കൊച്ചി : ഐ എസ് എമ്മിന്‍റെ കീഴിലുള്ള ഖുര്‍ആന്‍ ലേര്‍ണിംഗ് സ്കൂളുകളുടെ സംസ്ഥാനതല സംഗമത്തിന് ഉജ്വല സമാപനം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരങ്ങള്‍ സംഗമിച്ച സംഗമം വിഷയവൈവിധ്യം കൊണ്ടും പ്രതിനിധികളുടെ ആധിക്യംകൊണ്ടും ശ്രദ്ധേയമായി. പ്രവാചകന്‍ മാനവരാശിക്ക് സമര്‍പ്പിച്ച വിശുദ്ധ ഖുര്‍ആനും തിരുചര്യയും വളച്ചൊടിച്ചു സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രവണതകള്‍ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നു QLS സംഗമം അഭിപ്രായപ്പെട്ടു. മതത്തില്‍ അന്ധവിശ്വാസം കലര്‍ത്താന്‍ യാഥാസ്ഥിക പണ്ഡിതര്‍ നടത്തുന്ന ബോധപൂര്‍വമായ ശ്രമങ്ങള്‍ നാം തിരിച്ചറിയേണ്ടതുണ്ട്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് സംഗമം ഉദ്ഘാടനം ചെയ്തു. സത്യവും നീതിയും സനാതന മൂല്യങ്ങളും സമൂഹത്തില്‍ വ്യാപിപ്പിക്കാന്‍ ഖുര്‍ആനിക സന്ദേശങ്ങള്‍ക്കൊണ്ട് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുറഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു.
ഖുര്‍ആന്‍ പഠിതാക്കള്‍ക്കുള്ള പാഠപുസ്തകം കെ കെ ഹസന്‍ മദീനിക്ക് നല്‍കി ഹൈബി ഈഡന്‍ എം എല്‍ എ പ്രകാശനം ചെയ്തു. ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍, എം സ്വലാഹുദ്ദീന്‍ മദനി, ബാവ മൂപ്പന്‍, അബ്ദുല്‍ ഗനി സ്വലാഹി, ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, ഇസ്മായീല്‍ കരിയാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പഠനക്യാമ്പില്‍ സി.എ. സഈദ് ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, സി.എം. മൗലവി ആലുവ, സി.കെ. ഉസ്‌മാന്‍ ഫാറൂഖി, നാസര്‍ മുണ്ടക്കയം, സമീര്‍ ഫലാഹി പ്രസംഗിച്ചു. ഖുര്‍ആന്‍ എന്ത്?എന്ത്‌കൊണ്ട്? എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ഫോറത്തില്‍ ശംസുദ്ധീന്‍ പാലക്കോട് മോഡറേറ്ററിയിരുന്നു. കെ.എം. ഫൈസി തരിയോട്, കെ.പി. സകരിയ്യ, ജാബിര്‍ അമാനി, പ്രൊഫ. മുഹമ്മദ് ത്വയ്യിബ് സുല്ലമി, എം.കെ. ശാക്കിര്‍, സമീര്‍ കായംകുളം പ്രസംഗിച്ചു. ഖുര്‍ആന്‍ ഒരു ലഘുപരിചയം സെഷനില്‍ വി.ഇ. റഹീം മദനി അദ്ധ്യക്ഷത വഹിച്ചു. ഹുമയൂണ്‍ ഫാറൂഖി, ശറഫുദ്ധീന്‍ സലഫി, മുസ്‌തഫ സുല്ലമി കൊച്ചി, യു.പി. യഹ്‌യാഖാന്‍, അബ്‌ദുസലാം ഇസ്‌ലാഹി പ്രസംഗിച്ചു.
ഖുര്‍ആന്‍ പഠിതാക്കള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള അവാര്‍ഡുകള്‍ കെ.എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി വിതരണം ചെയ്‌തു. ക്യു. എല്‍.എസ് കണ്‍വീനര്‍ അബ്‌ദുസലാം മുട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എ. അബ്‌ദുല്‍ ഹസീബ് മദനി, അബ്ബാസ് സ്വലാഹി, ഐ.പി. അബ്‌ദുസലാം, നൂറുദ്ധീന്‍ എടവണ്ണ, മന്‍സൂറലി ചെമ്മാട്, ഇ.ഒ. ഫൈസല്‍, ശുക്കൂര്‍ കോണിക്കല്‍, ഫൈസല്‍ ഇബ്രാഹീം, മുഹമ്മദ് റാഫി പാലക്കാട് എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് ഐ.എസ്.എം. പ്രസിദ്ധീകരണാലയമായ യുവതയുടെ പുസ്‌തക മേളയും സംഘടിപ്പിച്ചിരുന്നു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം