Showing posts with label മസ്‌ജിദ്. Show all posts
Showing posts with label മസ്‌ജിദ്. Show all posts

Sunday, September 11, 2011

പല്ലാരിമംഗലം മസ്‌ജിദുര്‍റഹ്‌മ യു പി അബ്ദുര്‍ റഹ്മാന്‍ മൌലവി ഉദ്‌ഘാടനം ചെയ്‌തു


പല്ലാരിമംഗലം: അല്‍ഇസ്‌ലാഹ്‌ ട്രസ്റ്റിന്റെ കീഴിലുള്ള മസ്‌ജിദുര്‍റഹ്‌മയുടെ ഉദ്‌ഘാടനം അസ്വ്‌ര്‍ നമസ്‌കാരത്തിന്‌ നേതൃത്വം നല്‍കി യു പി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി നിര്‍വഹിച്ചു. പൊതുസമ്മേളനം സി എം മൗലവി ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദ്‌ വാളറ അധ്യക്ഷത വഹിച്ചു. 


ഫൈസല്‍ ചക്കരക്കല്ല്‌ മുഖ്യപ്രഭാഷണം നടത്തി. ഹസന്‍ മദീനി ആലുവ, ബഷീര്‍ മദനി, അബ്‌ദുല്‍ഗനി സ്വലാഹി, എം കെ ശാക്കിര്‍, മീതീന്‍പിള്ള സുല്ലമി, ഫക്രുദ്ദീന്‍ മൗലവി, സലീം അറക്കപ്പടി, കെ ബി മുഹമ്മദ്‌ ഷാഫി, പി കെ മൈതു, ബോബന്‍ ജേക്കബ്‌, കെ എം ഇബ്‌റാഹീം, പി എം ഹസന്‍ പ്രസംഗിച്ചു. കെ ബി പരീത്‌ സ്വാഗതവും എം എം സലീം ഫാറൂഖി നന്ദിയും പറഞ്ഞു.
Read More

Wednesday, August 03, 2011

അയനിക്കോട് മസ്ജിദ് പി.ടി. വീരാന്‍കുട്ടി സുല്ലമി ഉദ്ഘാടനം ചെയ്തു



വണ്ടൂര്‍: അയനിക്കോട് ഇസ്‌ലാമിക സാംസ്‌കാരിക സംഘത്തിനുകീഴില്‍ നിര്‍മിച്ച പള്ളി കെ.എന്‍.എം സംസ്ഥാനസെക്രട്ടറി പി.ടി. വീരാന്‍കുട്ടി സുല്ലമി ഉദ്ഘാടനംചെയ്തു. കേരള ജം ഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി സി. മുഹമ്മദ് സലീം സുല്ലമി, അബൂബക്കര്‍ മദനി, പി. ഹംസ സുല്ലമി, അബ്ദുല്‍ഗഫൂര്‍ സ്വലാഹി, ഐ.എസ്.എം ജില്ലാപ്രസിഡന്റ് അബ്ദുല്‍ജലീല്‍ മാമാങ്കര, പി. മുഹമ്മദ് ഫാറൂഖി, അനീസ് അന്‍സാരി, മഹ്മൂദ്, ജൗഹര്‍ അയനിക്കോട്, ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

Monday, August 01, 2011

കൊട്ടിയം മസ്ജിദുത്തൌഹീദ് ഈസ മദനി ഉദ്ഘാടനം ചെയ്തു




കൊല്ലം : കൊട്ടിയം ടൌണില്‍ തിരുവനന്ത പുരം ഹൈവേയില്‍ പണികഴിപ്പിച്ച മസ്ജിദു തൌഹീദിന്റെ ഉദ്ഘാടനം KJU സംസ്ഥാന ട്രഷറര്‍ ഈസ മദനി നിര്‍വഹിച്ചു. തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഷഫീഖ് അധ്യക്ഷം വഹിച്ച യോഗത്തില്‍ ദമാം ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്‍ ട്രഷറര്‍ ഇബ്രാഹിം സംസാരിച്ചു. KNM സൌത്ത് സോണ്‍ സെക്രട്ടറി അബ്ദുറഹീം മദനി, KNM സൌത്ത് സോണ്‍ പ്രസിടന്റ്റ് ഇര്‍ഷാദ് സ്വലാഹി, MSM ജില്ലാ പ്രസിടന്റ്റ് അനസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സജീവ്‌ ഖാന്‍ സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി സിറാജുദ്ദീന്‍ നന്ദിയും പറഞ്ഞു. 


Read More

Saturday, July 30, 2011

ആനക്കയം മസ്ജിദുല്‍ ഇസ്ലാഹ് ഉദ്ഘാടനം ചെയ്തു


ആനക്കയം : മസ്ജിദുല്‍ ഇസ്ലാഹ് കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു.  ഇരു വിഭാഗം മുജാഹിദുകള്‍ക്കിടയില്‍ ആദര്‍ശപരമായ ഐക്യം അനിവാര്യമാണ് എന്നും അതിനായി എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്നും അദ്ദേഹം പ്രസ്താവിച്ചു. 
Read More

Monday, July 11, 2011

മസ്ജിദ് ഇസ്ലാഹ് ഉല്‍ഘാടനവും പൊതുസമ്മേളനവും 24ന് പട്ടാമ്പിയില്‍



പട്ടാമ്പി : ഇസ്ലാഹി ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെയും KNM കരിമ്പുള്ളി ശാഖയുടെയും കീഴില്‍ പട്ടാമ്പി-കരിമ്പുള്ളിയില്‍ പണി പൂരത്തിയായ മസ്ജിദുല്‍ ഇസ്ലാഹിന്‍റെ ഉദ്ഘാടനം  2011 ജൂലൈ 24 ഞായര്‍ വൈകുന്നേരം 4 മണിക്ക് കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി നിര്‍വഹിക്കുന്നു. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം IIM ജനറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. മത-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും. 
Read More

Thursday, August 13, 2009

കൊറ്റുകുളങ്ങര (കായംകുളം) മസ്‌ജിദുല്‍ ഇഹ്സാന്‍ ഉദ്‌ഘാടനം

Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...