കോഴിക്കോട് : വിവിധ മതസംഘടനകളും മതവിഭാഗങ്ങളും സ്വന്തം രാഷ്ട്രീയപാര്‍ട്ടികള്‍ രൂപീകരിച്ചു തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറങ്ങുന്നത് രാജ്യത്തിന്‍റെ മതേതരമൂല്യങ്ങള്‍ക്ക് കനത്ത ആഘാതമേല്‍പ്പിക്കുമെന്നു കെ എന്‍ എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മലബാര്‍ മേഘലാ മുജാഹിദ് കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.
മതരാഷ്ട്ര - തീവ്രവാദ സംഘടനകള്‍ സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയും വര്‍ഗീയതയും വളര്‍ത്തുകയും ന്യൂന്യപക്ഷ താല്പ്പര്യ സംരക്ഷണത്തിനുള്ള സംഘടിത മുന്നേറ്റത്തെ ശിഥിലമാക്കുകയും ചെയ്യും. ഇക്കഴിഞ്ഞ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി, എസ് ഡി പി ഐ പോലുള്ള സംഘടനകളെ തമസ്കരിച്ച കേരള സമൂഹത്തിന്‍റെ രാഷ്ട്രീയ പ്രബുദ്ധതയെ കണ്‍വന്‍ഷന്‍ അഭിനന്ദിച്ചു. ജമാഅത്തെ ഇസ്ലാമി കേവലം രാഷ്ട്രീയപ്പാര്ട്ടി മാത്രമാണെന്നും മതസാംസ്കാരിക സംഘടനയല്ലെന്നുമുള്ള മുജാഹിദ് പ്രസ്ഥാനത്തിന്റെ നിലപാട് ജ മാഅത്ത് നേതൃത്വം അംഗീകരിച്ചത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രംഗപ്രവേശം രാഷ്ട്രീയ രംഗത്ത് നിലനില്‍ക്കുന്ന തെറ്റായ പ്രവണതകള്‍ക്ക് മാന്യത കല്‍പ്പിക്കുന്ന വിധത്തിലാണെന്ന് കണ്‍വന്‍ഷന്‍ വിലയിരുത്തി.
ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ഡോ : ഇ കെ അഹമദ് കുട്ടി അധ്യക്ഷത വഹിച്ചു. സി ഐ ഇ ആര്‍ പാഠപുസ്തകത്തിന്‍റെ ഇംഗ്ലീഷ് പതിപ്പ് ഇ ടി മുഹമ്മദ് ബഷീര്‍ എം പി പ്രകാശനം ചെയ്തു. മദ്രസ ക്ഷേമനിധിയില്‍ നിന്നുള്ള സഹായം കെ ജെ യു പ്രസിടന്റ്റ് എ അബ്ദുല്‍ ഹമീദ് മദീനി വിതരണം ചെയ്തു. എ അസ്ഗറാലി , ജാബിര്‍ അമാനി, ആസിഫലി കണ്ണൂര്‍, ഖദീജ നര്‍ഗീസ്, അബൂബക്കര്‍ മൌലവി പുളിക്കല്‍, എം മൊയ്തീന്‍ കുട്ടി, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
4 വായനക്കാരുടെ പ്രതികരണങ്ങൾ :
ഇസ്‌ലാമിക രാഷ്ട്രീയം മാത്രമേ സലഫികള്‍ക്ക് അലര്‍ജിയുള്ളൂ. സി പി എമ്മിന്റെ കമ്യൂണിസമാകാം, കോണ്ഗ്രസിന്റെ സോഷ്യലിസം ആകാം. ലീഗിന്റെ സാമുദായികതയുമാവാം. പക്ഷെ ഇസ്‌ലാമിന്റെ രാഷ്ട്രീയം മാത്രം പാടില്ല. അത് മഹാ അപകടകരം!
ഇസ്‌ലാമിന്റെ ആരാധനാ വ്യവസ്ഥ നാടിനു നല്ലതാണെങ്കില്‍ , ഇസ്‌ലാമിന്റെ സാമ്പത്തിക വ്യവസ്ഥ നാടിനു നല്ലതാണെങ്കില്‍ , ഇസ്‌ലാമിന്റെരാഷ്ട്രീയവും നല്ലതാണ്.
ദോഹ: ജമാഅത്തെ ഇസ്ലാമി ലക്ഷ്യം വെക്കുന്നത് മുസ്ലിം രാഷ്ട്രീയമല്ലെന്നും ജനപക്ഷ വികസന രാഷ്ട്രീയമാണ് അതിന്‍െറ ലക്ഷ്യമെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി.
http://www.solidarityym.net/profiles/blogs/4301468:BlogPost:53826?utm_source=twitterfeed&utm_medium=twitter
താങ്കള്‍ ഇതു കണ്ടിട്ടില്ല്ലേ???
@hafeez
ശൂറ എന്ന പേരില്‍ കുറച്ചാളുകള്‍ വട്ടം കൂടിയിരുന്നു ശിര്‍ക്കും തൌഹീദും തീരുമാനിച്ചാല്‍ 'ഇസ്ലാമിക രാഷ്ട്രീയം' ആകില്ല .ജനാധിപത്യം അംഗീകരിക്കുന്നത് തൌഹീദിന് വിരുദ്ധം (അഥവാ ശിര്‍ക്ക്) ആണെന്ന വാദം തെറ്റായിരുന്നു എന്ന് തുറന്നു പറയുന്നതിലെ ജാള്യത മൂലമാണ് ഇപ്പോള്‍ വികസനത്തിന്റെയും അഴിമതിയുടെയും പേരില്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ കാടടച്ചു വെടി വെക്കുന്നത് ...
``അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടങ്ങള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും ഉദ്ദേശിച്ച് ഇലക്‌ഷനില്‍ പങ്കെടുക്കുന്നതും സ്ഥാനാര്‍ഥിയാവുന്നതും അനനുവദനീയവും തൗഹീദിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു. ഈ വീക്ഷണത്തിലൊരിക്കലും മാറ്റംവന്നിട്ടില്ല. വരുന്ന പ്രശ്‌നവുമില്ല.''(ശൈഖ് മുഹമ്മദ് കാരക്കുന്ന്, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, പേജ് 29, 1998ലെ ഐ പി എച്ച് എഡിഷന്‍)
ബഹുമാന്യനായ അമീര്‍ നടത്തിയ പ്രസ്താവനയില്‍ ഒരു പ്രശ്നവുമില്ല. മുസ്‌ലിം രാഷ്ട്രീയമല്ല,ജനപക്ഷ വികസന രാഷ്ട്രീയമാണ് അതിന്‍െറ ലക്ഷ്യമെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പറഞ്ഞു. വളരെ ശരിയാണ് ജമാഅത്തിന്റെ ലക്‌ഷ്യം മുസ്‌ലിം രാഷ്ട്രീയമല്ല , ഇസ്ലാമിക രാഷ്ട്രീയമാണ്. അതാകട്ടെ ജനപക്ഷ രാഷ്ട്രീയവുമാണ്. മുസ്‌ലിം രാഷ്ട്രീയവും ഇസ്ലാമിക രാഷ്ട്രീയവും ഒന്നല്ല. ഇസ്ലാമിക രാഷ്ട്രീയം എന്നാല്‍ ഒരു പ്രത്യേക മതക്കാര്‍ക്ക് ആധിപത്യമുള്ള ഒനാനെന്നും അത് ഇവിടത്തെ മറ്റു മതസ്ഥരുടെ അവകാശങ്ങള്‍ ഹനിക്കുമെന്നും മുജാഹിദ് പ്രസ്ഥാനം അടക്കമുള്ളവര്‍ ജനങ്ങളെ തെറ്റിദ്ധറിപ്പിക്കുമ്പോള്‍ അതല്ല ഇസ്ലാമിക രാഷ്ട്രീയത്തിന്റെ സ്വഭാവമെന്നും ജന പക്ഷ വികസനമാണ് അതിന്റെ മുഖമുദ്രയെന്നും പറഞ്ഞതില്‍ എന്താണ് പ്രശ്നം? എല്ലാ വിഭാഗം ജനങ്ങള്‍ക്കും ശാന്തിയും സമാധാനവും ക്ഷേമവും ഉണ്ടാവുന്ന ഖലീഫ ഉമറിന്റെ മാതൃകാ രാഷ്ട്രമാണ് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ ലക്‌ഷ്യം .
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം