Saturday, August 28, 2010

മുജാഹിദ് ഐക്യത്തിന് തയ്യാറെന്ന് ഡോ. ഹുസൈന്‍ മടവൂര്‍


ദോഹ: മുജാഹിദ് ഐക്യത്തിന് എപ്പോള്‍ വേണമെങ്കിലും തയ്യാറാണെന്നും, എന്നാല്‍ ഇത് തോല്‍വി സമ്മതിക്കലാണെന്ന് കരുതേണ്ടെന്നും, അതിനു ഈ റമദാന്‍ മാസമാണ് ഏറ്റവും ഉത്തമമെന്നും ഇന്ത്യന്‍ ഇസ്‌ലാഹി മുവ്‌മെന്റ്‌റ് ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതിയും, കേസുമായി പോകുന്നതിനാല്‍ പല പള്ളികളും ആരാധനക്കായി തുറന്നു കൊടുക്കാനാവുന്നില്ല. വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ മുജാഹിദ് പള്ളികള്‍ക്കോ, മദ്രസാ അധ്യാപകര്‍ക്കോ, ഇമാമുമാര്‍ക്കോ സര്‍ക്കാരില്‍ നിന്നുള്ള ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. മുജാഹിദ് ഐക്യം നിലവില്‍ വരുന്നതോടെ ഇതിനുപരിഹാരമാകും.

ഇസ്‌ലാഹി സെന്റര്‍ ജനറല്‍സെക്രട്ടറി അബ്ദുല്‍ ലതീഫ് നല്ലളം അധ്യക്ഷത വഹിച്ചു.
Read More

Tuesday, August 03, 2010

ഗൾഫ്‌ ഇസ്‌ലാഹി സംഗമം നാളെ


കോഴിക്കോട്‌: ഗൾഫ്‌ നാടുകളിലെ ഇസ്‌ലാഹി സെന്റർ ഭാരവാഹികളുടേയും പ്രവർത്തകരുടേയും സംഗമം നാളെ മർകസുഅവയിൽ ചേരും.


കെ എൻ എം, ഐ എസ്‌ എം, എം എസ്‌ എമ്മിന്റെയും ഇസ്‌ലാഹി സെന്ററുകളുടേയും സംയുക്താഭിമുഖ്യത്തിലാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. പ്രവാസികളുടെ പ്രശ്‌നങ്ങൾ, വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾ, കേരള ഇസ്‌ലാഹി വിഷൻ, ഇസ്‌ലാഹി സെന്ററുകളുടെ പ്രവർത്തനങ്ങൾ എന്നിവ സംഗമത്തിൽ ചർച്ച ചെയ്യും.


സംഗമം രാവിലെ പത്തരക്ക് പി എം എ സലാം എം എൽ എ ഉദ്‌ഘാടനം ചെയ്യും. കെ എൻ എം പ്രസിഡന്റ്‌ ഡോ. ഇ കെ അഹമ്മദ്‌ കുട്ടി അധ്യക്ഷത വഹിക്കും. ഡോ. ഹുസൈൻ മടവൂർ, സി പി ഉമർ സുല്ലമി, എൻ എം അബ്‌ദുൽ ജലീൽ, അൻഫസ്‌ നന്മണ്ട, ശമീമ ഇസ്‌ലാഹിയ, എ അസ്‌ഗറലി, ഡോ. പി മുസ്‌തഫ ഫാറൂഖി പ്രസംഗിക്കും.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...