Tuesday, August 26, 2014

പാഠ്യപദ്ധതി വര്‍ഗീയവത്കരണം അവസാനിപ്പിക്കണം -ഐ എസ് എം പ്രതിനിധി സമ്മേളനം


കോഴിക്കോട്: രാജ്യത്ത് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാഠപുസ്തകങ്ങള്‍ വര്‍ഗീയവത്കരിക്കുന്ന മോദി സര്‍ക്കാര്‍ നടപടി അടിയന്തിരമായി തിരുത്തണമെന്ന് കോഴിക്കോട്ട് നടന്ന ഐ എസ് എം സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. പുതുതലമുറയ്ക്ക് മതേതരചിന്തയും ദേശീയോദ്ഗ്രഥനവും പകര്‍ന്നു നല്‍കേണ്ട പാഠപുസ്തകങ്ങള്‍ തങ്ങളുടെ അജണ്ടകള്‍ക്കനുസരിച്ച് മാറ്റി എഴുതുന്നത് അംഗീകരിക്കാവതല്ല. ദേശീയ ചരിത്രകൗണ്‍സിലും അധ്യാപക കൗണ്‍സിലും കാവിവത്കരിക്കാനും സംഘം പരിവാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
2009-ലെ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന്റെ ചുവടുപിടിച്ച് ആര്‍ എസ് എസ് വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ തലവന്‍ ദിനാനാഥ് ബത്രയുടെ നേതൃത്വത്തില്‍ നടക്കുന്ന പാഠ്യപദ്ധതി അട്ടിമറി ശ്രമങ്ങള്‍ രാജ്യത്തെ മതേതര- സാമൂഹ്യ പ്രസ്ഥാനങ്ങളും സംസ്ഥാന ഭരണകൂടങ്ങളും ഗൗരവമായി കാണണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

കോഴിക്കോട് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജാബിര്‍ അമാനി അധ്യക്ഷത വഹിച്ചു. അടുത്ത ആറ് മാസത്തേക്കുള്ള പ്രവര്‍ത്തനരൂപരേഖയും ബജറ്റും പ്രതിനിധി സമ്മേളനം അംഗീകരിച്ചു. പി ഹാഫിദുര്‍റഹ്മാന്‍, മന്‍സൂറലി ചെമ്മാട്, നൗഷാദ് കുറ്റിയാടി, അബ്ദുസ്സലാം മുട്ടില്‍, അബൂബക്കര്‍ സിദ്ദീഖ് കാസര്‍കോഡ്, ഷഫീഖ് കണ്ണൂര്‍, അഫ്താഷ് ചാലിയം, അബ്ദുല്‍അസീസ് മേപ്പയൂര്‍, ഷമീര്‍ ഫലാഹി ആലപ്പുഴ, ശരീഫ് തിരൂര്‍, ഫൈസല്‍ കൈപമംഗലം, ഫിറോസ് കൊച്ചി, സലീം പെരിമ്പലം, അബ്ദുല്‍ജലീല്‍ വയനാട്, സമീര്‍ബാബു പാലക്കാട്, മുഹമ്മദ്കുട്ടി അന്‍സാരി, ഷഫീഖ് ബേപ്പൂര്‍, നിയാസ് കല്ലായ്, ശബാബ് ചങ്ങരംകുളം, നാസര്‍ താനൂര്‍, ആശിഖ് പാലക്കാട്, ജമാലുദ്ദീന്‍ കുനിയില്‍ പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...