Saturday, March 31, 2012

ആശ്രിതബോധം നഷ്ടപ്പെട്ടത് ആത്മഹത്യയ്ക്ക് കാരണമായി: UAE സെമിനാര്‍


റാസല്‍ഖൈമ: ആശ്രയിക്കാന്‍ ആളില്ലെന്ന ആശങ്കയാണ് പ്രവാസികളിലെ ആത്മഹത്യയ്ക്ക് കാരണമെന്ന് യു എ ഇ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച കുടുംബ സെമിനാര്‍ അഭിപ്രായപ്പെട്ടു. വിപണിയിലെത്തുന്ന വസ്തുക്കള്‍ വരുമാനം നോക്കാതെ വാങ്ങിക്കൂട്ടുന്ന കമ്പോള സംസ്‌ക്കാരം സമൂഹത്തെ പിടിമുറുക്കിയിട്ടുണ്ട്. പരസ്പര സഹായത്തിലൂടെ കാരുണ്യത്തിന്റെ കണികകളായിരുന്നവര്‍ അത്യാഗ്രഹത്തില്‍ അഭിരമിക്കുന്നവരായി മാറി. സാഹചര്യങ്ങളോട് പൊരുതി ജീവിക്കാന്‍ സാധിക്കാതെ ഭീരുവായി മരിക്കുന്നതോടെ ശാന്തി ലഭിക്കുമെന്ന മിഥ്യാ ധാരണ മാറണം. കുടുംബങ്ങള്‍ സാന്ത്വനത്തിന്റെ തെളിനീരുറവ ലഭിക്കുന്ന ശാന്തിഗേഹങ്ങളാകണമെന്നും അനശ്വര ശാന്തിക്ക് ആദര്‍ശകുടുംബം സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചവര്‍ അഭിപ്രായപ്പെട്ടു.


റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന ക്യാംപയിന്‍ സമാപന സംഗമം വര്‍ത്തമാനം സി ഇ ഒ ഹര്‍ഷിദ് മാത്തോട്ടം ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന ട്രഷറര്‍ ഇസ്മാഈല്‍ കരിയാട്, റേഡിയോ ഏഷ്യ ന്യൂസ് എഡിറ്റര്‍ ഹിശാം അബ്ദുല്‍ സലാം, കെ എന്‍ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ശംസുദ്ദീന്‍ പാലക്കോട് എന്നിവര്‍ പങ്കെടുത്തു. യു എ ഇ ഇസ്‌ലാഹി സെന്റര്‍ ശാഖകള്‍ ഒരുക്കിയ കയ്യെഴുത്ത് മാഗസിന് മത്സരത്തില്‍ മികച്ച സൃഷ്ടിക്കുള്ള സമ്മാനദാനം യുവകലാസാഹിതി രഘുനന്ദനന്‍ നിര്‍വഹിച്ചു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് വി പി അഹമ്മദ് കുട്ടി മദനി അധ്യക്ഷത വഹിച്ചു. മുജീബുര്‍റഹ്മാന്‍ പാലത്തിങ്ങല്‍, ജാഫര്‍ സാദിഖ്, ഫൈസല്‍ മാഹി, അബ്ദുല്‍ വാഹിദ് മയ്യേരി, നൂറുദ്ദീന്‍, കെ വി ബക്കര്‍, പി കെ അബ്ദുല്‍ കരീം, ഫൈസല്‍ അന്‍സാരി, ഹാറൂന്‍ കക്കാട്, വീരാന്‍ സലഫി, ഇല്യാസ് പൂളപ്പൊയില്‍, അബ്ദുറഹ്മാന്‍ കുനിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

Wednesday, March 28, 2012

ലഹരി വ്യാപനം : ഹൈക്കോടതി വിമര്‍ശം ഗൗരവമായി കാണണം - ISM


കോഴിക്കോട്: സിഗരറ്റും ലഹരി ഉത്പന്നങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം വില്പന നടത്തുന്നതിനെതിരായ ഹൈക്കോടതി വിമര്‍ശം സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് ഐ.എസ്.എം. സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അഹദ് മദനി സംഗമം ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷതവഹിച്ചു. നജീബ് തിക്കോടി, അലി അഷ്‌റഫ്, ഷമീര്‍ ഫലാഹി ആലപ്പുഴ, സലീം, നിയാസ്, സ്വാലിഹ് വയനാട്, ജലീല്‍ ഒതായി, യൂനുസ് നരിക്കുനി, അബ്ദുള്‍ ഗഫൂര്‍ സ്വലാഹി, അഷ്‌റഫ് മമ്പ്രം, കെ.പി. അബ്ദുല്‍വഹാബ് എന്നിവര്‍ സംസാരിച്ചു.
Read More

Tuesday, March 27, 2012

ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ മുപ്പതാം വാര്‍ഷികത്തിന് വെള്ളിയാഴ്ച തുടക്കം


ജിദ്ദ : ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദയുടെ മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന മുപ്പതാം വാര്‍ഷിക പരിപാടികള്‍ക്ക് വെള്ളിയാഴ്ച തുടക്കം. 'മുന്നേറ്റത്തിന്റെ മുപ്പതാണ്ട്' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ആഘോഷപരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം സഊദി മതകാര്യ നിയമ വകുപ്പുകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ മാര്‍ച്ച് 30ന് വെള്ളിയാഴ്ച നടക്കും. ശറഫിയയിലെ ഇസ്‌ലാഹി സെന്റര്‍ ആസ്ഥാനത്ത് വെച്ച് നടക്കുന്ന പ്രസ്തുത പരിപാടിയില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ പ്രശസ്തരും സംഘടനാ പ്രതിനിധികളും പങ്കെടുക്കും.


നവോത്ഥാന സമ്മേളനം, യുവജന സമ്മേളനം, വനിതാ സംഗമം, ടീന്‍സ് മീറ്റ്, ബാല സമ്മേളനം, നോണ്‍ കേരളൈറ്റ്‌സ് മീറ്റ്, സാഹിത്യ സദസ്, മലയാളി സംഘടനാ നേതാക്കളുടെ സംഗമം, ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം, ദ ട്രൂത്ത് ദഅവ ക്യാംപ്, മീഡിയ വര്‍ക്ക്‌ഷോപ്പ്, നേതൃപരിശീലന ക്യാമ്പ്, ഫോക്കസ് ഇക്കോ സെനറ്റ്, പരിസ്ഥിതി ചിത്രരചനാ മത്‌സരം, പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമുള്ള വ്യക്തിത്വ വികസന ക്ലാസുകള്‍, പിക്‌നിക്, കായിക മത്‌സരങ്ങള്‍ തുടങ്ങിയ പരിപാടികള്‍ ജൂണ്‍ 30നകം സമയബന്ധിതമായി നടത്തുമെന്ന് ചെയര്‍മാന്‍ സലാഹ് കാരാടനും ജനറല്‍ കണ്‍വീനര്‍ അഹ്മദ് കുട്ടി മദനിയും പറഞ്ഞു.


സാധാരണക്കാരായ പ്രവാസികളെ ഉദ്ദേശിച്ചു കൊണ്ടുള്ള ഐടി സെമിനാര്‍, സാമ്പത്തികാസൂത്രണ സെമിനാര്‍ എന്നിവ കൂടി പരിപാടികളില്‍ ഉള്‍പ്പെടുത്തിയതായി സംഘാടകര്‍ അറിയിച്ചു. ബാലവേദിയുടെ 'മഞ്ചാടി'യും 'മൈലാഞ്ചി'യും, സ്പീക്കേഴ്‌സ് & റൈറ്റേഴ്‌സ് ഫോറത്തിന്റെ 'പടവുകള്‍' മാഗസിനും പ്രകാശനം നിര്‍വഹിക്കും. വിവിധ പരിപാടികളില്‍ സഊദിയിലേയും കേരളത്തിലേയും പ്രമുഖരായ നേതാക്കളും പണ്ഡിതരും പങ്കെടുക്കും.


നിയമാനുസൃതം ലൈസന്‍സോടു കൂടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജിദ്ദയിലെ മുതിര്‍ന്ന മലയാളീ സമാജമായ ഇസ്‌ലാഹി സെന്ററിന്റെ മുപ്പതാം വാര്‍ഷിക ഉദ്ഘാടനം വീക്ഷിക്കുവാന്‍ കക്ഷിഭേദമന്യേ എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്കും വിശാലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.


സ്വാഗതസംഘം യോഗത്തില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. സലാഹ് കാരാടന്‍, അഹ്മദ് കുട്ടി മദനി പ്രസംഗിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ബഷീര്‍ വള്ളിക്കുന്ന് സ്വാഗതവും ജനറല്‍ സെക്രട്ടറി നൗഷാദ് കരിങ്ങനാട് നന്ദിയും പറഞ്ഞു.
Read More

Monday, March 26, 2012

ആത്മീയ കേശവാണിഭങ്ങള്‍ക്കെതിരെ ISM ബഹുജനസംഗമം ഏപ്രില്‍ ഒന്നിന് മുക്കത്ത്


കോഴിക്കോട്: ആത്മീയകേശവാണിഭകള്‍ക്കെതിരെ ഐ എസ് എം തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ഒന്നിന് മുക്കത്ത് ബഹുജനസംഗമം സംഘടിപ്പിക്കും. കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ പി പി അബ്ദുല്‍ ഹഖ് ഉദ്ഘാടനം ചെയ്യും. ഐ പി ഉമ്മര്‍, അബ്ദുല്‍ലത്തീഫ് കരുമ്പിലാക്കല്‍, ഒ അബ്ദുല്ല, ഇ എന്‍ ഇബ്രാഹീം മൗലവി, തുടങ്ങിയവര്‍ സംസാരിക്കും.


ഇതോട് അനുബന്ധിച്ച് വൈകുന്നേരം നാലിന് മുക്കം അങ്ങാടിയില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് പി സി നാസര്‍ ഉദ്ഘാടനം ചെയ്തു.നസീര്‍ ചെറുവാടി അധ്യക്ഷത വഹിച്ചു. വി റഫീഖ്, ഷൗക്കത്തലി തിരുവമ്പാടി, ടി പി അസീസ്, പി എം അബൂക്കര്‍, കെ ലുഖ്മാന്‍, കെ സി എ നിസാര്‍, പി സി അബൂബക്കര്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

Saturday, March 24, 2012

CIER സംസ്ഥാന മദ്രസാ അധ്യാപക സമ്മേളനം ഏപ്രില്‍ 5നു മലപ്പുറത്ത്


മലപ്പുറം : CIER സംസ്ഥാന മദ്രസാ അധ്യാപക സമ്മേളനം ഏപ്രില്‍ 5നു മലപ്പുറത്ത് നടക്കും. സമ്മേളനത്തിന്‍റെ വിജയത്തിനായി ഡോ: ഇ കെ അഹമ്മദ് കുട്ടി ചെയര്‍മാനും കെ അബൂബക്കര്‍ മൌലവി ജന. കണ്‍വീനരും സി.പി ഉമര്‍ സുല്ലമി, അബ്ദുല്‍ ഹമീദ് മദീനി എന്നിവര്‍ മുഖ്യരക്ഷാധികാരികളുമായി സ്വാഗതസംഘം രൂപീകരിച്ചു. പി അബൂബക്കര്‍ മദനി മരുത, ഉമ്മര്‍ ബാവ മലപ്പുറം, യു പി അബ്ദുല്‍ റഹ്മാന്‍ മൌലവി, മുജീബുറഹ്മാന്‍ കിനാലൂര്‍, ജാസിര്‍ രണ്ടത്താണി {വൈ.ചെയര്‍മാന്‍}, പി ഹംസ സുല്ലമി കാരക്കുന്ന്, അബ്ദുല്‍കരീം എന്‍ജിനീയര്‍, സി അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍, പി മൂസ സ്വലാഹി, അബ്ദുല്‍ അസീസ്‌ പാപ്പിനിപ്പാറ {കണ്‍വീനര്‍} എന്നിവരാണ് മറ്റു ഭാരവാഹികള്‍.. യോഗം കെ അബൂബക്കര്‍ മൌലവി ഉദ്ഘാടനം ചെയ്തു. പി അബൂബക്കര്‍ മദനി മരുത അധ്യക്ഷത വഹിച്ചു.
Read More

Friday, March 23, 2012

മെഡിക്കൽ‍/എഞ്ചിനീയറിംഗ് മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ(Tips) ഏപ്രില്‍ 5ന്


കോഴിക്കോട്: എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന മൂന്നാമത് മെഡിക്കല്‍ എഞ്ചിനീയറിംഗ് മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ 'ടിപ്‌സ്' (ടെസ്റ്റ് ടു ഇന്‍സ്പയര്‍ പ്രീ പ്രൊഫഷണല്‍സ്) ഏപ്രില്‍ 5ന് കേരളത്തിനകത്തും പുറത്തും വിവിധ കേന്ദ്രങ്ങളില്‍ നടക്കും. എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാഭയം അകറ്റുന്നതിനും സമയക്രമീകരണം പരിശീലിപ്പിക്കുന്നതിനുമാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 3നു മുമ്പായി രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷ എഴുതാന്‍ അവസരം ഉണ്ടായിരിക്കുക. www.msmkerala.org/tips എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എസ് എം എസ് വഴി രജിസ്റ്റര്‍ ചെയ്യാനും സംവിധാനമുണ്ട്.

എസ്.എം.എസ് വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ a b c d e f g   എന്ന ഫോര്‍മാറ്റില്‍ 9995056169, 9496471052, 9947012599 എന്നീ നമ്പറുകളിലേക്ക് അയക്കാവുന്നതാണ്. കോഴിക്കോട് ജില്ലയില്‍ മീഞ്ചന്ത, വെള്ളിമാടുകുന്ന്, കൊടുവള്ളി, നരിക്കുനി, മുക്കം, ബാലുശേരി, പേരാമ്പ്ര, കൊയിലാണ്ടി, കുറ്റിയാടി, വടകര  എന്നിവിടങ്ങളിലാണ് പരീക്ഷാസെന്ററുകൾ‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 9995056169, 9895322554,9746219250.

പരീക്ഷ കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ കേന്ദ്രീകൃത മൂല്യനിര്‍ണയം നടത്തി www.msmkerala.org എന്ന സൈറ്റില്‍ ഫലം പ്രസിദ്ധീകരിക്കുന്നതാണ്. ഒന്നാം റാങ്കിന് അര്‍ഹത നേടുന്നവര്‍ക്ക് ഗോള്‍ഡ് മെഡലുകളും തുടര്‍ന്നുള്ള പത്ത് റാങ്കുകാര്‍ക്ക് ഡോക്‌ടേഴ്‌സ് കിറ്റ്, എഞ്ചിനീയേഴ്‌സ് കിറ്റും നല്‍കുന്നതാണ്.
അഫ്‌സല്‍ മടവൂര്‍ (എം എസ് എം സംസ്ഥാന സെക്രട്ടറി), ഡോ. ജംഷീദ് ഉസ്മാന്‍ (പ്രസിഡണ്ട്, എം എസ് എം കോഴിക്കോട് സൗത്ത് ജില്ല), ജസീല്‍ പൊക്കുന്ന് (കണ്‍വീനര്‍, ടിപ്‌സ് കോഴിക്കോട് ജില്ല), ഷാഹിദ് നല്ലളം (ട്രഷറര്‍, എം എസ് എം കോഴിക്കോട് സൗത്ത് ജില്ല) എന്നിവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Read More

Wednesday, March 21, 2012

പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരം: പൊലീസ് നടപടി അപലപനീയം - ISM


തലശ്ശേരി: പുന്നോല്‍ പെട്ടിപ്പാലത്ത് ജീവിക്കാനുള്ള മൗലികാവകാശത്തിന് വേണ്ടി സമരം ചെയ്യുന്നവരെ ഇന്നലെ പുലര്‍ച്ചെ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തിയത് അപലപനീയമാണെന്ന് ഐ എസ് എം കണ്ണൂര്‍ ജില്ലാകമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. സമരംചെയ്ത സ്ത്രീകളെയും കുട്ടികളെയും നിഷ്ഠൂരമായാണ് പൊലീസ് കൈകാര്യംചെയ്തത്.


സമരക്കാരെ നഗര ഭരണാധികാരികളുടെ ഇംഗിതത്തിന് വഴങ്ങി പൊലീസിനെ ഉപയോഗിച്ച് തകര്‍ക്കാമെന്നത് വ്യാമോഹമാണെന്ന് ഐ എസ് എം ഭാരവാഹികള്‍ ഓര്‍മിപ്പിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അശ്‌റഫ് മമ്പറം, അബ്ദുല്‍ജലീല്‍ ഒതായി, തന്‍വീറുദ്ദീന്‍, റമീസ് പാറാല്‍ പങ്കെടുത്തു.
Read More

QIIC പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം -ഹര്‍ഷിദ് മാത്തോട്ടം


ദോഹ: പ്രവാസഭൂമിയില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് വര്‍ത്തമാനം സി.ഇ.ഒ. ഹര്‍ഷിദ് മാത്തോട്ടം പറഞ്ഞു. ഖത്തര്‍ സന്ദര്‍ശിക്കുന്ന ഇസ്‌ലാഹീ നേതാക്കള്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഏര്‍പ്പെടുത്തിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേരളത്തിലെ ജനങ്ങള്‍ക്കും പ്രയോജനകരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകരെ അദ്ദേഹം ശ്ലാഘിച്ചു. ഐ.എസ്.എം. വൈസ്പ്രസിഡന്റ് ജാബിര്‍ അമാനി, എബിലിറ്റി ഫൗണ്ടേഷന്‍ കണ്‍വീനര്‍ മുസ്തഫ മദനി എന്നിവര്‍ സംസാരിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അലി ചാലിക്കര സ്വാഗതവും അബ്ദുല്‍ലത്തീഫ് നല്ലളം നന്ദിയും പറഞ്ഞു.
Read More

Tuesday, March 20, 2012

MSM ഫാറൂഖ് കോളേജ് ക്യാമ്പസ്‌ യൂനിറ്റ് നിലവില്‍ വന്നു


കോഴിക്കോട് : എം എസ് എം ഫാറൂഖ് കോളേജ് ക്യാമ്പസ്‌ യൂനിറ്റ് നിലവില്‍ വന്നു . യൂനിറ്റ് ഡലിഗേറ്റ് മീറ്റിലാണ് സമിതിയെ തിരഞ്ഞെടുത്തത്. പ്രസിഡന്റ്‌ : ആദിസ് ബാസില്‍ , സെക്രെട്രി : അനീസ്‌ ഹരിപ്പാട്‌, ട്രെഷറര്‍ : ഹംദാന്‍ എസ് വി.
Read More

QIIC നിച്ച് ഓഫ് ട്രൂത്ത് 'സ്‌നേഹ വിരുന്ന്' നടത്തി


ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നിച്ച് ഓഫ് ട്രൂത്തിന്റെ ആഭിമുഖ്യത്തില്‍ വക്ര, ജദീദ് വക്ര യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'സ്‌നേഹവിരുന്ന്' ശ്രദ്ധേയമായി. ഐ.എസ്.എം. സംസ്ഥാന ഉപാധ്യക്ഷന്‍ ജാബിര്‍ അമാനി സ്‌നേഹ സന്ദേശം കൈമാറി.


ധാരാളം അമുസ്‌ലിം സഹോദരങ്ങള്‍, കുടുംബങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ഇസ്‌ലാം മതത്തെകുറിച്ചുള്ള വിശദീകരണം സദസ്സിനു നവ്യാനുഭവമായി. ഒട്ടേറെപ്പേര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ചറിയാനുള്ള ഒരു വേദിയായിമാറി ഈ ചടങ്ങ്. പരിപാടിയില്‍ മുനീര്‍ സലഫി മോഡറേറ്റര്‍ ആയിരുന്നു. ഹമീദ് കല്ലിക്കണ്ടി, ഡോ. രാജു നാരായണപിള്ള, രാജന്‍ ജോസഫ്, കരുണാകരന്‍ മാസ്റ്റര്‍, ഉമര്‍ ഫാറൂഖ്, മുഹമ്മദലി, സുബൈര്‍ വക്ര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഐ.സി.ബി.എഫുമായി സഹകരിച്ച് വക്ര യൂണിറ്റുകള്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ സേവനം അനുഷ്ടിച്ച വളണ്ടിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും, കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
Read More

Monday, March 19, 2012

സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പശ്ചിമ സോണ്‍ കമ്മിറ്റി നിലവില്‍ വന്നു


ജിദ്ദ: ജിദ്ദ, മക്ക, മദിന, യാംബൂ, ത്വായിഫ്‌ ഇസ്ലാഹി സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന്റെ ഭാഗമായി ജിദ്ദ കേന്ദ്രമാക്കി കൊണ്ട് സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പശ്ചിമ സോണ്‍ കമ്മിറ്റി നിലവില്‍ വന്നു. കിഴക്കന്‍, തെക്കന്‍ സോണുകളും അല്ഖസീം സോണും അടക്കം സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റെരിനു കീഴിലുള്ള നാല് സോണല്‍ കമ്മിറ്റികളും ഇതോടു കൂടി രൂപീകരിച്ചു കഴിഞ്ഞതായി സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര് സംഘടനാ സെക്രട്ടറി എം.ടി.മനാഫ്‌ മാസ്റ്റര്‍ അറിയിച്ചു.


മുഹമദ് അലി കാരക്കുന്ന് (മക്ക) പ്രസിഡന്റ്‌ ആയും എന്‍ജി.വി.കെ.മുഹമദ് (ജിദ്ദ) ജനറല്‍ സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു. അഷ്‌റഫ്‌ ഉണ്ണീന്‍ പൂക്കോട്ടൂര്‍ (ജിദ്ദ) ആണ് ഖജാന്‍ജി. അയൂബ് ഖാന്‍ മദിന, എം.പി. മുഹമദ് കാസിം മക്ക (വൈസ് പ്രസിഡന്റുമാര്‍), ഷംസുദ്ദിന്‍ അയനിക്കോട് ജിദ്ദ, അബ്ദുല്‍ വഹാബ് യാംബൂ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.. സോണിനു കീഴില്‍ ഉള്ള സെന്റരുകളിലെ പ്രസിഡന്റ്‌, ജനറല്‍ സെക്രട്ടറി, ഖജാന്‍ജി, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നിര്‍വാഹക സമിതി അംഗങ്ങള്‍ ആയിരിക്കും.


ഇന്ത്യന്‍ ഇസ്ലാഹി സെന്റര് ജിദ്ദ ഓഡിറ്റൊരിയത്തില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പ് എം.ടി.മനാഫ്‌ മാസ്റ്റര്‍ നിയന്ത്രിച്ചു. മുഹമദ് അലി കാരക്കുന്നു, മുഹമദ് ഹുസൈന്‍ മടവൂര്‍ മക്ക, അബ്ദുല്‍ വഹാബ് യാംബൂ,നൗഷാദ്‌ കരിങ്ങനാട് പ്രസംഗിച്ചു. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര് ഉപദേശക സമിതി ചെയര്‍മാന്‍ എന്‍ജി. ഹസൈനാര്‍ അങ്ങാടിപ്പുറം പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു. അഹ്മദ്‌ കുട്ടി മദനി ഉല്‍ബോധന പ്രസംഗം നടത്തി.
Read More

എടക്കര മണ്ഡലം മുജാഹിദ്‌ സമ്മേളനം: പ്രഖ്യാപനം നടത്തി

എടക്കര: മതം, ധാര്‍മികത, നവോത്ഥാനം പ്രമേയത്തില്‍ ഏപ്രില്‍ 28ന്‌ എടക്കരയില്‍ നടക്കുന്ന മുജാഹിദ്‌ സമ്മേളനത്തിന്റെ പ്രഖ്യാപനം നടത്തി. പ്രഖ്യാപന സമ്മേളനം കെ എന്‍ എം ജില്ലാ പ്രസിഡന്റ്‌ അബൂബക്കര്‍ മദനി മരുത ഉദ്‌ഘാടനം ചെയ്‌തു. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത്‌ ചെറുക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. ശഫീഖ്‌ അസ്‌ലം പ്രമേയവിശദീകരണം നടത്തി. ഹംസ സുല്ലമി മൂത്തേടം അധ്യക്ഷതവഹിച്ചു.
Read More

MSM ഇടുക്കി ജില്ലാ കമ്മിറ്റി രൂപീകരിച്ചു



തൊടുപുഴ: എം എസ്‌ എം ഇടുക്കി ജില്ലാ കമ്മിറ്റി രൂപീകരിച്ചു. റമീസ്‌ റിയാസ്‌ (പ്രസിഡന്റ്‌), മയൂഫ്‌ തൊടുപുഴ (സെക്രട്ടറി), സമീര്‍ (ട്രഷറര്‍), ബിലാന്‍ സമദ്‌, എം എം അന്‍സാര്‍ (വൈ.പ്രസിഡന്റ്‌), കെ എ സാദ്‌ (ജോ. സെക്രട്ടറി), പി എ ഹാരിസ്‌ (ബാലവേദി) എന്നിവരാണ്‌ ഭാരവാഹികള്‍.


സംസ്ഥാന പ്രസിഡന്റ്‌ ഡോ. മുബശ്ശിര്‍ ഉദ്‌ഘാടനം ചെ യ്‌തു. സൗത്ത്‌ സോ ണ്‍ പ്രസിഡന്റ്‌ അനീ സ്‌ ആലപ്പുഴ തെരഞ്ഞെടുപ്പ്‌ നിയന്ത്രി ച്ചു. ശൗക്കത്തലി അ ന്‍ സാരി, ഹുസൈന്‍ പ ത്തനാട്‌, ഇസ്‌ഹാ ഖ്‌ തൊടുപുഴ, മുജീ ബ്‌ അബ്‌ദുല്‍ കരീം പ്രസംഗിച്ചു.
Read More

കാഴ്‌ചവൈകല്യമുള്ളവര്‍ക്കുള്ള ഖുര്‍ആന്‍ വിജ്ഞാന മത്സരം സമാപിച്ചു

കോഴിക്കോട്‌: എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ഡിസേബ്‌ള്‍ഡ്‌ കാഴ്‌ചവൈകല്യമുള്ളവര്‍ക്ക്‌ വേണ്ടി നടത്തിയ ഖുര്‍ആന്‍ വിജ്ഞാന മത്സരം സമാപിച്ചു. രണ്ട്‌ ദിവസങ്ങളിലായി ജെ ഡി റ്റി കാമ്പസില്‍ നടന്ന മത്സരത്തില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തു. സമാപന സംഗമം കെ എന്‍ എം സംസ്ഥാന പ്രസിഡന്റ്‌ ഇ കെ അഹമ്മദ്‌കുട്ടി ഉദ്‌ഘാടനം ചെയ്‌തു. എബിലിറ്റി ഫൗണ്ടേഷന്‍ ട്രഷറര്‍ ഐ പി അബ്‌ദുസ്സലാം അധ്യക്ഷത വഹിച്ചു. അഹമ്മദ്‌ കുട്ടി, സെയ്‌ത്‌ മുഹമ്മദ്‌, ഇ എം പാലത്ത്‌, ആസിഫലി, ജലീല്‍ പരപ്പനങ്ങാടി, അബ്‌ദുര്‍റഹ്‌മാന്‍ പ്രസംഗിച്ചു.
Read More

ജനകീയാവശ്യങ്ങള്‍ക്ക്‌ സമരം ചെയ്യുന്നവരെ ബലപ്രയയോഗത്തിലൂടെ അടിച്ചൊതുക്കരുത്‌ : ISM


തലശ്ശേരി: പെട്ടിപ്പാലം, ചേലോറ പ്രദേശങ്ങളില്‍ ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടി സമരം ചെയ്യുന്നവരെ ബലപ്രയോഗത്തിലൂടെ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നത്‌ വിഡ്‌ഢിത്തവും ജനാധിപത്യത്തിന്‌ വിരുദ്ധവുമാണെന്ന്‌ ഐ എസ്‌ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു. ജനപക്ഷത്തു നിന്ന്‌ മുഖം തിരിച്ചുനില്‍ക്കുന്ന രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ ജനാധിപത്യ ഭാരതത്തിന്‌ നാണക്കേടാണ്‌ -യോഗം അഭിപ്രായപ്പെട്ടു. വൈ.പ്രസിഡണ്ട്‌ റമീസ്‌ പാറാല്‍ അധ്യക്ഷത വഹിച്ചു. അബ്‌ദുല്‍ ജലീല്‍ ഒതായി, തന്‍വീറുദ്ദീന്‍ തലശ്ശേരി, ജൗഹര്‍ ചാലിക്കര പ്രസംഗിച്ചു.
Read More

ജിദ്ദ ഇസ്‌ലാഹി സെന്റര്‍ മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്നു



ജിദ്ദ: നവോത്ഥാന പ്രവര്‍ത്തന മേഖലയില്‍ മുപ്പത് സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ വിവിധ പരിപാടികളോടെ മൂന്നുമാസം നീണ്ടു നില്‍ക്കുന്ന മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്നു. സൗദി മതകാര്യവകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചു വരുന്ന ഇസ്‌ലാഹി സെന്റര്‍ മുപ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിഥി മുഖ്യരക്ഷാധികാരിയും സലാഹ് കാരാടന്‍ ചെയര്‍മാനും അഹ്മദ് കുട്ടി മദനി ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചതായി പത്രസമ്മേളനത്തില്‍ നേതാക്കള്‍ അറിയിച്ചു.


വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഉദ്ഘാടന സമ്മേളനം, മീഡിയ വര്‍ക്ക് ഷോപ്പ്, ആരോഗ്യ ബോധവത്കരണ സെമിനാര്‍, പരിസ്ഥിതി അവബോധത്തിനായി ഇക്കോ ഫോക്കസ്, വിദ്യാര്‍ഥികളുടെ ചിത്രരചന മത്സരം, ബാലസംഗമം, നേതൃത്വപരിശീലന ക്യാമ്പ്, വിവിധ സംഘടനാ പ്രതിനിധികളുടെ സംഗമം, എഴുത്തുകാര്‍ക്കായി സാഹിത്യ സംഗമം, ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം, വിനോദയാത്ര, ടീന്‍സ് മീറ്റ്, സ്‌പോര്‍ട്‌സ് ഡേ, വനിതകള്‍ക്കായി സെമിനാര്‍, പിക്‌നിക്, വീട്ടമ്മമാര്‍ക്ക് വ്യക്തിത്വ വികസന ക്യാമ്പ്, ടീനേജ് വിദ്യാര്‍ഥിനികള്‍ക്ക് ബോധവത്കരണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുന്നതായി പ്രോഗ്രാം കണ്‍വീനര്‍ ബഷീര്‍വള്ളിക്കുന്ന് അറിയിച്ചു.


എം.ടി. മനാഫ് മാസ്റ്റര്‍, അബ്ദുല്‍ കരീം സുല്ലമി, വി.പി. മുഹമ്മദലി, മുഹമ്മദ് ആലുങ്ങല്‍, പി.എ. അബ്ദുറഹിമാന്‍, പി.എം. അമീര്‍ അലി, നജീബ് കളപ്പാടന്‍, കെ.ടി. മുഹമ്മദ് റബീഉള്ള, വി.പി. അബ്ദുല്‍ നാസര്‍ ഇതാഖ, അര്‍ഷദ് നൗഫല്‍, കെ.ടി. മുജീബ് റഹ്മാന്‍, അബ്ദുല്‍ സലാം മമ്പാട്, ഡോ. ഇസ്മായില്‍ മരുതേരി, മുഹമ്മദലി അസ്ഗര്‍, സമദ് കാരാടന്‍, വി.കെ. അബ്ദുല്‍ സമദ്, എന്‍ജിനീയര്‍ അബ്ദുല്‍ അസീസ് എന്നിവരാണ് സ്വാഗത സംഘം രക്ഷാധികാരികള്‍


അബ്ദുല്‍ ഗനി എടത്തനാട്ടുകര, എന്‍ജിനീയര്‍ ഹസൈനാര്‍ (വൈസ് ചെയ.), കെ.സി. മന്‍സൂര്‍, പ്രിന്‍സാദ് കോഴിക്കോട് (കണ്‍.), ബഷീര്‍ വള്ളിക്കുന്ന്, എന്‍ജിനീയര്‍ അബ്ദുല്‍ ലത്തീഫ് (പ്രോഗ്രാം), എന്‍ജിനീയര്‍ വി.കെ. മുഹമ്മദ്, അബ്ദുല്‍ കബീര്‍ മോങ്ങം, ടി.സി. ഇസ്ഹാഖ്, അമീര്‍ അലി ചേളാരി (ഫൈനാന്‍സ്), മുഹമ്മദലി ചുണ്ടക്കാടന്‍, മൂസക്കോയ പുളിക്കല്‍, നൗഷാദ് കരിങ്ങനാട് (റിസപ്ഷന്‍), സി.വി. അബൂബക്കര്‍ കോയ, ശംസുദ്ധീന്‍ അയനിക്കോട് (പബ്ലിക് റിലേഷന്‍സ്), അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, മുസ്തഫ മണ്ണാര്‍ക്കാട്, മുജീബ് റഹ്മാന്‍ സ്വലാഹി (ദഅവ), സലീം ഐക്കരപ്പടി, മുജീബ്‌റഹ്മാന്‍ ചെങ്ങര, റഷീദ് പേങ്ങാട്ടിരി (മീഡിയ), ഷകീല്‍ ബാബു, ജംഷീദ് കുനിയില്‍, മുഹമ്മദ് കക്കോടി, സാബിര്‍ ഖാന്‍ എറണാകുളം (വളണ്ടിയര്‍), ജരീര്‍ വേങ്ങര, മുഹമ്മദലി മുത്തനൂര്‍ (ഓഡിയോ, വീഡിയോ), മൊയ്തു വെള്ളിയഞ്ചേരി, സിദ്ധീഖ് സി.എം., അബ്ദുല്‍ ജലീല്‍ സി. എച്ച്. (ലൈബ്രറി), ജൈസല്‍ ഫറോക്ക്, അഷ്‌റഫ് ഉണ്ണീന്‍, ശംസീര്‍ ആമയൂര്‍, മുബാറഖ് അരീക്കാട് (ഐ.ടി.), അബൂബക്കര്‍ പട്ടിക്കാട്, മുസ്തഫ ഉച്ചാരക്കടവ് (ഭക്ഷണം), മൂസക്കോയ പരപ്പില്‍, ഹംസ നിലമ്പൂര്‍ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), നാസര്‍ വേങ്ങര, കെ.എ. അന്‍ഷദ് മാസ്റ്റര്‍, അബ്ദുല്‍ ജബ്ബാര്‍ പാലത്തിങ്ങല്‍ (പബ്ലിസിറ്റി) എന്നിവരാണ് മറ്റു സ്വാഗതസംഘം ഭാരവാഹികള്‍.


ഇന്ത്യന്‍ വിമണ്‍സ് ഓര്‍ഗനൈസേഷന്‍ (വനിതാവിഭാഗം), ഫോക്കസ് ജിദ്ദ (യുവജന വിഭാഗം), ടാലന്റ് ടീന്‍സ് (വിദ്യാര്‍ഥി വിഭാഗം), അല്‍ഹുദ ബാലവേദി എന്നിവയ്ക്കു പുറമെ ഇരുപതോളം ഉപവകുപ്പുകളിലായി മത, സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ നിസ്തുലമായ സേവനങ്ങള്‍ നടത്തി വരുന്നു. വ്യവസ്ഥാപിതമായ രീതിയില്‍ ജിദ്ദയില്‍ ആദ്യമായി മദ്രസ തുടങ്ങിയത് ഇസ്‌ലാഹി സെന്റര്‍ ആണ്.


കേരള മുസ്‌ലിം നവോത്ഥാനതിനു നേതൃത്വം നല്‍കിയ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവാസി പതിപ്പാണ് ഗള്‍ഫ്‌നാടുകളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാഹി സെന്ററുകള്‍. 1982 ല്‍ ആണ് ജിദ്ദയില്‍ ഇസ്‌ലാഹി സെന്റര്‍ രൂപവത്കരിച്ചത്.
Read More

Saturday, March 17, 2012

മസ്കറ്റ് ഇസ്ലാഹി സെന്ററിനു പുതിയ സാരഥികള്‍



മസ്കറ്റ് : വിശ്വാസത്തിന്റെയും ആത്മീയതയുടെയും മറവില്‍ നടന്നു വരുന്ന വാണിജ്യത്തെ തിരിച്ചറിയണമെന്നും അത്തരം നീക്കങ്ങള്‍ ഇസ്ലാമിന്റെ അന്തസത്തക്ക് പോറലെല്പ്പിക്കുമെന്നും മസ്കറ്റ് ഇസ്ലാഹി സെന്റര്‍ വാര്‍ഷിക ജനറല്‍ ബോഡി അഭിപ്രായപ്പെട്ടു. ഐ.എസ്.എം. സംസ്ഥാന സെക്രട്ടറി ഹര്‍ഷദ്‌ മാത്തോട്ടം പരിപാടി ഉദ്ഘാടനം ചെയ്തു. കാലത്തിനു മുമ്പേ നടന്ന നവോഥാന നായകരുടെ ദൌത്യം ഏറ്റെടുത്ത് സാമൂഹിക ജീര്‍ണതക്കെതിരില്‍ ശബ്ദിക്കാന്‍ യുവത മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 


തുടര്‍ന്ന് ഇസ്ലാഹി സെന്റര്‍ പുതിയ വര്‍ഷത്തെ ഭാരവാഹികളായി സിറാജ് ഞെളാട്ട് (പ്രസിടന്റ്റ്), ഫിറോസ്‌ ചുങ്കത്തറ (ജന.സെക്രട്ടറി), അസ്ലം കൂത്തുപറമ്പ് (ട്രഷറര്‍ ), ഹുസൈന്‍ മാസ്റര്‍, സാജിദ് പാലത്ത്(വൈസ് പ്രസിടന്റ്റ് ), ഹാഷിം അംഗടിമുകള്‍, ശരീഫ് വാഴക്കാട്ട് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. പി.സലിം അധ്യക്ഷത വഹിച്ചു. അക്ബര്‍ സാദിക്ക് സലഫി മുഖ്യ പ്രഭാഷണം നടത്തി, സലാല ഇസ്ലാഹി സെന്റര്‍ പ്രസിടന്റ്റ് നാസര്‍ പെരിങ്ങത്തൂര്‍, ജന.സെക്രട്ടറി അസ്ലം കിഴൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫിറോസ്‌ ചുങ്കത്തറ സ്വാഗതവും ഹാഷിം അംഗടിമുകള്‍ നന്ദിയും പറഞ്ഞു.
Read More

കപട ആത്മീയത സമൂഹത്തെ പിറകിലേക്ക് നയിക്കും - ISM


മലപ്പുറം: കപട ആത്മീയതയും സാംസ്‌കാരിക മൂല്യത്തകര്‍ച്ചയും സമൂഹത്തെ പിറകോട്ട് നയിക്കുമെന്ന് ഐ.എസ്.എം മലപ്പുറം (ഈസ്റ്റ്) ജില്ലാ പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു.  ആത്മീയചൂഷണത്തിനും മുടിവാണിഭത്തിനുമെതിരെ ഏപ്രില്‍ അഞ്ചിന് മലപ്പുറത്ത് ബഹുജനസംഗമവും റാലിയും നടത്താന്‍ തീരുമാനിച്ചു.


മഞ്ചേരി ശരീഅഃ കേളേജില്‍ നടന്ന ജില്ലാ പ്രതിനിധി സംഗമം കെ.എന്‍.എം ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ മദനി മരുത ഉദ്ഘാടനംചെയ്തു. കെ.എന്‍.എം ജില്ലാസെക്രട്ടറി പി. മൂസ സ്വലാഹി മുഖ്യപ്രഭാഷണം നടത്തി. ഐ.എസ്.എം ജില്ലാപ്രസിഡന്റ് എ. നൂറുദ്ദീന്‍ എടവണ്ണ അധ്യക്ഷത വഹിച്ചു. അലി അശ്‌റഫ് പുളിക്കല്‍, ശിഹാര്‍ അരിമ്പ്ര, അബ്ദുല്‍ഗഫൂര്‍ സ്വലാഹി, ശാക്കിര്‍ബാബു കുനിയില്‍, സുബൈര്‍ നിലമ്പൂര്‍, നജ്മുദ്ദീന്‍ ഒതായി, നൗഷാദ് ഉപ്പട, മുജീബ്‌റഹ്മാന്‍ ഊര്‍ങ്ങാട്ടിരി, കെ. അബ്ദുല്‍ബഷീര്‍, സാജിദ് നിലമ്പൂര്‍, ഹസനുദ്ദീന്‍ തൃപ്പനച്ചി, വി.എസ്.എം കബീര്‍, ഫിറോസ് വണ്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

MSM ക്യാംപസ് വിംഗ്: റിഹാസ് ചെയര്‍മാന്‍, നബീല്‍ കണ്‍വീനര്‍


കോഴിക്കോട്: എം എസ് എം സംസ്ഥാന ക്യാംപസ് വിംഗ് ചെയര്‍മാനായി റിഹാസ് പുലാമന്തോളി(സുല്ലമുസലാം സയന്‍സ് കോളെജ്,അരീക്കോട്)നെയും കണ്‍വീനറായി നബീല്‍ പാലത്തിനെ (ആര്‍ യു എ കോളെജ് ഫറോക്ക്)യും ട്രഷററായി റസിം ഹാറൂണി(പി എസ് എം ഒ കോളെജ് തിരൂരങ്ങാടി)നെയും തെരഞ്ഞെടുത്തു.


കോഴിക്കോട് നടന്ന കാമ്പസ് പ്രതിനിധി സംഗമത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. വൈസ്‌ചെയര്‍മാന്‍: ഡോ. ഷാഹിദ് (മെഡിക്കല്‍ കോളേജ് കോഴിക്കോട്), ഹനീഫ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസ്), ജോയിന്റ് കണ്‍വീനര്‍: ഫവാസ് (ഗവ.എഞ്ചിനീയറിംഗ് കോളെജ്, കോഴിക്കോട്), ശഫീഖ്(അല്‍ അസര്‍ കാര പാലക്കാട്),മെമ്പര്‍മാര്‍: അനീസ് ആലപ്പുഴ (ഫാറൂഖ്് കോളെജ്), നജീബ്(എ.ഡബ്ലു.എച്ച്), നവാസ് (കുനിയില്‍ അറബിക് കോളെജ്), യാസര്‍ ബാനോത്ത് (എം.ഇ.എസ്,കുറ്റിപ്പുറം), ഷാഹിദ് മുസ്‌ലിം (ആര്‍.യു.എ കോളെജ് ഫറോക്ക്) എന്നിവരെയും തെരഞ്ഞെടുത്തു.
Read More

ഇസ്രാഈലുമായുള്ള അതിരുവിട്ട ചങ്ങാത്തം അപമാനം, കാസ്മിയുടെ അറസ്റ്റ് നീതീകരിക്കാവതല്ല: KNM


കോഴിക്കോട്: ഇസ്രായേല്‍ എംബസി കാറിന് നേരെ നടന്ന ബോംബാക്രമണത്തിന്റെ പേരില്‍ മുതിര്‍ന്ന ഉര്‍ദു പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് അഹ്മദ് കാസ്മിയെ പൊലീസ് അറസ്റ്റുചെയ്ത നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് കെ എന്‍ എം. സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കാസ്മിയെ അറസ്റ്റ് ചെയ്യാന്‍ ന്യായമായ കാരണം ബോധിപ്പിക്കുന്നതില്‍ ദല്‍ഹി പൊലീസ് പരാജയപ്പെട്ടുവെന്ന പത്രപ്രവര്‍ത്തക യൂണിയന്റെ ആരോപണം മുഖവിലക്കെടുക്കണം. മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ അറസ്റ്റുചെയ്ത നടപടി പത്രസ്വാതന്ത്ര്യ നിഷേധവും ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കാത്തതുമാണ്.


ഇസ്രായേല്‍ എംബസി കാറിന് നേരെ ആക്രമണം ഉണ്ടായതുമായി ബന്ധപ്പെട്ട പൊലീസ് നീക്കങ്ങള്‍ സംശയാസ്പദമാണ്. അന്വേഷണത്തിന് മൊസാദിന് അനുമതി നല്കിയതും പ്രശ്‌നത്തില്‍ ഇറാനെ പ്രതിയാക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടത്തി വരുന്നതും എന്തിനാണെന്ന് വിശദീകരിക്കണം. പശ്ചിമേഷ്യയില്‍ നിരന്തരമായ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ഫലസ്തീനികളെ കൊന്നൊടുക്കുകയും ചെയ്യുന്ന ഇസ്രായേലുമായുള്ള അതിരുവിട്ട ചങ്ങാത്തം രാജ്യത്തിന്റെ ഉയര്‍ന്ന മൂല്യങ്ങളെ അപഹസിക്കുന്നതാണ്.


ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ ദേശീയ കക്ഷികള്‍ തയ്യാറാകണമെന്ന് കമ്മിറ്റി ആഹ്വാനം ചെയ്തു. ദളിത് വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും കലവറയില്ലാത്ത പിന്തുണയോടെ അധികാരത്തിലേറിയ മായാവതി, മര്‍ദ്ദിത വിഭാഗങ്ങളെ വിസ്മരിച്ച് അധികാര ദുര്‍വിനിയോഗം നടത്തിയതിന് കിട്ടിയതാണ് അപമാനകരമായ പരാജയം. തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട് നല്കുന്ന കപട വാഗ്ധാനങ്ങളില്‍ തങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് കോണ്‍ഗ്രസിന് നല്കിയ വന്‍ പരാജയത്തിലൂടെ യു.പിയിലെ ന്യൂനപക്ഷങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.


ദളിതരുടെയും മുസ്‌ലിംകളുടേയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും ജീവത്പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ യു.പി സര്‍ക്കാര്‍ തയ്യാറാകണം. മറിച്ചാണെങ്കില്‍ മായാവതിയുടെ ദുരനുഭവം വിദൂരമാകില്ലെന്ന് യോഗം മുന്നറിയിപ്പ് നല്കി. സംവരണമുള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഷയങ്ങളില്‍ കോണ്‍ഗ്രസ്സ് ഇച്ഛാശക്തി കാണിക്കണം.


സ്വവര്‍ഗരതിയെ ന്യായീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം സൂപ്രീം കോടതിയില്‍ നല്കിയ മൊഴി അപലപനീയമാണ്. സ്വവര്‍ഗരതിയെ പിന്തുണക്കുന്ന നയവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍, രാജ്യത്തെ മതവിശ്വാസികള്‍ ശക്തമായ പ്രതിഷേധവുമായി മുന്നിട്ടിറങ്ങുമെന്നും യോഗം വ്യക്തമാക്കി. കെ.എന്‍.എം. സംസ്ഥാന പ്രസിഡണ്ട് ഡോ. ഇ കെ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ ഏപ്രില്‍ 14, 15 തിയ്യതികളില്‍ മേപ്പയൂരില്‍ ചേരും. അടുത്ത ഒരുവര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കി. 2013 ഡിസംബറില്‍ നടക്കുന്ന എട്ടാമത് മുജാഹിദ് സംസ്ഥാന സമ്മേളന പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.


ജനറല്‍ സെക്രട്ടറി സി.പി.ഉമര്‍സുല്ലമി, ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, ഡോ.പി.പി. അബ്ദുല്‍ഹഖ്, പി.ടി.വീരാന്‍കുട്ടി സുല്ലമി, ഡോ.പി.മുസ്തഫ ഫാറൂഖി, ടി.അബൂബക്കര്‍ നന്മണ്ട, കെ.അബൂബക്കര്‍ മൗലവി, പി.പി.അബ്ദുറഹിമാന്‍ മാസ്റ്റര്‍, പി.കെ.ഇബ്‌റാഹീം ഹാജി ഏലങ്കോട്, സി.അബ്ദുലത്തീഫ് മാസ്റ്റര്‍, അഡ്വ.എം.മൊയ്തീന്‍കുട്ടി, കെ.പി.സക്കരിയ്യ, ഉബൈദുല്ല താനാളൂര്‍, എന്‍.എം. അബ്ദുല്‍ജലീല്‍, ഖദീജ നര്‍ഗീസ്, ജാസിര്‍ രണ്ടത്താണി പ്രസംഗിച്ചു. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്‌ബോധനം നടത്തി.
Read More

Wednesday, March 14, 2012

തൊഴിലുറപ്പ് ഉദ്യോഗസ്ഥ നിയമനം: സംസ്ഥാന സര്‍ക്കാര്‍ സംവരണം ഉറപ്പാക്കണം - ISM



കോഴിക്കോട്: തൊഴിലുറപ്പ് പദ്ധതിപ്രകാരം തദ്ദേശ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെടുന്ന അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സിയര്‍, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ എന്നീ തസ്തികകളില്‍ സംവരണതത്വം പാലിക്കപ്പെടുന്നില്ലെന്നും ഇതിന് അടിയന്തര പരിഹാരം ഉണ്ടാവണമെന്നും ഐ എസ് എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. രാഷ്ട്രീയ പരിഗണനകള്‍ക്ക് വിധേയമായാണ് മിക്ക പഞ്ചായത്തുകളിലും നിയമനം നടത്തുന്നത്.


അതാത് സംസ്ഥാനങ്ങളിലെ സംവരണ നിയമപ്രകാരമായിരിക്കണം നിയമനമെന്നത് കേന്ദ്ര തൊഴിലുറപ്പ് രേഖയില്‍ എടുത്തുപറയുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്ത് സംവരണ തത്വം കാറ്റില്‍ പറത്തുന്നതുകൊണ്ട് പിന്നാക്കക്കാര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. പ്രസ്തുത തസ്തികകളിലേക്കുള്ള നിയമനം പൊതുറാങ്ക് ലിസ്റ്റ് ഉണ്ടാക്കി സംവരണം പാലിച്ച് നടത്തണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു. പിന്നാക്കക്കാര്‍ക്ക് ഒ ബി സി ഉപസംവരണം എന്ന കേന്ദ്രപ്രഖ്യാപനം മുസ്‌ലിംകളുള്‍പ്പെടെയുള്ള പിന്നാക്കക്കാര്‍ക്ക് തിരിച്ചടിയാവരുത്. ജസ്റ്റിസ് രംഗനാഥമിശ്ര കമ്മിഷന്‍ പ്രകാരം പത്ത് ശതമാനം മുസ്‌ലിം സംവരണത്തിന് രാജ്യത്ത് അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.


പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, ഐ പി അബ്ദുസ്സലാം, ഇ ഒ ഫൈസല്‍, സുഹൈല്‍ സാബിര്‍, മന്‍സൂറലി ചെമ്മാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read More

Monday, March 12, 2012

വിദ്യാര്‍ഥി യൂണിയനുകള്‍ ആയുധപ്പുര കാവല്‍ക്കാരാവരുത് - MSM


കോഴിക്കോട്: വിദ്യനുകരാന്‍ കാംപസുകളിലെത്തുന്ന വിദ്യാര്‍ഥികള്‍ ആയുധപ്പുരകളുടെ കാവല്‍ക്കാരും സൂക്ഷിപ്പുകാരുമായി മാറുന്നത് ഏറെ ഭീതിജനകമാനെന്നു എം എസ് എം സംസ്ഥാന കാമ്പസ് ഡലിഗേറ്റ് മീറ്റ്‌ അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥി യൂണിയനുകളും പ്രതിനിധികളും കാംപസിന്റെയും വിദ്യാര്‍ത്ഥികളുടെയും ക്ഷേമവും ഐശ്വര്യവും മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങല്‍ക്കാണ് നേതൃത്വം നല്‍കേണ്ടത്. കൂടുതല്‍ കലാപമുണ്ടാക്കിയാലെ സ്വീകാര്യനായ യൂണിയന്‍ നേതാവും യൂനിയനുമാകുകയുള്ളൂ എന്ന കാഴ്ചപ്പാടില്‍ നിന്ന്‍ വിദ്യാര്‍ഥി യൂണിയനുകള്‍ മാറി നില്കണമെന്നും, കലാപമുണ്ടാക്കുന്നവരെ കൂട്ടിയിരുത്തി വിദ്യാര്‍ഥി യൂണിയനുകള്‍ സര്‍വകക്ഷിയോഗം വിളിച്ച് പരസ്പരം മാപ്പുപറയുന്നതിലുപരി കാമ്പസിലെ കലാപകാരികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും മീറ്റ്‌ അഭിപ്രായപ്പെട്ടു.


എം എസ് എം സംസ്ഥാന പ്രസിഡന്റ്‌ ഡോ. മുബഷിര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി ജാസിര്‍ രണ്ടത്താണി അദ്ധ്യക്ഷത വഹിച്ചു. ഫൈസല്‍ നന്മണ്ട മുഖ്യപ്രഭാഷണം നടത്തി. റിഹാസ് പുലാമന്തോള്‍, നബീല്‍ പാലത്ത്, സൈദ്‌ മുഹമ്മദ്‌ പ്രസംഗിച്ചു.
Read More

പ്രവാചക സ്‌നേഹം കച്ചവടതാത്‌പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തരുത് -കെ.എന്‍. സുലൈമാന്‍ മദനി


ദോഹ: അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) യെ നിക്ഷിപ്ത കച്ചവട താത്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഗൗരവമായി കാണണമെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖുര്‍ആന്‍ നവോത്ഥാനത്തിന് എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി ശാരകഹ്‌റുബ, ശാരഖലീജ്, ഇസ്‌ലാഹി കാമ്പസ് യൂണിറ്റുകള്‍ സംയുക്തമായി മുന്‍തസ അബൂബക്കര്‍ സിദ്ദീഖ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകന്റെ ജീവിത മാതൃക ഉള്‍ക്കൊണ്ട് ജീവിക്കുവാനാണ് വിശ്വാസി സമൂഹം ശ്രമിക്കേണ്ടത്. ഇസ്‌ലാമിന്റെ അടിസ്ഥാന ശിലയായ ഏകദൈവ വിശ്വാസത്തിന്റെ കടയ്ക്കല്‍ കത്തിവെച്ച് വ്യക്തികളെയും തിരുശേഷിപ്പുകളെയും പൂജിക്കുന്ന ദുരവസ്ഥയിലേക്ക് മുസ്‌ലിം സമൂഹത്തെ തിരിച്ചു നടത്താന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണം - സുലൈമാന്‍ മദനി പറഞ്ഞു.


ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന് നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ എല്ലാ വിധ അവകാശങ്ങളും പ്രഖ്യാപിച്ച വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍ എന്ന് ഖുര്‍ആനും മനുഷ്യാവകാശവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ജാബിര്‍ അമാനി പറഞ്ഞു. നൂറ്റാണ്ടുകള്‍ പിന്നിടുംതോറും ഖുര്‍ആന്റെ ആശയങ്ങളുടെ പ്രഭ അധികരിച്ചു കൊണ്ടിരിക്കും. എല്ലാ മതവിശ്വാസികളുടെയും അവകാശങ്ങളും വിശുദ്ധ ഖുര്‍ആന്‍ പരിഗണിച്ചിട്ടുണ്ടെന്ന് അമാനി പറഞ്ഞു.


ഏറ്റവും വലിയ ചൂഷണങ്ങളുടെ വേദിയായി മതവിശ്വാസത്തിന്റെ മേഖല മാറിയെന്ന് 'ജീവിത ലക്ഷ്യത്തിന് ഖുര്‍ആനിക ദര്‍ശനം' എന്ന വിഷയമവതരിപ്പിച്ച യുവ പ്രഭാഷകന്‍ റാഫി പേരാമ്പ്ര അഭിപ്രായപ്പെട്ടു. ജീവിത മോക്ഷത്തിന് നിദാനമാവേണ്ട വേദഗ്രന്ഥത്തെ ഭൗതിക താത്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പൗരോഹിത്യമാണ് സമകാലിക സമൂഹത്തിന്റെ മുന്നിലുള്ള വെല്ലുവിളി. ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് അഹ്മദ് അന്‍സാരി അധ്യക്ഷത വഹിച്ചു. മുസ്ത്വഫ മദനി ആശംസകള്‍ അര്‍പ്പിച്ചു. ടി.വി.എം. കോയ, അബ്ദുറഹിമാന്‍ മദനി, സൈഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ശൈജല്‍ ബാലുശ്ശേരി സ്വാഗതവും അബ്ദുല്‍ കരീം കെ.വി. നന്ദിയും പറഞ്ഞു.
Read More

Sunday, March 11, 2012

എട്ടാം മുജാഹിദ് സംസ്ഥാന സമ്മേളനം 2013 ഡിസംബറില്‍

കോഴിക്കോട് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കെ എൻ എം പ്രതിനിധി സമ്മേളനം ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് : എട്ടാമത് മുജാഹിദ് സംസ്ഥാന സമ്മേളനം 2013 ഡിസംബറില്‍ നടത്താന്‍ കെ.എന്‍.എം. സംസ്ഥാന പ്രതിനിധി സമ്മേളനം തീരുമാനിച്ചു.

സമ്മേളനത്തോടനുബന്ധിച്ചും സമ്മേളനത്തിന്റെ മുന്നോടിയായും  യുവജന സമ്മേളനം, നാഷണല്‍ സ്റ്റുഡന്‍സ് മീറ്റ്, വിമണ്‍സ് കോണ്‍ഫ്രന്‍സ്, പണ്ഡിതസമ്മേളനം, പഠന സെമിനാര്‍ എന്നിവ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡണ്ട് ഡോ. ഇ.കെ.അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.             ഡോ. പി.പി. അബ്ദുല്‍ഹഖ്, കെ.പി.സക്കരിയ, സലാഹുദ്ദീന്‍ മദനി, ഉബൈദുല്ല താനാളൂര്‍ പ്രവര്‍ത്തനരൂപരേഖ അവതരിപ്പിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി, സെക്രട്ടറി എ അസ്ഗറലി, പി.ടി വീരാന്‍കുട്ടി സുല്ലമി, ഡോ. കെ. അബ്ദുറഹിമാന്‍, ഡോ.മുസ്തഫ ഫാറൂഖി, എന്‍.എം.അബ്ദുല്‍ ജലീല്‍, ജാസിര്‍ രണ്ടത്താണി, പി.കെ.ഇബ്രാഹിംഹാജി, പി.പി.അബ്ദുറഹിമാന്‍ മാസ്റ്റര്‍, കെ.അബൂബക്കര്‍ മൗലവി, ഖദീജ നര്‍ഗീസ്, അലി പത്തനാപുരം, ടി.പി.മൊയ്തു വടകര, അബൂബക്കര്‍ ന•ണ്ട, ഷംസുദ്ദീന്‍ പാലക്കോട്, എം.ഐ.മുഹമ്മദലി സുല്ലമി, സി.മരക്കാരുട്ടി, ടി.പി.ഹുസൈന്‍ കോയ, പി.പി.ഖാലിദ്, എന്‍.കെ.എം.സക്കരിയ്യ, ഖയ്യൂം സുല്ലമി, അബൂബക്കര്‍ മദനി മരുത, അനസ് കടലുണ്ടി എന്നിവര്‍ പ്രസംഗിച്ചു.
Read More

ലോക വൃക്കദിനം: ഫോക്കസ് ജിദ്ദ ആരോഗ്യസെമിനാര്‍ സംഘടിപ്പിച്ചു


ജിദ്ദ: ഫോക്കസ് ജിദ്ദ സംഘടിപ്പിച്ചു വരുന്ന വൃക്കരോഗ ബോധവല്‍ക്കരണ കാമ്പയിന്റെ ഭാഗമായി ലോക വൃക്കദിനത്തോടനുബന്ധിച് 'ആരോഗ്യ സംരക്ഷണം പ്രവാസികളില്‍ ' സെമിനാര്‍ സംഘടിപ്പിച്ചു. ശറഫിയ്യയിലെ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ 'നല്ല ആരോഗ്യശീലങ്ങള്‍ ' , 'അവയവ ദാനവും ആരോഗ്യ സംരക്ഷണത്തിന്റെ ഇസ്ലാമികമാനവും' , 'ഫോക്കസ് ചെയ്യപ്പെടേണ്ട യുവത്വം' എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ. വി പി മുഹമ്മദലി, എം അഹ്മദ് കുട്ടി മദനി, ഡോ. ഇസ്മായില്‍ മരുതേരി എന്നിവര്‍ ക്ലാസുകളെടുത്തു.


മനുഷ്യ കുലത്തെ അപ്പാടെ വിഴുങ്ങിയ മാറാവ്യാധികള്‍ ഇന്നില്ലെങ്കിലും ശാരീരികാധ്വാനം കുറവുള്ള ജോലികളും അമിത വണ്ണവും കൊഴുപ്പും സമ്മാനിക്കുന്ന ആഹാരശീലങ്ങളും രൂപപ്പെടുത്തുന്ന പുതിയ ജീവിതക്രമം ആധുനിക കാലത്തു പുത്തന്‍ രോഗങ്ങളായി പ്രത്യക്ഷപ്പെടുകയാണെന്ന് അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിലെ ഡോ. വി പി മുഹമ്മദലി വിലയിരുത്തി. പണ്ടുകാലത്ത് നാല്‍പതിനു മുമ്പ് അചിന്ത്യമായിരുന്ന പല രോഗങ്ങളും ഇന്ന് ഇരുപതുകളില്‍ തന്നെ പ്രതീക്ഷിക്കാവുന്ന അവസ്ഥയിലെത്തി. കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്ന മദ്യവും, ജീവിതം തന്നെ തകര്‍ക്കുന്ന ലൈംഗിക അരാജകത്വവും സമൂഹത്തെ കാര്‍ന്നു തിന്നുമ്പോള്‍ സ്വവര്‍ഗരതിക്ക് കൂടി അംഗീകാരം നല്‍കുന്നത് ആത്മഹത്യാപരമാണെന്ന് അദ്ദേഹം പറഞ്ഞു.


മനുഷ്യന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ സൗഖ്യമാണ് ആരോഗ്യത്തിന്റെ ഭൗതിക നിര്‍വചനമെങ്കില്‍ അതിലേക്കു ആത്മീയത കൂടുമ്പോള്‍ മാത്രമാണ് ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ ഒരാള്‍ പൂര്‍ണ ആരോഗ്യവാന്‍ ആവുന്നതെന്ന് ഇസ്ലാഹി സെന്റര്‍ ജിദ്ദ മുഖ്യപ്രബോധകന്‍ എം അഹ്മദ് കുട്ടി മദനി പറഞ്ഞു. ദൈവം സൃഷ്ടിച്ച ശുദ്ധമായ പ്രകൃതിയെ മനുഷ്യകരങ്ങള്‍ മലിനമാക്കുന്നതാണ് അനാരോഗ്യങ്ങള്‍ക്ക് കാരണമാവുന്നത്. മനുഷ്യാവയവങ്ങളുടെ ഉടമസ്ഥാവകാശം നമുക്കല്ലാത്തതിനാല്‍ അവ വില്‍പന നടത്തുവാന്‍ മനുഷ്യര്‍ക്ക് അവകാശമില്ലെന്നും എന്നാല്‍ ദൈവപ്രീതി കാംക്ഷിച്ച് ദാനം ചെയ്യുന്നത് പുണ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.


യുവത്വത്തിന്റെ കര്‍മ്മശേഷിയും ചലനാത്മകതയും ശരിയായി ഫോക്കസ് ചെയ്യപ്പെടുമ്പോള്‍ മാത്രമേ ഉത്തമ സമൂഹ സൃഷ്ടി സാധ്യമാവൂ എന്ന് ഫോക്കസ് ഉപദേശക സമിതിയംഗവും കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി അധ്യാപകനുമായ ഡോ. ഇസ്മായില്‍ മരുതേരി വിലയിരുത്തി. പ്രവാസത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ വരുമാനത്തിനും പ്രാപ്തിക്കുമൊതുങ്ങാത്ത ജീവിത ഭാരങ്ങള്‍ വഹിക്കുക വഴി മാനസിക പിരിമുറുക്കങ്ങള്‍ വര്‍ധിക്കുകയും അവ ശാരീരിക രോഗങ്ങളായി പരിണമിക്കുകയും ചെയ്യുന്നു. സദാചാര നിഷ്ടയിലൂടെയും, ആത്മീയ വിശുദ്ധിയിലൂടെയും കരുത്ത് നേടി യൗവ്വനം സാഫല്യമാക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.


ഫോക്കസ് ജിദ്ദ സി ഇ ഒ പ്രിന്‍സാദ് കോഴിക്കോട് അധ്യക്ഷനായിരുന്നു. ഇവന്റ്‌സ് മനേജര്‍ ജരീര്‍ വേങ്ങര സ്വാഗതവും, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ അബ്ദുല്‍ ജലീല്‍ സിഎച്ച് നന്ദിയും പറഞ്ഞു.
Read More

Thursday, March 08, 2012

വ്യാജ മുടിക്കെതിരെ പൊതുസമൂഹം രംഗത്തുവന്നത്‌ നവോത്ഥാന മൂല്യങ്ങള്‍ക്കുള്ള അംഗീകാരം -ഹുസൈന്‍ മടവൂര്‍


മഞ്ചേരി: വ്യാജമുടിക്കെതിരെ പൊതുസമൂഹം രംഗത്തെത്തിയത്‌ നവോത്ഥാന മൂല്യങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന്‌ ഡോ. ഹുസൈന്‍ മടവൂര്‍ പ്രസ്‌താവിച്ചു. കെ എന്‍ എം മഞ്ചേരി മണ്ഡലം നവോത്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുരോഹിതന്മാര്‍ മതവും ആത്മീയതയും കച്ചവടത്തിന്‌ ഉപയോഗിക്കുമ്പോള്‍ അവരെ തിരുത്താന്‍ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ രംഗത്തെത്തിയത്‌ ചരിത്രത്തിന്റെ ആവര്‍ത്തനമാണ്‌. സാമുദായിക രാഷ്‌ട്രീയ സംഘടനകള്‍ മൗനം വെടിഞ്ഞ്‌ നേതൃത്വത്തിന്റെ കാപട്യങ്ങളെ തിരുത്താന്‍ ആര്‍ജവം കാണിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍, പി മൂസ സ്വലാഹി, മമ്മുട്ടി മുസ്‌ലിയാര്‍ പ്രസംഗിച്ചു. കെ എം ഹുസൈന്‍, എം അബ്‌ദുറസാഖ്‌ സുല്ലമി, വി ടി ഹംസ പ്രസംഗിച്ചു.
Read More

ആത്മീയചൂഷണത്തില്‍ നിന്നു മോചനം നേടുക -അബ്‌ദുല്‍ഹമീദ്‌ മദീനി


കൊണ്ടോട്ടി: പൗരോഹിത്യത്തിന്റെ ആത്മീയ ചൂഷണത്തില്‍ നിന്ന്‌ വിശ്വാസി സമൂഹം മോചിതരാവണമെന്നും അതിന്നായി സ്വയം അറിവ്‌ സമ്പാദിക്കണമെന്നും കെ ജെ യു പ്രസിഡന്റ്‌ എ അബ്‌ദുല്‍ഹമീദ്‌ മദീനി പറഞ്ഞു. കൊണ്ടോട്ടി പഞ്ചായത്ത്‌ കെ എന്‍ എം കമ്മിറ്റി മേലങ്ങാടി മദ്‌റസത്തുല്‍ ഇസ്വ്‌ലാഹിയ്യയില്‍ സംഘടിപ്പിച്ച ആദര്‍ശ ശില്‌പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എന്‍ എം ജില്ലാ പ്രസിഡന്റ്‌ അബൂബക്കര്‍ മദനി മരുത, പി എം എ ഗഫൂര്‍, അലി മദനി മൊറയൂര്‍, ടി സി മുനവ്വര്‍ ക്ലാസ്സെടുത്തു. സി മുഹമ്മദ്‌ മീറാന്‍ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ്‌ ഇസ്‌മാഈല്‍, ഒ കെ അബ്‌ദുന്നാസര്‍ പ്രസംഗിച്ചു. വനിതാ സമ്മേളനത്തില്‍ ശമീമ ഇസ്‌ലാഹിയ്യ പ്രഭാഷണം നടത്തി. ജുവൈരിയ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. അനീസ ബഷീര്‍ പ്രസംഗിച്ചു. അലിമദനി മൊറയൂര്‍, കെ അബ്‌ദുര്‍റഹീം സുല്ലമി എന്നിവര്‍ സംശയങ്ങള്‍ക്ക്‌ മറുപടി പറഞ്ഞു.
Read More

ആത്മീയ ചൂഷണത്തിനെതിരെ വിശ്വാസികള്‍ ഉണരണം - മമ്മുട്ടി മുസ്‌ലിയാര്‍


ഫറോക്ക്‌: അന്ധവിശ്വാസങ്ങളിലൂടെ വിശ്വാസികളെ ചൂഷണം ചെയ്യുന്നത്‌ മതവിരുദ്ധമാണെന്നും ഇതിനെതിരെ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മമ്മുട്ടി മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. കരുവന്‍തിരുത്തി മഠത്തില്‍ പാടത്ത്‌ കെ എന്‍ എം കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ പി ബാപ്പു അധ്യക്ഷത വഹിച്ചു. ടി എ ആലിക്കോയ, മുഹമ്മദ്‌ ബിച്ചുട്ടി, ശിഹാബ്‌ പ്രസംഗിച്ചു.
Read More

Tuesday, March 06, 2012

മതത്തിന്‍റെ മാനവികമുഖം നഷ്ട്ടപെടുന്നു: ഡോ: ഹുസൈന്‍ മടവൂര്‍


ചെന്നൈ:ആചാരങ്ങളും ചിഹ്നങ്ങളും നിലനിര്‍ത്താനുള്ള അമിതാവേശത്തിനിടയില്‍ മതത്തിന്‍റെ മാനവികമുഖം നഷ്ട്ടപെടുകയാണെന്ന് ആള്‍ ഇന്ത്യ ഇസ്ലാഹി മൂവ്മെന്‍റ് ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍ പ്രസ്താവിച്ചു. ഇസ്ലാഹി മൂവ്മെന്‍റ് ചെന്നൈ ഘടകം സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം . മതം മനുഷ്യന് വേണ്ടി ഉള്ളതാണ് അതുകൊണ്ട് തന്നെ മതത്തിന്‍റെ മുഴുവന്‍ കാര്യങ്ങളും മനുഷ്യത്വപരമായിരിക്കെണ്ടതുണ്ട്, ദൈവം കാരുന്ന്യവാനും ദയാപരനുമാണ്. മതത്തിന്‍റെയും ദൈവത്തിന്റെയും പേരില്‍ നടക്കുന്ന കലഹങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും മതം ഉത്തരവാദിയല്ല അദ്ദേഹം വിശദീകരിച്ചു. 


ഇസ്ലാം സമാധാനത്തിന്റെ മതമാണ്‌ അതിന്‍റെ ഭീകരതയും തീവ്രവാദവും ഇസ്ലാമിനോട് ചേര്‍ത്ത് പറയുന്നത് നീതിയല്ല.ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ ഇടയാളന്മാരെ സ്രഷ്ട്ടിക്കുന്ന പുരോഹിതന്മാര്‍ ഇസ്‌ലാമിനെ വികലമാക്കുകയാണ് ചെയ്യുനത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിയാസ്‌ താനൂര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ അബൂബക്കര്‍ കടലുണ്ടി സ്വാഗതപ്രഭാഷണം നടത്തുകയും യൂനുസ്‌ ചെങ്ങറ നന്ദി പറയുകയും ചെയ്തു.
Read More

Monday, March 05, 2012

വെളിച്ചം അഞ്ചാം സെമസ്റ്റര്‍ പഠനോപകരണ വിതരണം തുടങ്ങി


ദോഹ: വെളിച്ചം ഖുര്‍ആന്‍ പഠനന പദ്ധതിയുടെ അഞ്ചാം സെമസ്റ്റര്‍ പഠനേനാപകരണങ്ങള്‍ വിതരണം തുടങ്ങി. വകറയിലുള്ള വെളിച്ചം ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി ഷംസുദ്ദീന്‍ ഒളകര മുഖ്യാതിഥി ആയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഖുര്‍ആന്‍ പഠനം ജനകീയമാക്കി മാറ്റാന്‍ സാധിച്ചത് നിസാരമല്ല. വെളിച്ചം പഠനന പദ്ധതിയിലൂടെ ഓരോ പഠിതാവിനും തങ്ങളുടെ സ്വാഭാവം ഖുര്‍ആനാക്കി മാറ്റാമെന്നും അങ്ങനെ പരലോക വിജയം നേടാനുള്ള പരിശ്രമം എളുപ്പമാക്കാമെന്നും അദ്ദേഹം പറഞ്ഞു. ജോലി സമയം കഴിഞ്ഞ് പരിമിതമായ ഒഴിവു സമയങ്ങളില്‍ വെളിച്ചം പദ്ധതിയുമായി സഹകരിക്കുന്നവരെ അദ്ദേഹം അഭിനന്ദിക്കുകയും ഒഴിവു സമയങ്ങളില്‍ പദ്ധതിയുമായി സഹകരിക്കാനുള്ള താല്പര്യം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.


പഠനോപകരണങ്ങള്‍ ലഭിക്കാന്‍ ഖത്തറില്‍ വിവിധ ഭാഗങ്ങളിലുള്ള ഏരിയാ കോര്‍ഡിനേനറ്റര്‍മാരുമായോ 44173495, 77299913 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണം. വെളിച്ചം ഡയരക്ടര്‍ ഡോ.അബ്ദുള്‍ അഹദ് മദനി, സുബൈര്‍ വകറ, ഉമറുല്‍ ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.
Read More

ഖുര്‍ആന്‍ വൈരുധ്യങ്ങളില്ലാതെ നിലനില്‍ക്കുന്ന ഏക വേദഗ്രന്ഥം-പ്രൊഫ. എന്‍.വി.അബ്ദുള്‍റഹ്മാന്‍


ജിദ്ദ: പതിന്നാല് നൂറ്റാണ്ടുകള്‍ക്കുമുമ്പ് അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ വൈരുധ്യങ്ങളില്ലാതെയും തിരുത്തലുകള്‍ക്ക് വിധേയമാവാതെയും നിലനില്‍ക്കുന്നത് ദൈവികതകൊണ്ട് മാത്രമാണെന്ന് ഖുര്‍ആന്‍ ഗവേഷകനും കെ.എന്‍.എം.വൈസ് പ്രസിഡന്റുമായ പ്രൊഫ. എന്‍.പി.അബ്ദുള്‍റഹ്മാന്‍ പ്രസ്താവിച്ചു. ഖുര്‍ആനികാധ്യാപനങ്ങളിലേക്ക് മടങ്ങുകമാത്രമാണ് ഇന്നത്തെ പ്രതിസന്ധികള്‍ക്ക് പരിഹാരമെന്നും അദ്ദേഹം വിലയിരുത്തി. ദ ട്രൂത്ത് ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച പരിപാടിയില്‍ 'ഖുര്‍ആനിലെ ശാസ്ത്ര സത്യങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശ്രോതാക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്കിയ ചോദ്യോത്തരസെഷന്‍ അവര്‍ക്കജ്ഞാതമായ ശാസ്ത്രാത്ഭുതങ്ങളിലേക്ക് കൊണ്ടുപോവുന്നതായി. ശറഫിയ്യയിലെ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ദ ട്രൂത്ത് ജിദ്ദ ചാപ്റ്റര്‍ ചെയര്‍മാന്‍ അബ്ദുള്‍ഗനി എടത്തനാട്ടുകര അധ്യക്ഷനായിരുന്നു. കണ്‍വീനര്‍ മുസ്തഫ മണ്ണാര്‍ക്കാട് സ്വാഗതവും അബ്ദുള്‍ജലീല്‍ സി.എച്ച്.നന്ദിയും പറഞ്ഞു.
Read More

തിരുകേശവും കത്തിച്ചാല്‍ കരിയുന്നതുതന്നെ - സി.പി. ഉമര്‍ സുല്ലമി


തിരൂര്‍: നബിയുടെ തിരുമുടിയാണെങ്കിലും കത്തിച്ചാല്‍ കരിയുന്നതുതന്നെയാണെന്ന് കെ.എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി പറഞ്ഞു. ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ, കേശവാണിഭത്തിനെതിരെ എന്ന പ്രമേയത്തില്‍ ഐ.എസ്.എം. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജനസംഗമം തിരൂരില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മുഹമ്മദ് നബിയുടെ നഖം, മുടി തുടങ്ങിയ ശരീര അവശിഷ്ടങ്ങള്‍ പുണ്യമെടുക്കുന്നതിന് വേണ്ടി സൂക്ഷിക്കുകയോ അതിനുവേണ്ടി ആരാധനാലയങ്ങള്‍ നിര്‍മിക്കുവാനോ ഇസ്‌ലാം മതത്തില്‍ നിര്‍ദേശിച്ചിട്ടില്ല. പ്രവാചകന്റെ ജന്മനാടായ മെക്കയിലോ കര്‍മമണ്ഡലമായ മദീനയിലോ പ്രവാചകന്റെ തിരുശേഷിപ്പുകളൊന്നും സൂക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


ഒ. അബ്ദുള്ള, അഷറഫലി കാളിയത്ത്, പി. കുഞ്ഞാലന്‍കുട്ടി, കെ. മുഹമ്മദ് ഫിറോസ്, പി. സുഹൈല്‍സാബിര്‍, ജാസിര്‍ രണ്ടത്താണി, അബ്ദുല്‍ലത്തീഫ് കരിമ്പുലാക്കല്‍, ഉബൈദുള്ള താനാളൂര്‍, അബ്ദുല്‍കരീം എന്‍ജിനിയര്‍, കെ. ബാപ്പുട്ടി എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തിന് മുന്നോടിയായി നടന്ന പ്രതിഷേധറാലി തിരൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
Read More

Saturday, March 03, 2012

കേശവാണിഭത്തിനും ആത്മീയ ചൂഷണത്തിനുമെതിരെ ISM റാലിയും ബഹുജന സംഗമവും ഇന്ന് തിരൂരില്‍



തിരൂര്‍ :ആത്മീയ ചൂഷണത്തിനും കേശവാണിഭത്തിനുമെതിരെ ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന റാലിയും ബഹുജനസംഗമവും ഇന്ന് [3.3.12 ശനി] തിരൂരില്‍ നടക്കും. സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സമൂഹ മന:സാക്ഷിയെ ഉണര്‍ത്താനും,പ്രവാചകകേശത്തിന്റെ പേരില്‍ ആത്മീയ വ്യാപാരം നടത്തുന്നവരുടെ കള്ളത്തരം തുറന്നുകാണിക്കാനും,മതത്തിന്റെ മറവില്‍ നടക്കുന്ന സര്‍വ്വവിധ ചൂഷണങ്ങള്‍ക്കെതിരെയുള്ള ബോധവല്കരണം ശക്തിപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്


വൈകിട്ട് നാല് മണിക്ക് തിരൂര്‍ താഴെപാലത്തുനിന്നും ആരംഭിക്കുന്ന റാലിക്ക് പാറയില്‍ ശരീഫ്,വി പി മനാഫ്,ഐ വി അബ്ദുല്‍ ജലീല്‍,കെ പി അബ്ദുല്‍ വഹാബ്,സി അബ്ദുല്‍ ജബ്ബാര്‍,സി പി മുഹമ്മദ്‌ കുട്ടി,അബ്ദുല്‍ നാസര്‍ അന്‍വാരി,എം കുഞ്ഞിപ്പ എന്നിവര്‍ നേതൃത്വം നല്‍കും. വൈകിട്ട് അഞ്ചു മണിക്ക് ബസ്സ്റ്റാന്റില്‍ സമാപിക്കും.തുടര്‍ന്ന് ബസ്‌സ്റ്റാന്റിനു സമീപം നടക്കുന്ന ബഹുജന സംഗമം കെ എന്‍ എം സംസ്ഥാന ജന:സെക്രട്ടറി സി പി ഉമ്മര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും.ഡോ: സി ആര്‍ മുഹമ്മദ്‌അന്‍വര്‍,ഉബൈദുള്ള താനാളൂര്‍,കെ അബ്ദുല്‍കരീം എഞ്ചിനീയര്‍,എം മുഹമ്മദ്‌കുട്ടി എന്ന ബാപ്പുട്ടി എന്നിവര്‍ പ്രസീഡിയം നിയന്ത്രിക്കും.ടി ഇബ്രാഹിം അന്‍സാരി അദ്ധ്യക്ഷം വഹിക്കും.


ഡോ: കെ ടി ജലീല്‍ എം എല്‍ എ, ഒ അബ്ദുള്ള, വെട്ടം ആലിക്കോയ(മുസ്ലിം ലീഗ്),കെ മുഹമ്മദ്‌ ഫിറോസ്‌ (ഡി വൈ എഫ്ഐ)അഷ്‌റഫ്‌ അലി കാളിയത്ത്(എ ഐ വൈ എഫ് ) പി ഫസലുദ്ധീന്‍ (എം എസ് എസ് ) പി കുഞ്ഞാലന്‍കുട്ടി(സോളിഡാരിറ്റി)പി സുഹൈല്‍ സാബിര്‍(ഐ എസ് എം ) ,അബ്ദുല്‍ലത്തീഫ് കരുംബുലാക്കല്‍ എന്നിവര്‍ പ്രസംഗിക്കും
Read More

Thursday, March 01, 2012

മുടിപ്പള്ളി നിര്‍മാണത്തിലൂടെ പ്രവാചകനെ നിന്ദിക്കാനുള്ള നീക്കം തടയണം : KNM


കണ്ണൂര്‍: ലോകത്തിലെ ഏറ്റവും ശ്രേഷ്‌ഠമായ മസ്‌ജിദുല്‍ ഹറാമിലോ മസ്‌ജിദുന്നബവിയിലോ പ്രവാചകന്റെ ഒരു മുടിയും സൂക്ഷിച്ചിട്ടില്ലെന്നിരിക്കെ മുടിപ്പള്ളി പണിത്‌ പ്രവാചകനെ നിന്ദിക്കാനുള്ള നീക്കം തടയണമെന്ന്‌ കെ എന്‍ എം ജില്ലാ പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി കെ ഇബ്‌റാഹീം ഹാജി എലാങ്കോട്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ശംസുദ്ദീന്‍ പാലക്കോട്‌ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, വി മൊയ്‌തു സുല്ലമി, വി പി യഅ്‌ഖൂബ്‌, കെ അബ്‌ദുല്‍ മജീദ്‌, കെ എല്‍ പി ഹാരിസ്‌, ടി മുഹമ്മദ്‌ നജീബ്‌, പി ടി പി മുസ്‌തഫ, എം പി നിസാമുദ്ദീന്‍, അശ്‌റഫ്‌ മമ്പറം, അബ്‌ദുല്‍ ജലീല്‍ ഒതായി, അബ്‌ദുസ്സലാം മൂരിയാട്‌, കെ ശുക്കൂര്‍ ഹാജി, പി അശ്‌റഫ്‌ ഹാജി ഇരിങ്ങൂര്‍, അബൂബക്കര്‍ കോയ പ്രസംഗിച്ചു.
Read More

ആദര്‍ശാധിഷ്‌ഠിത ജീവിതത്തിലൂടെ സാമൂഹിക പരിവര്‍ത്തനത്തിന്‌ യുവാക്കള്‍ മുന്നിട്ടിറങ്ങണം : യു പി യഹ്‌യാഖാന്‍


ഈരാറ്റുപേട്ട: ആദര്‍ശാധിഷ്‌ഠിത ജീവിതത്തിലൂടെ സാമൂഹിക പരിവര്‍ത്തനത്തിന്‌ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന്‌ പ്രയാണം പരിപാടിയില്‍ പ്രഭാഷണം നടത്തിയ ഐ എസ്‌ എം സംസ്ഥാന സെക്രട്ടറ യു പി യഹ്‌യാഖാന്‍ ആഹ്വാനം ചെയ്‌തു. മേഖല പ്രസിഡന്റ്‌ കെ പി ശഫീഖ്‌ അധ്യക്ഷത വഹിച്ചു. എന്‍ എസ്‌ എം റഷീദ്‌ ഉദ്‌ഘാടനം ചെയ്‌തു. ഐ എസ്‌ എം ജില്ലാ സെക്രട്ടറി ഹാരിസ്‌ സ്വലാഹി, കെ എ അന്‍സാരി, പി കെ ഇര്‍ഷാദ്‌ പ്രസംഗിച്ചു.
Read More

ISM പ്രമേയ വിശദീകരണം നടത്തി



മുരിക്കാശ്ശേരി: `മതം-ധര്‍മികത-നവോത്ഥാനം' കാമ്പയിന്റെ ഭാഗമായി ഐ എസ്‌ എം യൂണിറ്റ്‌ പള്ളിക്കവലയില്‍ പ്രമേയ വിശദീകരണം നടത്തി. ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ പി ഉസ്‌മാന്‍ ഉദ്‌ഘാടനം ചെയ്‌തു. യു പി ബഷീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഐ എസ്‌ എം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജഅ്‌ഫര്‍ വാണിമേല്‍, മമ്മൂട്ടി മുസ്‌ലിയാര്‍ വയനാട്‌ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ ജോയി കൊച്ചുകരോട്ട്‌, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബാബു കുമ്പിളുവേലില്‍, പി എ ഷമീര്‍, പി എ അജാസ്‌ പ്രസംഗിച്ചു.
Read More

സ്വവര്‍ഗരതി : സര്‍ക്കാര്‍ നിലപാട് ലജ്ജാവഹം - MSM


കോഴിക്കോട്: സ്വവര്‍ഗരതി അനുവദിക്കാമെന്നും കുറ്റകരമല്ലെന്നുമുള്ള കേന്ദ്രസര്‍ക്കാറിന്റെ നിലപാട് അപഹാസ്യവും ലജ്ജാകരവുമാണെന്ന് എം എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പാശ്ചാത്യന്റെ മലീമസ വിഴുപ്പുഭാണ്ഡങ്ങളെ സംസ്‌കാരവും പൈതൃകവുമുള്ള ഒരു രാജ്യത്തേക്ക് വലിച്ചു കൊണ്ടുവരുന്നത് ഏറെ ആശങ്കാജനകവും അപമാനകരവുമാണ്. ലോകം ഇന്ന് അനുഭവിക്കുകയും നിരാശയോടെ നെടുവീര്‍പ്പിടുകയും ചെയ്യുന്ന എയ്ഡ്‌സ് രോഗത്തിന് മുഖ്യ ഹേതുവായിത്തീരുന്ന സ്വവര്‍ഗരതി ഏതടിസ്ഥാനത്തിലാണ് നിയമവിധേയമാക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം. സ്വവര്‍ഗരതി സംബന്ധിച്ച മുന്‍നിലപാടില്‍ നിന്ന് വഴുതിമാറിയതില്‍ നിഗൂഢതയുണ്ട്. സ്വന്തം പൈതൃകത്തെയും സംസ്‌കാരത്തെയും പാശ്ചാത്യ കുത്തകകള്‍ക്കൊപ്പം നില്‍ക്കുന്നതിന് വേണ്ടി ബലി കഴിക്കുന്നത് നാടിന് അപമാനമാണ്. ഇതിനെതിരെ ഭാരത മനസാക്ഷി പ്രതികരിക്കണമെന്നും എം എസ് എം ആവശ്യപ്പെട്ടു.


യോഗത്തില്‍ ഡോ. മുബശ്ശിര്‍ അധ്യക്ഷത വഹിച്ചു. ജാസിര്‍ രണ്ടത്താണി, ജലീല്‍ മാമാങ്കര, സൈദ് മുഹമ്മദ്, കമറുദ്ദീന്‍, അഫ്‌സല്‍ മടവൂര്‍, ഹാഫിളുറഹ്മാന്‍, തസ്‌നീം വടകര, ഉമര്‍കുട്ടി എറണാകുളം, സഗീറലി പന്താവൂര്‍, ആഷിദ് ഷാ പാലക്കാട്, ആസിഫലി കണ്ണൂര്‍, ശഫീഖ് മമ്പറം സംസാരിച്ചു.
Read More

സ്വവര്‍ഗ രതി: കേന്ദ്രനിലപാട് പ്രതിഷേധാര്‍ഹം - ISM


കോഴിക്കോട്: സ്വവര്‍ഗരതിക്കനുകൂലമായി സുപ്രിംകോടതിയില്‍ നല്കിയ സത്യവാങ് മൂലം ധാര്‍മിക മൂല്യങ്ങളെ പരിഹസിക്കുന്നതാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രകൃതിവിരുദ്ധവും മാരകരോഗങ്ങള്‍ക്ക് ഹേതുവാകുന്നതുമായ ഈ നീചവൃത്തിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്കുന്നത് അപലപനീയമാണ്. സ്വവര്‍ഗരതി സമൂഹത്തിന് സമ്മാനിച്ച ദുരന്തങ്ങള്‍ ഇന്നും ചരിത്രത്തില്‍ ദുരന്ത ശേഷിപ്പുകളായി നിലനില്ക്കുന്നുണ്ട്. മൂല്യങ്ങള്‍ ചവിട്ടിമെതിച്ച് പാശ്ചാത്യ സംസ്‌കാരം രാജ്യത്തേക്ക് കടത്തിക്കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് നീതീകരിക്കാനാവില്ലെന്നും ഐ എസ് എം അഭിപ്രായപ്പെട്ടു.


പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, ഐ പി അബ്ദുസ്സലാം, അബ്ദുസ്സലാം മുട്ടില്‍, ഇ ഒ ഫൈസല്‍, ശുകൂര്‍ കോണിക്കല്‍, മന്‍സൂറലി ചെമ്മാട്, കെ ഹര്‍ഷിദ് പ്രസംഗിച്ചു.
Read More

CIER സംസ്ഥാന മദ്‌റസാ വിജ്ഞാനോത്സവം ; കിരീടം മലപ്പുറം ഈസ്റ്റ് ജില്ലക്ക്


മലപ്പുറം: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ മോങ്ങത്ത് നടന്ന സംസ്ഥാന മദ്‌റസാ വിജ്ഞാനോത്സവത്തില്‍ 405 പോയിന്റുനേടി മലപ്പുറം ഈസ്റ്റ് ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. 389 പോയിന്റ് നേടി കോഴിക്കോട് സൗത്ത് ജില്ല രണ്ടും 323 പോയിന്റ്‌നേടി മലപ്പുറം വെസ്റ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


നാല് വിഭാഗങ്ങൡലായി 53 ഇനത്തില്‍ ആയിരത്തോളം പ്രിതിഭകള്‍ മാറ്റുരച്ച വിജ്ഞാനോത്സവത്തില്‍ ചില്‍ഡ്രന്‍സ് വിഭാഗത്തില്‍ നിമാത്ത് ജനാന്‍ (അരീക്കോട് സുല്ലമുസ്സലാം മദ്‌റസ), സബ് ജൂനിയര്‍ വിഭാഗത്തില്‍ സാബിന്‍ സലാം (ഖുബ മദ്‌റസ കണ്ണഞ്ചേരി) , ജൂനിയര്‍ വിഭാഗത്തില്‍ സനാത്ത് റഹ്മാന്‍ (ഖുബാ മദ്‌റസ കണ്ണഞ്ചേരി ), റാഫി സി (ചെറുവണ്ണൂര്‍ മദ്‌റസ), നാസിദ സദ (സലഫി മദ്‌റസ ആന്തിയൂര്‍കുന്ന്) എന്നിവര്‍ വ്യക്തിഗത ചാംപ്യന്‍മാരായി. വിജയികള്‍ക്ക് സി ഐ ഇ ആര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അബൂബക്കര്‍ മൗലവി, മൊറയൂര്‍ ഗ്രാമപഞ്ചായത്ത്് പ്രസിഡന്റ് വി സക്കീന എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ഇബ്‌റാഹീം മാസ്റ്റര്‍ പാലത്ത്, അബ്ദുര്‍റസാഖ് തച്ചമ്പാറ, പി കെ മുഹമ്മദ് മദനി മോങ്ങം, ഹംസ മൗലവി പട്ടേല്‍ താഴം പ്രസംഗിച്ചു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...