Showing posts with label Islamic Banking. Show all posts
Showing posts with label Islamic Banking. Show all posts

Monday, March 07, 2011

ഷാര്‍ജ ഇസ്‌ലാഹി സെന്റര്‍ ഇസ്‌ലാമിക് ബാങ്കിംഗ് സെമിനാര്‍

ഷാര്‍ജ: ദരിദ്രനില്‍ നിന്ന് ധനികനിലേക്കുള്ള പ്രകൃതി വിരുദ്ധമായ പണത്തിന്റെ ഒഴുക്കായ പലിശക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ഇസ്‌ലാമിക സമ്പത് ശാസ്ത്രത്തിന്റെ പ്രയോഗവല്‍കരണമാണ് ഇസ് ലാമിക് ബാങ്കിംഗിലൂടെ നിര്‍വ്വഹിക്കപ്പെടുന്നതെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നിസാര്‍ തളങ്കര പ്രസ്താവിച്ചു. ഷാര്‍ജ ഇസ്‌ലാഹി സെന്റര്‍ ശബാബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇസ് ലാമിക് ബാങ്കിംഗ് അറിഞ്ഞതും അറിയേണ്ടതും സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. വര്‍ത്തമാന കാലത്ത് പ്രവാസികളിലുള്‍പ്പടെ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകള്‍ക്കുപിന്നില്‍ സാമ്പത്തിക ചൂഷണങ്ങളുടെ വേരുകളാണെന്നും ഇതിനെതിരില്‍ ശക്തമായ ബോധവല്‍കരണം ഉയര്‍ന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഷാര്‍ജ ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് സുലൈമാന്‍ സബാഹി അധ്യക്ഷത വഹിച്ചു. ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മറ്റി സെക്രട്ടറി ഹാറൂന്‍ കക്കാട് വിഷയമവതരിപ്പിച്ചു. പ്രസിഡന്റ് വി.പി. അഹമ്മദ് കുട്ടി മദനി, കെ.എം.സി.സി. ജന. സെക്രട്ടറി സഅദ് പുറക്കാട്, സുന്നി ദഅ്‌വാ സെന്റര്‍ സെക്രട്ടറി ഖലീലുറഹ് മാന്‍ കാശിഫി, യൂത്ത് ഇന്ത്യാ സോണല്‍ ട്രഷറര്‍ നബീല്‍ കാട്ടകത്ത്, ഇസ് ലാഹി സെന്റര്‍ പ്രതിനിധി കെ.എ. ജമാലുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.ഐ. മുജീബുറഹ്മാന്‍  സ്വാഗതവും, മുജീബുറഹ്മാന്‍ വാഴക്കാട് നന്ദിയും പറഞ്ഞു.
Read More

Thursday, October 01, 2009

രാജ്യാന്തര ഇസ്‌ലാമിക് ബാംങ്കിംഗ് സമ്മേളനം മൂന്നിന് ആരംഭിക്കും


കോഴിക്കോട്‌: ഫാറൂഖ്‌ റൗദത്തുല്‍ ഉലൂം അറബി കോളെജിന്റെ ആഭിമുഖ്യത്തില്‍ രാജ്യാന്തര ഇസ്‌ലാമിക്‌ ഫിനാന്‍സ്‌, പലിശ രഹിത ബാങ്കിംഗ്‌ സമ്മേളനം മൂന്നിന്‌ രാവിലെ പത്തിന്‌ ഫാറൂഖ്‌ കോളെജ്‌ ഓഡിറ്റോറിയത്തില്‍ ആരംഭിക്കുമെന്ന്‌ പ്രിന്‍സിപ്പല്‍
Read More

Thursday, September 17, 2009

ഫാറൂഖ് അറബിക് കോളെജില്‍ അന്താരാഷ്ട്ര സാമ്പത്തിക സമ്മേളനം



ഫറൂഖ് കോളെജ് : പലിശരഹിത ബാങ്കിംഗ്, ഇസ്‌ലാമിക സാമ്പത്തിക നിക്ഷേപം എന്നീ വിഷയങ്ങളില്‍ ഫാറൂഖ് റൌദത്തുല്‍ ഉലൂം അറബിക് കോളെജ് ബിരുദാനന്തര ബിരുദ പഠന വിഭാഗം അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ മൂന്ന്, നാല് തിയ്യതികളില്‍ ഫാറൂഖ് കോളെജ് ഓഡിറ്റോറിയത്തിലാണ് പരിപാടി.

ജിദ്ദയിലെ ഇസ്‌ലാമിക ഡവലപ്‌മെന്റ് ബാങ്ക് (ഐ ഡീ ബി), യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍‌, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍‌, സെക്യൂറാ ഇന്‍‌വെസ്റ്റ്മെന്റ് (ഇന്ത്യ) എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ പണ്ഡിതന്മാര്‍ക്ക് പുറമെ അമേരിക്ക, ബ്രിട്ടന്‍, മലേഷ്യ, സ‌ഊദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, യു എ ഇ, ദക്ഷിണാഫ്രിക്ക, യമന്‍, തുടങ്ങിയ രാഷ്ടങ്ങളില്‍ നിന്നുള്ള പത്തോളം സാമ്പത്തിക വിദഗ്ധരും പങ്കെടുക്കും. രണ്ട് ദിവസങ്ങളിലായി പതിനഞ്ച് പ്രബന്ധങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കും. കേരളത്തില്‍ സര്‍ക്കാറിന്റെ സഹകരണത്തോടെ നടത്തപ്പെടുന്ന ആദ്യത്തെ ഇസ്‌ലാമിക ബാങ്കിംഗ് സാധ്യതാ പഠനത്തിനു നിയോഗിച്ച രഘുറാം കമ്മിറ്റി റിപോര്‍ട്ടുകളും കേരള സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന ഇസ്‌ലാമിക് ബാങ്കിംഗിന്റെ വിശദാംശങ്ങളും ചര്‍ച്ചചെയ്യപ്പെടും. കോമേഴ്‌സ്, ഇക്കണോമിക്സ്, അഫ്‌സലുല്‍ ഉലമ വിഷയങ്ങളിലെ പി ജി തല അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും വ്യവസായ സംരംഭകര്‍ക്കും സാമ്പത്തിക ലേഖകര്‍ക്കും പങ്കെടുക്കാം. മുന്‍‌കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ഇരുന്നൂറു പേര്‍ക്കാണ് അവസരം. അപേക്ഷാഫോറം കോളെജ് ഓഫീസില്‍ നിന്ന് നേരിട്ടോ പത്ത് രൂപാ സ്റ്റാമ്പ് അയച്ച് തപാല്‍ വഴിയോ ലഭിക്കും.

www.ruacollege.org എന്ന സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്റ്ററേഷന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്തംബര്‍ 26നു മുമ്പായി ലഭിക്കണമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന്‍ മടവൂര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ +91 9447358258 (ഡോ. പി മുസ്തഫ), +91 9496843395 (ഷഹദ് ബിന്‍ അലി) എന്നീ നമ്പറുകളില്‍ ലഭിക്കും.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...