കോട്ടയം : ഐ എസ് എം സംസ്ഥാന കാംപയിന്‍റെ ഭാഗമായി കോട്ടയം ജില്ലയില്‍ നടത്തിയ സ്നേഹസന്ദേശയാത്രക്ക് നേരെ ഉഗ്രവാദി സുന്നികളുടെ ആക്രമണം. ജില്ലയിലെ കരുവാമുഴി, തേവരുപാറ തുടങ്ങിയ പ്രദേശങ്ങളിലൂടെ പര്യടനം നടത്തുമ്പോഴായിരുന്നു നൂറോളം വരുന്ന ഉഗ്രവാദി സംഘം ആക്രമണം നടത്തിയത്. മൈക്ക് പിടിച്ചു വാങ്ങുകയും ജീപ്പ് ആക്രമിക്കുകയും പ്രഭാഷകരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടര്‍ന്ന്‍ സ്ഥലത്തെത്തിയ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ആദര്‍ശപ്രചാരണത്തെ ആക്രമണത്തിലൂടെ തകര്‍ക്കാന്‍ ശ്രമിച്ചതില്‍ ഐ എസ് എം സംസ്ഥാന പ്രസിടന്റ്റ് മുജീബുറഹ്മാന്‍ കിനാലൂരും ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീലും ശക്തമായി പ്രതിഷേധിച്ചു. ഐ എസ് എം കോട്ടയം ജില്ലാ കമ്മിറ്റി ആക്രമണത്തെ ശക്തമായി അപലപിച്ചു. ജില്ലാ പ്രസിടന്റ്റ് നാസര്‍ മുണ്ടക്കയം അധ്യക്ഷത വഹിച്ചു. കെ പി ഷഫീഖ്, പി എം ഹാഷിം, എന്‍ എസ് എം റഷീദ്, പി ഇര്‍ഷാദ്, തൌഫീഖ് ബഷീര്‍, പി എ ജബ്ബാര്‍ എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം