ജിദ്ദ: ജിദ്ദ, മക്ക, മദിന, യാംബൂ, ത്വായിഫ് ഇസ്ലാഹി സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന്റെ ഭാഗമായി ജിദ്ദ കേന്ദ്രമാക്കി കൊണ്ട് സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പശ്ചിമ സോണ്‍ കമ്മിറ്റി നിലവില്‍ വന്നു. കിഴക്കന്‍, തെക്കന്‍ സോണുകളും അല്ഖസീം സോണും അടക്കം സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റെരിനു കീഴിലുള്ള നാല് സോണല്‍ കമ്മിറ്റികളും ഇതോടു കൂടി രൂപീകരിച്ചു കഴിഞ്ഞതായി സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര് സംഘടനാ സെക്രട്ടറി എം.ടി.മനാഫ് മാസ്റ്റര്‍ അറിയിച്ചു.
മുഹമദ് അലി കാരക്കുന്ന് (മക്ക) പ്രസിഡന്റ് ആയും എന്‍ജി.വി.കെ.മുഹമദ് (ജിദ്ദ) ജനറല്‍ സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു. അഷ്‌റഫ് ഉണ്ണീന്‍ പൂക്കോട്ടൂര്‍ (ജിദ്ദ) ആണ് ഖജാന്‍ജി. അയൂബ് ഖാന്‍ മദിന, എം.പി. മുഹമദ് കാസിം മക്ക (വൈസ് പ്രസിഡന്റുമാര്‍), ഷംസുദ്ദിന്‍ അയനിക്കോട് ജിദ്ദ, അബ്ദുല്‍ വഹാബ് യാംബൂ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.. സോണിനു കീഴില്‍ ഉള്ള സെന്റരുകളിലെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഖജാന്‍ജി, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നിര്‍വാഹക സമിതി അംഗങ്ങള്‍ ആയിരിക്കും.
ഇന്ത്യന്‍ ഇസ്ലാഹി സെന്റര് ജിദ്ദ ഓഡിറ്റൊരിയത്തില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പ് എം.ടി.മനാഫ് മാസ്റ്റര്‍ നിയന്ത്രിച്ചു. മുഹമദ് അലി കാരക്കുന്നു, മുഹമദ് ഹുസൈന്‍ മടവൂര്‍ മക്ക, അബ്ദുല്‍ വഹാബ് യാംബൂ,നൗഷാദ് കരിങ്ങനാട് പ്രസംഗിച്ചു. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര് ഉപദേശക സമിതി ചെയര്‍മാന്‍ എന്‍ജി. ഹസൈനാര്‍ അങ്ങാടിപ്പുറം പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു. അഹ്മദ് കുട്ടി മദനി ഉല്‍ബോധന പ്രസംഗം നടത്തി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം