Monday, April 30, 2012

നവോത്ഥാനത്തെ തലതിരിച്ചു വായിക്കുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പുമായി ഇസ്ലാഹി സെന്റര്‍ ജിദ്ദ നവോത്ഥാന സമ്മേളനം സമാപിച്ചു



ജിദ്ദ: ഇസ്ലാഹി സെന്റര്‍ ജിദ്ദയുടെ മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നവോത്ഥാന സമ്മേളനം നവോത്ഥാനത്തെ തലതിരിച്ചു വായിക്കുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പായി മാറി. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അങ്കണത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെ.എന്‍.എം. സ്‌റ്റേറ്റ് നേതാക്കള്‍ അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു. കെ.ജെ.യു. വൈസ് പ്രസിഡണ്ടും ചിന്തകനുമായ സി.എം.മൗലവി ആലുവ സമ്മേളനം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കാലത്തെ വിലയിരുത്തുകയും പുതുജീവന്‍ നല്‍കിക്കൊണ്ട് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം സൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ് നവോത്ഥാനം സാധിക്കുക. കായിക താരങ്ങള്‍ എപ്രകാരം പിന്നില്‍ നിന്നും ശക്തി സംഭരിച്ചു മുന്നോട്ടു കുതിക്കുന്നുവോ അപ്രകാരം ശക്തി സംഭരിച്ചു കൊണ്ടായിരിക്കണം മുന്നോട്ടുള്ള പ്രയാണം. അടുത്തുള്ളവ വലുതായും ദൂരെയുള്ളവ ചെറുതായി അനുഭവപ്പെടുന്ന കാഴ്ചയുടെ മാനദണ്ഡം മതസംഹിതകളില്‍ പ്രയോഗവല്‍ക്കരിക്കപ്പെട്ടപ്പോള്‍ പ്രവാചകനും അനുയായി വൃന്ദവും ചെറുതാവുകയും പ്രാദേശിക പൗരോഹിത്യം ആകാശം മുട്ടെ വളര്‍ന്നു ലോകത്തെ നിയന്ത്രിക്കുന്ന ആളുകളായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. അനാവശ്യമായ ചര്‍ച്ചകളിലേക്ക് വായനയും ചിന്തയും തിരിച്ചു വിട്ടതാണ് മുസ്ലിം നവോത്ഥാനം മന്ദീഭവിച്ചു പോവാന്‍ കാരണമായത്. വായനയും പഠനവുമാണ് നവോത്ഥാനത്തിന്റെ ഏറ്റവും പ്രധാന ഘടകങ്ങള്‍. അറിവിന്റെ ലോകം വളരും തോറും ചിന്തകള്‍ വളര്‍ന്നു കൊണ്ടേയിരിക്കും. നവോത്ഥാനത്തിന്റെ ഒന്നാം ഘട്ടം ബുദ്ധിപരമായ ചോദ്യങ്ങളും രണ്ടാം ഘട്ടം സ്വത്വത്തെ കുറിച്ചുള്ള അഭിമാന ബോധവുമാണ്. ഈ രണ്ടു ഗുണങ്ങളും വിനഷ്ടമായതാണ് മുസ്ലിം സമൂഹത്തിന്റെ ഇന്നത്തെ കാതലായ പ്രശ്‌നങ്ങള്‍. സി.എം. വിലയിരുത്തി. 


സമൂഹത്തിന്റെ ഭദ്രതയും ഐശ്വര്യവും സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ടതാണ് എന്ന് കാണിച്ചു തന്ന മതമാണ് ഇസ്ലാം. ഖലീഫ ഉമര്‍ തന്റെ അഭാവത്തില്‍ ചുമതലകള്‍ ഏല്‍പ്പിച്ചിരുന്ന ധീര വനിത നുസൈബ ബിന്‍തു കഅബ്, പ്രവാചക നിയോഗം ഉണ്ടായപ്പോള്‍ മുഹമദ് നബിക്ക് ധൈര്യം പകര്‍ന്ന ഖദീജ തുടങ്ങി ഇസ്ലാമിക ചരിത്രത്തില്‍ നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയ വനിതകളെ കുറിച്ച് നിശബ്ദരായ പൗരോഹിത്യം സ്ത്രീകളെ ഭയപ്പെടുത്തി വീട്ടിനുള്ളില്‍ ഹോമിച്ചു തീര്‍ക്കാനുള്ള തന്ത്രമാണ് മെനയുന്നത്. ഭാസുരമായ ഭാവിക്കും വരും തലമുറക്കു വേണ്ടിയും നമ്മുടെ ചിന്തയും ശേഷിയും കഴിവും നാം വിനിയോഗിച്ചേ തീരൂ. സി.എം. പറഞ്ഞു. 


വാര്‍, വൈന്‍, വുമന്‍ എന്നിവയില്‍ അഭിരമിച്ചു മൃഗങ്ങളേക്കാള്‍ അധപതിച്ച പുരാതന അറബികളെ ഇരുപത്തിമൂന്നു വര്‍ഷക്കാലത്തെ ക്രമപ്രവൃദ്ധമായ ശിക്ഷണം കൊണ്ട് പ്രവാചകന്‍ ലോകത്തിനു മുഴുവന്‍ മാതൃകാ സമൂഹമാക്കി മാറ്റിയെന്നു 'നവോത്ഥാനത്തിന്റെ സാംസ്‌കാരിക തലം' വിശകലനം ചെയ്തു കൊണ്ട് ഐ.എസ്.എം. വൈസ് പ്രസിഡന്റ് ജാഫര്‍ വാണിമേല്‍ പറഞ്ഞു. കേരളത്തിലെ മൊത്തം ജനതയ്ക്ക് അരിവാങ്ങാന്‍ ചിലവഴിക്കുന്നതിന്റെ നാല് മടങ്ങ് ലഹരിക്ക് വേണ്ടി വിനിയോഗിക്കുകയും, കേവലം മിസ്സ് കോളില്‍ കുടുംബ ബന്ധങ്ങള്‍ തകരുകയും, പിഞ്ചു പൈതങ്ങള്‍ പോലും ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാവുകായും ചെയ്യുമ്പോള്‍, നമ്മുടെ സാമൂഹിക പശ്ചാത്തലവും അത്തരമൊരു അധപതനത്തിന്റെ വക്കിലാണ്. ജീവിതത്തിന്റെ ദൗത്യത്തെ കുറിച്ചുള്ള തിരിച്ചറിവും അവബോധവും നഷ്ടപ്പെട്ടതാണ് സമൂഹത്തിന്റെ കാതലായ പ്രശ്‌നം. ഓരോ ഇന്ത്യക്കാരന്റെയും കണ്ണുനീര്‍ ഇറ്റി വീഴുന്നത് വരെ സ്വാതന്ത്ര്യം പൂര്‍ത്തിയാകുന്നില്ലെന്നു പ്രഖ്യാപിച്ച മഹാത്മജിയുടെ വാക്കുകള്‍ പോലെ, ഇത്തരം ആഭാസ ജീവിതം നയിക്കുന്നവരെ മുഴുവന്‍ മറ്റുള്ളവര്‍ക്ക് മാതൃക നല്കുന്നവരാക്കി മാറ്റുന്നത് വരെ തങ്ങള്‍ക്കു വിശ്രമിക്കാന്‍ സാധിക്കില്ലെന്ന് നവോത്ഥാനപ്രവര്‍ത്തകര്‍ പ്രതിഞ്ജ എടുക്കണമെന്ന് ജാഫര്‍ ആവശ്യപ്പെട്ടു. 


യുക്തിഭദ്രമായ ജീവിതത്തോടൊപ്പം ഭക്തി നിര്‍ഭരമായ ജീവിതം കൂടിചേരുമ്പോള്‍ മാത്രമേ ഇഹപര ജീവിതവിജയം നേടാന്‍ കഴിയൂ എന്ന് തുടര്‍ന്ന് പ്രസംഗിച്ച അബ്ദുല്‍ ലതീഫ് കരുംബുലാക്കല്‍ പ്രസ്താവിച്ചു. തങ്ങള്‍ക്കു നിര്‍ലോഭം ലഭിച്ച ബുദ്ധിശക്തിയെ ഉപയോഗിക്കാതിരുന്നത്തിന്റെ ഫലമാണ് ഭൌതികജ്ഞാനം നേടിയ ഉന്നതര്‍ വരെ ആള്‌ദൈവങ്ങള്‍ക്കും ആത്മീയ ചൂഷണത്തിനും ഇരയാവുന്നത്. ആത്മീയരംഗത്തെ വിഗ്രഹവല്കരണം മുമ്പെങ്ങും ഇല്ലാത്ത വിധം ശക്തിപ്പെടുകയാണ്. ആര്‍ക്കെങ്കിലും പുണ്യത്തിന് വേണ്ടി മുടിയോ മുടിവെള്ളമോ നല്‍കാത്ത ഒരു പ്രവാചകന്റെ പേരിലാണ് പൗരോഹിത്യം കേശത്തെ വിഗ്രഹവല്‍ക്കരിക്കുന്നത്. നവോത്ഥാന പ്രവര്‍ത്തകര്‍ എന്നവകാശപ്പെടുന്ന ചിലയാലുകളുടെ ചിന്തയും മുടിയില്‍ ചുറ്റിയിരിക്കയാണ്. കണ്ണേറും നാവും ബാധിക്കുമെന്ന് പറഞ്ഞു അവര്‍ പ്രാകൃത ചികിത്സ രീതികള്‍ വിധിക്കുന്നു. അദൃശ്യമായ നിലയില്‍ അഭൗതികമായി നമ്മെ രക്ഷിക്കുവാന്‍ അള്ളാഹുവിനു മാത്രമേ സാധിക്കൂ എന്ന ബോധം രൂഢമൂലമാവുമ്പോള്‍ നമ്മെ ആര്‍ക്കും വഴിപിഴപ്പിക്കാന്‍ സാധിക്കില്ല. കരുമ്പുലാക്കല്‍ ഉണര്‍ത്തി. 


 ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് മൂസക്കോയ പുളിക്കല്‍ അധ്യക്ഷനായിരുന്നു. സെന്റര്‍ ഡയറക്ടര്‍ ഷെയ്ഖ് മുഹമദ് മര്‌സൂക് അല്‍ഹാരിഥി, എം.അഹ്മദ് കുട്ടി മദനി, ജെ.എന്‍.എച്ച് കോര്‍പറേറ്റ് മാനേജര്‍ എം.എം.ബഷീര്‍ പ്രസംഗിച്ചു. ജെ.എന്‍.എച്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ അഷ്‌റഫ് പാട്ടത്തില്‍, നജീബ് കളപ്പാടന്‍, മുഹമദ് അഷ്‌റഫ് കൊച്ചി,അലി അഷ്‌റഫ് പുളിക്കല്‍ സംബന്ധിച്ചു. ഷംസുദ്ദീന്‍ അയനിക്കോട് സ്വാഗതവും അബ്ദുല്‍ കരീം സുല്ലമി നന്ദിയും പറഞ്ഞു.
Read More

ആത്മീയവാണിഭക്കാരെ നവോത്ഥാന പരിവേഷമണിയിക്കരുത് : KNM മാധ്യമ ശില്പശാല



കോഴിക്കോട്: സമൂഹത്തിന്റെ മുഖ്യധാരയില്‍ ഇടം നേടാന്‍ മതത്തിന്റെ പേരുപറഞ്ഞ് കോടികള്‍ ധൂര്‍ത്തടിച്ച് യാത്രയും റാലികളും നടത്തുന്നവരെ പൊതു സമൂഹത്തില്‍ തുറന്നുകാണിക്കാന്‍ മാധ്യമങ്ങള്‍ ആര്‍ജവം കാണിക്കണമെന്ന് കെ എന്‍ എം സംസ്ഥാന മാധ്യമ ശില്പശാല അഭിപ്രായപ്പെട്ടു. ധൂര്‍ത്തും പൊങ്ങച്ചവും ആരുടെ ഭാഗത്തു നിന്നായാലും എതിര്‍ക്കപ്പെടണം. ആത്മീയതയുടെ പേരില്‍ കേരളീയ മുസ്‌ലിംകളെ യാഥാസ്ഥിതികതയുടെ കൂരിരുട്ടിലേക്ക് തെളിക്കുകയും തിരുകേശത്തിന്റെ ആത്മീയ വാണിഭത്തിന് കോപ്പുകൂട്ടുകയും ചെയ്യുന്നവരെ നവോത്ഥാന നായകവേഷം കെട്ടിയേല്‍പ്പിക്കുന്നത് നവോത്ഥാന നായകരോട് ചെയ്യുന്ന കടുത്ത അനീതിയാണ്. ആത്മീയ വാണിഭങ്ങളെ തുറന്നെതിര്‍ക്കാന്‍ മാധ്യമങ്ങള്‍ മുന്നോട്ടുവന്നാല്‍ മാത്രമേ പൊതുസമൂഹം വഞ്ചിക്കപ്പെടാതിരിക്കുകയുള്ളൂവെന്നും ശില്‍പ്പശാല അഭിപ്രായപ്പെട്ടു. 


വിവിധ സെഷനുകളില്‍ പ്രഫ. പി മുഹമ്മദ് കുട്ടശ്ശേരി, എം ഐ തങ്ങള്‍, ഒ അബ്ദുല്ല, അബ്ദു സ്സുല്‍ത്താന്‍ വിഷയമവതരിപ്പിച്ചു. ബി പി എ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സമാപന സെഷന്‍ ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. ഷാജഹാന്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഉബൈദുല്ല താനാളൂര്‍, ഹര്‍ഷിദ് മാത്തോട്ടം, ആസിഫലി കണ്ണൂര്‍, അബൂബക്കര്‍ ഫാറൂഖി, സി പി കുഞ്ഞീന്‍ മാസ്റ്റര്‍, പി ഹനീഫ്, പി കെ അബൂബക്കര്‍ ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

അന്ധവിശ്വാസങ്ങള്‍ തിരിച്ച് കൊണ്ടുവരാനുളള ശ്രമം തിരിച്ചറിയണം : ബഹ്‌റൈന്‍ ഇസ്ലാഹി പ്രവര്‍ത്തക സംഗമം



മനാമ: കേരളീയ സമൂഹം കൈയൊഴിഞ്ഞ അന്ധവിശ്വാസങ്ങള്‍ പുതുവ്യാഖ്യാനങ്ങളിലൂടെ തിരിച്ച് കൊണ്ടുവരാനുളള ശ്രമം തിരിച്ചറിയണമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തക സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.അന്ധ വിശ്വാസ പ്രചാരണത്തിനായി പ്രമാണങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന പ്രവണത വ്യാപകമാവുകയാണ്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ ശ്രമഫലമായി തുടച്ചു മാറ്റപ്പെട്ട വികല വിശ്വാസങ്ങളും ആചാരങ്ങളും തിരിച്ചിറക്കാനുളള നീക്കം ചെറുക്കണം-സംഗമം ആവശ്യപ്പെട്ടു. 


 മുസ്തഫ സലഫി , ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എം.ജാബിര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ജനറല്‍ സെക്രട്ടറി അനസ് എച്ച് അഷ്‌റഫ് റിപ്പോര്‍ട്ടും വൈ.പ്രസിഡന്റ് എന്‍.റിയാസ് രൂപരേഖയും അവതരിപ്പിച്ചു. പ്രസിഡന്റ് വി.ടി.മുഹമ്മദ് ഇര്‍ഷാദ് അദ്ധ്യക്ഷത വഹിച്ചു. എം.ജി. അഷ്‌റഫ് അലി, അബ്ദുല്‍ സമീര്‍ ബാബു, എം.ജെന്‍സീര്‍, സി. ഷാജഹാന്‍, മുഹമ്മദ് ഹുസൈന്‍, കെ.കെ.ഷഫിഖ്, എം.മുംനാസ് എന്നിവര്‍ സംസാരിച്ചു.
Read More

Sunday, April 29, 2012

QIIC "വെളിച്ചം" ഫലപ്രഖ്യാപനവും സമ്മാനദാനവും മെയ്‌ 4 -ന്



ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റെറിന്റെ ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി മെയ്‌ 4 -ന് വെള്ളി വൈകുന്നേരം 06:30 ന് ഫനാറില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ "വെളിച്ചം" ഖുര്‍ആന്‍ പഠനത്തിന്റെ 5 -മത്തെ പരീക്ഷയുടെ ഫലപ്രഖ്യാപനവും, വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കുമെന്ന് വെളിച്ചം സംഘാടകര്‍ അറിയിച്ചു. മുഴുവന്‍ "വെളിച്ചം" ഖുര്‍ആന്‍ പഠിതാക്കളും ഫനാറില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കണമെന്ന് വെളിച്ചം സംഘാടകര്‍ അഭ്യര്‍ഥിച്ചു. പ്രസ്തുത ചടങ്ങില്‍ അലി മദനി മൊറയൂര്‍ "ഏകദൈവ വിശ്വാസത്തിന്റെ പൊരുള്‍" എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കും. 


കൂടുതല്‍ വിവരങ്ങള്‍ക്ക് www.velicham.net, 44173495,77299913, 66012350 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Read More

Friday, April 27, 2012

KNM, ISM മീഡിയ ശില്പശാലക്ക് നാളെ തുടക്കം

കോഴിക്കോട്: കെ എന്‍ എം സംസ്ഥാന മീഡിയ വിംഗിന്റെ ആഭിമുഖ്യത്തില്‍ പ്രസ്ഥാന പ്രതിനിധികള്‍ക്കായി സംഘടിപ്പിക്കുന്ന മാധ്യമ ശില്പശാലക്ക് ഫറൂഖ് കോളേജ് ക്യാമ്പസിന് അടുത്തുള്ള യുവത ഹാളില്‍ നാളെ (2012 ഏപ്രില്‍ 28, ശനി) തുടക്കമാകും. വൈകുന്നേരം മൂന്ന് മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഡോ. ഹുസൈന്‍ മടവൂര്‍, പ്രഫ. മുഹമ്മദ് കുട്ടശ്ശേരി, എ അബ്ദുല്‍ ഹമീദ് മദീനി, എ അസ്ഗറലി, എന്‍ എം അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംബന്ധിക്കും. 


റിപ്പോര്‍ട്ടിംഗ്, പ്രമേയാവതരണം, മീഡിയ മാനേജ്‌മെന്റ്, പബ്ലിക് റിലേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ നടക്കുന്ന സെഷനുകള്‍ക്ക് വിദഗ്ധര്‍ നേതൃത്വം നല്കും. ശില്പശാല മറ്റന്നാള്‍ വൈകിട്ട് നാലിന് സമാപിക്കും. ശില്പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നാളെ വൈകുന്നേരം മൂന്ന് മണിക്ക് ഫാറൂഖ് കേളേജ് യുവത ഹാളില്‍ എത്തിച്ചേരണമെന്ന് കെ എന്‍ എം, ഐ എസ് എം മീഡിയ കണ്‍വീനര്‍മാരായ ഉബൈദുല്ല താനാളൂര്‍(9895416964), ശുക്കൂര്‍ കോണിക്കല്‍ (9961437607) എന്നിവര്‍ അറിയിച്ചു.
Read More

Monday, April 23, 2012

ഇന്‍സൈറ്റ് ഖത്തര്‍ സമ്മേളനം അവിസ്മരണീയമായി



ദോഹ: മുന്‍തസ അബൂബക്കര്‍ സിദ്ദീഖ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളില്‍ ഒന്നിച്ച ആയിരത്തിലധികം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രതീക്ഷയുടെ പുതുവസന്തം സമ്മാനിച്ച് ഖത്തറിലെ പ്രവാസി വിദ്യാര്‍ഥി സംഘടനയായ ഇന്‍സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി. ഖത്തര്‍ 2022 ബിഡ് കമ്മിറ്റി ഗവണ്മെന്റ് റിലേഷന്‍ വകുപ്പ് മേധാവി ശൈഖ് മഹ്ദി അല്‍ സുബൈഹി ലോഞ്ചിങ് പ്രഖ്യാപിക്കുന്ന പ്രത്യേക വീഡിയോ സ്വിച്ച്ഓണ്‍ ചെയ്തു. ഖത്തറിന്റെ വളര്‍ച്ചയില്‍ അനര്‍ഘമായ സംഭാവനകള്‍ നല്‍കിയ ഇന്ത്യന്‍ സമൂഹത്തിന്റെ സേവനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. പുതിയ തലമുറയെ ഖത്തര്‍ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സുബൈഹി പറഞ്ഞു. ഇന്‍സൈറ്റ് ഖത്തറിന്റെ വെബ്‌സൈറ്റ് ഖത്തര്‍ ചാരിറ്റി പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം ഡയറക്ടര്‍ ഇബ്രാഹിം സൈനല്‍ ഉദ്ഘാടനം ചെയ്തു.  


അറിവും വിജ്ഞാനവും പുരോഗതിയുടെയും വളര്‍ച്ചയുടെയും ചാലകമായി പരിവര്‍ത്തിക്കുകയാണ് വിദ്യാഭ്യാസത്തിലൂടെ ആര്‍ജിക്കേണ്ട നേട്ടമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സൗദി അറേബ്യ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഇസ്മാഈല്‍ മരിതേരി പ്രസ്താവിച്ചു. ഹൃദയം, മസ്തിഷ്‌കം, കൈകള്‍, ആരോഗ്യം എന്നിവയുടെ തുല്യ അളവിലുള്ള പുരോഗതിയിലൂടെ മാത്രമേ ജീവിതത്തില്‍ വിജയം നേടുന്ന വ്യക്തിത്വം രൂപപ്പെടുകയുള്ളൂ. നന്മയിലേക്ക് പ്രേരിപ്പിക്കുന്ന കൂട്ടായ്മകള്‍ ഏറ്റവും അനിവാര്യമായ കാലഘട്ടങ്ങളാണ് കൗമാരവും യൗവനവും. ഇന്‍സൈറ്റ് ഖത്തറിന്റെ പ്രവര്‍ത്തന ഭൂമിക വളരെ വിശാലമാണെന്ന് ഡോ. മരിതേരി ചൂണ്ടിക്കാട്ടി. ഗള്‍ഫ് സ്റ്റാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ബിസിനസ് ഡയറക്ടര്‍ നവീദ്അബ്ദുല്ല സമ്മാനങ്ങള്‍ വിതരണം ചെയ്തു. നാദിര്‍ അബ്ദുസ്സലാം ഗാനം ആലപിച്ചു. 


 സമ്മേളനത്തിന്റെ തുടക്കം മുതല്‍ ഓരോ പ്രവര്‍ത്തനവും വിദ്യാര്‍ഥികളാണ് ചെയ്തത് എന്നത് പ്രത്യേകതയാണെന്ന് ഇന്‍സൈറ്റ് ചെയര്‍മാന്‍ അബ്ദുല്‍വാരിസ് അറിയിച്ചു. നവംബറില്‍ അനൗപചാരികമായ പ്രവര്‍ത്തനമാരംഭിച്ച ഇന്‍സൈറ്റ് ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ഫനാര്‍ പ്രതിനിധി ഡോ. അലി ഇദ്‌രീസ്, മിഷന്‍ 20 ചെയര്‍മാന്‍ അമാനത്ത് സോളങ്കി, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അലി ചാലിക്കര, ഫോക്കസ് ഖത്തര്‍ സി.ഇ.ഒ. ശമീര്‍ വലിയവീട്ടില്‍, നബീല്‍ അബ്ദുല്‍ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സി.കെ.ശരീഫ്, ഇന്‍സൈറ്റ് ഉപദേശകസമിതി അംഗങ്ങളായ നൗഷാദ് പയ്യോളി, മഹ്‌റൂഫ് അരക്കിണര്‍, ഹമദ് തിക്കോടി, അബ്ദുല്‍ഹലീം, റിജാസ് അബൂബക്കര്‍, ശെബില്‍ ശെരീഫ് എന്നിവര്‍ പ്രസിഡീയം നിയന്ത്രിച്ചു. ഇന്‍സൈറ്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 77940018 നമ്പറില്‍ വിളിക്കാം.
Read More

Sunday, April 22, 2012

ഫോക്കസ് ജിദ്ദ പരിസ്ഥിതി ചിത്ര രചനാ മത്സരം വ്യത്യസ്തമായി




ജിദ്ദ: ഫോക്കസ് ജിദ്ദയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇക്കോ ഫോക്കസ് പരിതസ്ഥിതി ബോധവല്‍കരണ കാമ്പൈനോടനുബന്ധിച്ചു നടന്ന ചിത്ര രചനാ മത്സരം കുരുന്നു മനസ്സുകളില്‍ ഭാവനയുടെ മഴവില്ലുകള്‍ തീര്‍ത്തു. പരിസ്ഥിതി സൌഹൃദ ജീവിതവും, തങ്ങളുടെ വീടും പരിസരവും എങ്ങനെ വൃത്തിയായും മോടിയിലും സൂക്ഷിക്കണമെന്നും, പൂന്തോട്ടം എങ്ങനെ ആയിരിക്കണമെന്നും ഒക്കെ കുരുന്നു മനസ്സുകള്‍ വിഭാവനം ചെയ്തപ്പോള്‍ വ്യതസ്തമായ ഒരു ചിത്രരചനാ മത്സരം ആയിത്തീരുകയായിരുന്നു.


ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മുപ്പതാം വര്ഷികത്തോടനുബന്ധിച്ചു നടന്ന മത്സരത്തില്‍ നാല് ഗ്രൂപുകളിലായി നൂറു കണക്കിന് കുരുന്നു പ്രതിഭകള്‍ മാറ്റുരച്ചു. പരിപാടിയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി. ചിത്ര രചനയില്‍ വിജയികളായവരെ പത്രത്തിലൂടെയും നേരിട്ടും അറിയിക്കുമെന്നും സെന്റര്‍ പൊതു പരിപാടിയില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.. ഫോക്കസ് ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Read More

ദി മെസേജ് മെഡിക്കല്‍ എക്‌സിബിഷന് പ്രൗഢമായ തുടക്കം



കണ്ണൂര്‍: കെ എന്‍ എം പാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാനൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഇസ്‌ലാമിക് മെഡിക്കല്‍ എക്‌സിബിഷന് പ്രൗഢമായ തുടക്കം. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ മനുഷ്യ സൃഷ്ടിപ്പിന്റെ വിവിധ ഘട്ടങ്ങളിലെ സങ്കീര്‍ണ്ണതകളെ ശാസ്ത്രത്തിന്റെയും ഖുര്‍ആനിന്റെയും പിന്‍ബലത്തോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. 4000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വിശാലമായ പന്തല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജീവജാലങ്ങളുടെ സൃഷ്ടിപ്പിന്റെ വിസ്മയ സത്യങ്ങളെ നേരിട്ട് കാണുന്നതിനായി ഒരു മിനി തിയേറ്ററും പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം നടക്കുന്ന പൊതുപരിപാടികള്‍ക്കായി പ്രത്യേക ഓഡിറ്റോറിയവും തയ്യാറാക്കിയിട്ടുണ്ട്. യുവതയുടെ പുസ്തകമേളയും പ്രദര്‍ശനത്തോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജുകളില്‍ നിന്നുള്ള വിവിധ സ്‌പെസിമനുകളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 


പരിശീലനം ലഭിച്ച 120 വളണ്ടിയര്‍മാരാണ് പ്രദര്‍ശനം കാണാനെത്തുന്നവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കുന്നത്. രണ്ട് ബാച്ചുകളിലായി നാല് ഷിഫ്റ്റുകളിലായിട്ടാണ് വളണ്ടിയര്‍മാരുടെ സേവനം. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് മണിവരെയാണ് പ്രദര്‍ശനം. പ്രദര്‍ശനം പൂര്‍ണ്ണമായും സൗജന്യമാണ്. 20 വനിതാ വളണ്ടിയര്‍മാരും പ്രദര്‍ശന നഗരിയില്‍ സദാസേവന സന്നദ്ധരാണ്. 


 മണ്ണില്‍ നിന്ന് തുടങ്ങി മണ്ണില്‍ അവസാനിക്കുന്ന മനുഷ്യ ജനിമൃതിയുടെ വിവിധ ഘട്ടങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്. കണ്ണാടിയുടെ പ്രതിബിംബത്തിലൂടെ സ്വന്തം മയ്യത്തിന്റെ പ്രതീകാത്മക രൂപവും കബര്‍ നേരിട്ട് കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇസ്‌ലാമിക പ്രബോധന രംഗത്ത് പ്രവര്‍ത്തിക്കുന്ന 'ദി ട്രൂത്തി'ന്റെ കൗണ്‍സലിംഗ് സെന്ററും പ്രദര്‍ശന നഗരിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉദ്ഘാടന ദിവസമായ ഇന്നലെ മുതല്‍ പ്രദര്‍ശനം കാണാന്‍ നിരവധിയാളുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി വന്നുകൊണ്ടിരിക്കുകയാണ്.
Read More

കടല്‍കൊല: കേന്ദ്രത്തിന്റെ ഒത്തുകളി അവസാനിപ്പിക്കണം - ISM



കോഴിക്കോട്: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഇടപെടാനും കേസെടുക്കാനും കേരള പൊലീസിന് അധികാരമില്ലെന്ന കേന്ദ്ര നിലപാട് സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഇറ്റലിക്ക് അനുകൂല നിലപാട് സ്വീകരിക്കാനുള്ള ചേതോവികാരമെന്തെന്ന് കേന്ദ്രം വ്യക്തമാക്കണം. കടല്‍കൊല വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിച്ച മൃദുസമീപനം തുടക്കത്തില്‍ തന്നെ വിമര്‍ശന വിധേയമായതാണ്. 


 കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവനയും നാവികര്‍ റിമാന്‍ഡിലായ ശേഷം അവര്‍ക്ക് ലഭിക്കുന്ന പഞ്ചനക്ഷത്ര സൗകര്യങ്ങളും ചില പ്രത്യേക ദിശയിലേക്കുള്ള സൂചനകളായിരിന്നു. രാജ്യത്തിന്റെ വികാരം മാനിച്ച് ഇറ്റാലിയന്‍ നാവികരെ രക്ഷപ്പെടുത്താനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണം. പൗരന്മാര്‍ക്ക് നീതിനിഷേധിച്ച് സങ്കുചിത താത്പര്യങ്ങള്‍ക്കായി ഒത്തുകളിക്കുന്നത് ഒരു ജനാധിപത്യ സര്‍ക്കാറിന് ഭൂഷണമല്ലെന്നും ഐ എസ് എം ഓര്‍മിപ്പിച്ചു. 


ഐ എസ് എം പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. പി സുഹൈല്‍ സാബിര്‍, ഐ പി അബ്ദുസ്സലാം, ശുക്കൂര്‍ കോണിക്കല്‍, ഹര്‍ശിദ് മാത്തോട്ടം പ്രസംഗിച്ചു.
Read More

Saturday, April 21, 2012

MGM കണ്ണൂര്‍ ജില്ലാ ഗേള്‍സ് റസിഡന്‍ഷ്യല്‍ സഹവാസക്യാമ്പ് സമാപിച്ചു

കണ്ണൂര്‍:മുസ്‌ലിം ഗേള്‍സ് മൂവ്‌മെന്റ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പുന്നോല്‍ 'ഷാബി'ല്‍ ഏഴുദിവസമായി നടന്നുവന്ന ജില്ലാ ഗേള്‍സ് റസിഡന്‍ഷ്യല്‍ സഹവാസക്യാമ്പ് സമാപിച്ചു. സമാപനസമ്മേളനം ഖത്തര്‍-കണ്ണൂര്‍ ഇസ്‌ലാഹി ഫോറം ജനറല്‍ സെക്രട്ടറി സിറാജ് ഇരിട്ടി ഉദ്ഘാടനം ചെയ്തു. എം.ജി.എം. ജില്ലാ പ്രസിഡന്റ് ഖൈറുന്നീസ ഫാറൂഖിയ അധ്യക്ഷത വഹിച്ചു. 


ഹയര്‍ സെക്കന്‍ഡറി-കോളേജ് വിദ്യാര്‍ഥിനികളായ 45 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. മികച്ച ക്യാമ്പ് അംഗങ്ങള്‍ക്ക് ഷാഹിദ അബ്ദുല്ല സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിദ്യാര്‍ഥിനികള്‍ തയ്യാറാക്കിയ കൈയെഴുത്ത് മാഗസിന്‍ റാബിയ മനോളി പ്രകാശനം ചെയ്തു.
Read More

ഇസ്‌ലാം മുന്നോട്ട് വെക്കുന്നത് വര്‍ഗീയരഹിത ആദര്‍ശം : കെ.എം.ജാബിര്‍



മനാമ: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു. വര്‍ഗീയത ഒട്ടും സ്പര്‍ശിക്കാത്ത ആദര്‍ശമാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സെന്റര്‍ കോ-ഓഡിനേറ്റര്‍ കെ.എം.ജാബിര്‍ അഭിപ്രായപ്പെട്ടു. സകല വേര്‍തിരിവുകളെയും നിരാകരിക്കുന്ന ഇസ്‌ലാം മൂല്യത്തിന് മാത്രമാണ് വില കല്പിക്കുന്നത്. ദൈവിക ദര്‍ശനത്തിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്നവന്‍ ആരായിരുന്നാലും അവന്‍ 'മുസ്‌ലിം' എന്ന വിശേഷണത്തിന് അര്‍ഹനാണ്. ആദര്‍ശം ആരൂടെ മേലൂം അടിച്ചേല്‍പ്പിക്കരുതെന്നതും ഇസ്‌ലാമിന്റെ ശാസനയാണ്-അദ്ദേഹം വിശദീകരിച്ചു. 


 ഇസ്‌ലാമിക വിജ്ഞാന പരീക്ഷയില്‍ ജേതാക്കളായ എ.പി.ശിവന്‍,ഷിജിന പ്രമോദ്, പി.സത്യരാജ് തുടങ്ങിയവര്‍ സമ്മാനങ്ങളേറ്റുവാങ്ങി. മുസ്തഫ സലഫി, പ്രസിഡന്റ് വി.ടി.മുഹമ്മദ് ഇര്‍ഷാദ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി അനസ്.എച്ച്.അഷ്‌റഫ്, സെക്രട്ടറി സിറാജ് എന്നിവര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.
Read More

രക്ഷിതാക്കള്‍ മാതൃകകളാവുക -ഡോ. ഇസ്മാഈല്‍ മരിതേരി



ദോഹ: കേള്‍ക്കുന്നതിനു മുമ്പ് തന്നെ നല്ല ശീലങ്ങള്‍ കാണാനുള്ള അവസരം മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കണമെന്ന് ഡോ. ഇസ്മാഈല്‍ മരിതേരി അഭിപ്രായപ്പെട്ടു. ഇസ്‌ലാഹീ മദ്രസയില്‍ രക്ഷിതാക്കളുടെ സംഗമത്തില്‍ മാതൃകാ രക്ഷാ കര്‍തൃത്വം എന്ന വിഷയത്തില്‍ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് മാതൃകയാവുന്നതിനാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. കുട്ടികളെ ശിക്ഷിക്കുന്നതിന് മുമ്പ് നന്മതിന്മകള്‍ വിശദീകരിച്ചു കൊടുക്കണം, മരിതേരി പറഞ്ഞു. 


 ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി, അഡ്മിനിസ്‌ട്രേറ്റര്‍ റശീദ് സുല്ലമി, പ്രിന്‍സിപ്പല്‍ അഹ്മദ് അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു. അന്‍ഫസ് നന്മണ്ട സ്വാഗതവും ശൈജല്‍ ബാലുശ്ശേരി നന്ദിയും പറഞ്ഞു.
Read More

മതത്തിന്റെ പേരിലുള്ള ചൂഷണം തിരിച്ചറിയുക - ഹുസൈന്‍ മടവൂര്‍



തിരുന്നാവായ: മതത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍ തിരിച്ചറിയണമെന്നും വിശ്വാസ രംഗത്തെ ജീര്‍ണതക്കെതിരെ രംഗത്തിറങ്ങണമെന്നും ആള്‍ ഇന്ത്യാ ഇസ്വ്‌ലാഹി മൂവ്‌മെന്റ്‌ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പ്രസ്‌താവിച്ചു. `പ്രാര്‍ഥന അല്ലാഹുവോട്‌ മാത്രം' എന്ന കെ എന്‍ എം സംസ്ഥാന കാമ്പയിന്റെ ജില്ലാതല ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 


ജില്ലാ സെക്രട്ടറി എ സൈതാലിക്കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഉബൈദുല്ല താനാളൂര്‍, ഐ എസ്‌ എം സംസ്ഥാന സെക്രട്ടറി പി സുഹൈല്‍ സാബിര്‍, ജില്ലാ കെ എന്‍ എം സെക്രട്ടറി ടി ആബിദ്‌ മദനി, അബ്‌ദുല്ലത്തീഫ്‌ കരിമ്പുലാക്കല്‍, സി പി സൈതാലിക്കുട്ടി ഹാജി, ടി അബ്‌ദുസ്സമദ്‌ മാസ്റ്റര്‍, തൂമ്പില്‍ ഹംസ, സി വി ബഷീര്‍, കലാം അജിതപ്പടി, മുളക്കല്‍ മുഹമ്മദലി പ്രസംഗിച്ചു.
Read More

കേശവാണിഭത്തിനെതിരെ ISM നരിക്കുനി ഏരിയാ സമിതി ബഹുജനറാലി സംഘടിപ്പിച്ചു



നരിക്കുനി: കേശവാണിഭത്തിനെതിരെ ഐ എസ്‌ എം നരിക്കുനി ഏരിയാ സമിതി ബഹുജനറാലി സംഘടിപ്പിച്ചു. റാലിയുടെ സമാപനം ബസ്‌സ്റ്റാന്റ്‌ പരിസരത്ത്‌ കെ എന്‍ എം ജില്ലാ സെക്രട്ടറി സി എം സുബൈര്‍ മദനി ഉദ്‌ഘാടനം ചെയ്‌തു. അലി മദനി മൊറയൂര്‍ പ്രഭാഷണം നടത്തി. അബൂബക്കര്‍ കാക്കൂര്‍, കെ കെ അബ്‌ദുര്‍റഹ്‌മാന്‍കുട്ടി, എന്‍ പി അബ്‌ദുര്‍റശീദ്‌, ശുക്കൂര്‍ കോണിക്കല്‍, സലീം മുണ്ടക്കര, കെ കെ റഫീഖ്‌, റജീഷ്‌ നരിക്കുനി, കബീര്‍ പാറന്നൂര്‍ നേതൃത്വം നല്‍കി.
Read More

തിരുകേശ വാണിഭക്കാര്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നു : ഹുസൈന്‍ മടവൂര്‍



തിരുവനന്തപുരം: തിരുകേശ വാണിഭക്കാര്‍ സമൂഹത്തിനു മുമ്പില്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്‌ ആള്‍ ഇന്ത്യ ഇസ്വ്‌ലാഹി മൂവ്‌മെന്റ്‌ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പ്രസ്‌താവിച്ചു. ഐ എസ്‌ എം ദക്ഷിണ കേരള കമ്മിറ്റി തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതം ചൂഷണോപാധിയല്ല. സമാധാനവും സഹവര്‍ത്തിത്വവുമാണ്‌ അത്‌ വിഭാവനം ചെയ്യുന്നത്‌. തിരുകേശത്തിന്റെ പേരിലുള്ള തട്ടിപ്പ്‌ തിരിച്ചറിയാന്‍ വിശ്വാസികള്‍ തയ്യാറാകണം. ഇസ്‌ലാം ഏകദൈവ വിശ്വാസത്തിനും സമാധാനത്തിനും ധര്‍മ ബോധം പ്രചരിപ്പിക്കുന്നതിനും പ്രാധാന്യം നല്‌കുന്നു. ഇസ്‌ലാമിന്റെ ധര്‍മ ബോധത്തിനും പ്രവാചക ചര്യക്കും എതിരായ പ്രവര്‍ത്തനമാണ്‌ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തുന്നത്‌. തിരുകേശത്തിന്റെ പേരില്‍ നാല്‌പത്‌ കോടി മുടക്കി പള്ളി പണിതാല്‍ അതിനെതിരെ പ്രതികരിക്കാന്‍ ഐ എസ്‌ എം സന്നദ്ധമാകുമെന്നും അദ്ദേഹം പറഞ്ഞു. 


ഐ എസ്‌ എം ദക്ഷിണ കേരള പ്രസിഡന്റ്‌ ഇര്‍ഷാദ്‌ സ്വലാഹി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ. പ്രസിഡന്റ്‌ ജാബിര്‍ അമാനി, ദക്ഷിണ കേരള സെക്രട്ടറി നാസര്‍ മുണ്ടക്കയം, ട്രഷറര്‍ സമീര്‍ കായംകുളം, സലീം കരുനാഗപ്പള്ളി, എം കെ ശാക്കിര്‍, കെ കുഞ്ഞുമോന്‍, പ്രൊഫ. സൈനുദ്ദീന്‍, മുഹമ്മദ്‌ യാസ്‌മിന്‍ പ്രസംഗിച്ചു. പാളയത്ത്‌ നിന്ന്‌ ആരംഭിച്ച പ്രതിഷേധ റാലിയില്‍ നൂറ്‌ കണക്കിന്‌ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Read More

ISM കേരള യുവജന സമ്മേളനം : സ്വാഗതസംഘം രൂപീകരിച്ചു



പാലക്കാട്‌: വിശ്വാസവിശുദ്ധി, സമര്‍പ്പിത യൗവ്വനം പ്രമേയത്തില്‍ ഐ എസ്‌ എം സംസ്ഥാന കമ്മിറ്റി 2012 ഡിസംബര്‍ 21,22,23 തിയ്യതികളില്‍ പാലക്കാട്‌ വെച്ച്‌ സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. സി പി ഉമര്‍ സുല്ലമിയാണ്‌ മുഖ്യരക്ഷാധികാരി. ഡോ. ഇ കെ അഹ്‌മദ്‌കുട്ടി, ഡോ. ഹുസൈന്‍ മടവൂര്‍, പ്രൊഫ. അബ്‌ദുല്‍ഹമീദ്‌ മദീനി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, അഡ്വ. പി എം മുഹമ്മദ്‌ കുട്ടി, ഇബ്‌റാഹീം ഹാജി ഏലാങ്കോട്‌, പി പി അബ്‌ദുര്‍റഹ്‌മാന്‍ മാസ്റ്റര്‍, പ്രൊഫ. എന്‍ വി അബ്‌ദുര്‍റഹ്‌മാന്‍, പ്രൊഫ. പി മുഹമ്മദ്‌ കുട്ടശ്ശേരി, ഹസ്സന്‍ മദീനി ആലുവ, കുഞ്ഞുസാഹിബ്‌ ഒറ്റപ്പാലം എന്നിവര്‍ രക്ഷാധികാരികളാണ്‌. എ അസ്‌ഗറലി ചീഫ്‌ അഡൈ്വസറും എ കെ ഈസ മദനി ചെയര്‍മാനും എന്‍ എം അബ്‌ദുല്‍ജലീല്‍ ജനറല്‍ കണ്‍വീനറുമാണ്‌. മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍, ഡോ. സലീം ചെര്‍പ്പുളശ്ശേരി, പി മുഹമ്മദലി അന്‍സാരി, വീരാന്‍കുട്ടി സാഹിബ്‌, ഡോ. കുഞ്ഞാലന്‍ (വൈ.ചെയര്‍മാന്‍), എന്‍ എന്‍ മുഹമ്മദ്‌ റാഫി, ശറഫുദ്ദീന്‍ സലഫി, എം വീരാപ്പു അന്‍സാരി, ജാസിര്‍ രണ്ടത്താണി (കണ്‍വീനര്‍) എന്നിവരാണ്‌ മറ്റു ഭാരവാഹികള്‍. 


വിവിധ വകുപ്പ്‌ അഡൈ്വസര്‍, ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍: എം സ്വലാഹുദ്ദീന്‍ മദനി, പി ഹഫീസുള്ള, ഇസ്‌മാഈല്‍ കരിയാട്‌ (ഫിനാന്‍സ്‌), ഡോ. കെ മുഹമ്മദ്‌ ബഷീര്‍, മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍, ജാബിര്‍ അമാനി (പ്രോഗ്രാം), സി അബ്‌ദുല്ലത്തീഫ്‌ മാസ്റ്റര്‍, ഹമീദലി അരൂര്‍, വി എച്ച്‌ നസീര്‍ (ഭക്ഷണം), അബൂബക്കര്‍ നന്മണ്ട, സി മുഹമ്മദ്‌ സലീം സുല്ലമി, ഫൈസല്‍ ഇയ്യക്കാട്‌ (ദഅ്‌വത്ത്‌), പി ടി വീരാന്‍കുട്ടി സുല്ലമി, എന്‍ കെ എം സകരിയ്യ, യു പി യഹ്‌യാഖാന്‍ (പബ്ലിസിറ്റി), കെ പി അബ്‌ദുര്‍റഹ്‌മാന്‍, എന്‍ കെ സാദിഖലി, നസീര്‍ കള്ളിക്കാട്‌ (സ്റ്റേജ്‌, പന്തല്‍, ഗെയ്‌റ്റ്‌), പ്രൊഫ. എന്‍ വി അബ്‌ദുര്‍റഹ്‌മാന്‍, എസ്‌ എം സലീം, നൂറുദ്ദീന്‍ എടവണ്ണ (ലൈറ്റ്‌, സൗണ്ട്‌, ഡെക്കറേഷന്‍), പി വി കുഞ്ഞിക്കോയ മാസ്റ്റര്‍, പി പി ഖാലിദ്‌, നാസര്‍ മുണ്ടക്കയം (റിസപ്‌ഷന്‍, റഫ്രഷ്‌മെന്റ്‌), അബ്‌ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി, കെ പി സകരിയ്യ, മന്‍സൂറലി ചെമ്മാട്‌ (സുവനീര്‍), അഡ്വ. മുഹമ്മദ്‌ ഹനീഫ, അഡ്വ. മൊയ്‌തീന്‍കുട്ടി, മുജീബ്‌ കോക്കൂര്‍ (നിയമ കാര്യങ്ങള്‍), ഉബൈദുല്ല താനാളൂര്‍, ബി പി എ ഗഫൂര്‍, ശുക്കൂര്‍ കോണിക്കല്‍ (മീഡിയ), എ വി നൂറുദ്ദീന്‍, ജാഫര്‍ വാണിമേല്‍, നജ്‌മുദ്ദീന്‍ ഒതായി (വളണ്ടിയര്‍), പ്രൊഫ. എം ഹാറൂന്‍, എ ടി ഹസ്സന്‍ മദനി, സുഹൈല്‍ സാബിര്‍ (ബുക്ക്‌സ്റ്റാള്‍), ഡോ. പി പി മുഹമ്മദ്‌, അനസ്‌ കടലുണ്ടി, ഇ ഒ ഫൈസല്‍ (ഐടി & ഓഡിയോ, വീഡിയോ), അബൂബക്കര്‍ മൗലവി പുളിക്കല്‍, അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍, അബ്‌ദുസ്സലാം മുട്ടില്‍ (രജിസ്‌ട്രേഷന്‍ & ട്രാന്‍സ്‌പോര്‍ട്ടിംഗ്‌), ഡോ. അബ്‌ദുര്‍റഹ്‌മാന്‍, ഡോ. സി ആര്‍ അന്‍വര്‍, നൗഫല്‍ കോഴിക്കോട്‌ (മെഡിക്കല്‍), അബ്‌ദുല്‍അലി മദനി, ഡോ. മുബശ്ശിര്‍, ഹര്‍ഷിദ്‌ മാത്തോട്ടം (എക്‌സിബിഷന്‍), റഷീദ്‌ പരപ്പനങ്ങാടി, ഇര്‍ശാദ്‌ സ്വലാഹി, ഫൈസല്‍ നന്മണ്ട (വിജ്ഞാന മത്സരങ്ങള്‍), ഡോ. പി പി അബ്‌ദുല്‍ഹഖ്‌, ഡോ. മുസ്‌തഫ ഫാറൂഖി, ഐ പി അബ്‌ദുസ്സലാം (അഖിലേന്ത്യാ, അന്താരാഷ്‌ട്രം) 


കെ എന്‍ എം സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദലി അന്‍സാരി അധ്യക്ഷതവഹിച്ചു. അഡ്വ. എം മൊയ്‌തീന്‍കുട്ടി, അബ്‌ദുല്‍അലി മദനി, വീരാപ്പു അന്‍സാരി, സാജിദ്‌ ചിറക്കല്‍പടി പ്രസംഗിച്ചു
Read More

Tuesday, April 17, 2012

കള്ളക്കേസ് നല്‍കിയവര്‍ കോടതിവിധിയെയും കളവാക്കുന്നു : KNM


കോഴിക്കോട്: മുജാഹിദ് നേതാക്കളായ എ വി അബ്ദുറഹ്മാന്‍ ഹാജിയും പി സി അഹ്മദ് ഹാജിയും ഡോ. ഹുസൈന്‍ മടവൂരും നട്ടുച്ച നേരത്ത് മുജാഹിദ് സെന്റര്‍ ആക്രമിക്കാന്‍ വന്നു എന്ന് കള്ളക്കേസ് നല്‍കിയവര്‍ ഈയിടെ പുറത്തുവന്ന ഹൈക്കോടതി വിധിയെയും കളവാക്കുകയാണെന്ന് മര്‍കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കെ എന്‍ എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. 


ഡോ. ഹുസൈന്‍ മടവൂരും ഡോ. ഇ കെ അഹമ്മദ്കുട്ടിയും സി പി ഉമര്‍സുല്ലമിയും നേതൃത്വം നല്‍കുന്ന കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ കെ എന്‍ എം എന്ന പേര് ഉപയോഗിക്കുന്നത് കേരള ഹൈക്കോടതി വിലക്കിയെന്ന എ പി അബ്ദുല്‍ ഖാദര്‍ മൗലവിയുടെ പ്രസ്താവന ഹൈക്കോടതി വിധിയെ ദുരുപയോഗം ചെയ്യാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തിലുള്ള കെ എന്‍ എം ആ പേര് ഉപയോഗിക്കുന്നത് കോടതി ഇന്‍ജംഗ്ഷന്‍ മുഖേന ശാശ്വതമായി തടയണമെന്നാണ് എ പി പക്ഷം കോടതിയോടാവശ്യപ്പെട്ടത്. എന്നാല്‍ വിധി പകര്‍പ്പിലെ അന്‍പത്തിയെട്ടാം നമ്പറായി ''രണ്ട് മുതല്‍ ഏഴ് കൂടിയ പ്രതികള്‍ കെ എന്‍ എം എന്ന പേര് ഉപയോഗിക്കുന്നതിന് ശാശ്വത ഇന്‍ജഗ്ഷന്‍ ഇല്ല'' എന്ന് പറഞ്ഞത് എ പി പക്ഷം മറച്ച് പിടിച്ച് കോടതിയുടെ പേരില്‍ മാധ്യമങ്ങളെയടക്കം തെറ്റിദ്ധരിപ്പിച്ച് കളവ് പ്രചരിപ്പിക്കുകയാണ്. ഇല്ലാത്ത വിധി പറഞ്ഞ് മാധ്യമങ്ങളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നത് എ പി പക്ഷം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 


 എ പി വിഭാഗം കെ എന്‍ എം നടത്തുന്ന പ്രവര്‍ത്തനങ്ങളെ തങ്ങളുടേതായി ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തിലുള്ള കെ എന്‍ എം അവകാശപ്പെടാവതല്ല എന്ന കോടതി വിശദീകരണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തിലുള്ള കെ എന്‍ എം ആ പേര് ഉപയോഗിക്കുന്നത് കോടതി തടഞ്ഞു എന്ന് പറയുന്നത് കോടതിയെ തന്നെ അപമാനിക്കലാണ്. മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളോട് അല്പമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ ഡോ. ഹുസൈന്‍ മടവൂരിന്റെയും ഡോ. ഇ കെ അഹ്മദ്കുട്ടിയുടെയും സി പി ഉമര്‍സുല്ലമിയുടെയും നേതൃത്വത്തിലുള്ള കെ എന്‍ എം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരില്‍ തുടര്‍ന്ന് വരുന്ന പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയാണ് എ പി പക്ഷം ചെയ്യേണ്ടതെന്ന് സെക്രട്ടറിയേറ്റ് വ്യക്തമാക്കി. 


 ദശാബ്ദങ്ങള്‍ നീണ്ടുനിന്ന നവോത്ഥാന പോരാട്ടങ്ങളിലൂടെ കേരളീയ മുസ്‌ലിംങ്ങളില്‍ നിന്ന് കുടിയിറക്കിയ ജിന്ന് ചികിത്സയും പിശാചിനെ അടിച്ചിറക്കലുമെല്ലാം പുനരുജ്ജീവിപ്പിക്കാന്‍ തീവ്രശ്രമം നടത്തുന്നവര്‍ കെ എന്‍ എം എന്ന ബാനര്‍ വെച്ചത് കൊണ്ട് മുജാഹിദുകളാവില്ല. കോടതിവിധിയുടെ പേരില്‍ മുജാഹിദ് സെന്ററിലേക്ക് ക്ഷണിച്ചാല്‍ അന്ധവിശ്വാസത്തിലേക്ക് തിരിച്ചു ചെല്ലുമെന്നത് എ പി പക്ഷത്തിന്റെ ദിവാസ്വപ്‌നമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സി പി ഉമര്‍സുല്ലമി, പി ടി വീരാന്‍കുട്ടി സുല്ലമി, കെ പി സകരിയ്യ, സി അബ്ദുല്ലത്തീഫ്, ഡോ. മുസ്തഫ ഫാറൂഖി പ്രസംഗിച്ചു.
Read More

Sunday, April 15, 2012

ആത്മീയ വാണിഭത്തിനെതിരെ ISM ബഹുജനറാലി നടത്തി



മലപ്പുറം: വ്യാജ മുടിയിറക്കി ആത്മീയ വാണിഭം നടത്തുന്ന പൗരോഹിത്യ ചൂഷണം മാനവിക വിരുദ്ധമാണെന്ന്‌ ഐ എസ്‌ എം ഈസ്റ്റ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മീയ വാണിഭത്തിനെതിരെയുള്ള ബഹുജന റാലി അഭിപ്രായപ്പെട്ടു. ചേകനൂര്‍ മൗലവി, പൂനൂര്‍ അബൂബക്കര്‍ ഹാജി എന്നിവരുടെ വധത്തിന്റെ പാപക്കറകള്‍ മറച്ച്‌ വെച്ച്‌ നടത്തുന്ന മാനവിക യാത്ര സാംസ്‌കാരിക സമൂഹത്തിന്‌ ലജ്ജാകരമാണ്‌. വ്യാജമുടിയുടെ പേരില്‍ ശവകുടീര വ്യവസായത്തിനും അന്ധവിശ്വാസങ്ങളുടെ വിപണി വത്‌കരണത്തിനും നടത്തുന്ന ശ്രമങ്ങള്‍ ചെറുത്തുതോല്‌പിക്കണം. മുടിയുടെ സാധുതയുടെ പേരില്‍ പിണക്കം നടിച്ച്‌ വിമോചന ജിഹാദിനൊരുങ്ങുന്നവര്‍ അന്ധവിശ്വാസത്തിന്റെ ആത്മീയ കച്ചവടക്കാരാണെന്ന്‌ കേരളീയ സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. 


റാലി മലപ്പുറത്ത്‌ കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്‌ഘാടനം ചെയ്‌തു. പി ഹംസ സുല്ലമി കാരക്കുന്ന്‌, ജാബിര്‍ അമാനി, പി അലി അഷ്‌റഫ്‌, എ നൂറുദ്ദീന്‍, ടി സലീം പ്രസംഗിച്ചു. മലപ്പുറം ടൗണ്‍ഹാള്‍ പരിസരത്ത്‌ നിന്നാരംഭിച്ച റാലി മലപ്പുറം കോട്ടപ്പടിയില്‍ സമാപിച്ചു. സമാപന യോഗം കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി ടി ബീരാന്‍ കുട്ടി സുല്ലമി ഉദ്‌ഘാടനം ചെയ്‌തു. പ്രകടനത്തിന്‌ എം അബ്‌ദുല്‍ ഗഫൂര്‍ സ്വലാഹി, പി മുജീബ്‌ റഹ്‌മാന്‍, ശാക്കിര്‍ ബാബു കുനിയില്‍, മൊയ്‌തീന്‍ കുട്ടി സുല്ലമി എന്നിവര്‍ നേതൃത്വം നല്‌കി.
Read More

സ്വസ്ഥതയും സമാധാനവും കൈവരിക്കാന്‍ ആദര്‍ശാധിഷ്‌ഠിത കുടുംബ ജീവിതം നയിക്കുക : എന്‍ എം അബ്ദുല്‍ ജലീല്‍



എടത്തനാട്ടുകര: ഐ എസ്‌ എം അലനല്ലൂര്‍ പഞ്ചായത്ത്‌ കമ്മറ്റിയുടെ കീഴില്‍ പഞ്ചായത്തിലെ ഇസ്‌ലാഹീ പ്രവര്‍ത്തകരുടെ കുടുംബ കൂട്ടായ്‌മയായ കുടുംബസ്‌മിതം പരിപാടിക്ക്‌ എടത്തനാട്ടുകരയിലെ പ്രകൃതിരമണീയമായ അമ്പലപ്പാറയിലെ മുളംതാഴ്‌വരയില്‍ തുടക്കമായി. എന്‍ എം അബ്‌ദുല്‍ജലീല്‍ ഉദ്‌ഘാടനം ചെയ്‌തു. ആദര്‍ശാധിഷ്‌ഠിത കുടുംബ ജീവിതത്തിലൂടെ മാത്രമേ സ്വസ്ഥതയും സമാധാനവും കൈവരിക്കാന്‍ കഴിയൂ എന്നദ്ദേഹം ഉത്‌ബോധിപ്പിച്ചു. ലുഖ്‌മാന്‍ അരീക്കോട്‌, അസ്‌ലം ചീമാടന്‍, സമീര്‍ ബാബു പടുകുണ്ടില്‍, ഡോ. ഫുക്കാര്‍ അലി, ടി ഹംസ, സൈനബ ശറഫിയ്യ നേതൃത്വം നല്‍കി.
Read More

വിശ്വാസികളിലെ ന്യൂനതകള്‍ പരിഹരിക്കുക -ഹുസൈന്‍ മടവൂര്‍


പുത്തനത്താണി: മതത്തെ നവീകരിക്കാനല്ല, മതവിശ്വാസികളിലെ ന്യൂനതകള്‍ പരിഹരിക്കാനാണ്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനം സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കടുങ്ങാത്തുകുണ്ട്‌ ടൗണില്‍ സംഘടിപ്പിച്ച വളവന്നൂര്‍ പഞ്ചായത്ത്‌ ത്രിദിന മുജാഹിദ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറിയമുണ്ടം അബ്‌ദുറസാഖ്‌ അധ്യക്ഷത വഹിച്ചു. 


