Sunday, January 16, 2011
'വെളിച്ചം' പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കടലുണ്ടി: ശാഖ ഐ എസ് എം സംഘടിപ്പിക്കുന്ന വെളിച്ചം ഖുര്‍ആന്‍ വിജ്ഞാനപ്പരീക്ഷയുടെ പന്ത്രണ്ടാമത് ഫലം പ്രഖ്യാപിച്ചു. നവാല്‍ അബ്‌ദുല്ല കോഴിക്കോട് ഒന്നാം സമ്മാനവും ഫാത്തിമത്ത് സുഹ്‌റാബി (എഴുപതേക്കര്‍) രണ്ടാം സമ്മാനവും സഫിയ സുബൈര്‍ (തൊടുപുഴ) മൂന്നാം സമ്മാനവും നേടി. ജില്ലാതല വിജയികള്‍: ഖദീജ ഫസല്‍ ചെംനാട് (കാസര്‍കോട്), ടി എം ശബാന തലശ്ശേരി (കണ്ണൂര്‍), കെ പി സുഹ്‌റ കടലുണ്ടി (കോഴിക്കോട്), എന്‍ നുബ്‌ല (മലപ്പുറം), ശക്കീലബാനു പുതുശ്ശേരി (പാലക്കാട്), ബീവാത്തു കരീം (തൃശൂര്‍), സുഹ്‌റബാന്‍ ശറഫ് (എറണാകുളം), റജീന മുനീര്‍ (ആലപ്പുഴ), എസ് റഷീദ ബീവി (ഇടുക്കി), ഇ വി സറീന (കോയമ്പത്തൂര്‍). പ്രാദേശിക വിജയികള്‍: ഷാഹിദ, കെ ഹസീന, വി കെ സുലൈഖ, മുസൈബ മൊയ്‌തീന്‍. രണ്ടാം വാര്‍ഷികസമ്മാനം: അഹ്‌മദ്‌കുട്ടി തുറക്കല്‍, എ റംലാ ബീവി കരുനാഗപ്പള്ളി, റഹ്‌മത്ത് അസീസ് (വയനാട്), ശക്കീല റാഷിദ് പാങ്ങ്, സബ്‌റീന അശ്‌റഫ് (കാനഡ). പി എം എ ഗഫൂര്‍ സമ്മാനദാനം നിര്‍വഹിച്ചു. പി എ നസീര്‍, ടി പി ഹുസൈന്‍ കോയ, വി പി നൂറുദ്ദീന്‍കുട്ടി പ്രസംഗിച്ചു
Tags :
I S M
ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം