കോഴിക്കോട്: സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട് വന്‍കിട കീടനാശിനി കമ്പനികളുടെ താല്‌പര്യസംരക്ഷണത്തിന് വേണ്ടിയാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
പൗരന്മാരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ അവഗണിച്ച് ബഹുരാഷ്‌ട്ര കുത്തകകള്‍ക്ക് പാദസേവ ചെയ്യുന്ന ഇന്ത്യന്‍ നിലപാട് ഉടന്‍ തിരുത്തണം. പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയ്‌ക്കും വന്‍ ഭീഷണിയായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് വിദഗ്‌ധ സമിതികള്‍ പലവട്ടം ആവശ്യപ്പെട്ടതാണ.് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരന്തചിത്രം നമുക്ക് നേരിട്ട് ബോധ്യമായതുമാണ്. എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളായ എക്‌സല്‍ ഇന്റസ്‌ട്രീസ് ലിമിറ്റഡിനെ വഴിവിട്ട് സഹായിക്കാന്‍ ചില കേന്ദ്രമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥ ലോബിയും ശ്രമിക്കുകയാണ്. ഇന്ത്യയുടെ പരിസ്ഥിതി നയം ബഹുരാഷ്‌ട്ര കുത്തകകള്‍ക്ക് അടിയറ വെക്കുന്ന സര്‍ക്കാര്‍ നയം ഒരിക്കലും അംഗീകരിക്കാതവല്ല. എന്‍ഡോ സള്‍ഫാന്‍ വിഷയത്തില്‍ മനുഷ്യത്വവിരുദ്ധ സമീപനം സ്വീകരിച്ച ഇന്ത്യന്‍ നിലപാടിനെതിരെ ബഹുജന രോഷം ഉയര്‍ന്നുവരേണ്ടതുണ്ട്. ജനിതക മാറ്റം വരുത്തിയ കാര്‍ഷിക വിളകളുടെ ഉല്‌പാദന-വിപണന വിഷയത്തിലും കേന്ദ്രം കുത്തക അനുകൂല നിലപാട് സ്വീകരിക്കുന്നുണ്ടെന്നും ഇതിനെതിരെയും പ്രതിഷേധം ഉയരണമെന്നും ഐ എസ് എം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. യു പി യഹ്‌യാഖാന്‍, ഐ പി അബ്‌ദുസ്സലാം, ശുക്കൂര്‍ കോണിക്കല്‍, എ നൂറുദ്ദീന്‍, പി സുഹൈല്‍ സാബിര്‍, ജാബിര്‍ അമാനി, ഇസ്‌മാഈല്‍ കരിയാട്, അബ്‌ദുസ്സലാം മുട്ടില്‍ പ്രസംഗിച്ചു
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം