഷണങ്ങള്‍ക്കെതിരെ ജനകീയ മുന്നേറ്റം അനിവാര്യമാണെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് അഖിലേന്ത്യാ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. നരിക്കുനി മണ്ഡലം കമ്മിറ്റി നരിക്കുനിയില്‍ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി. കുഞ്ഞബ്ദുള്ള ഹാജി അധ്യക്ഷതവഹിച്ചു. ഐ.എസ്.എം. സംസ്ഥാന ഉപാധ്യക്ഷന്‍ ജഅ്ഫര്‍ വാണിമേല്‍, മമ്മുട്ടി മുസ്‌ല്യാര്‍ വയനാട്, അബ്ദുള്‍ ലത്തീഫ് കരുമ്പിലാക്കല്‍ എന്നിവര്‍ സംസാരിച്ചു. കെ.എന്‍.എം.സംസ്ഥാന വൈസ്​പ്രസിഡന്റ് ടി.പി. അബ്ദുറഹിമാന്‍, സെക്രട്ടറി ടി.അബൂബക്കര്‍ നന്മണ്ട, ടി.പി. ഹുസൈന്‍ഹാജി, പി.കെ.ഉമ്മര്‍, കെ.പി. ആലിക്കുട്ടി, എന്നിവര്‍ നിയന്ത്രിച്ചു. ജനറല്‍ കണ്‍വീനര്‍ സി.എം. സുബൈര്‍ മദനി സ്വാഗതവും പി.അസ്സയിന്‍ സ്വലാഹി നന്ദിയും പറഞ്ഞു.
Read More

മതചിഹ്നങ്ങള്‍ സ്വാര്‍ഥതാത്‌പര്യത്തിന് ഉപയോഗിക്കുന്നു -സി.പി. ഉമര്‍ സുല്ലമി

നാദാപുരം: സ്വാര്‍ഥതാത്പര്യം മുന്‍നിര്‍ത്തി മതചിഹ്നങ്ങള്‍ ഉപയോഗിക്കുകയാണെന്നും വ്യാജകേശവുമായി വിശ്വാസികളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായി രംഗത്തിറങ്ങണമെന്നും കെ.എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി പറഞ്ഞു.

ആത്മീയവാണിഭത്തിനെതിരെ നാദാപുരത്ത് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ സംഘടിപ്പിച്ച നവോത്ഥാന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ഒ. അബ്ദുല്ല, ജാഫര്‍ വാണിമേല്‍, മമ്മൂട്ടി മുസ്‌ല്യാര്‍, ടി.കെ. മൊയ്തു ഹാജി, കളത്തില്‍ അസ്‌ലം എന്നിവര്‍ സംസാരിച്ചു.
Read More

Friday, May 06, 2011

ISM സംസ്ഥാന കൌണ്‍സില്‍ മെയ്‌ 7 ,8നു കായംകുളത്ത്

കോഴിക്കോട് : ISM സംസ്ഥാന കൌണ്‍സില്‍ മെയ്‌ 7 ,8 തീയതികളില്‍ കായംകുളം ഇസ്ലാഹി സെന്റെറില്‍ നടക്കും. മുഴുവന്‍ അംഗങ്ങളും കൌണ്‍സിലില്‍ പങ്കെടുക്കണമെന്നു ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ അറിയിച്ചു.
Read More

Sunday, May 01, 2011

ജനാധിപത്യ വ്യവസ്ഥിതിയില്‍ മാത്രമേ മനുഷ്യാവകാശവും സംരക്ഷിക്കപ്പെടുകയുള്ളൂ -മുജാഹിദ് സിമ്പോസിയം


മഞ്ചേരി (തൗഹീദ് നഗര്‍): ജനാധിപത്യ വ്യവസ്ഥിതിയില്‍ മാത്രമേ മനുഷ്യാവകാശവും സംരക്ഷിക്കപ്പെടുകയുള്ളൂവെന്ന് ജില്ലാ മുജാഹിദ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന സിമ്പോസിയം അഭിപ്രായപ്പെട്ടു. ജനാധിപത്യ വ്യവസ്ഥിതിയില്‍ മനുഷ്യാവകാശവും പൗരാവകാശമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് ടി എ അഹമ്മദ് കബീര്‍ പറഞ്ഞു. മനുഷ്യാവകാശം ആരുടേയും ഔദാര്യമല്ല. ജന്‍മാവകാശമാണ് . അത് പൊരുതി നേടേണ്ടതാണ്. ജനാധിപത്യ പ്രക്രിയയില്‍ നിന്ന് മാറിനിന്ന് കൊണ്ടല്ല ജനാധിപത്യ പ്രക്രിയയില്‍ പങ്കെടിത്ത് കൊണ്ടാണ് പൗരാവകാശം നേടിയെടുക്കേണ്ടത്.

മനുഷ്യാവകാശ സംരക്ഷണത്തിനായി നിശ്ചലമായ കുടിയാന്‍മാരായിരിക്കുന്ന ജനത സമര സജ്ജമായ ഊര്‍ജ്ജലത ആര്‍ജ്ജിക്കണം. ഒളിച്ചോട്ടവും എടുത്ത് ചാട്ടവും പരിഹാരമല്ല. ക്ഷമാപൂര്‍വ്വമായ കാത്തിരിപ്പ് മനുഷ്യാവകാശ പോരാട്ടങ്ങളുടെ ലക്ഷ്യസാധ്യത്തിന് അനിവാര്യമാണെന്നും അഹമ്മദ് കബീര്‍ പറഞ്ഞു.

ഭരണകൂടത്തെ നിശിതമായി വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കില്‍ ജനാധിപത്യം അര്‍ത്ഥപൂര്‍ണ്ണമാവില്ലെന്ന് ഒ അബ്ദുല്ല പറഞ്ഞു. ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടി മുറവിളികൂട്ടുന്ന പ്രസ്ഥാനങ്ഹള്‍ തന്നെ സ്വന്തം കാര്യം വരുമ്പോള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുകയാണ്. ഭരണകൂടം നടത്തുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ ശബ്ദിക്കുന്നവര്‍ സ്വന്തം കാര്യത്തിലും അത് പാലിക്കണം. അഭിപ്രായ സ്വാതന്ത്ര്യത്തെ അസഹിഷ്ണുതയോടെ കണ്ട് നടപടിയെടുക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഇതാണ് ഇന്ന് ജമാഅത്തെ ഇസ്ലാമി നചത്തികൊണ്ടിരിക്കുന്നു.

പേടിയാണ് ജനാധിപത്യത്തിന്റെ അനിവാര്യ ഘടകമായി വര്‍ത്തിക്കുന്നതെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ജനാധിപത്യ പ്രക്രിയയില്‍ തിരിച്ചടിയുണ്ടാകുമെന്ന പേടിയാണ് പല സമരങ്ങളുടെ വിജയത്തിന് നിദാനമാകുന്നത്. സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലായതിനാലാണ് അന്നാ ഹസാരെയുള്ള സമരം പെട്ടെന്ന് വിജയം കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ജനാധിപത്യത്തെ മതവിരുദ്ധമെന്ന് പറഞ്ഞ് അധിക്ഷേപിച്ച് പ്രചാരണം നടത്തിയ ജമാഅത്തെ ഇസ് ലാമിക്ക് മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കാനര്‍ഹതയില്ല. ലഭ്യമായ ജനാധിപത്യാവകാശം പോലും തള്ളിപറഞ്ഞ ജമാഅത്തെ ഇസ്‌ലാമിക ജനാധിപത്യ പ്രക്രിയയില്‍ നിലനില്‍ക്കാനര്‍ഹതയില്ല. ഹിന്ദുമഹാ സഭയും മുസ് ലിം ലീഗും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും രുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ജനാധിപത്യത്തെ തള്ളിപറഞ്ഞിട്ടുണ്ട്.

ആയുധം കൊണ്ടല്ല അഹിംസയിലൂടെയാണ് ജനാധിപത്യവും സാധിച്ചെടുക്കുന്നത്. ജനാധിപത്യമല്ലാത്ത എല്ലാ വ്യവസ്ഥയുടെയും അടിസ്ഥാനം ആയുധമാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യവും ഏറെ മഹത്വവല്‍ക്കരണത്തിനും അടിച്ചാക്ഷേപിക്കപ്പെടുന്നതിനും ഇടയിലാണെന്ന് എം സ്വരാജ് പറഞ്ഞു. രാജ്യത്ത് നിലവിലുള്ള ജനാധിപത്യം ജനാധിപത്യത്തിലെ എല്ലാ സവിശേഷതകളും സാധ്യമാക്കിയിട്ടില്ല. ഇന്ത്യ ജനാധിപത്യത്തില്‍ ഇന്നും ഏറെ ദൗര്‍ബല്യങ്ങളുണ്ട്.

ലോകത്ത് ഏറ്റവും കൂടുതല്‍ പട്ടിണിമരണവും ദാരിദ്ര്യവും ക്ഷയരോഗികളും കുഷ്ഠരോഗികളുമുള്ളത് ഇന്ത്യയിലാണ്. ഇതൊക്കെ പരിഹരിക്കപ്പെട്ടെങ്കിലേ ജനാധിപത്യവും അര്‍ത്ഥവത്താവുകയുള്ളൂ. ജനാധിപത്യത്തില്‍ പൗരന്‍മാര്‍ക്കും മെച്ചപ്പെട്ട വിദ്യഭ്യാസവും ചികിത്സാ സൗകര്യങ്ങളും ഭക്ഷ്യവിതരണവും ലഭ്യമാക്കപ്പെടേണ്ടത് പൗരാവകാശമാണ്. ഈ പൗരാവകാശ സംരക്ഷണമാണ് ജനാധിപത്യത്തിന്റെ അടിത്തറ. മനുഷ്യാവകാശങ്ങളെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ സാക്ഷാത്കാരമെന്ന് ഹമീദ് വാണിമേല്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണ കാര്യങ്ങളില്‍ ശ്രദ്ധയൂന്നുമ്പോള്‍ പിന്നാക്ക ജനവിഭാഗങ്ങളുടെടെമനുഷ്യാവകാശ സംരക്ഷണ പോരാട്ടങ്ങളെ അവഗണിക്കുകയാണ്. നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കെ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി രംഗത്ത് വരപേണ്ടിവരും എന്നത് ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന്റെ ദൗര്‍ബല്യമാണ്.

നിലവിലുള്ള ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തോട് സമരസപ്പെടാതെ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് നിലനില്‍ക്കുക സാധ്യമല്ലെന്നും ഹമീദ് വാണിമേല്‍ പറഞ്ഞു. കെ എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍ പ്രൊഫ. എന്‍ വി അബ്ദുറഹിമാന്‍ മോഡറേറ്ററായിരുന്നു. പി എം എ ഗഫൂര്‍ വിഷയമവതരിപ്പിച്ചു. ഡോ. വി കുഞ്ഞാലി, ഉമര്‍ തയ്യില്‍, യു പി യഹ്‌യാ ഖാന്‍, എ നൂറുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

പ്രാസ്ഥാനിക പ്രവര്‍ത്തകരുടെ കര്‍മ്മ മേഖല കാലത്തിനനുസരിച്ച് പരിവര്‍ത്തിപ്പിക്കണം: പ്രാസ്ഥാനിക സമ്മേളനം




മഞ്ചേരി (തൗഹീദ് നഗര്‍): പ്രാസ്ഥാനിക പ്രവര്‍ത്തകരുടെ കര്‍മ്മ മേഖല കാലത്തിനനുസരിച്ച് പരിവര്‍ത്തിതമാക്കി സംഘടനാ രംഗം സജ്ജീവമാക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ടാണ് പ്രാസ്ഥാനിക സമ്മേളനം ആരംഭിച്ചത്. ജില്ലയില്‍ പ്രാദേശിക തലങ്ങളില്‍ സംഘടനക്ക് നേതൃത്വം നല്‍കികൊണ്ടിരിക്കുന്ന പ്രവര്‍ത്തകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഈ സെഷന്‍ പ്രവര്‍ത്തകര്‍ക്ക് ആവേശകമായി. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ സര്‍വ്വതലങ്ങളില്‍ മുന്നില്‍ നില്‍ക്കാന്‍ യോഗ്യത നേടേണ്ടതുണ്ടെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി പ്രാസ്ഥാനിക സമ്മേളനം ഉദ്ഘാടനം ചെയ്തു. സമൂഹ സമുദ്ധാരണ പ്രവര്‍ത്തനം നിര്‍വ്വഹിക്കുന്ന മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് പ്രഥമ പരിഗണന നല്‍കാനുള്ളത് ആദര്‍ശ രംഗത്ത് സംഭവിച്ചിട്ടുള്ള മൂല്ല്യച്ഛ്യുതി പരിഹരിക്കാനാണെന്നും തിരിച്ചറിവുണ്ടാകണം. തങ്ങളുടെ ആദര്‍ശത്തെക്കുറിച്ച് കൃത്യമായ പഠനം അനിവാര്യമാണെന്നും ഡോ. ഇ കെ അഹമ്മദ് കുട്ടി പ്രസ്താവിച്ചു. പി ടി വീരാന്‍ക്കുട്ടി സുല്ലമി അധ്യക്ഷത വഹിച്ചു.
സംഘടന സംഘാടകന്‍ എന്ന വിഷയത്തില്‍ കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്ഗറലിയും പ്രബോധനം കാലവും കാഴ്ചപ്പാടും എന്ന വിഷയത്തില്‍ ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ മാസ്റ്ററും ക്ലാസ്സെടുത്തു. കെ എം ഹുസൈന്‍, കെ എം അബ്ദുല്‍ ഖാദര്‍, സി കെ മുഹമ്മദ് മദനി മോങ്ങം, എം മായിന്‍ക്കുട്ടി മമ്പാട്, ഹമീദലി പുളിക്കല്‍, അബ്ദുല്‍ ജബ്ബാര്‍ മൗലവി ഐക്കരപ്പടി, കെ ജെ യു സംസ്ഥാന ട്രഷറര്‍ ഈസ മദനി, ഐ എസ് എം ജില്ലാ പ്രസിഡന്റ് എ നൂറുദ്ധീന്‍ എടവണ്ണ, അബ്ദുല്‍ ജലീല്‍ മാമാങ്കര എന്നിവര്‍ പ്രസംഗിച്ചു.
Read More

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ബധിര-മൂക വിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ട് വരാന്‍ ജാതി-കക്ഷിഭേദമന്യേ കൈകോര്‍ക്കണം -ബധിര സമ്മേളനം

മലപ്പുറം ഈസ്റ്റ് ജില്ലാ മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബധിര സമ്മേളനം ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സ് സെക്രട്ടറി ഡോ. വി കുഞ്ഞാലി ഉദ്ഘാടനം ചെയ്യുന്നു.
മഞ്ചേരി (തൗഹീദ് നഗര്‍): പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ബധിര വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരാന്‍ ജാതി-മത ഭേദമന്യേ കൈകോര്‍ക്കണമെന്ന് ജില്ലാ മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ബധിര സമ്മേളനം ആഹ്വാനം ചെയ്തു. ബധിര വിഭാഗങ്ങള്‍ക്കും നവോത്ഥാന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയുമെന്നിരിക്കെ അവഗണനയുടെ ക്രൂരമ്പുകളാണ് ഈ പുത്തന്‍ നൂറ്റാണ്ടില്‍ പോലും ഇവര്‍ നേരിടുന്നത്. എന്നാല്‍ അത്തരം ക്രൂരമ്പുകളെ മറികടക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വ്യത്യസ്ത രാഷ്ട്രീയ-മത-സാംസ്‌കാരിക സംഘടനകള്‍ മുന്നോട്ട് വരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സ് സെക്രട്ടറി ഡോ. വി കുഞ്ഞാലി ബധിര സമ്മേളനം ഉദ്ഘാടനം ചെയ്തു. മൂകരും ബധിരരുമായ യുവാക്കള്‍ക്ക് ചില പോരായ്മകളുണ്ടെങ്കിലും അതുല്ല്യമായ കഴിവുകളുള്ളവരുമാണ്. പലപ്പോഴും സാം‌മ്പ്രദായിക മത വിദ്യഭ്യാസം ലഭിക്കാത്തവര്‍ക്കിത്തരം ക്യാമ്പുകള്‍ ഉപകാരപ്രദമാവും. ഏറ്റവും ശ്രദ്ധയോട് കൂടി സൂക്ഷ്മതയോടെ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവുകളുണ്ട്. ചൈനയില്‍ ഇത്തരം ആളുകളെ മാത്രം ജോലിക്ക് കുടുംബസമേതം ചെയ്യിക്കുന്ന അന്‍പതോളം ഏജന്‍സികളുണ്ടെന്നാണ് കണക്ക്. ഇത്തരം വ്യക്തികള്‍ക്ക് ഗുണപരമായ കാര്യങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം അനിവാര്യമാണെന്ന് ഡോ. വി കുഞ്ഞാലി പറഞ്ഞു. വി കെ ശാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍, മുഹമ്മദ് ത്വയ്യിബ് സുല്ലമി, ജൗഹര്‍ അയനിക്കോട് എന്നിവര്‍ വ്യത്യസ്ത വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. അലി അഷ്‌റഫ്, ഹമീദ് കുനിയില്‍, അബ്ദുല്‍ മലിക് മലപ്പുറം, അബ്ദുറഹീം മലപ്പുറം, എസ് എ കഫീല്‍, വി കെ ഷാഹുല്‍ ഹമീദ് നേതൃത്വം നല്‍കി.




ബധിര സമ്മേളനം: എൻ എം അബ്ദുൽ ജലീൽ -ജന. സെക്രട്ടറി ഐ എസ് എം കേരള
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...