തിരൂര്‍ : രാജ്യത്ത് ഈയിടെ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്‍ എസ് എസ്സും മറ്റു സംഘപരിവാര്‍ ഭീകരസംഘടനകളുമാണെന്ന് വ്യക്തമാക്കാപ്പെട്ട സാഹചര്യത്തില്‍ ആര്‍ എസ് എസ്സിനെ നിരോധിക്കണമെന്നു ഐ എസ് എം സംസ്ഥാന പ്രധിനിതി സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രാഷ്ട്രത്തെ ആഭ്യന്തരസുരക്ഷിതത്വത്തിനു ആര്‍ എസ് എസ് കടുത്ത ഭീഷണിയാണെന്ന് ബോധ്യപ്പെട്ടിട്ടും നടപടി എടുക്കാന്‍ മടിക്കുന്നത് നീതീകരിക്കാവതല്ലെന്നു സമ്മേളനം വ്യക്തമാക്കി. രാജ്യത്ത് നടന്ന ഭീകരാക്രമണങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടു ജയിലിലടക്കപ്പെട്ട നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ ഉടന്‍ വിട്ടയക്കണം. അവരുടെ കുടുംബത്തിനുണ്ടായിട്ടുള്ള സാമ്പത്തികവും ശാരീരികവും മാനസികവുമായ കഷ്ടനഷ്ടങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം. സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ആയുധപരിശീലനവും സായുധപരേടുകളും ഏതു വിഭാഗത്തിന്റെതായാലും നിരോധിക്കണം. ആര്‍ എസ് എസ്സിന്റെ നേതൃത്വത്തില്‍ രാജ്യത്ത് ഉടനീളം നടന്നുവരുന്ന ആയുധ പരിശീലനകേന്ദ്രങ്ങള്‍ അടച്ചു പൂട്ടണം. ആര്‍ എസ് എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ രാഷ്ട്രീയ മുഖംമൂടിയാണ് ബി ജെ പി എന്നിരിക്കെ ഭീകരതക്കെതിരില്‍ സംസാരിക്കാന്‍ ബി ജെ പിക്ക് അവകാശമില്ലെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
സമ്മേളനം കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. മുജീബുറഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. യു പി അബ്ദുറഹ്മാന്‍ മൌലവി, ആസിഫലി കണ്ണൂര്‍, വി സൈതലവി, എന്‍ എം അബ്ദുല്‍ ജലീല്‍, ജാബിര്‍ അമാനി, അബ്ദുസ്സലാം മുട്ടില്‍, കെ അഹമദ് കുട്ടി, ഐ പി അബ്ദുസ്സലാം, യു പി യഹ്യഖാന്‍, സുഹൈല്‍ ജാബിര്‍, ജാഫര്‍ വാണിമേല്‍, മന്‍സൂറാലി ചെമ്മാട്, ശുക്കൂര്‍ കോണിക്കല്‍, നൂറുദ്ദീന്‍ എടവണ്ണ, ഫൈസല്‍ ഇയ്യക്കാട്, ഇ ഒ ഫൈസല്‍, കെ പി അബ്ദുല്‍ വഹാബ് ഇബ്രാഹിം രണ്ടത്താണി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം