Tuesday, November 23, 2010
ഹദീസ് സമ്മേളനം നവ : 28നു മലപ്പുറത്ത്
മലപ്പുറം : ഐ എസ് എം സംസ്ഥാന കാമ്പയിന്റെ ഭാഗമായി നടത്തുന്ന ഹദീസ് സമ്മേളനം 2010 നവംബര്‍ 28 ഞായറാഴ്ച മലപ്പുറം ടൌണ്‍ ഹാളില്‍ വച്ചു നടക്കുന്നു [ഇന്‍ശാ അല്ലാ]. അഹ്ലുല്‍ ഹദീസ്, ആധുനിക ഹദീസ് പണ്ഡിതന്മാര്‍, ഹദീസ് നിഷേധ പ്രവണതകള്‍ പഴയതും പുതിയതും, ഹദീസ് വിജ്ഞാനീയവും ഇന്ത്യന്‍ പണ്ഡിതന്മാരും, ഹദീസ് നിദാനശാസ്ത്രം: ചരിത്രം, വളര്ച്ച, ഹദീസും ആധുനിക ശാസ്ത്രവും, ഹദീസ് : പഠനം-പ്രചാരണം-നിരൂപണം തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖ പണ്ഡിതന്മാര്‍ പ്രഭാഷണം നടത്തും. അബ്ദുള്ള മഅ'റൂഫ് അല്‍ ഖാസിമി ദല്‍ഹി, സുഹറ മമ്പാട്, ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി, എ അബ്ദുല്‍ ഹമീദ് മദീനി, ഇ കെ അഹമ്മദ് കുട്ടി, സി പി ഉമര്‍ സുല്ലമി, എ അബ്ദുസ്സലാം സുല്ലമി, യു പി അബ്ദുല്‍ റഹ്മാന്‍ മൌലവി, ജമാലുദ്ദീന്‍ ഫാറൂഖി, മുഹമ്മദ് സലിം സുല്ലമി, കെ പി സകരിയ്യ, പി മൂസ സ്വലാഹി, അബ്ദുറഹ്മാന്‍ ആദ്യശ്ശേരി, അബ്ദുല്‍ അസീസ് മദനി, മുജീബുറഹ്മാന്‍ കിനാലൂര്‍, എന്‍ എം അബ്ദുല്‍ ജലീല്‍, അന്ഫാസ് നന്മണ്ട, സി അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി തുടങ്ങിയവര്‍ സംബന്ധിക്കുന്നു. യുവത ബുക്സ് പുറത്തിറക്കുന്ന 'ഹദീസ് സമാഹാരം' വാല്യം 2 പ്രകാശനം നടത്തും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം