മനാമ: മനുഷ്യസ്‌നേഹമാണ് ഇസ്‌ലാമികാദാര്‍ശത്തിന്റെ അന്തസാരമെന്ന് ജംയത്തുത്തര്‍ ബിയത്തുല്‍ ഇസ്‌ലാമിയ പ്രസിഡന്റും ഡിസ്‌കവര്‍ ഇസ്‌ലാം വൈസ് ചെയര്‍മാനുമായ ശൈഖ് ഇസാം എം ഇസ്ഹാഖ് അഭിപ്രായപ്പെട്ടു. കേരള ഇസ്‌ലാഹി സെന്റര്‍് 'ആരാധ്യനേകന്‍; അനശ്വരശാന്തി' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ചിരുന്ന കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ 'സ്‌നേഹസംഗമം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വാസത്തിലോ കര്‍മ്മത്തിലോ വര്‍ഗീയത കലരാത്ത ആദര്‍ശമാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ എം. നാസര്‍ മദനി (അല്‍ അഹ്‌സ ഇസ്‌ലാമിക് സെന്റര്‍, സൗദി അറേബ്യ) അഭിപ്രായപ്പെട്ടു.
ഇസ്‌ലാഹി സെന്റര്‍ നടത്തിയ മത്സരപരീക്ഷയിലെ വിജയികള്‍ക്ക് അഹമദ് അല്‍ഫാത്തിഹ് സെന്റര്‍ സീനിയര്‍ കോ-ഓര്‍ഡിനേറ്റര്‍ ഫര്‍ഹത് മുഹമ്മദ് നാസര്‍ അല്‍കിന്‍ദി, ഇബ്‌നുഹൈഥം സ്‌കൂള്‍ ചെയര്‍മാന്‍ ഷക്കീല്‍ അഹ്മദ് ആസ്മി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇസ്‌ലാഹി സെന്റര്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എന്‍. റിയാസ് അദ്ധ്യക്ഷത വഹിച്ചു. കെ.രാമകൃഷ്ണന്‍, കെ.എം.ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. അനസ് എച്ച് അഷ്‌റഫ് സ്വാഗതവും നൂറുദ്ദീന്‍ പയ്യോളി നന്ദിയും പറഞ്ഞു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം