നരിക്കുനി: വിശ്വാസ ചൂഷണങ്ങള്‍ക്കെതിരെ ജനകീയ മുന്നേറ്റം അനിവാര്യമാണെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് അഖിലേന്ത്യാ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. നരിക്കുനി മണ്ഡലം കമ്മിറ്റി നരിക്കുനിയില്‍ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി. കുഞ്ഞബ്ദുള്ള ഹാജി അധ്യക്ഷതവഹിച്ചു. ഐ.എസ്.എം. സംസ്ഥാന ഉപാധ്യക്ഷന്‍ ജഅ്ഫര്‍ വാണിമേല്‍, മമ്മുട്ടി മുസ്‌ല്യാര്‍ വയനാട്, അബ്ദുള്‍ ലത്തീഫ് കരുമ്പിലാക്കല്‍ എന്നിവര്‍ സംസാരിച്ചു. കെ.എന്‍.എം.സംസ്ഥാന വൈസ്പ്രസിഡന്റ് ടി.പി. അബ്ദുറഹിമാന്‍, സെക്രട്ടറി ടി.അബൂബക്കര്‍ നന്മണ്ട, ടി.പി. ഹുസൈന്‍ഹാജി, പി.കെ.ഉമ്മര്‍, കെ.പി. ആലിക്കുട്ടി, എന്നിവര്‍ നിയന്ത്രിച്ചു. ജനറല്‍ കണ്‍വീനര്‍ സി.എം. സുബൈര്‍ മദനി സ്വാഗതവും പി.അസ്സയിന്‍ സ്വലാഹി നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം