![]() |
| റിയാസ് കൊടുങ്ങല്ലൂർ |
കോഴിക്കോട്: കേരളാ റീഡേഴ്‌സ് & റൈറ്റേഴ്‌സ് സര്‍ക്കിള്‍ (സല്ഫി ടൈംസ് ഫ്രീ മലയാളം ജേണല്‍) ഏര്‍പ്പെടുത്തിയ സഹൃദയ പുരസ്‌കാരത്തിന് റേഡിയോ ഇസ്‌ലാം ചീഫ് കറസ്‌പോണ്ടന്റ് റിയാസ് കൊടുങ്ങല്ലൂരിനെ തിരഞ്ഞെടുത്തു.
ഓണ്‍ലൈന്‍ റേഡിയോരംഗത്ത് പുതിയ തരംഗം സൃഷ്ടിച്ച റേഡിയോ ഇസ്‌ലാം ഇതിനകം തന്നെ പടിഞ്ഞാറന്‍ രാജ്യങ്ങളുള്‍പ്പെടെയുള്ള നിരവധി ശ്രോതാക്കളുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ഇന്ത്യയില്‍ ആദ്യമായി ഇത്തരത്തില്‍ ഒരു ഇസ് ലാമിക് ഓണ്‍ലൈന്‍ റേഡിയോ സ്ഥാപിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച റിയാസ് കൊടുങ്ങല്ലൂരിനെ അവാര്‍ഡ് ജൂറികമ്മിറ്റി പ്രത്യേകം അഭിനന്ദനം അറിയിച്ചു.
ഏപ്രില്‍ 16ന് കൊച്ചിയില്‍ ചേരുന്ന കേരളാ റീഡേഴ്‌സ്&റൈറ്റേഴ്‌സ് സര്‍ക്കിളിന്റെ (സല്ഫി ടൈംസ് ഫ്രീ മലയാളം ജേണല്‍) വാര്‍ഷിക പരിപാടിയില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ കലാനിലയം ജബ്ബാരി അറിയിച്ചു. കൊടുങ്ങല്ലൂര്‍ താലൂക്ക് മേത്തല വില്ലേജില്‍ എറമംഗലത്ത് മജീദ് കദീജ ദമ്പതികളുടെ മൂത്തമകനാണ് റിയാസ്.





