മടവൂര്‍: നാടിന്റെ സാംസ്‌കാരിക മുന്നേറ്റം സാധ്യമാക്കും വിധം പ്രബോധന കേന്ദ്രങ്ങള്‍ ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് കെ എന്‍ എം ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. ആരാമ്പ്രം അന്‍സാറുല്‍ ഇസ്‌ലാം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ നിര്‍മിച്ച ഹുദാ സെന്ററിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രബോധന-സേവന പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക വളര്‍ച്ചക്ക് ശക്തിപകരാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് കഴിയണം. നാട്ടില്‍ മതസൗഹാര്‍ദവും സമാധാനവും നിലനിര്‍ത്താന്‍ പ്രബോധന കേന്ദ്രങ്ങള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍ജി. ഇബ്‌റാഹീം കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ സുലൈമാന്‍, വാര്‍ഡ് മെമ്പര്‍ ചോലക്കര മുഹമ്മദ്, പി പി ഹുസൈന്‍ ഹാജി, പ്രൊഫ. വി മാമുക്കോയ, എം കെ അബു ഹാജി, എന്‍ ഖാദര്‍, എന്‍ പി അബ്‌ദുല്‍ഗഫൂര്‍ ഫാറൂഖി, എന്‍ പി അബ്‌ദുര്‍റശീദ്, കെ ഹുസൈന്‍കുട്ടി സുല്ലമി, പി ടി അബ്‌ദുല്‍മജീദ്, പി കെ കുഞ്ഞിമൊയ്‌തീന്‍, ശുക്കൂര്‍ കോണിക്കല്‍, മുസ്‌തഫ നുസ്‌രി, വി കെ ഹസന്‍ കോയ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം