കോഴിക്കോട്: യുവതലമുറയെ സാംസ്‌കാരിക അധപ്പതനത്തിലേക്ക് നയിക്കുന്ന മാധ്യമ സംസ്‌കാരം തിരുത്തപ്പെടേണ്ടതുണ്ടെന്ന് കോഴിക്കോട്ട് നടന്ന ശബാബ്- പുടവ ഏജന്‍സി സംഗമം അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഇറങ്ങുന്ന മിക്ക പ്രസിദ്ധീകരണങ്ങളുടെയും സാംസ്‌കാരിക നിലവാരം താഴുന്നത് സാമൂഹ്യപ്രസ്ഥാനങ്ങള്‍ ഗൗരവമായി കാണണമെന്നും സംഗമം ആവശ്യപ്പെട്ടു.
മര്‍കസുദ്ദഅ്‌വ ഓഡിറ്റോറിയത്തില്‍ നടന്ന ഏജന്‍സി സംഗമം ശബാബ് എഡിറ്റര്‍ മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജന.സെക്രട്ടറി ഇസ്മാഈല്‍ കരിയാട് അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്ഗറലി, ഹാറുന്‍ കക്കാട്, ശബാബ് കണ്‍വീനര്‍ ഫൈസല്‍ നന്മണ്ട പ്രസംഗിച്ചു. ഏജന്റുമാര്‍ക്കുള്ള ഉപഹാരങ്ങള്‍ സംഗമത്തില്‍ വിതരണം ചെയ്തു. സലാം കൂത്തുപറമ്പ്, എം കെ പോക്കര്‍ സുല്ലമി, കെ ഉസൈന്‍കുട്ടി സുല്ലമി, റഫീഖ് നല്ലളം, റഫീഖ് ഓമശ്ശേരി, ഇ കെ ശൗക്കത്തലി, അബ്ദുല്‍അസീസ് തേഞ്ഞിപ്പലം, വി ടി ഹംസ, നുജൂം കായംകുളം, ബഷീര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം