കല്‌പറ്റ: ന്യൂനപക്ഷ വിഭാഗങ്ങളെ പാര്‍ശ്വവത്‌കരിച്ച് സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന കുത്സിതശക്തികളെ കരുതിയിരിക്കണമെന്ന് എം ഐ ഷാനവാസ് എം പി പറഞ്ഞു. ജില്ലാ മുജാഹിദ് സമ്മേളനത്തിന്റെ പഠന ക്യാമ്പ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മത-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ നവോത്ഥാനത്തിന്റെ മുന്നില്‍ നടന്ന ശില്‌പികളെ വിസ്‌മരിക്കാനാവില്ല. സമൂഹത്തിന്റെ മനസ്സുനിറഞ്ഞ് അജണ്ടകള്‍ തയ്യാറാക്കി പരിവര്‍ത്തനത്തിന്റെ പാതയൊരുക്കുന്ന മുജാഹിദ് പ്രസ്ഥാനം മാതൃകയാണ്. ബഹുമത സമൂഹത്തില്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വക്താക്കളായി ജീര്‍ണതകള്‍ക്കെതിരെ മുന്നിട്ടിറങ്ങാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ അബൂബക്കര്‍ മൗലവി പുളിക്കല്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. പി കെ പോക്കര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. അബ്‌ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അബൂബക്കര്‍ ഫൈസി, പി എം എ ഗഫൂര്‍ പ്രസംഗിച്ചു. ഒ അബ്‌ദുല്ലത്തീഫ് മദനി പുത്തൂര്‍, അബ്‌ദുല്‍ജലീല്‍ മാമാങ്കര, ബുശ്‌റ നജാത്തിയ, എന്‍ എം അബ്‌ദുല്‍ജലീല്‍ പ്രഭാഷണം നടത്തി. പൊതുസമ്മേളനം ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്‌ഘാടനം ചെയ്‌തു. മമ്മുട്ടി മുസ്‌ലിയാര്‍ പ്രഭാഷണം നടത്തി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം