Tuesday, November 30, 2010

ആത്മീയചൂഷകരെ തുരത്തുക - ഡോ. ഹുസൈന് മടവൂര്



മണ്ണാര്ക്കാട്: ആത്മീയചൂഷകരെ തുരത്താന് വിശ്വാസികള്ക്ക് കഴിയേണ്ടതുണ്ടെന്ന് ഡോ. ഹുസൈന് മടവൂര് പറഞ്ഞു. ഐ എസ് എം ആദര്ശകാമ്പയിന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു അദ്ദേഹം. ആത്മീയതയുടെ പേരില് നടത്തിക്കൊണ്ടിരിക്കുന്ന ചൂഷണത്തിന് ഇരയാവുന്നവരില് ഭൂരിഭാഗവും സാധാരണക്കാരാണ്. അതുകൊണ്ടു തന്നെ വിശ്വാസികള് സാധാരണജനങ്ങള്ക്കിടയിലെ പ്രബോധനം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഏകദൈവ വിശ്വാസമാണ് ഇസ്ലാമിന്റെ അടിസ്ഥാനം -അദ്ദേഹം പറഞ്ഞു. കെ എന് എം ജില്ലാ സെക്രട്ടറി പി മുഹമ്മദലി അന്സാരി അധ്യക്ഷത വഹിച്ചു.

മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി കളത്തില് അബ്ദുല്ല, കെ പി എസ് പയ്യനടം, ബാപ്പു ഹാജി, മുഹമ്മദ് കുഞ്ഞി, വി മുഹമ്മദ് മൗലവി, അബ്ദുഅലി മദനി, ഈസ മദനി, എം വീരാപ്പു അന്സാരി, ടി ശറഫുദീന് സലഫി, ഇബ്റാഹീം ബുസ്താനി, സാജിദലി പ്രസംഗിച്ചു.
Read More

Monday, November 29, 2010

തിന്മകള്‍ക്കെതിരെ യുള്ള പോരാട്ടത്തിനു പണ്ഡിതന്മാര്‍ നേതൃത്വം നല്‍കണം : ഐ എസ് എം

മലപ്പുറം : അഴിമതിക്കും മദ്യാസക്തിക്കും ലൈംഗിക അരാജകത്വത്തിനുമെതിരായ പോരാട്ടങ്ങള്‍ക്ക് പണ്ഡിതന്മാര്‍ നേതൃത്വം നല്‍കണമെന്നു ഐ എസ്‌ എം സംസ്ഥാന ഹദീസ് സമ്മേളനം ആവശ്യപ്പെട്ടു. ശാസ്ത്ര-സാങ്കേതിക പുരോഗതിയെ ദുരുപയോഗം ചെയ്യുന്നതിനെതിരെ വിശ്വാസികളെ സമരസജ്ജമാക്കാനും ബോധവല്‍ക്കരിക്കാനും മതനേതൃത്വങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ഖുര്‍ആനും പ്രവാചകചര്യയും ദുര്‍വ്യാഖ്യാനം ചെയ്യുന്ന പ്രവണത കേരളത്തിലും പ്രകടമായിക്കൊണ്ടിരിക്കുന്നതില്‍ സമ്മേളനം ആശങ്ക രേഖപ്പെടുത്തി. മുസ്ലിം സ്ത്രീകള്‍ അവരുടെ സാമൂഹ്യബാധ്യത നിര്‍വഹിക്കുന്നതിനെ ഖുര്‍ആനോ പ്രവാചകചര്യയോ വിലക്കുന്നില്ലെന്നിരിക്കെ അത്തരം ഫത്'വകള്‍ നല്‍കുന്നവര്‍ ഇസ്ലാമിനെയും മുസ്ലിംകളെയും പൊതുസമൂഹത്തില്‍ അവമതിക്കുകയാണ്. ഇസ്ലാം സ്ത്രീകള്‍ക്ക് നല്‍കിയ അവകാശങ്ങളും സ്വാതന്ത്രവും വകവെച്ച് കൊടുക്കാന്‍ സമൂഹത്തെ പ്രബുദ്ധമാക്കുകയാണ് പണ്ഡിതന്മാര്‍ ചെയ്യേണ്ടതെന്നും സമ്മേളനം വ്യക്തമാക്കി. സമ്മേളനത്തിന്‍റെ ഉല്‍ഘാടനവും ഹദീസ് സമാഹാരം പ്രകാശനവും അബ്ദുള്ള മ'റൂഫ് അല്‍ ഖാസിമി നിര്‍വഹിച്ചു. പണ്ഡിതന്മാര്‍ക്കിടയിലുള്ള വീക്ഷണ വ്യത്യാസങ്ങള്‍ ഖുര്‍ആനും പ്രവാചകചര്യയും അടിസ്ഥാനമാക്കി ചര്‍ച്ചക്ക് വിധേയമാക്കുന്ന ഹദീസ് പഠന ഗവേഷണങ്ങള്‍ക്ക്‌ വ്യവസ്ഥാപിത പദ്ധതികളാവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഐ എസ്‌ എം പ്രസിഡന്റ്‌ മുജീബുറഹ്മാന്‍ കിനാലൂര്‍ അധ്യക്ഷം വഹിച്ചു. ഐ എസ്‌ എം ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, എം എസ്‌ എം ജനറല്‍ സെക്രട്ടറി അന്ഫസ് നന്മണ്ട, എം ജി എം പ്രസിഡന്റ്‌ ഖദീജ നര്‍ഗീസ്, നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ്‌ മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.
Read More

Saturday, November 27, 2010

'ഇസ്ലാം ഫോര്‍ പീസ്‌' കാമ്പയിന്‍നു പ്രൌഡമായ പരിസമാപ്തി






ദോഹ :അബ്ദുല്‍ ഹസീബ് മദനിയുടെ പ്രോജ്വല പ്രഭാഷനതോടെയാണ് സെഷന്‍ ആരംഭിച്ചത് ."സെപ്റ്റംബര്‍ 11ലെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര് ആക്ക്രമണതിനു ശേഷം ഇസ്ലാമിനെ കുറിച്ച് പുതിയ വായന ആരംഭിച്ചിരിക്കുന്നു, അത് സയണിസ്റ്റ്‌കളുടെ ഫാസിസ്റ്റ്‌കളുടെ ഇസ്ലാം വിരുദ്ധ മീഡിയകളുടെ വായനയാനെന്നു പ്രബോധകര്‍ മനസിലാക്കണം ,സ്വാത്രത്തിനു വേണ്ടി വിശ്വാസ സംരക്ഷണത്തിന് വേണ്ടി പോരടിക്കുന്നവേരെ തീവ്രവാദികളെന്നു മുദ്ര കുത്തുന്നത് സയണിസ്റ്റ് ലോക ക്രമത്തിന്റെ ഭാഗമാണ് .ഇസ്ലാം സമാധാനത്തിന് വേണ്ടി നിലകൊള്ളുന്ന മതമാണ്‌ ഹുദൈബിയ കരാര്‍ അതാണ്‌ ലോകത്തോട് വിളിച്ചോതുന്നത് അത് മനസിലാക്കി വിശ്വാസികള്‍ മുന്നോട്ട് നീങ്ങണം .അന്ധകാരത്തില്‍ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളാകുവാന്‍ വിശ്വാസികള്‍ മുന്നോട്ടു വരിക ."നിറഞ്ഞ സദസിനോദ്‌ ഹസീബ് മദനി ആഹ്വാനം ചെയ്തു.
Read More

Friday, November 26, 2010

ISM ഹദീസ്‌ സമ്മേളനം




Read More

ആരാധ്യനേകന്‍ അനശ്വര ശാന്തി : ആദര്‍ശ കാമ്പയിന്‍ - ആദര്‍ശ സെമിനാര്‍ മുവാറ്റുപുഴയില്‍

ആരാധ്യനേകന്‍ അനശ്വര ശാന്തി : ആദര്‍ശ കാമ്പയിന്‍ - ആദര്‍ശ സെമിനാര്‍
മുവാറ്റുപുഴയില്‍ ,നവംബര്‍ 28 ഞായറാഴ്ച


Read More

Wednesday, November 24, 2010

അഭിപ്രായ വൈവിധ്യങ്ങള്‍ മനുഷ്യരെ തമ്മിലകറ്റരുത്: ഡോ. ഹുസൈന്‍ മടവൂര്‍

മക്ക: പ്രക്യതിപരമായ ശാരീരിക വൈവിധ്യങ്ങളെയും വ്യത്യസ്ത ചിന്താഗതികളെയും ഉള്‍കൊളളുവാന്‍ മുസ്‌ലിം ലോകത്തിന് സാധിക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഹജ് എന്നും അത്തരം വൈവിധ്യങ്ങള്‍ മനുഷ്യരെ തമ്മിലകറ്റാനുളള കാരണങ്ങളായിക്കൂടെന്നും ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്‍് ദേശീയ ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു. മുസ്‌ലിം വേള്‍ഡ് ലീഗ് (റാബിത്വ) മക്കയില്‍ സംഘടിപ്പിച്ച പതിനൊന്നാമത് അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശഭാഷാവര്‍ഗ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും സഹോദരങ്ങളായി കാണുന്ന അപൂര്‍വ്വ സംഗമമായ ഹജ് ആഗോള മനുഷ്യസാഹോദര്യത്തിന്റെ വിളംബരമാണ് നിര്‍വ്വഹിക്കുന്നത്. ഈ ഐക്യഭാവം എല്ലാ രംഗങ്ങളിലും നിലനിര്‍ത്താന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. 

മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ ഉദ്ഘാടനം ചെയ്ത ഒരാഴ്ച നീണ്ടുനിന്ന സമ്മേളനത്തില്‍ വിവിധ
രാഷ്ട്രങ്ങളില്‍ നിന്നായി മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. ആഗോളവത്കരണയുഗത്തിലെ മാധ്യമ
വെല്ലുവിളി എന്നതായിരുന്നു സമ്മേളനം ചര്‍ച്ച ചെയ്ത വിഷയം. ഇരുപത്തിമൂന്ന് പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുളള ചര്‍ച്ചകളും സമ്മേളനവേദിയില്‍ നടന്നു. ഡോ. ഹുസെന്‍ മടവൂര്‍ അടക്കം ഇന്ത്യയില്‍ നിന്ന് മൂന്ന് പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സൗദി ഭരണാധികരി അബ്ദുളള രാജാവിന്റൈ പ്രത്യേക ക്ഷണപ്രകാരം എത്തിയ അതിഥികളെ മിന ഗസ്റ്റ് ഹൗസില്‍ സൗദി അഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ നായിഫ് രാജകുമാരന്‍ സ്വീകരിച്ചു. സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ്, റാബിത്വ ജന. സെക്രട്ടറി ഡോ. അബ്ദുളള തുര്‍ക്കി, കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി മുന്‍വൈസ് ചാന്‍സലര്‍ ഡോ. അബ്ദുളള നസീഫ്, മുന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. അബ്ദുളള അല്‍ഉബൈദ്, ഉമ്മുല്‍ഖുറ യൂണിവേഴ്‌സിറ്റി ദഅ്‌വ കോളേജ് പ്രിന്‍സി)ല്‍ ഡോ. അബ്ദുല്‍ അസീസ് ഹുമൈദി, ഖസീം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാലിദ് ഹുമൂദി, ഖൂര്‍ആന്‍ സയന്‍സ് ഡയറക്ടറേറ്റ് ചെയര്‍മാന്‍ ഡോ. അബ്ദുളള മുസ്‌ലിഹ് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേത്യത്വം നല്‍കി.
റുവാണ്ട ആഭ്യന്തരമന്ത്രി ഹരീര്‍ മൂസ ഫാസില്‍, സെനഗല്‍ പാര്‍ലമെന്‍് ഡെപ്യൂട്ടി സ്പീക്കര്‍ യഹ്‌യ അബ്ദുളള, അല്‍അസ്ഹര്‍ യൂണിവേഴ്‌സിറ്റി പ്രോ. വൈസ് ചാന്‍സലര്‍ ഡോ. ഇസ്മാഈല്‍ ഷഹീന്‍, ഡോ. അബ്ദുല്ലത്തീഫ് മുഹല്‍ഹല്‍ (ട്രിപ്പോളി യൂണിവേഴ്‌സിറ്റി) ഡോ. അബ്ദുസ്സത്താര്‍ ഹിത്മി (ബഹറൈന്‍ യൂണിവേഴ്‌സിറ്റി) ഡോ. അബ്ദുറഹിമാന്‍ അല്‍ ഹാജ് (ഫലസ്തീന്‍) പ്രൊഫ. അബ്ദുളള ആലിം (അള്‍ജീരിയ) പ്രൊഫ. മഅ്‌റൂഫ് അബ്ദുല്‍ ഖാദര്‍ (ഇറാഖ്), ഇബ്രാഹിം ഹുസെന്‍ മലൈബാരി (കാനഡ), ഡോ. അബ്ദുറഹിമാന്‍ റിഫാഇ(ലബനാന്‍), ഡോ. അഹമദ് ഇയാദി (ജോര്‍ഡാന്‍), റാസി മുഹമ്മദ് മത്ഗാനി (ടുണീഷ്യ) ,ശൈഖ് മുസ്തഫ കദന്‍(ചെയര്‍മാന്‍ വഖഫ് ബോര്‍ഡ് ഈജിപ്ത്), അബ്ദുല്‍ ആത്വി ഷാഫി (ഈജിപ്ത് സുപ്രിംകോടതി ജഡ്ജി), ഡോ.മുഹമ്മദ് മുഖ്താര്‍ (മൗറിത്താനിയ), ഡോ. മുബാറക് അല്‍മജ്ദൂബ് (സുഡാന്‍), ഡോ. സാദിഖ് ഫഖീഹ് (ഖത്തര്‍),ഹാമിദ് അന്‍സാരി (നേപ്പാള്‍), അബള്‍ദുല്‍ ഗഫൂര്‍ ഗുലാം (ഇറാന്‍) തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
Read More

Tuesday, November 23, 2010

ഹദീസ് സമ്മേളനം നവ : 28നു മലപ്പുറത്ത്

മലപ്പുറം : ഐ എസ് എം സംസ്ഥാന കാമ്പയിന്റെ ഭാഗമായി നടത്തുന്ന ഹദീസ് സമ്മേളനം 2010 നവംബര്‍ 28 ഞായറാഴ്ച മലപ്പുറം ടൌണ്‍ ഹാളില്‍ വച്ചു നടക്കുന്നു [ഇന്‍ശാ അല്ലാ]. അഹ്ലുല്‍ ഹദീസ്, ആധുനിക ഹദീസ് പണ്ഡിതന്മാര്‍, ഹദീസ് നിഷേധ പ്രവണതകള്‍ പഴയതും പുതിയതും, ഹദീസ് വിജ്ഞാനീയവും ഇന്ത്യന്‍ പണ്ഡിതന്മാരും, ഹദീസ് നിദാനശാസ്ത്രം: ചരിത്രം, വളര്ച്ച, ഹദീസും ആധുനിക ശാസ്ത്രവും, ഹദീസ് : പഠനം-പ്രചാരണം-നിരൂപണം തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖ പണ്ഡിതന്മാര്‍ പ്രഭാഷണം നടത്തും. അബ്ദുള്ള മഅ'റൂഫ് അല്‍ ഖാസിമി ദല്‍ഹി, സുഹറ മമ്പാട്, ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി, എ അബ്ദുല്‍ ഹമീദ് മദീനി, ഇ കെ അഹമ്മദ് കുട്ടി, സി പി ഉമര്‍ സുല്ലമി, എ അബ്ദുസ്സലാം സുല്ലമി, യു പി അബ്ദുല്‍ റഹ്മാന്‍ മൌലവി, ജമാലുദ്ദീന്‍ ഫാറൂഖി, മുഹമ്മദ്‌ സലിം സുല്ലമി, കെ പി സകരിയ്യ, പി മൂസ സ്വലാഹി, അബ്ദുറഹ്മാന്‍ ആദ്യശ്ശേരി, അബ്ദുല്‍ അസീസ്‌ മദനി, മുജീബുറഹ്മാന്‍ കിനാലൂര്‍, എന്‍ എം അബ്ദുല്‍ ജലീല്‍, അന്ഫാസ് നന്മണ്ട, സി അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി തുടങ്ങിയവര്‍ സംബന്ധിക്കുന്നു. യുവത ബുക്സ് പുറത്തിറക്കുന്ന 'ഹദീസ് സമാഹാരം' വാല്യം 2 പ്രകാശനം നടത്തും.
Read More

Monday, November 22, 2010

മദ്യനിരോധന സമരം: മതസംഘടനകള് നിസ്സംഗത വെടിയണം



മലപ്പുറം: എണ്ണൂറ് ദിവസത്തിലധികമായി മലപ്പുറം കലക്ടറേറ്റ് പടിക്കല് തുടരുന്ന മദ്യനിരോധന സത്യാഗ്രഹത്തിന് മതസംഘടനകള് പിന്തുണനല്കി ശക്തിപ്പെടുത്തണമെന്ന് ഐ എസ് എം ചെറവന്നൂര് യൂണിറ്റ് പ്രവര്ത്തകര് ആവശ്യപ്പെട്ടു. എണ്ണൂറ്റിപ്പത്താം ദിവസത്തെ സത്യാഗ്രഹത്തിന് ഐ എസ് എം പ്രവര്ത്തകര് നേതൃത്വം നല്കി. മുഖ്യ സത്യാഗ്രഹി അബ്ദുല് നാസര് മയ്യേരിയെ ഹാരമണിയിച്ചുകൊണ്ട് ഐ എസ് എം വളവന്നൂര് പഞ്ചായത്ത് പ്രസിഡന്റ് പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.




Read More

Wednesday, November 17, 2010

ഈദ് സന്ദേശം


ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഈദാശംസകള്‍ നേരുന്നു.

പെരുമയുള്ള നാളാണ് പെരുന്നാള്‍.ഓര്‍മയുടെ വസന്തമാണീദിനം.

തക് ബീറുകള്‍ കൊണ്ട് ഒര്‍മയെഉജ്ജ്വലമാക്കാനാണ് നമുക്കീ ആഘോഷം.

വര്‍ഷാന്തരങ്ങള്‍ക്കപ്പുറത്ത് നിന്നുംകരുതുറ്റ ചരിത്രം നമ്മെ തട്ടിയുണര്‍ത്തുന്നു.

തക് ബീര്‍ ആയിരുന്നുഇബ് റാഹീം നബിയുടെ ജീവിതം.

അധര്‍മത്തിന്റെ തമ്പുരാക്കന്മാരോട്

കനലെരിയുന്ന വീര്യത്തോടെ തക് ബീറാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

അല്ലാഹുവല്ലാ‍ത്തതെല്ലാം നിസ്സാരമാണെന്ന തിരിച്ചറിന്റെ പേരാണ് തക് ബീര്‍.

നിസ്സാരമായതിനെയെല്ലാം നിര്‍ഭയത്വത്തോടെ ചോദ്യം ചെയ്യാന്‍ സാധിച്ചപ്പോള്‍

ഇബ്റാഹീം നബി ആദര്‍ശ പിതാവായി.

ആ പിതാവിന്റെ പിന്തുടര്‍ച്ചക്കാരാണു നാം.

നമ്മെ അടിമകളാക്കുന്ന സര്‍വ്വതിനെയും

ആ പിതാവിന്റെ ആര്‍ജവത്തോടെചോദ്യം ചെയ്യാന്‍ വീര്യമുണ്ടോ നമുക്ക്?

ഉണ്ടങ്കില്‍ അവരെയാണ് ഇന്നാവശ്യം.

കണ്ണില്‍ കാണുന്നതിനെയെല്ലാം ആരാധിച്ചവരോട്,

കണ്ണില്‍ കാണാത്ത ഒരുവനെ മാത്രം ആരാധിക്കണമെന്ന്നമ്മുടെ പിതാവ് പറഞ്ഞു.

‘ആരാധ്യനേകന്‍ അനശ്വര ശാന്തി’ യുടെ ആപ്തവാക്യമാണത്.

സര്‍വരും സമ്മതിക്കുന്ന സനാതന സത്യമാണത്

.അനേകം ആശ്രയങ്ങളിലേക്ക്കയ്യും കരളുമുയര്‍ത്തുന്നവര്‍ക്കുള്ള ശ്രുതി മന്ത്രമാണത്.

ഉറക്കം നഷ്ടപ്പെട്ടവര്‍ക്കുള്ള ശാന്തിസൂക്തമാണത്.

അശാന്ത ഹൃദയങ്ങള്‍ക്കുള്ള ആനന്ദവചനമാണത്.

തക്ബീര്‍ നമ്മെ ഉണര്‍ത്തുന്നത്പുതിയൊരു പുറപ്പാടിലേക്കാണ്.

തക്ബീറിനായുള്ള ജീവിതവുംതക് ബീറിനായുള്ള സമരവും!

മുമ്പേ കടന്നുപോയ പിതാവിന്റെമരിക്കാത്ത ഒര്‍മകളില്‍ ജ്വലിക്കുന്നമക്കളാകാന്‍ ആരുണ്ട്?

ഇബ്രാഹീം നബിയെ ഓര്‍ക്കാംപോരാളിയായ പ്രവാചകന്‍ധൈര്യവാനായ പിതാവ്സ്നേഹധന്യനാ‍യ പുത്രന്‍കരുണാമയനായ കുടുബനാഥന്‍

ഹാജറയെ ഓര്‍ക്കാംക്ഷമയുടെ മിനാരമായ സ്ത്രീകരുത്തിന്റെ കലയറിഞ്ഞ ഭാര്യസഹനത്തിന്റെ സമുദ്രമായ ഉമ്മ

ഇസ്മാഈലിനെ ഓര്‍ക്കാംപതറാത്ത ഭക്തിയുള്ള യൗവനംദൈവമര്‍ഗത്തില്‍ കത്തിക്ക് കഴുത്തു നീട്ടിയ ആര്‍ജവം!

ഈ കുടുബം നമ്മുടെ മുന്നില്‍ നിലാവായ് നിറയട്ടെ.ആദര്‍ശവഴിയില്‍ ഇവരാണ് നമുക്ക് നേതൃത്വം.

ഇവര്‍ അന്നു പറഞ്ഞത് കൂടുതല്‍ ഉച്ചത്തില്‍ ഇന്ന് പറയലാണ് നമ്മുടെ ദൗത്യം.


ആരാധ്യനേകന്‍ എന്ന് പുതിയ കാലത്തോട്നെഞ്ച് വിരിച്ച് പറയലാണ് അവരോടുള്ള കടപ്പാട്. തക്'ബീര്‍ ഏറ്റുചൊല്ലിഅനശ്വര ശാന്തിയുടെ തീരത്തേക്ക്നമുക്ക് നടന്നടുക്കാം


ഐ എസ് എം കേരള

Read More

Monday, November 15, 2010

വികല വിചാരങ്ങളെ അകറ്റുക- സി പി



കോട്ടയം: വികല ആചാരങ്ങളെ അകറ്റിനിര്ത്തിയാലേ ശാന്തിയും സമാധാനവും സാധ്യമാവുകയുള്ളൂ എന്ന് സി പി ഉമര് സുല്ലമി പറഞ്ഞു. ഐ എസ് എം ആദര്ശ കാമ്പയിനിന്റെ കോട്ടയം ജില്ല പ്രചരണ ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാം ശാന്തിയും സമാധാനവുമാണ് മുന്നോട്ടുവെക്കുന്നത്. മദ്യവും ലഹരി പദാര്ഥങ്ങളും നല്കുന്ന നശ്വര ശാന്തിയില് അഭയം കണ്ടെത്തി ജീവിതത്തെ നശിപ്പിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. സ്വസ്ഥതയും സമാധാനവും തകര്ക്കുന്ന കാര്യങ്ങളായതിനാലാണ് ഇവയെ ഇസ്ലാം നിരോധിച്ചത്. ഇസ്ലാം വിരോധിച്ച കാര്യങ്ങളില് ആത്യന്തികമായി മനുഷ്യര്ക്ക് യാതൊരു നന്മയും ഉണ്ടാകുകയില്ല -അദ്ദേഹം പറഞ്ഞു.

ഹാരിസ് സ്വലാഹി അധ്യക്ഷത വഹിച്ചു. എ കെ ഈസ മദനി, കെ എന് എം സെക്രട്ടറിമാരായ അബൂബക്കര് മദനി മരുത, അബൂബക്കര് നന്മണ്ട എന്നിവര് ക്ലാസ്സെടുത്തു. ഐ എസ് എം വൈസ് പ്രസിഡന്റ് അബ്ദുസ്സലാം മുട്ടില് മുഖ്യ പ്രഭാഷണം നടത്തി. നാസര് മുണ്ടക്കയം, കെ പി ശഫീഖ് പ്രസംഗിച്ചു.
Read More

Saturday, November 13, 2010

QLS കോഴിക്കോട് ജില്ലാ സംഗമം നവ 27നു

ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍ (QLS)

കോഴിക്കോട് ജില്ലാ സംഗമം 
നവംബര്‍  27 ശനി 2 മണി മുതല്‍ 
                      KMA auditorium 
  കോഴിക്കോട്

പങ്കെടുക്കുന്നവര്‍ :
  • PB Saleem (Dist Collector Kozhikode)
  • Dr. Hussain Madavoor (IIM)
  • Moulavi Abdul Latheef Karumbilaakkal(ISM)  etc.              
-ISM Kozhikkode(s)-
കോഴിക്കോട് : QLS കോഴിക്കോട് ജില്ലാസംഗമം 2010 നവംബര്‍ 27 ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ KMA ഓടിറ്റോറിയത്തില്‍ വച്ച് നടക്കും. ജില്ലാകലക്ടര്‍ പി ബി സലിം, ഡോ : ഹുസൈന്‍ മടവൂര്‍, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
Read More

Friday, November 12, 2010

MSM Engineering Students Conference

Read More

Thursday, November 11, 2010

'ഇസ്ലാം ഫോര്‍ പീസ്‌' സമ്മേളനം നവ : 26നു ഖത്തറില്‍


ഖത്തര്‍ : ഖത്തര്‍ ഇസ്ലാഹി സെന്റെറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ഇസ്ലാം ഫോര്‍ പീസ്‌' എന്ന പ്രമേയം ആസ്പദമാക്കിയുള്ള സമ്മേളനം 2010 നവംബര്‍ 26 വെള്ളിയാഴ്ച ജൈദ ഫ്ലൈ ഓവറിനു സമീപമുള്ള ഗവന്മെന്റ്റ് സ്കൂള്‍ ഗ്രൌണ്ടില്‍ നടക്കും. ഷെയ്ഖ് മുഹമ്മദ്‌ ദാനിയേല്‍ (UK), ഡോ: മുസ്തഫ ഫാറൂഖി, ഷെയ്ഖ് അബ്ദുല്‍ ബാസിത് ഉമരി, അബ്ദുല്‍ ഹസീബ് മദനി തുടങ്ങിയ പണ്ഡിതന്മാര്‍ സംബന്ധിക്കുന്നു. പ്രഭാഷണത്തിനു ശേഷം ചോദ്യോത്തര സെഷന്‍ ഉണ്ടായിരിക്കും.
Read More

Tuesday, November 09, 2010

ദിനാചരണങ്ങളല്ല സംസ്‌കാരമാണ്‌ ആവശ്യം

ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററില്‍ നല്‍കിയ സ്വീകരണചടങ്ങില്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി പ്രസംഗിക്കുന്നു
ജിദ്ദ: മതം പഠിപ്പിച്ച ദര്‍ശനങ്ങളിലേക്ക്‌ തിരിച്ചുപോകുന്നതിനുളള ആഹ്വാനങ്ങളാണ്‌ പല ദിനാചരണങ്ങളുടെയും പിറകിലെ യഥാര്‍ത്‌ഥ സന്ദേശമെന്ന്‌ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററില്‍ നല്‍കിയ സ്വീകരണചടങ്ങില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു ദ്ദേഹം. ലോക മുലയൂട്ടല്‍ ദിനം, മാത്യ ദിനം, വ്യദ്ധദിനം, എയിഡ്‌സ്‌ ദിനം തുടങ്ങി ആധുനിക ലോകം ഇന്നാചരിക്കുന്ന പല ദിനാചരണങ്ങളും ആവശ്യമായി വന്നത്‌ മതദര്‍ശനങ്ങളെ തളളിക്കളഞ്ഞതുകൊണ്ടാണെന്ന്‌ മനസ്സിലാക്കാന്‍ പറ്റും. ഒരു ദിവസം മാത്രം ഓര്‍ത്തിരിക്കേണ്ട സന്ദേശങ്ങളല്ല അവയെന്നും ജീവിതത്തിലുടനീളം പാലിക്കേണ്ട മതകല്‌പനകളാണെന്നും സമൂഹം മനസ്സിലാക്കേണ്ടതുണ്ട്‌. പ്രക്യതിയോടും അതിന്റെ ജൈവവ്യവസ്‌ഥകളോടും ഏറെ ഇണക്കമുളള ഒരു ജീവിത രീതിയാണ്‌ ഇസ്‌ലാം വിഭാവന ചെയ്യുന്നതെന്നും ഡോ. ഫാറൂഖി പറഞ്ഞു.

ചടങ്ങില്‍ വയനാട്‌ ജില്ല കെ.എന്‍.എം സെക്രട്ടറി കെ.പി. അഹമ്മദ്‌, നജ്‌റാന്‍ ഇസ്‌ലാഹി സെന്റര്‍ പ്രഡിഡണ്ട്‌ അബ്‌ദുല്ലത്തീഫ്‌ കോടരേി എന്നിവര്‍ പങ്കെടുത്തു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട്‌ മൂസക്കോയ പുളിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നൗഷാദ്‌ കരിങ്ങനാട്‌ സ്വാഗതവും സലീം ഐക്കരപ്പടി നന്ദിയും പറഞ്ഞു.


Read More

മതസംഘടനകളുടെ തെരഞ്ഞെടുപ്പു രാഷ്ട്രീയം വിഭാഗീയത വളര്‍ത്തും : കെ എന്‍ എം

കോഴിക്കോട് : വിവിധ മതസംഘടനകളും മതവിഭാഗങ്ങളും സ്വന്തം രാഷ്ട്രീയപാര്‍ട്ടികള്‍ രൂപീകരിച്ചു തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറങ്ങുന്നത് രാജ്യത്തിന്‍റെ മതേതരമൂല്യങ്ങള്‍ക്ക് കനത്ത ആഘാതമേല്‍പ്പിക്കുമെന്നു കെ എന്‍ എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മലബാര്‍ മേഘലാ മുജാഹിദ് കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.

മതരാഷ്ട്ര - തീവ്രവാദ സംഘടനകള്‍ സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയും വര്‍ഗീയതയും വളര്‍ത്തുകയും ന്യൂന്യപക്ഷ താല്പ്പര്യ സംരക്ഷണത്തിനുള്ള സംഘടിത മുന്നേറ്റത്തെ ശിഥിലമാക്കുകയും ചെയ്യും. ഇക്കഴിഞ്ഞ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി, എസ് ഡി പി ഐ പോലുള്ള സംഘടനകളെ തമസ്കരിച്ച കേരള സമൂഹത്തിന്‍റെ രാഷ്ട്രീയ പ്രബുദ്ധതയെ കണ്‍വന്‍ഷന്‍ അഭിനന്ദിച്ചു. ജമാഅത്തെ ഇസ്ലാമി കേവലം രാഷ്ട്രീയപ്പാര്ട്ടി മാത്രമാണെന്നും മതസാംസ്കാരിക സംഘടനയല്ലെന്നുമുള്ള മുജാഹിദ് പ്രസ്ഥാനത്തിന്റെ നിലപാട് ജ മാഅത്ത് നേതൃത്വം അംഗീകരിച്ചത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രംഗപ്രവേശം രാഷ്ട്രീയ രംഗത്ത്‌ നിലനില്‍ക്കുന്ന തെറ്റായ പ്രവണതകള്‍ക്ക് മാന്യത കല്‍പ്പിക്കുന്ന വിധത്തിലാണെന്ന് കണ്‍വന്‍ഷന്‍ വിലയിരുത്തി.

ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട്‌ ഡോ : ഇ കെ അഹമദ് കുട്ടി അധ്യക്ഷത വഹിച്ചു. സി ഐ ഇ ആര്‍ പാഠപുസ്തകത്തിന്‍റെ ഇംഗ്ലീഷ് പതിപ്പ് ഇ ടി മുഹമ്മദ്‌ ബഷീര്‍ എം പി പ്രകാശനം ചെയ്തു. മദ്രസ ക്ഷേമനിധിയില്‍ നിന്നുള്ള സഹായം കെ ജെ യു പ്രസിടന്റ്റ് എ അബ്ദുല്‍ ഹമീദ് മദീനി വിതരണം ചെയ്തു. എ അസ്ഗറാലി , ജാബിര്‍ അമാനി, ആസിഫലി കണ്ണൂര്‍, ഖദീജ നര്‍ഗീസ്, അബൂബക്കര്‍ മൌലവി പുളിക്കല്‍, എം മൊയ്തീന്‍ കുട്ടി, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Read More

Monday, November 08, 2010

എന്‍ഡോസള്‍ഫാന്‍: മനുഷ്യത്വ വിരുദ്ധ നിലപാട്‌ കേന്ദ്രസര്‍ക്കാര്‍ തിരുത്തണം - ഐ എസ്‌ എം

കോഴിക്കോട്‌: സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട്‌ വന്‍കിട കീടനാശിനി കമ്പനികളുടെ താല്‌പര്യസംരക്ഷണത്തിന്‌ വേണ്ടിയാണെന്ന്‌ ഐ എസ്‌ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു.

പൗരന്മാരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ അവഗണിച്ച്‌ ബഹുരാഷ്‌ട്ര കുത്തകകള്‍ക്ക്‌ പാദസേവ ചെയ്യുന്ന ഇന്ത്യന്‍ നിലപാട്‌ ഉടന്‍ തിരുത്തണം. പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയ്‌ക്കും വന്‍ ഭീഷണിയായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന്‌ വിദഗ്‌ധ സമിതികള്‍ പലവട്ടം ആവശ്യപ്പെട്ടതാണ.്‌ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരന്തചിത്രം നമുക്ക്‌ നേരിട്ട്‌ ബോധ്യമായതുമാണ്‌. എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളായ എക്‌സല്‍ ഇന്റസ്‌ട്രീസ്‌ ലിമിറ്റഡിനെ വഴിവിട്ട്‌ സഹായിക്കാന്‍ ചില കേന്ദ്രമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥ ലോബിയും ശ്രമിക്കുകയാണ്‌. ഇന്ത്യയുടെ പരിസ്ഥിതി നയം ബഹുരാഷ്‌ട്ര കുത്തകകള്‍ക്ക്‌ അടിയറ വെക്കുന്ന സര്‍ക്കാര്‍ നയം ഒരിക്കലും അംഗീകരിക്കാതവല്ല. എന്‍ഡോ സള്‍ഫാന്‍ വിഷയത്തില്‍ മനുഷ്യത്വവിരുദ്ധ സമീപനം സ്വീകരിച്ച ഇന്ത്യന്‍ നിലപാടിനെതിരെ ബഹുജന രോഷം ഉയര്‍ന്നുവരേണ്ടതുണ്ട്‌. ജനിതക മാറ്റം വരുത്തിയ കാര്‍ഷിക വിളകളുടെ ഉല്‌പാദന-വിപണന വിഷയത്തിലും കേന്ദ്രം കുത്തക അനുകൂല നിലപാട്‌ സ്വീകരിക്കുന്നുണ്ടെന്നും ഇതിനെതിരെയും പ്രതിഷേധം ഉയരണമെന്നും ഐ എസ്‌ എം അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ്‌ മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. യു പി യഹ്‌യാഖാന്‍, ഐ പി അബ്‌ദുസ്സലാം, ശുക്കൂര്‍ കോണിക്കല്‍, എ നൂറുദ്ദീന്‍, പി സുഹൈല്‍ സാബിര്‍, ജാബിര്‍ അമാനി, ഇസ്‌മാഈല്‍ കരിയാട്‌, അബ്‌ദുസ്സലാം മുട്ടില്‍ പ്രസംഗിച്ചു

Read More

Thursday, November 04, 2010

വെളിച്ചം സംഗമം വെള്ളിയാഴ്‌ച











കുവൈത്ത്: വെളിച്ചം സംഗമം 2010 നവംബർ അഞ്ച് വെള്ളിയാഴ്ച വകുന്നേരം അഞ്ചുമണിക്ക് കുവൈത്ത് മസ്ജിദുൽ കബീറിൽ  പ്രമുഖ പണ്ഡിതന്‍ മുഹമ്മദ് അല്‍ നഖ്‌വി ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ പ്രഗത്ഭ പണ്ഡിതർ സംബന്ധിക്കും. പതിനൊന്നാം പരീക്ഷയിലെ വിജയികളെ പ്രഖ്യാപിക്കുകയും പത്താം പരീക്ഷയിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാന വിതരണവും പന്ത്രണ്ടാം പരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പർ വിതരണവും നടക്കും.


Read More

ഉപഭോഗത്യഷ്‌ണ ജീവിത ഭാരം കൂട്ടുന്നു. സി.എം. മൗലവി

ജിദ്ദ: അമിതമായ ഉപഭോഗ ത്യഷ്‌ണയും പൊങ്ങച്ച സംസ്‌കാരവും സാധാരണക്കാരന്റെ ജീവിതം ദുഷ്‌കരമാക്കിയിരിക്കുകയാണെന്ന്‌ പ്രമുഖ വാഗ്‌മിയും കേരള ജംഇയ്യത്തുല്‍ ഉലമ ഉപാദ്‌ധ്യക്ഷനുമായ സി.എം. മൗലവി ആലുവ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിലെ പ്രതിവാര പഠനക്ലാസില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്‌ദേഹം. 
പരസ്യങ്ങളെയും വിപണിയുടെ തന്ത്രങ്ങളെയും അതിജയിക്കുവാന്‍ സാധാരണക്കാരന്‌ കഴിയണം. മറ്റുളളവരെ അനുകരിക്കാനുളള ശ്രമത്തില്‍ മൂക്ക്‌ കുത്തി വീഴുകയും കടക്കെണിയില്‍ പെട്ടുഴലുകയും ചെയ്യുന്ന നിരവധി പേരെ നമുക്ക്‌ കാണാന്‍ കഴിയും. ലാളിത്യം ജീവിതത്തിന്റെയും മനസ്സിന്റെയും ഭാരം കുറക്കും. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അധിപനായിരുന്നപ്പോഴും വ്യക്ഷത്തണലില്‍ ഉറങ്ങാന്‍ സന്നദ്‌ധനായ ഖലീഫ ഉമര്‍(റ)ന്റെ ജീവിതം ഉദാഹരിച്ചു കൊണ്ട്‌ സി.എം. മൗലവി പറഞ്ഞു. കൂടുതല്‍ ഉയരങ്ങളിലെത്താനുളള ശ്രമത്തില്‍ ദുരിതമനുഭവിക്കുന്ന അയല്‍വാസികളെയും സ്വന്തം കുടുംബത്തിലെ പട്ടിണിക്കാരെയും പോലും മറന്നുപോകുകയാണ്‌. പണമുളളവനെ മാത്രം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന രീതി സമൂഹത്തില്‍ വേരുറച്ചുകഴിഞ്ഞു. സമ്പത്തല്ല ഭക്‌തിയുടെ അളവാണ്‌ ദൈവത്തിന്റെ മുന്നില്‍ മനുഷ്യന്റെ മൂല്യനിര്‍ണ്ണയം നടത്തുകയെന്ന ഇസ്‌ലാമികാദ്‌ധ്യാപനത്തെ തിരസ്‌കരിക്കുന്ന പ്രവണതകള്‍ക്കെതിരെ നിലകൊളളുവാന്‍ വിശ്വാസിസമൂഹത്തിന്‌ സാധിക്കണമെന്നും അദ്‌ദേഹം ഉണര്‍ത്തി.

ചടങ്ങില്‍ നൗഷാദ്‌ കരിങ്ങനാട്‌ സ്വാഗതവും അബ്‌ദുല്‍ കരീം സുല്ലമി നന്‌ദിയും പറഞ്ഞു.
Read More

Wednesday, November 03, 2010

'ഇസ്ലാമും മതരാഷ്ട്രവാദവും' സിമ്പോസിയം നവ: 5നു സൌദിയില്‍


'ഇസ്ലാമും മതരാഷ്ട്രവാദവും' എന്ന വിഷയം ആസ്പദമാക്കി സൗദി ഇസ്ലാഹി സെന്റെറിന്റെ ആഭിമുഖ്യത്തില്‍ 2010 നവംബര്‍ 5 വെള്ളിയാഴ്ച രാത്രി 7.30നു സൌദിയിലെ ബത്തയില്‍ വച്ച് സിമ്പോസിയം നടക്കുന്നു. പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
Read More

Tuesday, November 02, 2010

ഐ എസ് എം കാമ്പയിന്‍ പ്രചാരണ സംഗമം നവംബര്‍ 5നു ഖത്തറില്‍


ഐ എസ് എം നടത്തുന്ന 'ആരാധ്യനേകന്‍ അനശ്വര ശാന്തി' കാമ്പയിന്റെ ഖത്തര്‍ ഏരിയ പ്രചാരണ സംഗമം 2010 നവംബര്‍ 5നു ബിന്‍ മഹ്മൂദിലെ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അങ്കണത്തില്‍ വച്ച് നടക്കും. ഇര്‍ഷാദ് സ്വലാഹി കൊല്ലം, സമീര്‍ കായംകുളം, കെ എന്‍ സുലൈമാന്‍ മദനി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...