Tuesday, August 03, 2010
ഗൾഫ് ഇസ്‌ലാഹി സംഗമം നാളെ
കോഴിക്കോട്: ഗൾഫ് നാടുകളിലെ ഇസ്‌ലാഹി സെന്റർ ഭാരവാഹികളുടേയും പ്രവർത്തകരുടേയും സംഗമം നാളെ മർകസുഅവയിൽ ചേരും.
കെ എൻ എം, ഐ എസ് എം, എം എസ് എമ്മിന്റെയും ഇസ്‌ലാഹി സെന്ററുകളുടേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവാസികളുടെ പ്രശ്‌നങ്ങൾ, വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾ, കേരള ഇസ്‌ലാഹി വിഷൻ, ഇസ്‌ലാഹി സെന്ററുകളുടെ പ്രവർത്തനങ്ങൾ എന്നിവ സംഗമത്തിൽ ചർച്ച ചെയ്യും.
സംഗമം രാവിലെ പത്തരക്ക് പി എം എ സലാം എം എൽ എ ഉദ്‌ഘാടനം ചെയ്യും. കെ എൻ എം പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിക്കും. ഡോ. ഹുസൈൻ മടവൂർ, സി പി ഉമർ സുല്ലമി, എൻ എം അബ്‌ദുൽ ജലീൽ, അൻഫസ് നന്മണ്ട, ശമീമ ഇസ്‌ലാഹിയ, എ അസ്‌ഗറലി, ഡോ. പി മുസ്‌തഫ ഫാറൂഖി പ്രസംഗിക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം