ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഈദാശംസകള്‍ നേരുന്നു.
പെരുമയുള്ള നാളാണ് പെരുന്നാള്‍.ഓര്‍മയുടെ വസന്തമാണീദിനം.
തക് ബീറുകള്‍ കൊണ്ട് ഒര്‍മയെഉജ്ജ്വലമാക്കാനാണ് നമുക്കീ ആഘോഷം.
വര്‍ഷാന്തരങ്ങള്‍ക്കപ്പുറത്ത് നിന്നുംകരുതുറ്റ ചരിത്രം നമ്മെ തട്ടിയുണര്‍ത്തുന്നു.
തക് ബീര്‍ ആയിരുന്നുഇബ് റാഹീം നബിയുടെ ജീവിതം.
അധര്‍മത്തിന്റെ തമ്പുരാക്കന്മാരോട്
കനലെരിയുന്ന വീര്യത്തോടെ തക് ബീറാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
അല്ലാഹുവല്ലാത്തതെല്ലാം നിസ്സാരമാണെന്ന തിരിച്ചറിന്റെ പേരാണ് തക് ബീര്‍.
നിസ്സാരമായതിനെയെല്ലാം നിര്‍ഭയത്വത്തോടെ ചോദ്യം ചെയ്യാന്‍ സാധിച്ചപ്പോള്‍
ഇബ്റാഹീം നബി ആദര്‍ശ പിതാവായി.
ആ പിതാവിന്റെ പിന്തുടര്‍ച്ചക്കാരാണു നാം.
നമ്മെ അടിമകളാക്കുന്ന സര്‍വ്വതിനെയും
ആ പിതാവിന്റെ ആര്‍ജവത്തോടെചോദ്യം ചെയ്യാന്‍ വീര്യമുണ്ടോ നമുക്ക്?
ഉണ്ടങ്കില്‍ അവരെയാണ് ഇന്നാവശ്യം.
കണ്ണില്‍ കാണുന്നതിനെയെല്ലാം ആരാധിച്ചവരോട്,
കണ്ണില്‍ കാണാത്ത ഒരുവനെ മാത്രം ആരാധിക്കണമെന്ന്നമ്മുടെ പിതാവ് പറഞ്ഞു.
‘ആരാധ്യനേകന്‍ അനശ്വര ശാന്തി’ യുടെ ആപ്തവാക്യമാണത്.
സര്‍വരും സമ്മതിക്കുന്ന സനാതന സത്യമാണത്
.അനേകം ആശ്രയങ്ങളിലേക്ക്കയ്യും കരളുമുയര്‍ത്തുന്നവര്‍ക്കുള്ള ശ്രുതി മന്ത്രമാണത്.
ഉറക്കം നഷ്ടപ്പെട്ടവര്‍ക്കുള്ള ശാന്തിസൂക്തമാണത്.
അശാന്ത ഹൃദയങ്ങള്‍ക്കുള്ള ആനന്ദവചനമാണത്.
തക്ബീര്‍ നമ്മെ ഉണര്‍ത്തുന്നത്പുതിയൊരു പുറപ്പാടിലേക്കാണ്.
തക്ബീറിനായുള്ള ജീവിതവുംതക് ബീറിനായുള്ള സമരവും!
മുമ്പേ കടന്നുപോയ പിതാവിന്റെമരിക്കാത്ത ഒര്‍മകളില്‍ ജ്വലിക്കുന്നമക്കളാകാന്‍ ആരുണ്ട്?
ഇബ്രാഹീം നബിയെ ഓര്‍ക്കാംപോരാളിയായ പ്രവാചകന്‍ധൈര്യവാനായ പിതാവ്സ്നേഹധന്യനായ പുത്രന്‍കരുണാമയനായ കുടുബനാഥന്‍
ഹാജറയെ ഓര്‍ക്കാംക്ഷമയുടെ മിനാരമായ സ്ത്രീകരുത്തിന്റെ കലയറിഞ്ഞ ഭാര്യസഹനത്തിന്റെ സമുദ്രമായ ഉമ്മ
ഇസ്മാഈലിനെ ഓര്‍ക്കാംപതറാത്ത ഭക്തിയുള്ള യൗവനംദൈവമര്‍ഗത്തില്‍ കത്തിക്ക് കഴുത്തു നീട്ടിയ ആര്‍ജവം!
ഈ കുടുബം നമ്മുടെ മുന്നില്‍ നിലാവായ് നിറയട്ടെ.ആദര്‍ശവഴിയില്‍ ഇവരാണ് നമുക്ക് നേതൃത്വം.
ഇവര്‍ അന്നു പറഞ്ഞത് കൂടുതല്‍ ഉച്ചത്തില്‍ ഇന്ന് പറയലാണ് നമ്മുടെ ദൗത്യം.
ആരാധ്യനേകന്‍ എന്ന് പുതിയ കാലത്തോട്നെഞ്ച് വിരിച്ച് പറയലാണ് അവരോടുള്ള കടപ്പാട്. തക്'ബീര്‍ ഏറ്റുചൊല്ലിഅനശ്വര ശാന്തിയുടെ തീരത്തേക്ക്നമുക്ക് നടന്നടുക്കാം
ഐ എസ് എം കേരള
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം