Friday, June 29, 2012

ജിദ്ദ ഇസ്ലാഹി സെന്റ്റെര്‍ മുപ്പതാം വാര്‍ഷികാഘോഷ സമാപനം ഇന്ന്


ജിദ്ദ : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദയുടെ മൂന്നു മാസക്കാലം നീണ്ടു നിന്ന വാര്‍ഷികാഘോഷ പരിപാടികള്‍ ഇന്ന് (വെള്ളി 29 June 2012) സമാപിക്കും. സമാപനത്തിന്റെ മുന്നോടിയായി നടക്കുന്ന സാമ്പത്തിക ബോധവല്‍ക്കരണ സെമിനാര്‍ വൈകുനേരം നാല് മണിക്ക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സാമ്പത്തിക ആസൂത്രണത്തിലും അച്ചടക്കത്തിലും പരാജയപ്പെടുക വഴി പതിറ്റാണ്ടുകളുടെ പ്രവാസജീവിതം മതിയാക്കി നാട്ടില്‍ പോകുമ്പോഴും കഷ്ടപ്പാടുകള്‍ ബാക്കിയാവുന്ന അവസ്ഥക്ക് മാറ്റം വരുത്തുകയാണ് സെമിനാറിന്റെ ലക്‌ഷ്യം. അല്പം ആസൂത്രണത്തിലൂടെ എന്തൊക്കെ മാറ്റം വരുത്താമെന്നതിനെക്കുരിച്ചും താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് പോലും പങ്കാളികളാകാവുന്ന കൂട്ടായ നിക്ഷേപ സാധ്യതകളെക്കുറിച്ചും സെമിനാര്‍ ചര്‍ച്ച ചെയ്യും. 


 ഏഴു മണിക്ക് സെന്റര്‍ അങ്കണത്തിലെ ഓപ്പണ്‍ സ്റ്റേജില്‍ വെച്ച് നടക്കുന്ന സമാപന സമ്മേളനത്തില്‍ സൗദി മതകാര്യ വകുപ്പിലെ പ്രതിനിധികളും സാമൂഹ്യ സാംസ്കാരിക മാധ്യമ മേഖലകളിലെ പ്രമുഖരും സംബന്ധിക്കും. മികച്ച ഗള്‍ഫ്‌ റിപ്പോര്‍ട്ടര്‍ക്കുള്ള ഏഷ്യാവിഷന്‍ അവാര്‍ഡ് നേടിയ ജലീല്‍ കണ്ണമംഗലത്തെ ചടങ്ങില്‍ അനുമോദിക്കുമെന്നും സ്വാഗത സംഗം ചെയര്‍മാന്‍ സലാഹ് കാരാടന്‍. പ്രോഗ്രാം കണ്‍വീനര്‍ ബഷീര്‍ വള്ളിക്കുന്ന് എന്നിവര്‍ അറിയിച്ചു.
Read More

Thursday, June 28, 2012

'വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം' പദ്ധതി ഉദ്ഘാടനം ചെയ്തു



വിദ്യാര്‍ഥികള്‍ക്കിടയില്‍ പരിസ്ഥിതി - സാമുഹ്യ- കാർഷിക ബോധം വളർത്തിക്കൊണ്ട് വരിക എന്ന ഉദ്ദേശത്തോടെ ISM തിരുവണ്ണുർ യുനിറ്റും സെൻസ് കാലിക്കറ്റും സംയുക്തമായി നടപ്പിൽ വരുത്തുന്ന 'വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം' എന്ന പദ്ദതിയുടെ ഉദ്ഘാടനം തിരുവണ്ണുർ ഇംദാദുദ്ദിൻ മദ്രസ്സയിൽ വെച്ച് നടന്നു. തിരുവണ്ണുർ മഹല്ല് പ്രസിഡണ്ട് കെ.മുഹമ്മദ് കൊയ ഉദ്ഘാടനം നിർവഹിച്ചു .യോഗത്തിൽ പ്രധാന അധ്യാപകൻ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സെൻസ് സെക്രട്ടറി അബൂബക്കർ സിദ്ദിഖ് പച്ചക്കറിത്തോട്ടം എങ്ങിനെ ഉണ്ടാക്കാം എന്ന് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു.സക്കീര്‍ മൌലവി സ്വാഗതവും ISM യൂനിറ്റ് സെക്രട്ടറി മുജിബ് റഹ്മാൻ നന്ദിയും പറഞ്ഞു.
Read More

Tuesday, June 26, 2012

QIIC "വെളിച്ചം" ഒന്നാം വാര്‍ഷികം സെപ്റ്റമ്പറില്‍



ദോഹ: വെളിച്ചത്തിന്റെ വാര്‍ഷിക പ്രോഗ്രാം 2012 സെപ്റ്റംബര്‍ അവസാനത്തില്‍ നടത്തുവാന്‍ ചെയര്‍മാന്‍ ഡോ:അബ്ദുല്‍ അഹദ് മദനിയുടെ അദ്യക്ഷതയില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റെര്‍ ഹിലാലിലുള്ള ഓഫീസില്‍ ചേര്‍ന്ന "വെളിച്ചം" ഏരിയ ഓഫീസേര്‍സ് & സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.ആറാമത്തെ പരീക്ഷ കൂടി കഴിയുമ്പോള്‍ സൂറത്ത് "അഹ്രാഫ്" അവസാനം വരെ പഠിക്കാന്‍ കഴിഞ്ഞതിലുള്ള അതീവ സന്തോഷം യോഗം പങ്കുവെച്ചു.


ആറാം പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂലൈ 1 -മുതല്‍ www.velicham.net എന്ന വെബ്സൈറ്റില്‍ ലഭ്യമായിരിക്കും. പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും, മുഴുവന്‍ പരീക്ഷകള്‍ എഴുതി ഉന്നതമാര്‍ക്ക് കരസ്ഥമാക്കിവര്‍ക്കുള്ള സര്ട്ടിഫിക്കറ്റ് വിതരണവും വാര്‍ഷിക ചടങ്ങില്‍ വിതരണം ചെയ്യും.മുന്‍പ് നടന്ന പരീക്ഷകള്‍ എഴുതാന്‍ സാധിക്കാത്ത പഠിതാക്കള്‍ക്ക് ഈ അവധിക്കാലത്ത്‌ പഴയ പരീക്ഷകള്‍ എഴുതുവാനുള്ള അവസരം നല്‍കാനും യോഗം തീരുമാനിച്ചു.


പരീക്ഷയുടെ മെറ്റീരിയല്‍ ആവശ്യമുള്ളവര്‍ അതാത് ഏരിയ ഓഫീസിര്മാരുമായോ 44173495, 66012350, 77299913 എന്നീ        നമ്പരുകളിലോ ബന്ധപ്പെടുക.ഇംഗ്ലീഷ് പതിപ്പിന്റെ ("ദി ലൈറ്റ്") രണ്ടാമത്തെ പരീക്ഷയുടെ വിശദീകരണം ടി.കെ.അബ്ദുല്‍ ഖാദറും (കണ്‍വീനര്‍,ഇംഗ്ലീഷ് പതിപ്പ്), അമുസ്ലിങ്ങള്‍ക്കുള്ള " മാര്‍ഗ്ഗദീപ"ത്തിന്റെ വിശദീകരണം മുനീര്‍ സലഫിയും നിര്‍വ്വഹിച്ചു.യോഗത്തില്‍ ടി.പി.കുഞ്ഞിമുഹമ്മദ്, സുബൈര്‍ വക്ര, റിയാസ് വാണിമേല്‍ എന്നിവര്‍ സംസാരിച്ചു.
Read More

Monday, June 25, 2012

അന്ധവിശ്വാസങ്ങള്‍ക്കെതിരെ രണ്ടാം നവോത്ഥാനത്തിന് സമയമായി: കുഞ്ഞാലിക്കുട്ടി



മലപ്പുറം: അന്ധവിശ്വാസങ്ങള്‍ക്കെതിരെ രണ്ടാം നവോത്ഥാനത്തിന് സമയമായെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. സമൂഹ ശാക്തീകരണത്തിന് യുവാക്കള്‍ തങ്ങളുടേതായ പങ്ക് വഹിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'വിശ്വാസ വിശുദ്ധി സമര്‍പ്പിത യൗവ്വനം' എന്ന സന്ദേശവുമായി ഡിസംബര്‍ 21, 22, 23 തിയ്യതികളില്‍ പാലക്കാട് നടക്കുന്ന ഐ എസ് എം കേരള യുവജന സംഗമത്തിന്റെ മുന്നോടിയായി മലപ്പുറത്ത് സംഘടിപ്പിച്ച 'സമര്‍പ്പണം' യുവസംഗമത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമം ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനംചെയ്തു. മതപ്രബോധനത്തിന് സംസ്‌കാരത്തിലധിഷ്ഠിതമായ രീതി അവലംബിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കള്‍ സമൂഹത്തിന്റെ നന്മക്കായി പ്രവര്‍ത്തിക്കണമെന്നും എല്ലാവര്‍ക്കും നന്മ വരണമെന്ന് ആഗ്രഹിക്കുന്നവരാകണമെന്നും അദ്ദേഹം പറഞ്ഞു. 


 സര്‍ക്കാര്‍ ഉത്തരവുകളെയും സര്‍ക്കാറുകളെയും ധിക്കരിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന എന്‍ എസ് എസ് പോലുള്ള സാമുദായിക സംഘടനകളുടെ വിലപേശലുകളെ ശക്തമായി ചെറുക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ആര്‍ജവം കാണിക്കണമെന്ന് 'സമര്‍പ്പണം' യുവസംഗമം അഭിപ്രായപ്പെട്ടു. എയ്ഡഡ് സ്‌കൂളുകളുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് അംഗീകരിക്കില്ലെന്ന എന്‍ എസ് എസിന്റെ നിലപാട് കടുത്ത ധിക്കാരമാണ്. സര്‍ക്കാറിന്റെ പൊതുഖജനാവില്‍ നിന്ന് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പറ്റുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരുടേതായാലൂം സര്‍ക്കാറിന്റെ നിര്‍ദേശം പാലിക്കാന്‍ ബാധ്യസ്ഥരാണ്. സര്‍ക്കാറിന്റെ ഉത്തരവ് തങ്ങള്‍ക്ക് മാത്രം ബാധകമല്ലെന്ന എന്‍ എസ് എസ് നിലപാട് പൊറുപ്പിക്കാവതല്ല. സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാന്‍ തയ്യാറാവാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരവും ആനുകൂല്യങ്ങളും എടുത്തുകളയണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു. ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തി സംസ്ഥാനത്തിന്റെ സൈ്വരജീവിതം കലുഷിതമാക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെ തിരുത്താന്‍ കേരള സമൂഹം പ്രബുദ്ധരാവണമെന്ന് സംഗമം ആഹ്വാനംചെയ്തു. ജനാധിപത്യസംവിധാനത്തിന്റെ അടിത്തറ തകര്‍ക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളെ പോറ്റിവളര്‍ത്തുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ ഒറ്റപ്പെടുത്തുക തന്നെ വേണം. സംസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതക്ക് കളങ്കമുണ്ടാക്കുന്ന കൊലവെറി രാഷ്ട്രീയത്തിനെതിരെ പാര്‍ട്ടി അണികള്‍ തന്നെ മുന്നോട്ടുവരണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു. 


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം ഭാരവാഹികള്‍ സംഗമത്തില്‍ സംബന്ധിച്ചു. മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നവരെ പ്രസ്ഥാനത്തിന്റെ പേരില്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഐ എസ് എം വ്യക്തമാക്കി. ജിന്ന് ചികിത്സയും പിശാച് സേവയുമെല്ലാം മുജാഹിദ് പ്രസ്ഥാനത്തിന്റെ പേരില്‍ പ്രചരിപ്പിക്കാന്‍ നേതൃത്വം നല്കുന്നവരെ തള്ളിപ്പറയാന്‍ ആര്‍ജവം കാണിക്കാത്തവര്‍ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ നവോത്ഥാന പാരമ്പര്യം അവകാശപ്പെടുന്നത് വിരോധാഭാസമാണെന്നും ഐ എസ് എം അഭിപ്രായപ്പെട്ടു. ഐ എസ് എം വൈസ് പ്രസിഡന്റ് അബ്ദുസ്സലാം മുട്ടില്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറിമാരായ എ അസ്ഗറലി, പി ടി വീരാന്‍കുട്ടിസുല്ലമി, ഐ എസ് എം ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, കെ എ അബ്ദുല്‍ഹസീബ് മദനി, പി മൂസ സ്വലാഹി, കെ അബൂബക്കര്‍ മൗലവി, ജാബിര്‍ അമാനി, ഹംസ സുല്ലമി മൂത്തേടം, അബ്ദുല്‍കരീം വല്ലാഞ്ചിറ, എ നൂറുദ്ദീന്‍ എടവണ്ണ, ശുക്കൂര്‍ കോണിക്കല്‍, ഇസ്മാഈല്‍ കരിയാട്, ഇ ഒ ഫൈസല്‍, സുഹൈല്‍ സാബിര്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

Saturday, June 23, 2012

പുത്തന്‍ അറിവുകള്‍ പകര്‍ന്ന ഐടി വര്‍ക്ക്ഷോപ്പ്

ജിദ്ദ : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സെന്റര്‍ ഐടി വിഭാഗം സംഘടിപ്പിച്ച ഐ ടി വര്‍ക്ക്ഷോപ്പ് വിവര സാങ്കേതിക വിദ്യയുടെ വിപുല സാധ്യതകള്‍ പഠിതാക്കള്‍ക്ക് മുമ്പില്‍ തുറന്നിട്ടു. നിത്യ ജീവിതത്തിന്റെ എല്ലാ തലങ്ങളിലേക്കുമുള്ള വിവര സാങ്കേതിക വിദ്യയുടെ കടന്നു കയറ്റം അതിശയിപ്പിക്കുന്ന വേഗതിയിലാണെന്നും അവയോടു പുറം തിരിഞ്ഞു നില്‍ക്കുന്നത് എല്ലാ രംഗത്തുമുള്ള അവസരങ്ങളെ ഇല്ലാതാക്കുമെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. നേരിട്ടും അല്ലാതെയും സാധാരണക്കാരുടെ പോലും ജീവിതത്തിന്റെ ഭാഗമായി ഐ ടി മാറിയിരിക്കുന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു വിവിധ മേഖലകളില്‍ നിന്നും വന്നെത്തിയ നിറഞ്ഞ സദസ്സ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നൂറു പേര്‍ക്കാണ് വര്‍ക്ക്‌ ഷോപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.
അക്ഷരത്തെറ്റോടെ ഇന്റര്‍നെറ്റ് ലോകത്ത് കടന്ന് വന്ന ഗൂഗിള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെ പര്യായമായി മാറിയതായി ഗൂഗിള്‍ സേവനങ്ങള്‍ വിശദീകരിച്ച് ക്ലാസെടുത്ത ഇസ്ലാഹി സെന്റര്‍ ഐടി വിഭാഗം കണ്‍വീനര്‍ ജൈസല്‍ ഫറോക്ക്  വ്യക്തമാക്കി. ഫോട്ടോ ഷോപ്പിന്റെ ഇന്ദ്രജാലം ലളിതമായി അവതരിപ്പിച്ചു കൊണ്ട് ഗ്രാഫിക് ഡിസൈനര്‍ കൂടിയായ ജരീര്‍ വേങ്ങര ക്ലാസെടുത്തു. മൈക്രോസോഫ്‌റ്റ് എക്‌സലിലെ ലളിത പ്രോഗ്രാമുകളായ മൊഡ്യൂളുകളെ ഐടി വിദഗ്ദരായ ശിഹാബ് പാണായി,  അഷറഫ് ഉണ്ണീന്‍ എന്നിവര്‍ പരിചയപ്പെടുത്തി. 
വിദഗ്ദ പരിശീലനം നല്‍കി വിവര സാങ്കേതിക രംഗത്തെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ പുതുതലമുറയെ സജ്ജരാക്കുന്നതില്‍ സാമൂഹ്യ സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും വലിയ പങ്കു വഹിക്കാന്‍ സാധിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞു. ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മൂസക്കോയ പുളിക്കല്‍, സലാഹ് കാരാടന്‍, മുഹമ്മദലി ചുണ്ടക്കാടന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.  മുഹമ്മദ് കക്കോടി നന്ദി പറഞ്ഞു.
Read More

Friday, June 22, 2012

ഹരിയാനയില്‍ പരിഷ്‌കരണപ്രവര്‍ത്തനം ശക്തമാക്കും: ഡോ. ഹുസൈന്‍ മടവൂര്‍



മേവാത്ത് (ഹരിയാന): വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ മുസ്‌ലിംകള്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന ഹരിയാന പോലുള്ള സംസ്ഥാനങ്ങളില്‍ കേരള മാതൃകയിലുള്ള സാമൂഹിക നവോത്ഥാന-പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണമെന്ന് അഖിലേന്ത്യാ ഇസ്‌ലാഹീ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. ദല്‍ഹി ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകരോടൊപ്പം ഹരിയാനയിലെ മേവാത്ത് സന്ദര്‍ശിച്ച അദ്ദേഹം പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകരുമായും പണ്ഡിതന്‍മാരുമായും ചര്‍ച്ച നടത്തി. 


നുഹ് ജില്ലാ പഞ്ചായത്ത് കൗണ്‍സിലര്‍ അലി മുഹമ്മദ്, ഗുലാല്‍ത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് സിദ്ദീഖ്, സലീം തുടങ്ങിയവര്‍ ഇസ്‌ലാഹി സംഘത്തെ സ്വീകരിക്കുകയും മേവാത്തില്‍ അടിയന്തരമായും നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. പ്രാഥമിക വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, ആരോഗ്യ പരിപാലനം, മതബോധവല്‍ക്കരണം, കുടിവെള്ള പദ്ധതികള്‍ തുടങ്ങിയ മേഖലകളില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി കൂടിക്കാഴ്ച്ചക്ക് ശേഷം ഹുസൈന്‍ മടവൂര്‍ അറിയിച്ചു. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും നൂറ്റാണ്ടിന്റെ സാക്ഷിയുമായ ദല്‍ഷേര്‍ ഖാനെ സംഘം സന്ദര്‍ശിച്ചു. ദല്‍ഹി ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് മുഹമ്മദ് ഹലീം, സെക്രട്ടറി കെ ടി അന്‍വര്‍ സാദത്ത്, അബ്ദുല്ല എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Read More

Tuesday, June 19, 2012

മതസംഘടനകള്‍ നടത്തിവരുന്ന സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം : മന്ത്രി അലി



മലപ്പുറം: സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ സഹായം നല്‍കാന്‍ മതസംഘടനകള്‍ നടത്തിവരുന്ന സേവനം മാതൃകാപരമാണെന്ന് മന്ത്രി മഞ്ഞളാംകുഴി അലി. KNM സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് നടത്തിയ സാമൂഹിക ക്ഷേമ പ്രവര്‍ത്തക ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എന്‍.എം. പ്രസിദ്ധീകരിച്ച സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊരു മാര്‍ഗരേഖ എന്ന പുസ്തകം പ്രൊഫ. ഹാറൂണ് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. 


 കെ.എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. സി. മമ്മു, അബൂബക്കര്‍ മദനി മരുത, ഡോ. അബ്ദുറസാഖ് സുല്ലമി പ്രസീഡിയം നിയന്ത്രിച്ചു. സാമൂഹിക പ്രവര്‍ത്തനം ഒരു രൂപരേഖ എന്ന വിഷയം ബി.പി.എ. ബഷീറും പ്രഥമശുശ്രൂഷ എന്ന വിഷയം ഡോ. അജിത്ത് രാജനും, കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക എന്ന വിഷയം പി.എം.എ. ഗഫൂറും ഭക്ഷണവും ആരോഗ്യവും എന്ന വിഷയം ഡോ. അഷ്‌റഫും അവതരിപ്പിച്ചു. പ്രൊഫ. എം. ഹാറൂണ്‍, സി.പി. അബ്ദുല്ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.
Read More

Monday, June 18, 2012

ഫോക്കസ് നജ്റാന്‍ ആരോഗ്യ ബോധവല്‍കരണ ക്യാമ്പ് നടത്തി



നജ്റാന്‍: ഫോക്കസ് നജ്റാന്‍ "പ്രവാസികളും ആരോഗ്യ പ്രശ്നങ്ങളും" എന്ന വിഷയത്തില്‍ ആരോഗ്യ ബോധവല്‍കരണ ക്യാമ്പ് നടത്തി. സനാബില്‍ അന്നൂര്‍ ഇന്റര്‍നാഷനല്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ വിദഗ്ദ ഡോക്ടര്‍മാര്‍ രോഗികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. പ്രവാസികളുടെ അനാരോഗ്യകരമായ ശീലങ്ങള്‍ അസുഖങ്ങള്‍ക്ക് കാരണമാകുന്നതായി ക്യാമ്പ് വിലയിരുത്തി. നിയന്ത്രണമില്ലാത്ത ഭക്ഷണശീലങ്ങള്‍, വെള്ളം കുടിക്കുന്നതിലെ കുറവ്, ജോലിചെയ്യുന്ന രീതികള്‍, വ്യായാമ കുറവ്, മാനസിക പിരിമുറുക്കം, പ്രതികൂല കാലാവസ്ഥ എന്നിവ പ്രവാസികളില്‍ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നതായി ഡോക്ടര്‍മാര്‍ വിലയിരുത്തി. 


നജ്റാന്‍ കിംഗ്‌ ഖാലിദ്‌ ഹോസ്പിറ്റലിലെ ഡോ: എം പി ദിവാകരന്‍, ഡോ: ജി. രവി, ഡോ: ജോസഫ്‌ ചക്കാലക്കല്‍, ഡോ: നസീര്‍ മുഹമദ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ പങ്കെടുത്ത ഡോക്ടര്‍മാരെ ഉപഹാരം നല്‍കി ആദരിച്ചു. ഫോക്കസ് നജ്റാന്‍ മുഖ്യ രക്ഷാധികാരി അബ്ദുല്‍ലത്തീഫ് കാടഞ്ചേരി ഉപഹാര സമര്പണം നടത്തി. അന്താരാഷ്ട്ര രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ഫോക്കസ് നജ്റാന്‍ ബ്ലഡ്‌ ഡോനെര്സ് ഫോറം രൂപികരിച്ചു. സി പി ശഫീഖ്, അബൂബക്കര്‍, ഹനീഫ രാമപുരം, നജ്മുദീന്‍ മദനി എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. ലബീബ് വലിയാട്ട് സ്വാഗതവും അസ്‌ലം സജ്ജാദ് നന്ദിയും പറഞ്ഞു.
Read More

Saturday, June 16, 2012

അറബിക് വിദ്യാര്‍ഥികളോടുള്ള യൂനിവേഴ്സിറ്റിയുടെ അനീതി അവസാനിപ്പിക്കണം - MSM



കോഴിക്കോട്: അഫ്ദല്‍-ഉല്‍-ഉലമ പ്രിലിമിനറി യുടെയും ഡിഗ്രി സെമസ്റ്റാര്‍ പരീക്ഷകലുറെയും റിസള്‍ട്ട് പ്രസിദ്ധീകരികരിക്കാതെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സാധ്യതയും ഇമ്പ്രൂവെമെന്റ് ചെയ്യാനുള്ള അവസരവും ഇല്ലാതാക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിടിയുടെ അനാസ്ഥ അറബിക് വിദ്യാര്‍ഥികളോട് കാണിക്കുന്ന അനീതിയാണെന്ന് എം എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. 


അഫ്ദല്‍-ഉല്‍-ഉലമ പ്രിലിമിനറി റിസള്‍ട്ട് ഇനിയും പ്രസിദ്ധീകരികരിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സാധ്യത മുടങ്ങിയിരിക്കുകയാണ്. മറ്റുള്ള കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ വര്ഷം നഷ്ടപ്പെടാതെ ഉപരിപഠനത്തിനു യോഗ്യത നേടുമ്പോള്‍ എന്ത് യോഗ്യതക്കുരവാന് അറബിക് കോളേജ് വിദ്യാര്തികള്‍ക്ക് ഇല്ലാത്തതെന്ന് യൂണിവേഴ്സിറ്റി വ്യക്തമാക്കണം. ഡിഗ്രി നാലാം സെമസ്റ്റാറിന് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫസ്റ്റ് സെമസ്റ്റാര്‍ പരീക്ഷ റിസള്‍ട്ട് പ്രസിദ്ധീകരികരിക്കാത്തതിനാല്‍ അവരുടെ ഇമ്പ്രൂവെമെന്റ് സാധ്യതയും മുടങ്ങിക്കിടക്കുകയാണ്. എത്രയും പെട്ടെന്ന് ഉത്തരാവാദപ്പെട്ട ആളുകള്‍ ഇടപെട്ട് പ്രിലിമിനറി റിസള്‍ട്ടും ഡിഗ്രി സെമസ്റ്റാര്‍ പരീക്ഷകളുടെ റിസള്‍ട്ടും പ്രസിദ്ധീകരികരിക്കാനുള്ള അടിയന്തിര നടപടി യൂനിവേഴ്സിടി കൈകൊള്ളനമെന്നും യോഗം വിലയിരുത്തി. 


യോഗത്തില്‍ പ്രസിടന്റ്റ് ഡോ. മുബഷിര്‍ പാലത്ത് ആദ്യക്ഷത വഹിച്ചു. ജാസിര്‍ രണ്ടത്താണി, സൈദ്‌ മുഹമ്മദ്‌, ഖമരുദ്ദീന്‍ എളെട്ടില്‍, ജലീല്‍ മാമാങ്കര, അഫ്സല്‍ മടവൂര്‍, ആഷിദ് ഷാ, ഹാഫിദ് റഹ്മാന്‍ പുത്തൂര്‍, സഗീറലി പന്താവൂര്‍, ആസിഫലി കണ്ണൂര്‍, തസ്ലീം വടകര, എന്നിവര്‍ സംസാരിച്ചു.
Read More

Friday, June 15, 2012

മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദര്‍ശം ബലികഴിക്കരുത്: KNM

കോഴിക്കോട്: കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക് തുടക്കം കുറിച്ച മുജാഹിദ് പ്രസ്ഥാനത്തിന്റെ ബാനറില്‍ ജിന്ന് ചികിത്സയും, മറ്റ് അന്ധ വിശ്വാസങ്ങളും നാടുനീളെ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഉണ്ടായ പേരു ദോഷത്തിന് മാധ്യമങ്ങളെയും പൊതു സമൂഹത്തെയും പഴിചാരരുതെന്ന് കെ എന്‍ എം സംസ്ഥാന നിര്‍വാഹക സമിതി യോഗം അഭിപ്രായപ്പെട്ടു. മുജാഹിദ് പ്രസ്ഥാനത്തിന്റെ വേദികളില്‍ അന്ധവിശ്വാസ പ്രചരണത്തിന് നേതൃത്വം നല്കിയവരെ സംഘടനയില്‍ നിന്നും തത്കാലം മാറ്റി നിര്‍ത്തി എന്നു പറയുകയും അതേ സമയം ജിന്ന് ചികിത്സ, പിശാച് സേവ, അടിച്ചിറക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഖുര്‍ആനും പ്രവാചക ചര്യയും അനുസരിച്ചുള്ളതാണ് തങ്ങളുടെ നിലപാടെന്ന് പറയുകയും ചെയ്യുന്നത് കാപട്യമാണ്. ദശാബ്ദങ്ങള്‍ നീണ്ട നവോത്ഥാന പോരാട്ടങ്ങളിലൂടെ മുജാഹിദ് പ്രസ്ഥാനം കേരളീയ മുസ്‌ലിം സമൂഹത്തില്‍ നിന്നും ആട്ടിയോടിച്ച ജിന്ന് ചികിത്സയും, മന്ത്രവാദ, പിശാച് സേവയുമെല്ലാം പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് കെ എന്‍ എം (എ പി വിഭാഗം) നയം വ്യക്തമാക്കണം. മുജാഹിദ് പ്രസ്ഥാനത്തിന്റെ വേദികളില്‍, അന്ധവിശ്വാസ പ്രചരണത്തിന് നേതൃത്വം നല്കുന്നവര്‍ തങ്ങളുടെ പ്രവര്‍ത്തകരും പണ്ഡിതന്മാരുമാണെന്ന് തിരിച്ചറിഞ്ഞ് സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ ആര്‍ജ്ജവം കാണിക്കാതെ മുജാഹിദ് പ്രസ്ഥാനത്തിന്റെ നവോത്ഥാന പാരമ്പര്യം അവകാശപ്പെടുന്നത് കേരളീയ സമൂഹം അംഗീകരിക്കില്ല.


അന്ധവിശ്വാസ പ്രചരണത്തിലൂടെ ഉണ്ടായ പേരുദോഷം മായ്ച്ചുകളയാന്‍ മാധ്യമങ്ങളെയും പൊതു സമൂഹത്തെയും പഴിചാരിയതു കൊണ്ടായില്ല. പ്രസ്ഥാനത്തിന്റെ ആദര്‍ശം ബലി കഴിക്കാന്‍ അനുവദിക്കില്ല എന്നും യോഗം വ്യക്തമാക്കി. അന്ധവിശ്വാസങ്ങള്‍ക്കെതിരായ പ്രചരണം പ്രഖ്യാപിത നയമാക്കി അംഗീകരിച്ച മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങളോട് അല്‍പ്പമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ അന്ധവിശ്വാസങ്ങളും ജിന്ന് ചികിത്സയും മന്ത്രവാദം നടത്തുകയും അതിനായി പ്രചരണം നടത്തി സമൂഹത്തെ യാഥാസ്ഥിതികതയിലേക്ക് നയിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി കൈക്കൊള്ളാനും വിശുദ്ധ ഖുര്‍ ആനിന്റെയും പ്രവാചക ചര്യയുടെയും മാര്‍ഗത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാണ് എ പി വിഭാഗം തയ്യാറേവേണ്ടതെന്ന് യോഗം അഭിപ്രായപ്പെട്ടു.


സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായ ബോധവത്കരണം നടത്താന്‍ പദ്ധതി ആവിഷ്‌കരിക്കുകയും റമദാന്‍ കാല പ്രവര്‍ത്തനങ്ങള്‍ രൂപം നല്കുകയും ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. എന്‍ വി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. സി പി ഉമര്‍ സുല്ലമി, എ അബ്ദുല്‍ ഹമീദ് മദീനി, അഡ്വ. പി എം മുഹമ്മദ് കുട്ടി, എ അസ്ഗറലി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, കെ അബൂബക്കര്‍ മൗലവി, പി ടി വീരാന്‍കുട്ടി സുല്ലമി, കെ പി സക്കരിയ, കെ പി മുസ്തഫ ഫാറൂഖി, ഉബൈദുല്ല താനാളൂര്‍, സി മമ്മു എന്നിവര്‍ സംസാരിച്ചു. അഡ്വ. എം മൊയ്തീന്‍ കുട്ടി, പി പി അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ഷംസുദ്ദീന്‍ പാലക്കോട്, ഇബ്രാഹിം ഹാജി, എന്‍ എം അബ്ദുല്‍ ജലീല്‍, ജാസിര്‍ രണ്ടത്താണി, അബൂബക്കര്‍ മദനി മരുത, സി അബ്ദുല്‍ ലത്തീഫ്മാസ്റ്റര്‍, ഡോ. സലീം ചെര്‍പ്പുള്ളശ്ശേരി, എ എം സുബൈര്‍, സി മരക്കാരുട്ടി, കെ അബ്ദുല്‍ ഖയ്യൂം സുല്ലമി, ടി പി മൊയ്തു വടകര, ടി പി ഹുസൈന്‍ കോയ, അബ്ദുല്ലത്തീഫ് കരിമ്പുലാക്കല്‍, ഹഫിസുല്ല പാലക്കാട്, കുഞ്ഞുമോന്‍ കൊല്ലം, സി എ സഈദ് ഫാറൂഖി, എന്‍ കെ എം സക്കരിയ്യ, പി കെ അബ്ദുല്‍ മജീദ് മാസ്റ്റര്‍, എം എം ബഷീര്‍ മദനി, സി സി ശക്കീര്‍ ഫാറൂഖി, കെ ഒ യൂസഫ് കൊല്ലം, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
Read More

Thursday, June 14, 2012

പാന്‍മസാല നിരോധനം: പ്രായോഗികത ഉറപ്പു വരുത്തണം - MSM



കോഴിക്കോട്‌: സര്‍ക്കാര്‍ നടപ്പാക്കിയ പാന്‍മസാല നിരോധനം പ്രയോഗവത്‌കരിക്കുന്നതില്‍ കര്‍ശന നിലപാട്‌ സ്വീകരിക്കണമെന്ന്‌ എം എസ്‌ എം സംസ്ഥാന കാമ്പസ്‌ മീറ്റ്‌ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപ്പാക്കിയ നിരോധനം ശ്ലാഘനീയമാണ്‌. രഹസ്യമായ ഉത്‌പാദനവും വില്‌പനയും കണ്ടെത്താന്‍ സംവിധാനങ്ങളുണ്ടാവണമെന്നും സംഗമം ആവശ്യപ്പെട്ടു. അബ്‌ദുല്‍ ഗഫൂര്‍ സ്വലാഹി സംഗമം ഉദ്‌ഘാടനം ചെയ്‌തു. 


യു പി യഹ്‌യാഖാന്‍, റാഫി പേരാമ്പ്ര, ജാബിര്‍ അമാനി, അബ്‌ദുല്‍ ഖയ്യൂം സുല്ലമി, ശാഹിദ്‌ മുസ്‌ലിം ഫാറൂഖി, അബ്‌ദുല്‍ഹാദി ഫാറൂഖി ക്ലാസെടുത്തു. എം എസ്‌ എം സംസ്ഥാന പ്രസിഡണ്ട്‌ ഡോ. മുബഷിര്‍ സമാപന സംഗമം ഉദ്‌ഘാടനം ചെയ്‌തു. റിഹാസ്‌ പുലാമന്തോള്‍ അധ്യക്ഷത വഹിച്ചു. നബീല്‍ പാലത്ത്‌, മുഹ്‌സിന്‍ തൃപ്പനച്ചി, ഫവാസ്‌ എളേറ്റില്‍, റസീം ഹാറൂണ്‍, മുസ്‌ലിഹ്‌ മുബാറക്‌, നവാസ്‌ അന്‍വാരി, ഫവാസ്‌ കുണ്ടുങ്ങല്‍, നസീഹ്‌ മഞ്ചേരി പ്രസംഗിച്ചു
Read More

അരാഷ്‌ട്രീയവാദം പ്രോത്സാഹിപ്പിക്കരുത്‌ - ISM



കൊച്ചി: രാഷ്‌ട്രീയരംഗത്ത്‌ വര്‍ധിച്ചുവരുന്ന ക്രിമിനല്‍വല്‍കരണവും മൂല്യശോഷണവും പൊതുസമൂഹത്തില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനത്തോട്‌ വിമുഖത വര്‍ധിപ്പിക്കുമെന്നതിനാല്‍ സംശുദ്ധ രാഷ്‌ട്രീയത്തിലേക്ക്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തിരിച്ചുവന്നില്ലെങ്കില്‍ പൊതുസമൂഹം അരാഷ്‌ട്രീയവാദത്തിലേക്ക്‌ തള്ളപ്പെടുമെന്ന്‌ ഐ എസ്‌ എം എറണാകുളം ജില്ല പ്രവര്‍ത്തക സമിതി ആശങ്ക പ്രകടിപ്പിച്ചു. അബ്‌ദുസ്സലാം ഇസ്‌ലാഹി അധ്യക്ഷത വഹിച്ചു. എം കെ ശാക്കീര്‍, എം എച്ച്‌ ശുക്കൂര്‍, അയൂബ്‌ എടവനക്കാട്‌, നാസര്‍ കാക്കനാട്‌, ജലാല്‍ കൊച്ചി, സാദിഖ്‌ പള്ളുരുത്തി, കെ കെ ഹുസൈന്‍ സലാഹി, സി എ മാഹിന്‍ പ്രസംഗിച്ചു.
Read More

MSM ‘വിജ്ഞാനം വിവേകം വികാസം’ ക്യാംപസ്‌ കാമ്പയിന് തുടക്കമായി



കോഴിക്കോട്‌: കാലപ്രയാണത്തില്‍ അസ്‌തമിച്ചു പോകുന്ന മൂല്യങ്ങളെ തിരിച്ചു പിടിക്കാഌള്ള എം എസ്‌ എമ്മിന്റെ നവഉദ്യമമാണ്‌ ഈ കാമ്പയ്‌ന്‍. അജ്ഞതയെ അറിവാക്കി ആവിഷ്‌കരിക്കുന്ന ആസുരകാലത്ത്‌ വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയും വികാസത്തിന്റെയും മാര്‍ഗങ്ങള്‍ കലാലയങ്ങളിലേക്ക്‌ സമ്മാനിക്കണമെന്ന്‌ ഡോ. മുസ്‌തഫ ഫാറൂഖി അഭിപ്രായപ്പെട്ടു. എം എസ്‌ എം സംസ്ഥാന കാമ്പയ്‌ന്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാലയങ്ങള്‍ പുതിയ മാറ്റത്തിന്‌ കാതോര്‍ത്തിരിക്കുകയാണെന്നും അതിന്റെ നേതൃത്വമേറ്റെടുക്കാന്‍ എം എസ്‌ എം രംഗത്തു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. 


എം എസ്‌ എം സംസ്ഥാന പ്രസിഡണ്ട്‌ ഡോ. മുബശ്ശിര്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ജാസിര്‍ രണ്ടത്താണി, സി.കെ ഉസ്‌മാന്‍ ഫാറൂഖി, എം എസ്‌ എം ട്രഷറര്‍ സെയ്‌തു മുഹമ്മദ്‌, സംസ്ഥാന ഭാരവാഹികളായ അഫ്‌സല്‍ മടവൂര്‍, ഹാഫിസ്‌ റഹ്‌മാന്‍ പുത്തൂര്‍, ആഷിദ്‌ ഷാ, എം എസ്‌ എം ക്യാംപസ്‌ വിംഗ്‌ ചെയര്‍മാന്‍ റിഹാസ്‌ പുലാമന്തോള്‍, നബീല്‍ പാലത്ത്‌ എന്നിവര്‍ സംസാരിച്ചു.
Read More

Monday, June 11, 2012

അന്ധവിശ്വാസങ്ങളുടെ തിരിച്ചുവരവിനെ പ്രതിരോധിക്കുക: സലിം സുല്ലമി



ദോഹ: അന്ധവിശ്വാസങ്ങള്‍ സമൂഹത്തില്‍ തിരിച്ചെത്തുന്നത്‌ ആശങ്ക ഉയര്‍ത്തുന്ന കാര്യമാണെന്ന്‌ പ്രമുഖ പണ്ഡിതനും കേരള ജമിയതുല്‍ ഉല്‍മ സെക്രട്ടറിയായുമായ മുഹമ്മദ്‌ സലിം സുല്ലമി അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ 'ഖുര്‍ആന്‍ നവോഥാനത്തിന്‌' എന്ന പേരില്‍ നടത്തിയ ത്രൈമാസ കാമ്പയിനിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണസം നടത്തുകയായിരുന്നു അദ്ദേഹം. മദീന ഖലീഫയില്‍ മര്‍കസ്‌ ദ അവയില്‍ വെള്ളിയാഴ്‌ചയായിരുന്നു. പരിപാടി. 


 അന്ധ വിശ്വാസങ്ങള്‍ക്കെതിരെയുള്ള സന്ധിയില്ലാ സമരമായിരുന്നു പ്രവാചകനായ മുഹമ്മദ്‌ നബിയുടെ ജീവിതം. സ്വന്തം മകന്റെ മരണം അന്നേ ദിവസമുണ്ടായ സൂര്യഗ്രഹണവുമായി ബന്ധിപ്പിച്ചു പ്രതിയോഗികള്‍ പോലും അത്‌ പ്രപഞ്ചത്തിന്റെ ദുഖാചരണമായി ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ മുളയിലേ നുള്ളിക്കളഞ്ഞു കൊണ്ട്‌ പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ക്ക്‌ മനുഷ്യന്റെ ജീവിതമായോ മരണവുമായോ ബന്ധമില്ലെന്ന്‌ പ്രഖ്യാപിക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. എന്നാല്‍ ഇന്ന്‌ ഉയര്‍ന്ന ശാസ്‌ത്ര ബോധമുള്ളവര്‍ പോലും വിഘ്‌നങ്ങള്‍ മറികടക്കാന്‍ ദോഷ പരിഹാര പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയാണ്‌, അദ്ദേഹം ചൂണ്ടികാട്ടി. ശാരീരികവും മാനസികവുമായ അസുഖങ്ങള്‍ക്ക്‌ ചികിത്സ തേടുന്നതിനു പകരം പുരോഹിതന്മാരില്‍ അഭയം തേടിയിരുന്ന ഒരു കാല ഘട്ടം കേരളത്തിലെ മുസ്ലിം സമൂഹത്തില്‍ ഉണ്ടായിരുന്നു. ഖുര്‍ആന്‍ പഠനം ജനകീയമായതും നവോഥാന പ്രവര്‍ത്തനങ്ങള്‍ വ്യാപകമായതുമാണ്‌ ഈയൊരവസ്‌ഥയ്‌ക്കു മാറ്റം ഉണ്ടാക്കാന്‍ സഹായിച്ചത്‌. അതു കൊണ്ട്‌ തന്നെ അന്ധ വിശ്വാസങ്ങള്‍ തിരിച്ചു വരുന്നതിനെ പ്രതിരോധിക്കാന്‍ ജാഗൃത കാണിക്കണമെന്ന്‌ സലിം സുല്ലമി ഉദ്‌ബോധിപ്പിച്ചു. 


നാട്ടാചാരങ്ങള്‍ പ്രമാണമായി കരുതിയിരുന്ന ഒരു സമൂഹത്തെ പരിവര്‍ത്തിപ്പിക്കാനാണ്‌ നവോഥാന പ്രസ്‌ഥാനങ്ങള്‍ വിയര്‍പൊഴുക്കിയതെന്നു പരിപാടിയില്‍ അധ്യക്ഷത വഹിച്ച ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട്‌ കെ. എന്‍. സുലയ്‌മാന്‍ മദനി പറഞ്ഞു. മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഒന്നാം പ്രമാണമാണ്‌ ഖുര്‍ആന്‍. ഖുര്‍ആന്‍ അധ്യാപനങ്ങളുടെ വിശദീകരണം കൂടിയാണ്‌ പ്രവാചകചര്യയായ ഹദീസുകള്‍. ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതിന്‌ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നടത്തുന്ന ശ്രമങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ഇസ്ലാമിനെയും മുസ്ലിങ്ങളെയും എതിര്‍ക്കാന്‍ ചില പാശ്‌ചാത്യ മാധ്യമങ്ങള്‍ ബോധപൂര്‍വ്വം സൃഷ്‌ടിക്കുന്നതാണ്‌ ഇസ്ലാമോ ഫീബിയ എന്ന്‌ നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ ഖത്തര്‍ ചാപ്‌ടര്‍ ഡയറക്‌ടര്‍ മുനീര്‍ സലഫി അഭിപ്രായപ്പെട്ടു. ഇതിനെ ബോധവത്‌കരണത്തിലൂടെ മറി കടക്കാന്‍ മുസ്ലിം സമൂഹം തന്നെയാണ്‌ മുന്‍ കൈ എടുക്കേണ്ടത്‌. മുസ്ലിം സമുദായത്തില്‍ നിന്നും പടിയിറങ്ങിപ്പോയ ജിന്നിറക്കല്‍ പോലുള്ള പ്രാകൃത ചികിത്സാ രൂപങ്ങള്‍ തിരിച്ചു വരവിനു ശ്രമിക്കുന്നത്‌ നല്‍കുന്നത്‌ ആപത്‌ സൂചനയാണെന്ന്‌ അദ്ദേഹം പറഞ്ഞു. 


ഷെയ്‌ഖ് താനി ബിന്‍ അബ്‌ദുള്ള ഫൌണ്ടേഷന്‍ (റാഫ്‌) ഡയറക്‌ടര്‍ ജനറല്‍ അയിദ്‌ അല്‍ കഹ്‌താനി പരിപാടിക്ക്‌ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യൂണിറ്റുകള്‍ക്കും പോഷക ഘടകങ്ങള്‍ക്കുമായി നടത്തിയ കയ്യെഴുത്ത്‌ മാഗസിന്‍, പ്രബന്ധ രചനാ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക്‌ പരിപാടിയില്‍ വച്ചു സമ്മാനങ്ങള്‍ നല്‍കി. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സിക്രട്ടറി അബ്‌ദുല്‍ അലി ചാലിക്കര സ്വാഗതവും എം. എ റസാക്ക്‌ നന്ദിയും പറഞ്ഞു.
Read More

Saturday, June 09, 2012

മതവും വിശ്വാസവും ചൂഷണോപാധിയാക്കുന്നവരെ കരുതിയിരിക്കുക : സ്വലാഹുദ്ദീന്‍ മദനി


അല്‍ അഹ്സ : കളങ്കമില്ലാത്ത ഏകദൈവ വിശ്വാസത്തിലൂടെ സുരക്ഷിതത്വം ലഭിക്കുമെന്ന ഖുര്‍ആനിന്‍റെ പ്രഖ്യാപനം വിശ്വാസികള്‍ക്ക് വഴികാട്ടിയാവണമെന്നും മതവും വിശ്വാസവും ചൂഷണോപാധിയാക്കുന്നവരെ കരുതിയിരിക്കണമെന്നും KNM സംസ്ഥാന ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി ആവശ്യപ്പെട്ടു. ജീവിതത്തിന്‍റെ ദശാസന്ധികളില്‍ കരുത്തായും പ്രതിസന്ധികളില്‍ ആശ്വാസമായും വിശ്വാസം അനുഭവപ്പെടണം.കരുത്തുറ്റ വിശ്വാസത്തിലൂടെ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സാധിക്കുമെന്നതിനു ചരിത്രം നല്‍കുന്ന തെളിവുകള്‍ നിരവധിയാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി. അല്‍-അഹ്സ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഇസ്ലാഹി പ്രവര്‍ത്തക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


കെ എന്‍ എം എറണാകുളം ജില്ലാ സെക്രട്ടറി അബ്ദുല്‍ ഗനീ സ്വലാഹി സംഗമം ഉദ്ഘാടനം ചെയ്തു. കെ.ഹുസൈന്‍ ബാവ താമരശ്ശേരി, ഇസ്ലാമിക്‌ സെന്‍റര്‍ മലയാളം വിഭാഗം പ്രബോധകന്‍ എം നാസര്‍ മദനി തുടങ്ങിയവരും പ്രസംഗിച്ചു.
Read More

ഫുജൈറ ഇസ്ലാഹി സെന്റ്റെറിന്‍റെ ആഭിമുഖ്യത്തിൽ QLS സംഗമം നടത്തി


ഫുജൈറ : ഫുജൈറ ഇസ്ലാഹി സെന്റ്റെറിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ഖുർആൻ പഠിതാക്കളുടെ സംഗമം യു.എ ഇ ഇസ്ലാഹി സെന്റ്റെര്‍ പ്രസിഡണ്ട് അഹമ്മദ്‌കുട്ടി മദനി ഉദ്ഘാടനം ചെയ്തു, പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. ഖാലിദ് മദനി മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് ഖുർആൻ പഠിതാക്കൾ അനുഭവങ്ങൾ പങ്കുവെച്ചു, ഫുജൈറ ഇസ്ലാഹി സെന്റർ പ്രസിഡണ്ട് പി.എ ഹുസൈൻ അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ സെന്റ്റെര്‍ ജനറൽ സെക്രട്ടറി റസാഖ് പാറപ്പുറത്ത് സ്വാഗതവും ഷാനവാസ് മതിലകം നന്ദിയും പറഞ്ഞു.
Read More

പ്രവാസി വിദ്യാര്‍ത്ഥികള്‍ മതപഠന രംഗത്ത് നല്ല നിലവാരം പുലര്‍ത്തുന്നു. ഖാസിം ഇരിക്കൂര്‍



ജിദ്ദ : മത പഠന രംഗത്ത് പ്രവാസി വിദ്യാര്‍ത്ഥികള്‍ നല്ല നിലവാരം പുലര്‍ത്തുന്നവരാണെന്ന് പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഖാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു. ജിദ്ദ അല്‍ഹുദ മദ്രസ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മദ്രസ സപ്ലിമെന്റ് പ്രകാശനം ചെയ്‌തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാഹി സെന്ററിന്റേതു പോലുള്ള വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുന്ന വിധാനത്തിലേക്ക് സംഘടനകള്‍ ഉയര്‍ന്നു വരണം. മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സെന്റര്‍ സംഘടിപ്പിച്ചു വരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. മതഭൌതിക രംഗങ്ങളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് ഇവിടെ അവസരമുണ്ട്. അവ പരവാവധി ഉപയോഗപ്പെടുത്തുവാന്‍ രക്ഷിതാക്കള്‍ കൂടുതല്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


 മദ്രസാ അങ്കണത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ ഖാസിം ഇരിക്കൂരില്‍ നിന്നും കെവിഎ ഗഫൂര്‍ സപ്ലിമെന്റ് ഏറ്റുവാങ്ങി. എഡിറ്റര്‍ ഉമര്‍ ഐന്തൂര്‍ സപ്ലിമെന്റിനെ പരിചയപ്പെടുത്തി സംസാരിച്ചു. ബഷീര്‍ വള്ളിക്കുന്ന്, കെ വി എ ഗഫൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഇസ്ലാഹി സെന്റര്‍ ജിദ്ദ പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍ അദ്ധ്യക്ഷനായിരുന്നു. സദര്‍ മുദരിസ് അഹ്മദ് കുട്ടി മദനി സ്വാഗതവും മദ്രസാ കണ്‍വീനര്‍ ഹംസ നിലമ്പൂര്‍ നന്ദിയും പറഞ്ഞു.
Read More

Wednesday, June 06, 2012

QIIC ത്രൈമാസ കാമ്പയിന്‍ സമാപന സമ്മേളനം ജൂണ്‍ 8ന്



ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 'ഖുര്‍ആന്‍ നവോത്ഥാനത്തിന്' എന്ന പേരില്‍ നടന്നുവന്ന ത്രൈമാസ കാമ്പയിന്റെ സമാപനം ജൂണ്‍ 8 വെള്ളി വൈകുന്നേരം 6.30ന് മദീന ഖലീഫയിലെ മര്‍ക്കസുദ്ദഅ്‌വ ഓഡിറ്റോറിയത്തില്‍ നടക്കും. സമാപനസംഗമത്തില്‍ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും പ്രഗല്ഭ പണ്ഡിതനുമായ സി. മുഹമ്മദ് സലീം സുല്ലമി മുഖ്യപ്രഭാഷണം നടത്തും. ഖത്തറിലെ വിവിധ മന്ത്രാലയപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരികരംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. പരിപാടി ശ്രവിക്കാന്‍ സ്ത്രീകള്‍ക്കും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. 


 കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രബന്ധമത്സരത്തിലെ വിജയികള്‍ക്കും ഇസ്‌ലാഹീ സെന്റര്‍ യൂണിറ്റുകള്‍ക്കും പോഷകഘടകങ്ങള്‍ക്കുമായി സംഘടിപ്പിച്ച കൈയെഴുത്തു മാഗസിന്‍ മല്‍സരത്തിലെ വിജയികള്‍ക്കുമുള്ള സമ്മാനങ്ങള്‍ പരിപാടിയില്‍ വിതരണം ചെയ്യും. മാര്‍ച്ച് 1 മുതല്‍ ആരംഭിച്ച കാമ്പയിന്റെ ഭാഗമായി ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി പ്രഭാഷണങ്ങള്‍, പഠനക്ലാസുകള്‍, ജനസമ്പര്‍ക്കപരിപാടികള്‍, കലാസാഹിത്യമത്സരങ്ങള്‍, സെമിനാറുകള്‍, കുടുംബസംഗമങ്ങള്‍ തുടങ്ങി നൂറിലധികം പരിപാടികള്‍ ഇസ്‌ലാഹീ സെന്ററും പോഷകഘടകങ്ങളും സംഘടിപ്പിച്ചു. സാമൂഹിക പരിവര്‍ത്തനത്തിന് ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന അടിസ്ഥാന ആശയങ്ങളെക്കുറിച്ച് ബോധവത്കരിക്കുക, ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന ഉല്‍കൃഷ്ടമായ സാമൂഹികപരിപ്രേഷ്യം അവതരിപ്പിക്കുക, ഖുര്‍ആന്‍ പഠനം ജനകീയമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്. 


 ഇസ്‌ലാഹീ സെന്ററില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല്‍അഹദ് മദനി, ജി.പി. കുഞ്ഞാലിക്കുട്ടി, സുബൈര്‍ വക്‌റ, മുനീര്‍ സലഫി, , അബ്ദുല്‍ലത്തീഫ് നല്ലളം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അലി ചാലിക്കര സ്വാഗതവും എം.എ. റസാഖ് നന്ദിയും പറഞ്ഞു.
Read More

Tuesday, June 05, 2012

MSM 'ഹിറ' വിചാര വീട് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു



പാലക്കാട് : വിജ്ഞാനസമ്പാദനത്തോടൊപ്പം ധര്‍മചിന്തയും ധാര്‍മികമൂല്യവും ഊട്ടിയുറപ്പിക്കാന്‍ എം എസ് എം സംഘടിപ്പിക്കുന്ന 'ഹിറ' വിചാര വീടിന്റെ സംസ്ഥാന തല ഉദ്ഘാടനം മണ്ണാര്‍ക്കാട് ചിറക്കല്പടിയില്‍ എം എസ് എം സംസ്ഥാന പ്രസിടന്റ്റ് ഡോ. മുബാഷിര്‍ പാലത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിടന്റ്റ് ജലീല്‍ മാമാങ്കര അദ്ധ്യക്ഷത വഹിച്ചു. 


കെ എന്‍ എം പാലക്കാട് ജില്ലാ പ്രസിടന്റ്റ് ഡോ. സലീം ചെര്‍പ്പുളശേരി, ഐ എസ് എം ജില്ലാ സെക്രട്ടറി വീരാപ്പു അന്‍സാരി, എം എസ് എം ജില്ലാ പ്രസിടന്റ്റ് സാജിദ് ചിറക്കല്പടി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എം എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ജൗഹര്‍ അയനിക്കോട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ അഡ്വ. മുഹമ്മദ്‌ മുസ്തഫ, ആഷിദ് ഷാ, റഹീഫ് എടത്തനാട്ടുകര, സ്വാലിഹ് ചിറക്കല്പടി എന്നിവര്‍ പ്രസംഗിച്ചു.
Read More

സമൂഹത്തിന്റെ പുരോഗതി സ്‌ത്രീ ശാക്തീകരണത്തിലൂടെ - കാലിക്കറ്റ്‌ വി സി



തേഞ്ഞിപ്പലം: സ്‌ത്രീ ശാക്തീകരണത്തിലൂടെ മാത്രമേ സമൂഹത്തിന്റെ പുരോഗതി പൂര്‍ണമാകൂ എന്ന്‌ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി വി സി ഡോ. എം അബ്‌ദുസ്സലാം പറഞ്ഞു. യൂണിവേഴ്‌സിറ്റി മണ്ഡലം മുജാഹിദ്‌ സമ്മേളനം ചെനക്കലങ്ങാടിയില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്‌ദുല്‍ വഹാബ്‌ ഇട്ടിലാക്കല്‍ അധ്യക്ഷത വഹിച്ചു. പൊതു സമ്മേളനം ഹുസൈന്‍ മടവൂര്‍ ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുറഹീം സുല്ലമി, ശഫീഖ്‌ അസ്‌ലം, പി എം എ ഗഫൂര്‍, മമ്മുട്ടി മുസ്‌ലിയാര്‍, അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍, കെ പി അബ്‌ദുര്‍റഹ്‌മാന്‍ സുല്ലമി, അഡ്വ. പി എം മുഹമ്മദ്‌ കുട്ടി പ്രസംഗിച്ചു.
Read More

ISM ലീഡര്‍ഷിപ്പ്‌ ക്യാമ്പ്‌ നടത്തി



കുനിയില്‍: അരീക്കോട്‌ മണ്ഡലം ഐ എസ്‌ എം ദ്വിദിന ലീഡര്‍ഷിപ്പ്‌ ക്യാമ്പ്‌ -തഖ്‌വിയ 2012 എടക്കര ഗൈഡന്‍സ്‌ പബ്ലിക്‌ സ്‌കൂളില്‍ നടന്നു. നിലമ്പൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സി എച്ച്‌ മുഹമ്മദ്‌ ഇഖ്‌ബാല്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ അബ്‌ദുല്‍ഗഫൂര്‍ ചെങ്ങര അധ്യക്ഷത വഹിച്ചു. സി മുഹമ്മദ്‌ സലീം സുല്ലമി, അബ്‌ദുറസാഖ്‌ കിനാലൂര്‍, ജാബിര്‍ അമാനി, ഹംസ സുല്ലമി മൂത്തേടം, ശാഹിദ്‌ മുസ്‌ലിം, അബൂബക്കര്‍ മദനി മരുത, നൗഷാദ്‌ ഉപ്പട ക്ലാസ്സെടുത്തു. 


അരീക്കോട്‌, കീഴുപറമ്പ്‌, ഊര്‍ങ്ങാട്ടിരി, കാവനൂര്‍ പഞ്ചായത്തുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 45 പേര്‍ പങ്കെടുത്തു. അബ്‌ദുല്‍ഗഫൂര്‍ കുറുമാടന്‍, കെ അഹമ്മദ്‌ മുനീബ്‌, അലി അക്‌ബര്‍ തെക്കുമുറി, കെ പി അബ്‌ദുന്നാസര്‍, ആലിക്കുട്ടി തെക്കുമുറി, മുജീബ്‌ കല്ലരട്ടിക്കല്‍, മുജീബ്‌ തച്ചണ്ണ, എം കെ അമീര്‍ സ്വലാഹി, എം മൊയ്‌തീന്‍കുട്ടി സുല്ലമി ചര്‍ച്ചക്ക്‌ നേതൃത്വം നല്‍കി. കെ ടി അബ്‌ദുസ്സത്താര്‍ സ്വാഗതവും മുജീബ്‌ ഇരിവേറ്റി നന്ദിയും പറഞ്ഞു.
Read More

Sunday, June 03, 2012

നവയാഥാസ്ഥിതികര്‍ കേരള മുസ്ലിം നവോത്ഥാനത്തിന് അപമാനം: IIC കുവൈറ്റ്

കുവൈറ്റ്: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഒരു നൂറ്റാണ്ടു കാലം പട നയിച്ച ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പേരില്‍ സമൂഹം കൈയൊഴിഞ്ഞ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പൊടി തട്ടിയെടുത്ത് പുനരാനയിക്കാന്‍ ചില തല്പര കക്ഷികള്‍ നടത്തി കൊണ്ടിരിക്കുന്ന ഗൂഢശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ സമാന മനസ്കരായ ഇസ്ലാഹി പ്രവര്‍ത്തകരുടെ കൂട്ടായ്മയും യോജിപ്പും സാധ്യമാകേണ്ടതുണ്ടെന്ന് ഐ ഐ സി കേന്ദ്ര സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു. 


അടിസ്ഥാന ആദര്‍ശങ്ങളെപ്പോലും പരിരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട ഒരു വിഭാഗം ജിന്ന് സേവയിലേക്കും പ്രമാണ വിരുദ്ധമായ അത്യാചരങ്ങളിലേക്കും കൂപ്പുകുത്തിയിരിക്കുകയാണ്. ഒരു നൂറ്റാണ്ടിന്റെ നവോത്ഥാന പൈതൃകം അവകാശപ്പെട്ടു കൊണ്ട് സംസ്ഥാന സമ്മേളനത്തിനൊരുങ്ങുന്നവര്‍ കടുത്ത യാഥാസ്ഥിതിക നിലപാടുകളിലേക്ക് തങ്ങളിലെ പ്രബല വിഭാഗം പിന്‍വാങ്ങുന്നതിനെ നിസ്സഹായതോടെ നോക്കിയിരിക്കുകയാണ്. നേരത്തെ ആദര്‍ശ വ്യതിയാനമെന്ന പുകമറ സൃഷ്‌ടിച്ച് മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍ത്തിയവര്‍ തന്നെയാണ് ഈ ആദര്‍ശ അട്ടിമറിക്ക് പിന്നിലും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. സംഘടനയുടെ നിലവിലുള്ള പ്രതിസന്ധിഘട്ടത്തെ കേരളത്തിലെ മുസ്ലിം നവോത്ഥാന പ്രസ്ഥാനത്തിന്റെ അകാലചരമത്തിനുള്ള രോഗാവസ്ഥയായി നിരീക്ഷിക്കുന്നവര്‍ക്ക് മറുപടി നല്കാന്‍ ഇസ്ലാഹി പ്രവര്‍ത്തകര്‍ക്ക് സാധിക്കേണ്ടതുണ്ട്. 


സമുദായത്തിന് പ്രകാശഗോപുരമായി നിന്ന പ്രസ്ഥാനത്തെ പൊതുസമൂഹത്തില്‍ പരിഹാസ്യമാക്കുന്ന യാഥാസ്ഥിതിക മുസ്ലിം നവോത്ഥാനത്തിന് അപമാനമാണ്. അറബ് സഹായങ്ങളുടെ മറവില്‍ സംഘടനയില്‍ ആധിപത്യവും സ്വാ‍ധീനവും സ്ഥാപിക്കാന്‍ ചില തല്പര കക്ഷികള്‍ നടത്തിയ ശ്രമങ്ങള്‍ക്ക് തണലേകിയ നേതൃത്വം നവോത്ഥാന പാരവശ്യങ്ങള്‍ക്ക് നിരക്കാത്ത അതിവാദങ്ങളുമായുള്ള ഇക്കൂട്ടരുടെ തേരോട്ടത്തിന് മുന്നില്‍ സ്തംഭിച്ചിരിക്കുകയാണ്. സംഘടന വാശിയുടെ പേരില്‍ ആദര്‍ശ രംഗത്ത് നടക്കുന്ന അട്ടിമറിയെ കണ്ടില്ല എന്ന് നടിക്കുന്നത് ഇസ്ലാഹി കേരളത്തോടുള്ള അവഹേളനമാണെന്നും കേരള മുസ്ലിം നവോത്ഥാനത്തിന് അപമാനമായ നവയാഥാസ്ഥിതികര്‍ പുറത്തു നിര്‍ത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Read More

Friday, June 01, 2012

CIER പ്രതിഭാ അവാര്‍ഡ് പ്രഖ്യാപിച്ചു



കോഴിക്കോട്: മതവിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രിയാത്മകമായ ഗവേഷണ പഠനങ്ങള്‍ നടത്തുകയും നൂതന പാഠ്യപദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (സി ഐ ഇ ആര്‍) നടത്തുന്ന പ്രതിഭാ അവാര്‍ഡ് 2012ലെ ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചു. മതവിദ്യാഭ്യാസരംഗത്ത് കഴിവ് തെളിയിക്കുന്ന മദ്രസാ നാലാം ക്ലാസ് വിദ്യാര്‍ഥികളെ ഉദ്ദേശിച്ചാണ് കഴിഞ്ഞ വര്‍ഷം മുതല്‍ പ്രതിഭാ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. മതപഠനം പരീക്ഷകള്‍ക്കുവേണ്ടി മാത്രമുള്ളതല്ലെന്നും ല‘്യമാവുന്ന അറിവുകള്‍ ജീവിതത്തില്‍ പകര്‍ത്താനുള്ളതാണെന്നുമുള്ള ബോധം ചെറു പ്രായത്തിലെ കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അതോടൊപ്പം ഗവേഷണബുദ്ധിയോടെ അറിവുകള്‍ ശേഖരിക്കുകയും സമകാലീന സംഭ‘വങ്ങളെ വിലയിരുത്തി മതദൃഷ്ട്യാ മാറ്റുരച്ചു നോക്കാനുള്ള ശേഷി കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയുമാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നതിലൂടെ സി ഐ ഇ ആര്‍ ലക്ഷ്യമിടുന്നത്. 


 അറുനൂറില്‍പരം കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 75% മാര്‍ക്ക് നേടി വിജയിച്ചവര്‍ക്ക് രണ്ടാംഘട്ട പരീക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഖുര്‍ആന്‍, ഹദീസ്, ഹിഫഌ, ‘ാഷാപരിജ്ഞാനം (അറബി-മലയാളം), സര്‍ഗാത്മക കഴിവുകള്‍ എന്നിവ അടിസ്ഥാനമാക്കി നടത്തിയ രണ്ടാംഘട്ട മത്സരത്തില്‍ വിജയിച്ച 52 കുട്ടികളെയാണ് സംസ്ഥാനതലത്തില്‍ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. മര്‍കസുദ്ദഅ്‌വയില്‍ നടന്ന യോഗത്തില്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തി. യോഗത്തില്‍ സി ഐ ഇ ആര്‍ ജനറല്‍ കണ്‍വീനര്‍ കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. റഷീദ് പരപ്പനങ്ങാടി, സി അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി, ഹംസ മൗലവി പട്ടേല്‍താഴം, എന്‍ പി അബ്ദുല്‍ ഗഫൂര്‍ ഫാറൂഖി, സി എ സഈദ് ഫാറൂഖി, ഇബ്‌റാഹിം പാലത്ത്, എന്‍ പി അബ്ദുറസാഖ് എന്നിവര്‍ പ്രസംഗിച്ചു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...