![]() |
| വിജയികൾ |
Saturday, September 17, 2011
ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ: ഒന്നാം റാങ്കിന് രണ്ട് അവകാശികള്‍
Sunday, January 16, 2011
'വെളിച്ചം' പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Monday, September 20, 2010
ആട്ടിയകറ്റപ്പെട്ടവന്റെ അഭയമാണ് വിശുദ്ധ ഖുര്ആൻ
കുവൈത്ത് : നാവറക്കപ്പെട്ടവന്റെ നാവായും ആട്ടിയകറ്റപ്പെട്ടവന്റെ അഭയവുമായും വിശുദ്ധ ഖുര്‍ആന്‍ നിലനില്‍ക്കുന്നുവെന്ന് യുവ എഴുത്തുകാരനും വാഗ്മിയുമായ പി.എം.എ ഗഫൂര്‍ പറഞ്ഞു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ വിജ്ഞാന പരീക്ഷയായ വെളിച്ചം, അതിന്റെ എട്ടാമത് സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശാന്തമായ ജീവിത ക്രമത്തിനുള്ള മാര്‍ഗ്ഗരേഖയാണ് വിശുദ്ധ ഖുര്‍ആന്‍. തെറ്റിപോകാതെയും തോറ്റുപോകാതെയും നിലനില്‍ക്കാനുള്ള ശിക്ഷണമാണ് ഖുര്‍ആന്‍. നൂറ്റാണ്ടുകളുടെ മാറ്റങ്ങള്‍ക്കൊപ്പം മാറ്റങ്ങളില്ലാതെ പുതു യൗവ്വനം സൂക്ഷിച്ച വേദഗ്രന്ഥമാണ്. മനുഷ്യ ജീവിതത്തിന്റെ നിഖില വശങ്ങളെയും ഖുര്‍ആന്‍ വിഷയമാക്കുന്നു. ഗഫൂര്‍ വിശദീകരിച്ചു.Tuesday, July 20, 2010
ഖുര്‍ആന്‍ ഹിഫ്ള് മത്സരം സംഘടിപ്പിച്ചു
അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റ്ര്‍ പ്രസിഡന്റ് ശംസുദ്ധീന്‍ ഖാസിമി, ജനറല്‍ സെക്രട്ടറി മുര്‍ഷിദ് അരീക്കാട്, ട്രഷറര്‍ സഅദ് കടലൂര്‍, എഞ്ചി. അന്‍വര്‍ സാദത്ത്, അബ്ദുല്‍ ഗഫൂര്‍ ഫാറൂഖ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
Friday, July 16, 2010
ഖൂര്ആന്‍ വിജ്ഞാന പരീക്ഷയുടെ രണ്ടാംഘട്ട മത്സരങ്ങള്‍ നടത്തി

ജിദ്ദ: സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെയും ജംഇയ്യത്തുല്‍ ഖൈരിയ്യ ലിതഹ്‌ഫീളില്‍ ഖൂര്ആനിന്റെയും സംയുക്‌താഭിമുഖ്യത്തില്‍ നടത്തുന്ന വിശുദ്‌ധ ഖൂര്ആൻ വിജ്‌ഞാന പരീക്ഷയുടെ ജിദ്ദയിലെ രണ്ടാം ഘട്ട മത്സരങ്ങള്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
ഒന്നാംഘട്ട മത്‌സരത്തില്‍ 60 ശതമാനത്തിലധികം മാർക്ക് നേടിയ 13 അമുസ്‌ലിംകളും 70 ശതമാനത്തിലധികം മാര്ക്ക്് നേടിയ 162 മുസ്‌ലിം പരീക്ഷാര്‌്് ഥികളുമാണ് രണ്ടാം ഘട്ട പരീക്ഷ എഴുതിയത്. സഊദിയില്‍ 24 കേന്‌ദ്രങ്ങളിലായി നടത്തിയ പ്രാഥമിക പരീക്ഷയില്‍ പതിനായിരത്തോളം പേരാണ് പങ്കെടുത്തത്.
ഖൂര്ആന്‍ മനഃപാഠമാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഖുര്ആാന്‍ ഹിഫ്‌ള് മത്‌സരവും സംഘടിപ്പിക്കുന്നതായി പരീക്ഷ കണ്ട്രോ്ളര്‍ അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, ബോര്ഡ്ത മെമ്പര്‍ അബ്‌ദുല്‍ കരീം സുല്ലമി എന്നിവര്‍ അറിയിച്ചു.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളായി ഖൂര്ആ്നിലെ വ്യത്യസ്‌ത ജുസ്‌അുകളെ അടിസ്‌ഥാനമാക്കിയുളള യൂനിറ്റ് തല മത്‌സരങ്ങള്‍ ഒക്‌ടോബര്‍ മാസത്തിലും മേഖല മത്‌സരങ്ങള്‍ നവംബറിലും നടക്കും. പ്രാഥമിക റൗണ്ട് മത്‌സരങ്ങളിലെ വിജയികളെ ഉൾപ്പെടുത്തി റിയാദില്‍ വെച്ച് ദേശീയതല മത്‌സരങ്ങള്‍ ഡിസംബര്‍ മാസത്തില്‍ നടക്കും.
റജിസ്‌ട്രേഷന്‍ സെപ്‌ഒംബര്‍ 30 വരെ സ്വീകരിക്കും. പങ്കെടുക്കുവാന്‍ താത്‌പര്യമുളളവര്‍ 6571566, 0502611731 എന്ന (സഉദി) നമ്പറുകളില്‍ ബന്‌ധപ്പെടണം.
Saturday, July 10, 2010
ഖുര്‍ ആന്‍ വിജ്ഞാന പരീക്ഷ: സമ്മാനങ്ങള്‍ വിതരണം ചെയ്തു

Sunday, October 11, 2009
‘വെളിച്ചം’ നാലാം ഘട്ട പരീക്ഷ: ഒന്നാം സ്ഥാനം ലബീബയ്‌ക്ക്
Monday, September 07, 2009
ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ ആയിരങ്ങള്‍ പങ്കെടുത്തു
കോഴിക്കോട് / മലപ്പുറം : ‘ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം’ റമദാന്‍ കാംപയിന്റെ ഭാഗമായി സംഘടിപ്പിച്ച ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ കേരളത്തിനകത്തും പുറത്തുമുള്ള കേന്ദ്രങ്ങളില്‍ മത-പ്രായ ഭേദമന്യേ ആയിരങ്ങള്‍ പങ്കെടുത്തു.
വിശുദ്ധ ഖുര്‍ആനിലെ ആലു ഇംറാന്‍, ഫുസ്വിലത്ത് എന്നീ സൂറത്തുകളെ അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷ. പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് 12, 13 തിയ്യതികളില്‍ കോഴിക്കോട് നടക്കും. പ്രീക്ഷയില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് മക്ക, മദീന സന്ദര്‍ശനവും ഉംറ നിര്‍വഹണത്തിനവസരവും ഉണ്ട്. കൂടാതെ ഓരോ ജില്ലകളിലും ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടുന്നവരുള്‍പ്പെടെ മറ്റ് 50 പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. നവംബറില്‍ നടക്കുന്ന ഖുര്‍ആന്‍ സെമിനാറില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
ഷൌക്കത്ത്, സാഹിദ്, അസീം ബാലുശ്ശേരി, സജീര്‍ മേപ്പാടി, അഫ്താഷ് ചാലിയം, ഹബീബ് മങ്കട, യൂനുസ് മയ്യേരി, സാജിദ്, ഹസീബ്, ഇബ്‌റാഹിം കുട്ടി, പി പി അനസ്, അനീസ്, സജീവ് കരുനാഗപ്പള്ളി, റശീദ്, ജമീഷ് എന്നിവര്‍ പരീക്ഷ നടത്തിപ്പിന് നേതൃത്വം നല്‍കി.
ജാതിമത വ്യത്യാസമില്ലാതെ നിരവധി പേര്‍ മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതി.
മലപ്പുറം വെസ്റ്റ് ജില്ലയിലെ 50 കേന്ദ്രങ്ങളിലും ഈസ്റ്റ് ജില്ലയിലെ 55 കേന്ദ്രങ്ങളിലും പരീക്ഷ നടന്നു. മലപ്പുറം ഈസ്റ്റ് ജില്ലയില്‍ പരീക്ഷക്ക് പ്രസിഡന്റ് അബ്‌ദുല്‍ ഗഫൂര്‍ സ്വലാഹി, സെക്രട്ടറി ജംഷീദ് ചുങ്കത്തറ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹബീബ് റഹ്മാന്‍ മങ്കട, റഫീഖ് പുല്ലൂര്‍, ശമീം അരീക്കോട്, ശുക്കൂര്‍ ചോല, ശാക്കിര്‍ ആമയൂര്‍, ഹനീഫ് പുളിക്കല്‍, കെ സി അഷ്‌റഫ്, യൂനുസ് ചെങ്ങര, അദ്‌നാന്‍, ഹന്‍ദല ചുങ്കത്തറ, ഫൈസല്‍ അയനിക്കോട്, ജൌഹര്‍ അയനിക്കോട്, നേതൃത്വം നല്‍കി.
വെസ്റ്റ് ജില്ലയിലെ വിവിധ മേഖലകളില്‍ അബ്‌ദുല്‍ ഗഫൂര്‍ തിരൂരങ്ങാടി, അല്‍താഫ് പരപ്പനങ്ങാടി, നൌഷാദ് യൂനിവേഴ്‌സിറ്റി, അനീസ് വേങ്ങര, മുഹ്‌സിന്‍ കോട്ടക്കല്‍, ജാസിര്‍ രണ്ടത്താണി, സഗീറലി വളവന്നൂര്‍, ഹാരിസ് താനൂര്‍, അഷ്‌റഫ് തിരൂര്‍, സമീല്‍ കുറ്റൂര്‍, ഫാരിസ് പൊന്നാനി, ഷൌക്കത്ത് ചങ്ങരംകുളം നേതൃത്വം നല്‍കി.
Saturday, September 05, 2009
എം എസ് എം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ നാളെ 300 കേന്ദ്രങ്ങളില്‍
രാമചന്ദ്രന്‍ മാസ്റ്റര്‍ ഇത്തവണയും ഖുര്‍ആന്‍ വിജ്ഞാന പരീക്ഷക്ക് തയ്യാറെടുക്കുന്നു

ഈ വര്‍ഷം നേരത്തെ തന്നെ നിര്‍ദേശിക്കപ്പെട്ട അധ്യായങ്ങള്‍ പഠിക്കാനാരംഭിക്കുകയും അപേക്ഷ നല്‍കുകയും ചെയ്തു. ഒരു മുസ്‌ലിം സുഹൃത്ത് നല്‍കിയ ഖുര്‍ആന്‍ പരിഭാഷ നോക്കിയാണ് ഇപ്പോള്‍ മാസ്റ്റര്‍ പഠനം നടത്തുന്നത്. സ്കൂള്‍ സമയം കഴിഞ്ഞാല്‍ ലഭിക്കുന്ന ഒഴിവു സമയങ്ങളാണ് ഈ പരീക്ഷയ്ക്കുള്ള പഠനത്തിന്നായി മാറ്റിവെക്കുന്നത്. സിലബസിന്റെ പകുതിയിലധികവും പഠിച്ചു കഴിഞ്ഞുവെന്ന് ഇദ്ദേഹം പറയുന്നു.
നോമ്പനുഷ്‌ഠിക്കുന്ന ശീലമുള്ള ഇദ്ദേഹം ഇത്തവണത്തെ മുഴുവന്‍ നോമ്പും പിടിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അത്താഴം കഴിക്കുന്ന സമയത്ത് സുഹൃത്തുക്കള്‍ ഫോണിലൂടെ വിളിച്ചുണര്‍ത്തുകയും നോമ്പുതുറക്കാന്‍ മിക്ക ദിവസങ്ങളിലും സുഹൃത്തൂക്കള്‍ ക്ഷണിക്കുകയുമാണ് ചെയ്യാറുള്ളത്. ചിലദിവസം വീട്ടിലേക്ക് പോകുമ്പോള്‍ ബസില്‍ നിന്നുമാണ് നോമ്പ് തുറക്കാറുള്ളത്.
ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന സമയത്താണ് ഖുര്‍ആന്‍ കൂടുതലറിയാന്‍ സാധിച്ചതും പഠിക്കാന്‍ ശ്രമിച്ചതെന്നും ഇദ്ദേഹം പറയുന്നു. കഴിഞ്ഞ വര്‍ഷം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ എഴുതിയതിനു ശേഷം ധാരാളം ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ ലഭിച്ചതായും ഇദ്ദേഹം ഓര്‍ക്കുന്നു.
പഠനകാലത്ത് തന്നെ ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ ധാരാളം വായിച്ചിരുന്ന രാമചന്ദ്രന്‍ മാസ്റ്റര്‍ ഇത് നോമ്പിനെ കുറിച്ച് കൂടുതലറിയാന്‍ സഹായകമായെന്നും പറയുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയെഴുതാന്‍ ഉദ്ദേശിക്കുന്നതായി ഇദ്ദേഹം പറയുന്നു. കേരളത്തിനകത്തും പുറത്തുമായി നടക്കുന്ന വിജ്ഞാന പരീക്ഷക്ക് ആളുകളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് ഈ വര്‍ഷം മക്ക, മദീന എന്നീ പുണ്യസ്ഥലങ്ങള്‍ സൌജന്യമായി സന്ദര്‍ശിച്ച് ഉംറ ചെയ്യാനുള്ള അവസരം ലഭിക്കും. മറ്റു വിജയികള്‍ക്ക് ധാരാളം പ്രോത്സാഹന സമ്മാനങ്ങളും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.



