Showing posts with label ശബാബ്. Show all posts
Showing posts with label ശബാബ്. Show all posts

Tuesday, August 26, 2014

തിന്മയിലേക്ക് നയിക്കുന്ന മാധ്യമസംസ്‌കാരം തിരുത്തപ്പെടണം- ശബാബ് ഏജന്‍സി സംഗമം

കോഴിക്കോട്: യുവതലമുറയെ സാംസ്‌കാരിക അധപ്പതനത്തിലേക്ക് നയിക്കുന്ന മാധ്യമ സംസ്‌കാരം തിരുത്തപ്പെടേണ്ടതുണ്ടെന്ന് കോഴിക്കോട്ട് നടന്ന ശബാബ്- പുടവ ഏജന്‍സി സംഗമം അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഇറങ്ങുന്ന മിക്ക പ്രസിദ്ധീകരണങ്ങളുടെയും സാംസ്‌കാരിക നിലവാരം താഴുന്നത് സാമൂഹ്യപ്രസ്ഥാനങ്ങള്‍ ഗൗരവമായി കാണണമെന്നും സംഗമം ആവശ്യപ്പെട്ടു.

മര്‍കസുദ്ദഅ്‌വ ഓഡിറ്റോറിയത്തില്‍ നടന്ന ഏജന്‍സി സംഗമം ശബാബ് എഡിറ്റര്‍ മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജന.സെക്രട്ടറി ഇസ്മാഈല്‍ കരിയാട് അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്ഗറലി, ഹാറുന്‍ കക്കാട്, ശബാബ് കണ്‍വീനര്‍ ഫൈസല്‍ നന്മണ്ട പ്രസംഗിച്ചു. ഏജന്റുമാര്‍ക്കുള്ള ഉപഹാരങ്ങള്‍ സംഗമത്തില്‍ വിതരണം ചെയ്തു. സലാം കൂത്തുപറമ്പ്, എം കെ പോക്കര്‍ സുല്ലമി, കെ ഉസൈന്‍കുട്ടി സുല്ലമി, റഫീഖ് നല്ലളം, റഫീഖ് ഓമശ്ശേരി, ഇ കെ ശൗക്കത്തലി, അബ്ദുല്‍അസീസ് തേഞ്ഞിപ്പലം, വി ടി ഹംസ, നുജൂം കായംകുളം, ബഷീര്‍ പ്രസംഗിച്ചു.
Read More

Saturday, January 08, 2011

ഫ്രറ്റേര്‍ണിറ്റി അവാര്‍ഡ്‌ ടി അന്‍വര്‍ സാദത്തിന്‌

കൊച്ചി: ഫോറം ഫോര്‍ ഫെയ്‌ത്ത്‌ ആന്റ്‌ ഫ്രറ്റേര്‍ണിറ്റി ഏര്‍പ്പെടുത്തിയ ഫ്രറ്റേര്‍ണിറ്റി അവാര്‍ഡ്‌ ശബാബില്‍ പ്രസിദ്ധീകരിച്ച `പ്രവാചകനും ഇതര മതങ്ങളും' എന്ന ലേഖനത്തിന്റെ കര്‍ത്താവായ കെ ടി അന്‍വര്‍സാദത്തിന്‌ ലഭിച്ചു. പതിനായിരത്തൊന്ന്‌ രൂപയും പ്രശംസാ പത്രവുമാണ്‌ അവാര്‍ഡ്‌. ശബാബ്‌ വാരിക 2009 ജൂലൈ 18ലാണ്‌ ഇത്‌ പ്രസിദ്ധീകരിച്ചത്‌. 2010 ജൂലൈ 23ന്‌ പ്രസിദ്ധീകരിച്ച സി മുഹമ്മദ്‌സലീം സുല്ലമി എഴുതിയ `ഇസ്‌ലാമിന്റെ സാമൂഹികതയും മാനവിക തലങ്ങളും' എന്ന ലേഖനം പ്രോത്സാഹന സമ്മാനം നേടി.

ഖുര്‍ആനിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കല്‍, മാനവ സൗഹൃദം, മുസ്‌ലിം സാഹോദര്യം, വിമര്‍ശനത്തിലെ മാന്യത, അവതരണ ഗാംഭീര്യം എന്നിവയായിരുന്നു അവാര്‍ഡ്‌ നിര്‍ണയത്തിന്റെ മുഖ്യമാനദണ്ഡങ്ങള്‍. വിവിധ മുസ്‌ലിം സംഘടനാ പ്രസിദ്ധീകരണങ്ങളായ ശബാബ്‌, രിസാല, വിചിന്തനം, സന്തുഷ്‌ടകുടുംബം, അന്നസീം, അല്‍ബുസ്‌താന്‍, പ്രബോധനം എന്നീ ഓരോ പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിച്ച മികച്ച രചനകള്‍ക്കാണ്‌ അവാര്‍ഡ്‌. മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ (ശബാബ്‌), ഡോ. ബഹാവുദ്ദീന്‍ കൂരിയാട്‌ (സന്തുഷ്‌ടകുടുംബം), ടി കെ അലി അശ്‌റഫ്‌(രിസാല), ഇ കെ എം പന്നൂര്‍ (വിചിന്തനം), മൈലാപ്പൂര്‍ ശൗക്കത്തലി മൗലവി (അന്നസീം), എ കമറുദ്ദീന്‍ (അല്‍ബുസ്‌താന്‍), ടി കെ ഉബൈദ്‌ (പ്രബോധനം) എന്നിവരാണ്‌ ജൂറി അംഗങ്ങള്‍.

ജനുവരി 8ന്‌ കോഴിക്കോട്‌ എം എസ്‌ എസ്‌ ഹാളില്‍ നടക്കുന്ന അവാര്‍ഡ്‌ദാന സമ്മേളനം ഇ ടി മുഹമ്മദ്‌ ബഷീര്‍ എം പി ഉദ്‌ഘാടനം ചെയ്യും. പി വി അബ്‌ദുല്‍വഹാബ്‌ അവാര്‍ഡുകള്‍ സമ്മാനിക്കും. വി എ മുഹമ്മദ്‌ അശ്‌റഫ്‌ അവാര്‍ഡ്‌ വിശദീകരണം നടത്തും. ഡോ. ഫസല്‍ ഗഫൂര്‍ സുവനീര്‍ പ്രകാശനം ചെയ്യും. പി കെ അഹ്‌മദ്‌ സുവനീര്‍ ഏറ്റുവാങ്ങും. കെ വി മുഹമ്മദ്‌ സക്കീര്‍, സി പി കുഞ്ഞുമുഹമ്മദ്‌, ഡോ. കെ എം അബൂബക്കര്‍, എന്‍ കെ അലി, എം പി അഹ്‌മദ്‌, അമീര്‍ അഹ്‌മദ്‌, സി എം നജീബ്‌, സി എം എ റഷീദ്‌ പ്രസംഗിക്കും.
Read More

Friday, October 15, 2010

ശബാബ് 2010 ഒക്ടോബര്‍ 15

Read More

Thursday, June 10, 2010

പ്രചരണോദ്ഘാടനം

അജ്മാന്‍: ജൂണ്‍ ഒന്ന് മുതല്‍ മുപ്പതു വരെ ഇസ്ലാഹി സെന്റര്‍ യു.എ.ഇ. ശബാബ്, പുടവ, അത്തൌഹീദ് എന്നീ ഇസ്ലാഹി പ്രസ്ദ്ധീകരണങ്ങളുടെ പ്രചാരണം നടത്തുന്നു. ഇതിന്റെ യു.എ.ഇ തല ഉദ്ഘാടനം അജ്മാന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് അജ്മാന്‍ ഇബ്നു സീന മെഡിക്കല്‍ സെന്റര്‍ എം.ഡി. ഡോക്ടര്‍ അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിച്ചു.

വായനയുടെ പ്രധാന്യം ഖുര്‍ആനിന്റെ അവതരണ ആരംഭം തന്നെ വ്യക്തമാക്കുന്നുണ്ടെന്നും വായനയിലൂടെ മാത്രമേ ഏതൊരു സമൂഹത്തിനും വളര്‍ച്ചയുണ്ടാകൂ എന്നും, വായനയും പഠനവും പ്രേരിപ്പിച്ച ഏക മതം ഇസ്ലാം ആണെന്നും, ആ ഡ്യൂട്ടി നിര്‍വഹിക്കുവാന്‍ ശബാബിനു കഴിയുമാറാകട്ടെ എന്നും തന്റെ ഉദ്ഘാടന സംഭാഷണത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. ഇസ്ലാഹി സെന്റര്‍ വൈസ്‌ പ്രസിഡന്റ് വീരാന്‍ സലഫി അധ്യക്ഷത വഹിച്ചു. ഹാറൂൺ കക്കാട്, മുജീബുറഹ്മാന്‍ പി. ഐ എന്നിവര്‍ സംസാരിച്ചു.
Read More

Tuesday, September 08, 2009

ബദ്‌ര്‍യുദ്ധവും വര്‍ത്തമാനകാല സമൂഹവും

സി മുഹമ്മദ്‌സലീം സുല്ലമി

ഇസ്‌ലാമിക ചരിത്രത്തിലെ അവിസ്‌മരണീയമായ സംഭവമാണ്‌ ബദ്‌ര്‍യുദ്ധം. പ്രവാചകന്റെ പ്രബോധനരംഗത്ത്‌ വഴിത്തിരിവാകുകയും ശത്രുക്കള്‍ക്കെതിരില്‍ വിശ്വാസത്തിന്റെ ശക്തികൊണ്ട്‌ വിജയം വരിക്കാനാവുകയും ചെയ്‌ത സംഭവം. ഏറെ ദുര്‍ബലരും തീരെ എണ്ണം കുറഞ്ഞവരുമായ വിശ്വാസിസമൂഹത്തെ ആത്മാഭിമാനമുള്ളവരാക്കുകയും അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങള്‍ക്ക്‌ അര്‍ഹരാണെന്ന്‌ തെളിയിച്ചുകൊടുക്കുകയും ചെയ്‌ത സംഭവം. ഭൗതികമായ സന്നാഹങ്ങളും സങ്കേതങ്ങളും ഏറെ പരിമിതമായിരുന്ന വിശ്വാസികളെ ആകാശത്തുനിന്നു മലക്കുകളെ ഇറക്കിക്കൊണ്ട്‌ അല്ലാഹു പ്രത്യേകം സഹായിച്ച യുദ്ധം. അങ്ങനെ, ഭൂരിപക്ഷത്തിനെതിരെ, അവരുടെ ഹുങ്കിനും ധാര്‍ഷ്‌ട്യത്തിനുമെതിരെ വിശ്വാസികളുടെ ന്യൂനപക്ഷത്തെ വിജയിപ്പിച്ച ചരിത്ര സംഭവം. എല്ലാംകൊണ്ടും സവിശേഷതയര്‍ഹിക്കുന്ന ഒരു യുദ്ധസംഭവം.

Read more

Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...