മഞ്ചേരി (തൗഹീദ് നഗര്‍): ജനാധിപത്യ വ്യവസ്ഥിതിയില്‍ മാത്രമേ മനുഷ്യാവകാശവും സംരക്ഷിക്കപ്പെടുകയുള്ളൂവെന്ന് ജില്ലാ മുജാഹിദ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന സിമ്പോസിയം അഭിപ്രായപ്പെട്ടു. ജനാധിപത്യ വ്യവസ്ഥിതിയില്‍ മനുഷ്യാവകാശവും പൗരാവകാശമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് ടി എ അഹമ്മദ് കബീര്‍ പറഞ്ഞു. മനുഷ്യാവകാശം ആരുടേയും ഔദാര്യമല്ല. ജന്‍മാവകാശമാണ് . അത് പൊരുതി നേടേണ്ടതാണ്. ജനാധിപത്യ പ്രക്രിയയില്‍ നിന്ന് മാറിനിന്ന് കൊണ്ടല്ല ജനാധിപത്യ പ്രക്രിയയില്‍ പങ്കെടിത്ത് കൊണ്ടാണ് പൗരാവകാശം നേടിയെടുക്കേണ്ടത്.
മനുഷ്യാവകാശ സംരക്ഷണത്തിനായി നിശ്ചലമായ കുടിയാന്‍മാരായിരിക്കുന്ന ജനത സമര സജ്ജമായ ഊര്‍ജ്ജലത ആര്‍ജ്ജിക്കണം. ഒളിച്ചോട്ടവും എടുത്ത് ചാട്ടവും പരിഹാരമല്ല. ക്ഷമാപൂര്‍വ്വമായ കാത്തിരിപ്പ് മനുഷ്യാവകാശ പോരാട്ടങ്ങളുടെ ലക്ഷ്യസാധ്യത്തിന് അനിവാര്യമാണെന്നും അഹമ്മദ് കബീര്‍ പറഞ്ഞു.
ഭരണകൂടത്തെ നിശിതമായി വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കില്‍ ജനാധിപത്യം അര്‍ത്ഥപൂര്‍ണ്ണമാവില്ലെന്ന് ഒ അബ്ദുല്ല പറഞ്ഞു. ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടി മുറവിളികൂട്ടുന്ന പ്രസ്ഥാനങ്ഹള്‍ തന്നെ സ്വന്തം കാര്യം വരുമ്പോള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുകയാണ്. ഭരണകൂടം നടത്തുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ ശബ്ദിക്കുന്നവര്‍ സ്വന്തം കാര്യത്തിലും അത് പാലിക്കണം. അഭിപ്രായ സ്വാതന്ത്ര്യത്തെ അസഹിഷ്ണുതയോടെ കണ്ട് നടപടിയെടുക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഇതാണ് ഇന്ന് ജമാഅത്തെ ഇസ്ലാമി നചത്തികൊണ്ടിരിക്കുന്നു.
പേടിയാണ് ജനാധിപത്യത്തിന്റെ അനിവാര്യ ഘടകമായി വര്‍ത്തിക്കുന്നതെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ജനാധിപത്യ പ്രക്രിയയില്‍ തിരിച്ചടിയുണ്ടാകുമെന്ന പേടിയാണ് പല സമരങ്ങളുടെ വിജയത്തിന് നിദാനമാകുന്നത്. സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലായതിനാലാണ് അന്നാ ഹസാരെയുള്ള സമരം പെട്ടെന്ന് വിജയം കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ജനാധിപത്യത്തെ മതവിരുദ്ധമെന്ന് പറഞ്ഞ് അധിക്ഷേപിച്ച് പ്രചാരണം നടത്തിയ ജമാഅത്തെ ഇസ് ലാമിക്ക് മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കാനര്‍ഹതയില്ല. ലഭ്യമായ ജനാധിപത്യാവകാശം പോലും തള്ളിപറഞ്ഞ ജമാഅത്തെ ഇസ്‌ലാമിക ജനാധിപത്യ പ്രക്രിയയില്‍ നിലനില്‍ക്കാനര്‍ഹതയില്ല. ഹിന്ദുമഹാ സഭയും മുസ് ലിം ലീഗും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും രുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ജനാധിപത്യത്തെ തള്ളിപറഞ്ഞിട്ടുണ്ട്.
ആയുധം കൊണ്ടല്ല അഹിംസയിലൂടെയാണ് ജനാധിപത്യവും സാധിച്ചെടുക്കുന്നത്. ജനാധിപത്യമല്ലാത്ത എല്ലാ വ്യവസ്ഥയുടെയും അടിസ്ഥാനം ആയുധമാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യവും ഏറെ മഹത്വവല്‍ക്കരണത്തിനും അടിച്ചാക്ഷേപിക്കപ്പെടുന്നതിനും ഇടയിലാണെന്ന് എം സ്വരാജ് പറഞ്ഞു. രാജ്യത്ത് നിലവിലുള്ള ജനാധിപത്യം ജനാധിപത്യത്തിലെ എല്ലാ സവിശേഷതകളും സാധ്യമാക്കിയിട്ടില്ല. ഇന്ത്യ ജനാധിപത്യത്തില്‍ ഇന്നും ഏറെ ദൗര്‍ബല്യങ്ങളുണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ പട്ടിണിമരണവും ദാരിദ്ര്യവും ക്ഷയരോഗികളും കുഷ്ഠരോഗികളുമുള്ളത് ഇന്ത്യയിലാണ്. ഇതൊക്കെ പരിഹരിക്കപ്പെട്ടെങ്കിലേ ജനാധിപത്യവും അര്‍ത്ഥവത്താവുകയുള്ളൂ. ജനാധിപത്യത്തില്‍ പൗരന്‍മാര്‍ക്കും മെച്ചപ്പെട്ട വിദ്യഭ്യാസവും ചികിത്സാ സൗകര്യങ്ങളും ഭക്ഷ്യവിതരണവും ലഭ്യമാക്കപ്പെടേണ്ടത് പൗരാവകാശമാണ്. ഈ പൗരാവകാശ സംരക്ഷണമാണ് ജനാധിപത്യത്തിന്റെ അടിത്തറ. മനുഷ്യാവകാശങ്ങളെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ സാക്ഷാത്കാരമെന്ന് ഹമീദ് വാണിമേല്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണ കാര്യങ്ങളില്‍ ശ്രദ്ധയൂന്നുമ്പോള്‍ പിന്നാക്ക ജനവിഭാഗങ്ങളുടെടെമനുഷ്യാവകാശ സംരക്ഷണ പോരാട്ടങ്ങളെ അവഗണിക്കുകയാണ്. നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കെ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി രംഗത്ത് വരപേണ്ടിവരും എന്നത് ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന്റെ ദൗര്‍ബല്യമാണ്.
നിലവിലുള്ള ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തോട് സമരസപ്പെടാതെ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് നിലനില്‍ക്കുക സാധ്യമല്ലെന്നും ഹമീദ് വാണിമേല്‍ പറഞ്ഞു. കെ എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍ പ്രൊഫ. എന്‍ വി അബ്ദുറഹിമാന്‍ മോഡറേറ്ററായിരുന്നു. പി എം എ ഗഫൂര്‍ വിഷയമവതരിപ്പിച്ചു. ഡോ. വി കുഞ്ഞാലി, ഉമര്‍ തയ്യില്‍, യു പി യഹ്‌യാ ഖാന്‍, എ നൂറുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം