Showing posts with label ക്യു എല്‍ എസ്. Show all posts
Showing posts with label ക്യു എല്‍ എസ്. Show all posts

Sunday, February 19, 2012

ഖുര്‍ആന്‍ നടത്തിയ സാമൂഹ്യനവോത്ഥാനം ചരിത്രത്തില്‍ തുല്യതയില്ലാത്തത് - സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍

സുല്‍ത്താന്‍ ബത്തേരി: സാഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായി വിശുദ്ധ ഖുര്‍ആന്‍ നടത്തിയ സാമൂഹ്യ നവോത്ഥാനം ചരിത്രത്തില്‍ തുല്യതയില്ലാത്തതാണെന്ന് നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. സഹിഷ്ണുതയിലും സമഭാവനയിലും അധിഷ്ഠിതമായ ഒരു ജീവിതക്രമവും വിചാരരീതിയും സാമൂഹ്യ ബാധ്യതയായി സ്വീകരിച്ച് വിജയം നേടാനാണ് വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ അനൗപചാരിക ഖുര്‍ആന്‍ തുടര്‍പഠന സംരംഭമായ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളുകളിലെ പഠിതാക്കളുടെ സംസ്ഥാന സംഗമം സുല്‍ത്താന്‍ ബത്തേരി സ്റ്റേഡിയം ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിഥിലീകരണ പ്രവണതകളെ ഖുര്‍ആന്‍ ശക്തമായി അപലപിക്കുന്നു. ഖുര്‍ആന്‍ പ്രത്യേക വര്‍ഗ്ഗത്തേയോ ദേശത്തേയോ അഭിസംബോധന ചെയ്യാതെ മനുഷ്യസമൂഹത്തെ ഒന്നായാണ് അഭിസംബോധന ചെയ്യുന്നത്.

മനുഷ്യന്റെ ലൗകികമായ മഹത്വത്തെയും സ്വാതന്ത്ര്യത്തെയും ഖുര്‍ആന്‍ അംഗീകരിക്കുന്നു. തങ്ങളോട് വിയോജിക്കുന്നവരോട് സഹിഷ്ണുത കാണിക്കുന്നവരും ഇടപാടുകളില്‍ നീതി പാലിക്കുന്നവരും ഉയര്‍ന്ന ധാര്‍മ്മിക നിലവാരം പുലര്‍ത്തുന്നവരുമായ വ്യക്തികളാണ് ആദര്‍ശ രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകങ്ങളെന്ന് ഖുര്‍ആന്‍ ഉത്‌ഘോഷിക്കുന്നതായും സ്പീക്കര്‍ പറഞ്ഞു. ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതില്‍ മുജാഹിദ് പ്രസ്ഥാനം നടത്തുന്ന സേവനങ്ങളെ സ്പീക്കര്‍ പ്രശംസിച്ചു.

ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ കിനാലൂര് അധ്യക്ഷത വഹിച്ചു. സംഗമത്തോടനുബന്ധിച്ച് യുവത പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനം ഐ.സി. ബാലകൃഷ്ണന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ഡോ. ആദില്‍ ഹസന്‍ യൂസുഫ് അല്‍ ഹമദ് (ബഹറൈന്‍) മുഖ്യാതിഥിയായിരുന്നു.

ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെ ജെ യു ജന. സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ഐ എസ് എം ജന. സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, ഡോ. മുസ്തഫ ഫാറൂഖി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. അയ്യൂബ്, ശമീമ ഇസ്‌ലാഹിയ, അഫ്‌സല്‍ മടവൂര്‍, അബ്ദുറഹ്‌മാന്‍ ഐഡിയല്‍, സുഹൈല്‍ സാബിര്‍, ഇസ്മായില്‍ കരിയാട് പ്രസംഗിച്ചു.

തുടര്‍ന്ന് നടന്ന പഠന സെഷനില്‍ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ ഡയറക്ടര്‍ സി എ സഈദ് ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. സി എം മൗലവി ആലുവ, എ അബ്ദുസ്സലാം സുല്ലമി, ശംസുദ്ദീന്‍ ഫാറൂഖി, സി.കെ. ഉസ്മാന്‍ ഫാറൂഖി, പി.എം.എ ഗഫൂര്‍ വിഷയങ്ങളവതരിപ്പിച്ചു.

സമാപനസമ്മേളനം എം.ഐ. ഷാനവാസ് എം.പി. ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയര്‍ കെ.എം. ഷബീര്‍ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ക്യു എല്‍ എസ് മത്സരവിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ ഇബ്‌റാഹിം ഹാജി ഏലാങ്കോട് വിതരണം ചെയ്തു. എം. സ്വലാഹുദ്ദീന്‍ മദനി, മമ്മുട്ടി മുസ്‌ലിയാര്‍ വയനാട്, അബ്ദുസ്സലാം മുട്ടില്‍, അബ്ദുല്‍ ജലീല്‍ മദനി പ്രസംഗിച്ചു.
വിശുദ്ധ ഖുര്‍ആന്‍ സന്ദേശങ്ങള്‍ സാര്‍വ്വലൗകികവും സാര്‍വ്വ കാലികവുമാണെന്നിരിക്കെ ആധുനിക ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആനിക പരിഹാരം സാധ്യമാക്കാന്‍ ആഴത്തിലുള്ള പഠന ഗവേഷണങ്ങള്‍ക്ക് പണ്ഡിതര്‍ സജ്ജമാകണമെന്ന് ഖുര്‍ആന്‍ സംഗമം ആഹ്വാനം ചെയ്തു.  വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങളെ കാലികമായി വായിക്കാനും ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാനും വൈജ്ഞാനിക മുന്നേറ്റമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.

ലോകം നേരിടുന്ന മാനവിക പ്രതിസന്ധികള്‍ക്ക് ഖുര്‍ആന്‍ പരിഹാരമാണെന്നിരിക്കെ ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതിന് കൂട്ടായ മുന്നേറ്റമുണ്ടാകണെന്നും സമ്മേളനം ആവശ്യപ്പെട്ടു.

അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് നവോത്ഥാനത്തെ പിറകോട്ട് വലിക്കാനുള്ള ഗൂഢനീക്കങ്ങള്‍ക്കെതിരെ വിശ്വാസികള്‍ ജാഗരൂകരാകണമെന്നും പൗരോഹിത്യത്തിന്റെ വിശ്വാസ ചൂഷണങ്ങള്‍ക്കെതിരെ എല്ലാവരും കൈകോര്‍ക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

സുല്‍ത്താന്‍ ബത്തേരി സ്‌റ്റേഡിയം ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വിശാലമായ പന്തലിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. അച്ചടക്കംകൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായ സമ്മേളനം വയനാടിന് നവ്യാനുഭവമായി.

Read More

Monday, July 04, 2011

ക്യൂ എല്‍ എസ് ജില്ലാ സംഗമം

മഞ്ചേരി: ആത്മീയ ചൂഷണത്തിനും അന്ധവിശ്വാസ പ്രചരണത്തിനും വിശുദ്ധ ഖുര്‍ആന്‍ ഉപയോഗപ്പെടുത്തുന്നത് പ്രവാചക നിന്ദയാണെന്ന് ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍(ക്യു എല്‍ എസ് ) ജില്ലാ കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. പ്രവാചക കേശത്തിന്റെ പേരില്‍ പരമ്പര തെളിയിക്കപ്പെടാതെ സമൂഹത്തെ ചൂഷണത്തിനിരയാക്കുന്ന പൗരോഹിത്യ നടപടിക്കെതിരെ പൊതുസമൂഹം പ്രതികരിക്കണമെന്ന് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഐ എസ് എം സംസ്ഥാന സെക്രട്ടറി എ നൂറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ക്യു എല്‍ എസ് ജില്ലാ ചെയര്‍മാന്‍ എ പി യൂനുസ് ഉമരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അലി അഷ്‌റഫ് പുളിക്കല്‍, അബ്ദുല്‍ ഗഫൂര്‍ സ്വലാഹി, കെ ബഷീര്‍ മദനി, ജില്ലാ കണ്‍വീനര്‍ ഷാക്കിര്‍ ബാബു കുനിയില്‍ പ്രസംഗിച്ചു.
Read More

Friday, April 22, 2011

ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂള്‍ സംഗമം

തിരൂര്‍ : ഐ.എസ്‌.എം.സംസ്ഥാന സമിതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ അനൗപചാരിക വിദ്യാഭ്യാസ സംരഭമായ ഖുര്‍ആന്‍ ലേണിംഗ്‌ സ്‌ക്കൂള്‍ (ക്യു എല്‍ എസ്‌) മലപ്പുറം വെസ്റ്റ്‌ ജില്ലാ പഠിതാക്കളുടെ സംഗമം കുറ്റിപ്പുറം ദേശീയ പാതയിലെ ദേരാ ടവറില്‍ കെ.എന്‍.എം.ജില്ലാ പ്രസിഡന്റ്‌ യു.പി.അബ്ദു റഹിമാന്‍ മൗലവി ഉദ്‌ഘാടനം ചെയ്‌തു. ഇബ്രാഹീം രണ്ടത്താണി അദ്ധ്യക്ഷത വഹിച്ചു.

മലപ്പുറം (വെസ്റ്റ്) ജില്ല ക്യു എൽ എസ് സംഗമം യു പി അബ്ദുർ‌റഹ്മാൻ മൌലവി ഉദ്ഘാടനം ചെയ്യുന്നു.

പഠന സെഷനില്‍ ഖുര്‍ആന്‍ സ്വാധീനിച്ച ജീവിതം എന്ന വിഷയത്തെ ആസ്‌പദമാക്കി പി എം എ  ഗഫൂര്‍ മുഖ്യ പ്രഭാഷണം നടത്തി. അഷറഫ്‌ ചെട്ടിപ്പടി, സി.പി.മുഹമ്മദ്‌ കുട്ടി അന്‍സാരി, ഉബൈദുള്ള താനാളൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അനുഭവങ്ങള്‍ പങ്ക്‌ വെക്കല്‍ സെഷനില്‍ മൊയ്‌തു കുറ്റിപ്പുറം, റസിയാബി തിരൂരങ്ങാടി, ഫാത്തിമ്മ പൊന്നാനി, മുഹമ്മദ്‌ റസീന്‍ ചെറവന്നൂര്‍‌, മുഹമ്മദ്‌ മുസ്‌തഫ കോഴിച്ചേന എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഷിക പരീക്ഷയിലെ റാങ്ക്‌ ജേതാക്കള്‍ക്ക്‌ കെ ജെ യു  ട്രഷറര്‍ ഈസ മദനി അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. റസിയാബി തിരൂരങ്ങാടി, മുസ്‌തഫ കോഴിച്ചേന, സുലൈഖാബി രണ്ടത്താണി, നസീമ പുത്തൂര്‍ പള്ളിക്കല്‍, ബീഫാത്തിമ്മ, റജാഹന്ന എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റു വാങ്ങി.

ഉച്ചക്ക്‌ ശേഷം നടന്ന ഓപ്പണ്‍ ഫോറത്തില്‍ പഠിതാക്കളുടെ സംശയങ്ങള്‍ക്ക്‌ / ചോദ്യങ്ങള്‍ക്ക്‌ കേരള ജെഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്‌ എ അബ്ദുല്‍ ഹമീദ്‌ മദീനി, കെ എന്‍ എം സെക്രട്ടറി കെ.പി.സക്കരിയ്യ, അബ്ദുല്‍ ലത്തീഫ് കരിമ്പുലാക്കല്‍ എന്നിവര്‍ മറുപടി നല്‍കി. സമാപന സെഷനില്‍ ദ ട്രൂത്ത്‌ ഡയറക്ടര്‍ ബഷീര്‍ പട്ടേല്‍ത്താഴം പ്രഭാഷണം നടത്തി. ഐ വി അബ്ദുല്‍ ജലീൽ‍, പി പി ഖാലിദ്‌ ചങ്ങരംകുളം, കെ പി അബ്ദുല്‍ വഹാബ്‌ എന്നിവര്‍ പ്രസംഗിച്ചു.
Read More

Saturday, December 04, 2010

ധാര്‍മിക പ്രതിസന്ധിക്ക്‌ കാരണം ഖുര്‍ആന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചത്‌ -ക്യു എല്‍ എസ്‌ സംഗമം



കോഴിക്കോട്‌: പലിശ, ചൂതാട്ടം, മദ്യപാനം തുടങ്ങിയ തിന്മകള്‍ക്കെതിരെ ഖുര്‍ആന്‍ നല്‌കുന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ്‌ ലോകം ഇന്ന്‌ നേരിടുന്ന പ്രതിസന്ധിക്ക്‌ കാരണമെന്ന്‌ കോഴിക്കോട്‌ ജില്ല ക്യു എല്‍ എസ്‌ സംഗമം അഭിപ്രായപ്പെട്ടു. മനുഷ്യാവകാശ ലംഘനങ്ങള്‍ സമൂഹത്തില്‍ നിര്‍ബാധം തുടരുമ്പോള്‍ അതിനെതിരെ ഖുര്‍ആനിക സന്ദേശങ്ങള്‍ കൊണ്ട്‌ ബോധവല്‍ക്കരണം നടത്തണമെന്ന്‌ സംഗമം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ്‌ ജന.സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ സംഗമം ഉദ്‌ഘാടനം ചെയ്‌തു. കെ എന്‍ എം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി പി കുഞ്ഞായിന്‍ ഹാജി അധ്യക്ഷത വഹിച്ചു. പത്തുവര്‍ഷത്തിലേറെ ക്യു എല്‍ എസ്‌ ഇന്‍സ്‌ട്രക്‌ടര്‍മാരായവര്‍, ഇസ്‌ലാഹി കുടുംബത്തിലെ ഹാഫിദുകള്‍, വാര്‍ഷിക പൊതുപരീക്ഷയിലെ റാങ്ക്‌ ജേതാക്കള്‍ എന്നിവര്‍ക്ക്‌ ഡോ. ഹുസൈന്‍ മടവൂര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. ഇ വി അബ്ബാസ്‌ സുല്ലമി, അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സി മരക്കാരുട്ടി, ഫൈസല്‍ നന്മണ്ട, മുര്‍ഷിദ്‌ പാലത്ത്‌, അബ്‌ദുറസാഖ്‌ മലോറം എന്നിവര്‍ പ്രസംഗിച്ചു.
Read More

Saturday, November 13, 2010

QLS കോഴിക്കോട് ജില്ലാ സംഗമം നവ 27നു

ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍ (QLS)

കോഴിക്കോട് ജില്ലാ സംഗമം 
നവംബര്‍  27 ശനി 2 മണി മുതല്‍ 
                      KMA auditorium 
  കോഴിക്കോട്

പങ്കെടുക്കുന്നവര്‍ :
  • PB Saleem (Dist Collector Kozhikode)
  • Dr. Hussain Madavoor (IIM)
  • Moulavi Abdul Latheef Karumbilaakkal(ISM)  etc.              
-ISM Kozhikkode(s)-
കോഴിക്കോട് : QLS കോഴിക്കോട് ജില്ലാസംഗമം 2010 നവംബര്‍ 27 ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ KMA ഓടിറ്റോറിയത്തില്‍ വച്ച് നടക്കും. ജില്ലാകലക്ടര്‍ പി ബി സലിം, ഡോ : ഹുസൈന്‍ മടവൂര്‍, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
Read More

Tuesday, September 15, 2009

ക്യു എല്‍ എസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു


മമ്മു, ഹഫ്‌സ, ബീഫാത്തിമ, മുജീബ ഒന്നാം റാങ്കുകാര്‍


കോഴിക്കോട്: ഐ എസ് എം സംസ്ഥാന സമിതിയുടെ കീഴിലുള്ള അക്കാദമി ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഖുര്‍‌ആന്‍ ലേണിംഗ് സ്കൂള്‍ (ക്യു എല്‍ എസ്) വാര്‍ഷിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഏഴ് വിഭാഗങ്ങളിലായി നടന്ന പരീക്ഷയില്‍ ഓരോ വിഭാഗത്തിലെയും ഒന്നാം റാങ്കുകാര്‍ യഥാക്രമം എം കെ മുനീറ -കോയമ്പത്തൂര്‍ (ഒന്നാം വര്‍ഷം), സഫിയ അബ്ദുല്‍ അസീസ് -ചാലിയം (രണ്ടാം വര്‍ഷം), നിഹാദ ഫറാസ് -പുന്നോല്‍ (മൂന്നാം വര്‍ഷം), മുജീബ -താണ (നാലാം വര്‍ഷം), പി കെ ബീ ഫാത്തിമ -തിരൂരങ്ങാടി (അഞ്ചാം വര്‍ഷം), പി എ ഹഫ്‌സ -കൊച്ചി (ആറാം വര്‍ഷം), സി മമ്മു കോട്ടക്കല്‍ (ഏഴാം വര്‍ഷം)

രണ്ടാം റാങ്കുകാര്‍ : ദാകിറ അബ്‌ദുസാലിം -കൊച്ചി (ഒന്നാം വര്‍ഷം), കെ പി ജലീല -കണ്ണൂര്‍ (ഒന്നാം വര്‍ഷം), എം കെ മുംതാസ് -തിരൂരങ്ങാടി, എ രഹ്ന -ഏഴോം, വി പി ആയിശ -ചെനക്കലങ്ങാടി (രണ്ടാം വര്‍ഷം), ത‌അ്സീന എ -പുന്നോല്‍‌, സുലൈഖ ബീവി -രണ്ടത്താണി (മൂന്നാം വര്‍ഷം), വി ഉസ്മാന്‍‌ -കൊടിയത്തൂര്‍‌ (നാലാം വര്‍ഷം), എം സൈനബ ബീവി -രണ്ടത്താണി (മൂന്നാം വര്‍ഷം), വി ഉസ്മാന്‍ -കൊടിയത്തൂര്‍ (നാലാം വര്‍ഷം), എം സൈനബ -മുട്ടില്‍ (അഞ്ചാം വര്‍ഷം), സി എം തബസ്സും -കൊച്ചി (ആറാം വര്‍ഷം).

മൂന്നാം റാങ്കുകാര്‍ : ഹാദിയ സഗീര്‍ -തൃശൂര്‍‌, ഉസ്‌മാന്‍ അലി -ചന്തക്കുന്ന്, സി എ നാദിയ -തൃശൂര്‍‌ (ഒന്നാം വര്‍ഷം), റജാ ഹന്ന -തിരൂരങ്ങാടി, വി ഐ മാജി -കൊച്ചി (രണ്ടാം വര്‍ഷം), എ ശബാന -പുന്നോല്‍‌, റസീന മുനീര്‍ ഖുബാ -കോഴിക്കോട്, ഡോ. കെ അബ്ദുസ്സമദ് -നടുവണ്ണൂര്‍ (മൂന്നാം വര്‍ഷം), എ റസിയ -തെക്കന്‍ കുറ്റൂര്‍ (നാലാം വര്‍ഷം), കെ സി സോഫിയ -കൊയിലാണ്ടി (അഞ്ചാം വര്‍ഷം), എച്ച് ഡി സക്കീന്‍ -കൊച്ചി (ആറാം വര്‍ഷം), സി ഇബ്‌റാഹിം -കോട്ടക്കല്‍ (ഏഴാം വര്‍ഷം).

നാലാം വര്‍ഷ പരീക്ഷയിലെ ഒന്നാം റാങ്കുകാരിയായ കണ്ണൂര്‍ താണയിലെ മുജീബ, മൂന്നാം വര്‍ഷ പരീക്ഷയിലെ രണ്ടാം റാങ്കുകാരിയായ പുന്നോലിലെ എ ത‌അ്സീന, ഏഴാം വര്‍ഷ പരീക്ഷയിലെ ഒന്നാം റാങ്കുകാരനായ കോട്ടക്കലിലെ സി മമ്മു എന്നിവര്‍ മുന്‍ വര്‍ഷങ്ങളിലും ക്യു എല്‍ എസ് റാങ്ക് ജേതാക്കളായിരുന്നു.

ഒന്നാം വര്‍ഷ പരീക്ഷയില്‍ റാങ്ക് നേടിയ കണ്ണൂരിലെ കെ പി ജലീല, എം ജി എം സംസ്ഥാന്‍ സെക്രട്ടറി ജുവൈരിയ അന്‍‌വാരിയയുടെയും കെ എന്‍ എം കണ്ണൂര്‍ മണ്ഡലം സെക്രട്ടറി കെ പി അബ്ദുല്‍ ശുക്കൂറിന്റെയും മകളാണ്. ക്യു എല്‍ എസ് റാങ്ക് ജേതാക്കളില്‍ ഏറ്റവും പ്രായം കുറഞ്ഞ ജലീല കണ്ണൂര്‍ ഡി ഐ എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റും‌‌, ക്യു എല്‍ എസ് സംസ്ഥാന ഗവേണിംഗ് ബോഡിയും റാങ്ക് ജേതാക്കളെ അഭിനന്ദിച്ചു. മാര്‍ക്ക് ലിസ്റ്റുകള്‍ സപ്‌തംബര്‍ 25 ന് മുമ്പായി അതാത് സെന്ററുകളില്‍ എത്തിക്കുമെന്ന് കണ്‍‌വീനര്‍ അറിയിച്ചു.

Read More

Monday, July 27, 2009

മലപ്പുറം ജില്ലയിലെ വിവിധ സെന്ററുകളില്‍ ക്യു എല്‍ എസ് പരീക്ഷ നടന്നു


Read More

Saturday, July 25, 2009

ഖുര്‍‌ആന്‍ ലേണിംഗ് സ്കൂള്‍: വാര്‍ഷിക പരീക്ഷ നാളെ

.



Read More

Tuesday, March 03, 2009

ഖുര്‍‌ആന്‍ ലേണിംഗ് സ്കൂള്‍ സംസ്ഥാന സംഗമം: സ്വാഗതസംഘം രൂപീകരിച്ചു



Read More

Saturday, February 21, 2009

ക്യു എല്‍ എസ് പഠിതാക്കളുടെ ജില്ലാ സംഗമം 23 ന്


Read More

Monday, January 19, 2009

ഖുര്‍‌ആന്‍ ലേ‍ണിംഗ് സ്കൂള്‍ സമ്മേളനം സമാപിച്ചു

Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...