കല്‌പകഞ്ചേരി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ തൈക്കാടന്‍ അബ്‌ദു, വളവന്നൂര്‍ പഞ്ചായത്ത്‌ വൈ.പ്രസിഡന്റ്‌ പാറയില്‍ അലി, ഉബൈദുല്ല താനാളൂര്‍, ടി ആബിദ്‌ മദനി, സി മുഹമ്മദ്‌ അന്‍സാരി, മയ്യേരി ഇബ്‌റാഹീം ഹാജി, എ അബ്‌ദുര്‍റഹ്‌മാന്‍ സുല്ലമി, വി ടി അബ്‌ദുശുക്കൂര്‍ അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു. യുവത പുസ്‌തകമേള വളവന്നൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ലൈല ഉദ്‌ഘാടനം ചെയ്‌തു. സി പി രാധാകൃഷ്‌ണന്‍, പി സെയ്‌താലിക്കുട്ടി മാസ്റ്റര്‍, എ സെയ്‌താലിക്കുട്ടി അന്‍സാരി, സി അബ്‌ദുല്‍ ജബ്ബാര്‍, ടി പി അമീന്‍ പ്രസംഗിച്ചു. പി മൂസ സ്വലാഹി പ്രഭാഷണം നടത്തി.
Read More

Friday, April 13, 2012

KNM കൗണ്‍സില്‍ നാളെ തുടങ്ങും



കോഴിക്കോട്: കെ എന്‍ എം സംസ്ഥാന കൗണ്‍സില്‍ നാളെയും മറ്റന്നാളും മേപ്പയൂര്‍ സലഫി കാമ്പസില്‍ ചേരും. 14ന് ഉച്ചക്ക് രണ്ട് മണിക്ക് സംസ്ഥാന പ്രസിഡന്റ് ഇ കെ അഹമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്ന കൗണ്‍സിലര്‍മാര്‍ കൃത്യം രണ്ട് മണിക്ക് തന്നെ സലഫി കാമ്പസില്‍ എത്തിച്ചേരണമെന്ന് സംഘടനാ വകുപ്പ് സെക്രട്ടറി എ അസ്ഗറലി അറിയിച്ചു.
Read More

KNM കേസ്: എ പി വിഭാഗത്തിന്റെ വാദം കോടതി തള്ളി

കോഴിക്കോട്: ഡോ. ഇ കെ അഹ്മദ് കുട്ടിയും സി പി ഉമര്‍ സുല്ലമിയും നയിക്കുന്ന കെ എന്‍ എം, ആ പേര് ഉപയോഗിക്കരുത് എന്ന എ പി വിഭാഗത്തിന്റെ വാദം കേരള ഹൈക്കോടതി തള്ളി. കെ എന്‍ എം എന്ന പേര് ഇരു ഗ്രൂപ്പുകളിലും ഉപയോഗിക്കുന്നത് നിയമപ്രകാരം വിലക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പേര് ഉപയോഗിക്കുമ്പോള്‍ ഭാവിയില്‍ കൂടുതല്‍ തര്‍ക്കം ഒഴിവാക്കാന്‍ ഇരു ഗ്രൂപ്പുകളും അവരുടെ പേരിനൊപ്പം ഐഡന്റിറ്റി ചേര്‍ക്കുന്നത് ഉചിതമാവുമെന്ന് കോടതി നിരീക്ഷിച്ചു. 


 2003ല്‍ എ പി വിഭാഗം നടത്തിയ തെരഞ്ഞെടുപ്പില്‍ അപാകതകള്‍ ഉണ്ടെന്ന കാര്യവും കോടതി അംഗീകരിച്ചു. 2002 ആഗസ്ത് 18ന് നട്ടുച്ച നേരത്ത് മുജാഹിദ് സെന്റര്‍ ആക്രമിക്കാന്‍ എ വി അബ്ദുറഹ്മാന്‍ ഹാജിയുടെയും ഡോ. ഹുസൈന്‍ മടവൂരിന്റെയും നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ ചെന്നു എന്ന കള്ളക്കേസിന്റെ അന്യായത്തിന്‍മേലുള്ള അപ്പീലിലാണ് പുതിയ വിധി വന്നിരിക്കുന്നത്. കോടതി വിധി എ പി വിഭാഗത്തിന്റെ കള്ളവാദങ്ങള്‍ക്കുള്ള ശക്തമായ തിരിച്ചടിയാണെന്ന് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കെ എന്‍ എം സെക്രട്ടറിയറ്റ് വിലയിരുത്തി. പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.
Read More

Tuesday, April 10, 2012

ഖുര്‍ആന്‍ മുന്നില്‍വെച്ച് മാനവികതയെ ഉണര്‍ത്തണം - ഖുര്‍ആന്‍ സെമിനാര്‍



പൊന്നാനി: മതത്തെ ചൂഷണോപാധിയാക്കിയവര്‍ വിശ്വാസികള്‍ക്കെതിരെ ഖുര്‍ആന്‍ മുന്നില്‍വെച്ച് മാനവികമുന്നേറ്റം സാധ്യമാക്കണമെന്ന് കെ.എന്‍.എം, ഐ.എസ്.എം, എം.എസ്.എം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടന്ന 'ഖുര്‍ആന്‍ സെമിനാര്‍' അഭിപ്രായപ്പെട്ടു. സെമിനാര്‍ ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനംചെയ്തു. 


 ഒ. അബ്ദുല്ല, പി.എം.എ. ഗഫൂര്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. യു.പി. അബ്ദുറഹിമാന്‍ മൗലവി അധ്യക്ഷതവഹിച്ചു. എം.എം. അബ്ദുല്ലക്കുട്ടി, കെ.എസ്. മുഹമ്മദ് ഇസ്മായില്‍, പി.പി. ഖാലിദ്, മൂസ മൗലവി അയിരൂര്‍, എ.പി. അബ്ദുറഹിമാന്‍ മൗലവി, എം.പി. ഷാജഹാന്‍, കെ.വി. നദീര്‍, സി.വി. അബ്ദുല്ലക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
Read More

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ സാഹിത്യ സായാഹ്നം ശ്രദ്ധേയമായി


ജിദ്ദ: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ സാഹിത്യ സദസ്സും പുസ്തകപ്രദര്‍ശനവും സംഘടിപ്പിച്ചു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജിദ്ദയിലെ മുഴുവന്‍ സാഹിത്യകാരന്മാരെയും അവരുടെ കൃതികളെയും ആദരിച്ചു. പ്രൊഫ. റെയ്‌നോള്‍ഡ് സാഹിത്യ സദസ്സ് ഉദ്ഘാടനം ചെയ്തു. ലോകത്ത് നിന്നും മാറിനിന്ന് കൊണ്ട് ചിന്തിച്ചു ലോകത്തെ പിടിച്ചു കുലുക്കുവാനും മുന്‍കൂട്ടി കാര്യങ്ങള്‍ ഗ്രഹിക്കാനുമുള്ള ശക്തിയുള്ളവനാണ് എഴുത്തുകാരന്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 


 എഴുത്തിനെ തന്റെ മനോരാജ്യത്തില്‍ പുനര്‍ സൃഷ്ടിക്കുന്ന വായനക്കാരനാണ് ഏതു കൃതികളെയും മികച്ചതോ അല്ലാത്തതോ ആക്കുന്നതെന്നും ഇമാധ്യമങ്ങളുടെ മുന്നേറ്റം പ്രിന്റ് മീഡിയയുടെ ഭാവിക്ക് ഒരു തകരാറും വരുത്തിയിട്ടില്ലെന്നും പ്രൊഫ. സുധാകരന്‍ അഭിപ്രപ്പെട്ടു. കൂട്ടായ്മകള്‍ ഒന്നൊന്നായി ആസൂത്രിതമായി തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്ന ആധുനിക കാലത്ത് ഈ അക്ഷര സദസ്സ് വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. നിരൂപകരുടെ പ്രശംസക്കും മാധ്യമങ്ങളിലൂടെ ലഭിക്കുന്ന പ്രശസ്തിക്കും അപ്പുറം അനുവാചകന്റെ ഹൃദയത്തില്‍ ഒരു ചെറിയ ഇടം ലഭിക്കുവാനാണ് എഴുത്തുകാരന്‍ ശ്രമിക്കേണ്ടതെന്നു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ബഷീര്‍ വള്ളിക്കുന്ന് അഭിപ്രായപ്പെട്ടു. ജിദ്ദയിലെ എഴുത്തുകാരുടെ രചനകളെയും സാഹിത്യ സംഭാവനകളെയും അദ്ദേഹം സദസ്സിനു പരിചയപ്പെടുത്തി. യുട്യൂബ് കാലത്ത് ഫേസ് ബുക്ക് ദിനങ്ങളില്‍ പുസ്തകങ്ങള്‍ക്ക് ഇടം കിട്ടുന്നത് തന്നെ അത്ഭുതമാണെന്ന് എട്ടു പുസ്തകങ്ങള്‍ രചിച്ച ഉസ്മാന്‍ ഇരുമ്പുഴി അഭിപ്രായപ്പെട്ടു. ചെറുപ്പകാലത്തെ കടുത്ത അനുഭവങ്ങളാണ് തന്നിലെ വായനക്കാരനെയും എഴുത്തുകാരനെയും ഉണര്‍ത്തിയത് എന്ന് അദ്ദേഹം അനുസ്മരിച്ചു. 


എഴുത്തുകാരന്‍ നിരന്തരം തന്റെ മനസ്സില്‍ എഴുതി കൊണ്ടിരിക്കുന്നവനാണെന്നും എഴുത്തിനു ഇടവേളകളില്ലെന്നും കഥാകൃത്ത് അബു ഇരിങ്ങാട്ടിരി പറഞ്ഞു. വള്ളുവനാടന്‍ ഭാഷ മഹത്തരവും ഏറനാടന്‍ ഭാഷ മ്ലേച്ചവും ആയിക്കാണുന്ന തെറ്റായ ഭാഷാ സങ്കല്പത്തിന് എതിരിലുള്ള തന്റെ പ്രതികരണമാണ് ദൃഷ്ടാന്തങ്ങള്‍ എന്ന നോവലെന്നും അദ്ദേഹം പറഞ്ഞു. ദൃഷ്ടാന്തങ്ങളിലെ കഥാപാത്രങ്ങള്‍ പലരും ഇന്നും ജീവിച്ചിരിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതു മാധ്യമത്തില്‍ എഴുതിയാലും എഴുത്ത് ഒന്ന് തന്നെ എന്ന് പറഞ്ഞ ഇഎഴുത്തുകാരന്‍ ഉസ്മാന്‍ ഇരിങ്ങാട്ടിരി, കിണറുകളും കുളങ്ങളും ആവാതെ ഒഴുകി കൊണ്ടിരിക്കുന്ന പുഴകള്‍ ആവാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍ വേണ്ടതെന്ന് പറഞ്ഞു.


മുസ്ലിം നവോഥ്താനത്തിന്റെ രാസത്വരകമായി പ്രവര്‍ത്തിച്ച ഇസ്ലാഹി പ്രസ്ഥാനംഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതിനെ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ മുസാഫിര്‍ ശ്ലാഘിച്ചു. കഥയുടെയും പത്ര പ്രവര്‍ത്തനത്തിന്റെയും തന്റെ അനുഭവങ്ങള്‍ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. നമ്മുടെ സംസ്‌കാരത്തിന്റെ ചിഹ്നമായ മലയാളം മൃതഭാഷയാവാതിരിക്കാന്‍ നടത്തുന്ന ധന്യമായ വറഷയായി ഈ പ്രൌഡസദസ്സിനെ കാണുന്നതായി ഗോപി നെടുങ്ങാടി പറഞ്ഞു. ഇസ്ലാഹി സെന്റര്‍ പ്രസിദ്ധീകരിക്കുന്ന പടവുകള്‍ ഇമാഗസിന്‍ നാലാം ലക്കം പ്രകാശനം അദ്ദേഹം നിര്‍വഹിച്ചു. ബുര്‍സയും ആട് ജീവിതവും പോലുള്ള രണ്ടാംകിട സാഹിത്യ സൃഷ്ടികള്‍ ആദരിക്കപ്പെടുന്നതിന്റെ ദുരൂഹതകള്‍ ആരാഞ്ഞു കൊണ്ട് കവിയും കഥാകാരനുമായ മുസ്തഫ കീത്തടത്തു സാഹിത്യ വിവാദത്തിനു തുടക്കമിട്ടു. താന്‍ വരച്ച ഡോര്‍ ടു ഡോര്‍ കാര്‍ട്ടൂണ്‍ ഉണര്‍ത്തുന്ന വികാരം ചിരിയോ നൊമ്പരമോ എന്ന തീരുമാനം വായനക്കാരന് വിട്ടുകൊടുക്കുന്നതായി ഉസ്മാന്‍ ഇരുമ്പുഴി പ്രതികരിച്ചു. 


ബഹുജന പ്രസ്ഥാനങ്ങള്‍ ഇത്തരത്തിലുള്ള സാഹിത്യചര്‍ച്ചകള്‍ ഏറ്റെടുക്കണമെന്ന് രായികുട്ടി നീരാടു ആവശ്യപ്പെട്ടു. ദൈവത്തിന്റെ വരദാനമായി എഴുത്തിനെ കാണണമെന്നും ഇത്തരം സാഹിത്യ ചര്‍ച്ചകളിലൂടെ മത സംഘടനകള്‍ പുതിയ സാംസ്‌കാരിക പരിസരങ്ങള്‍ അന്‌സ്വെഷിക്കണമെന്നു ഇബ്രാഹിം ഷംനാദ് ആവശ്യപ്പെട്ടു. എഴുത്തുകാരും വായനക്കാരും തമ്മിലുള്ള സംവേദന സെഷന് ഡോ.അലി അക്ബര്‍ തുടക്കം കുറിച്ച്. സമൂഹത്തോട് പ്രതിബദ്ധതയുള്ളവരാണോ തങ്ങള്‍ എന്ന് എഴുത്തുകാര്‍ പുനരാലോചിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉസ്മാന്‍ ഇരുമ്പുഴി, അബൂ ഇരിങ്ങാട്ടിരി, മുസാഫര്‍, പ്രൊഫ. സി.വി.സുധാകരന്‍, മുസ്തഫ കീത്തടത്തു, രായിന്‍കുട്ടി നീരാട്, ഇബ്രാഹിം ശംനാട്, അന്‍വര്‍ വടക്കേക്കെങ്ങര, ഡോ. അലി അക്ബര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 


ജിദ്ദയിലെയും ജിദ്ദയുമായി ബന്ധമുള്ളവരുടെയും ആയ എഴുത്തുകാരുടെ അറുപതില്‍ പരം പുസ്തകങ്ങളുടെ പ്രദര്‍ശനം കാണാനും വില്പനക്കെത്തിയ പുസ്തകങ്ങള്‍ വാങ്ങാനും ധാരാളം സ്ത്രീകളും പുരുഷന്മാരും എത്തി. പുസ്തകങ്ങളുടെ പ്രസന്റേഷന്‍ ജെ.എന്‍.എച്ച് ഡയറക്ടര്‍ വിപി മുഹമദ് അലി സാഹിബ് ഉദ്ഘാടനം ചെയ്തു. സാധാരണക്കാര്‍ക്ക് പ്രാപ്യമായ ഭാഷയില്‍ എഴുതാനും വായനയെ അതുവഴി ജനകീയ വല്കരിക്കാനും അദ്ദേഹം എഴുത്തുകാരെ ഉണര്‍ത്തി. തനിക്കും ഒരു എഴുത്തുകാരന്‍ ആവാനുള്ള ആഗ്രഹം അദ്ദേഹം തുറന്നു പറഞ്ഞു. സലിം ഐക്കരപ്പടി സ്വാഗതവും പ്രിന്‍സാദ് കോഴിക്കോട് നന്ദിയും പറഞ്ഞു. സിദ്ദിക്ക് വാണിയമ്പലം പടവുകള്‍ ഇ.മാഗസിന്‍ പരിചയപ്പെടുത്തി. മുജീബ് റഹ്മാന്‍ സ്വലാഹി 'വായിക്കുക' എന്നാരംഭിക്കുന്ന ഖുര്‍ആനിക സൂക്തം ഓതിക്കൊണ്ടാണ് പരിപാടി ആരംഭിച്ചത്.
Read More

Monday, April 09, 2012

ഖുര്‍ആനിലെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക : അബ്ദുള്‍ ഹക്കിം പറളി


ദോഹ: ഖുര്‍ആനിലെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ സ്വസ്ഥവും സമാധാനപരവുമായ ഒരുജീവിതം നയിക്കുവാന്‍ സാധിക്കുമെന്ന് യുവപ്രഭാഷകന്‍ അബ്ദുള്‍ ഹക്കിം പറളി പ്രസ്താവിച്ചു. 'ഖുര്‍ആന്‍ നവോത്ഥാനത്തിന്' എന്ന കാമ്പയിനിന്റെ ഭാഗമായി ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മദീന ഖലീഫ യൂണിറ്റ് 'ഖുര്‍ആനും ജീവിതവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 


മരണാനന്തരമുള്ള ജീവിതത്തിലെ വിജയത്തിന് പുറമെ ഐഹിക ജീവിതത്തിലും സമാധാനം കൈവരിക്കാന്‍ ഖുര്‍ആന്‍ പഠന പ്രയോഗവത്കരണത്തിലൂടെ സാധിക്കും. ഖത്തറിന്റെ വിവിധ പ്രദേശങ്ങളില്‍ ലഭ്യമായ ഖുര്‍ആന്‍ പഠനസംരംഭങ്ങള്‍ ഉപയോഗപ്പെടുത്തി ഖുര്‍ആനിന്റെ ആശയങ്ങള്‍ ജീവിതത്തില്‍ സ്വാംശീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശാക്കിര്‍ സ്വാഗതവും റിയാസ് വാണിമേല്‍ നന്ദിയും പറഞ്ഞു.
Read More

അഞ്ചാം മന്ത്രി: എതിര്‍ക്കുന്നവര്‍ സംവരണത്തിലെ അസന്തുലിതത്വം വിസ്മരിക്കുന്നു - ISM


പാലക്കാട്: അഞ്ചാം മന്ത്രി സംബന്ധിച്ച ചര്‍ച്ചകള്‍ വര്‍ഗീയ ചേരിതിരിവിലേക്ക് നീങ്ങുന്നതില്‍ പാലക്കാട്ട് സമാപിച്ച ഐ എസ് എം സംസ്ഥാന പ്രതിനിധി സമ്മേളനം ആശങ്ക രേഖപ്പെടുത്തി. കേരളത്തിന്റെ ഭരണ പങ്കാളിത്തം സാമുദായിക വീതംവെപ്പിലൂടെ വേണമെന്ന ശാഠ്യം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. കേരളത്തിന്റെ സവിശേഷമായ മതേതര പാരമ്പര്യത്തെ ചോദ്യം ചെയ്യുന്ന ഈ പ്രവണതയെ ഗൗരവമായി കാണണം. ഒരു മന്ത്രി പദവി കൂടി നല്‍കുന്നത് സാമുദായിക സന്തുലിതത്വം തകര്‍ക്കുമെന്ന വാദം സങ്കുചിത ചിന്തയാണ് പ്രസരിപ്പിക്കുന്നത്. ഏത് നിയമസഭാംഗത്തിനും ഭരണഘടനപരമായി മന്ത്രി പദവിക്ക് അര്‍ഹരാണെന്നിരിക്കെ പദവിക്ക് സാമുദായിക പരിവേഷം നല്‍കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. മന്ത്രി പദവിയില്‍ സാമുദായിക പ്രാതിനിധ്യം കാണുന്നവര്‍ ഉദ്യോഗ-വിദ്യാഭ്യാസ സംവരണ രംഗത്തും ഈ സാമുദായിക പ്രാതിനിധ്യത്തിനായി മുന്നോട്ട് വന്ന് ആത്മാര്‍ത്ഥത കാണിക്കണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു. 


മദ്യ നിരോധനത്തിന് പൂര്‍ണമായ അവകാശം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കി യു ഡി എഫ് സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മേന്മയുള്ള സംഘടന, മികവാര്‍ന്ന നേതൃത്വം എന്ന വിഷയത്തിലുള്ള കൗണ്‍സിലേഴ്‌സ് എന്റിച്ച്‌മെന്റ് പ്രോഗ്രാമില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്വളിറ്റി അധ്യാപകരായ ഡോ. കെ മുഹമ്മദ് ബഷീര്‍, ലുഖ്മാന്‍ അരീക്കോട്, റസാഖ് കിനാലൂര്‍ പ്രസംഗിച്ചു. അറിവ് സെഷന് ടി വി അബ്ദുല്‍ ഗഫൂര്‍ തിക്കോടി നേതൃത്വം നല്കി. 


സമാപന സമ്മേളനം ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. ജാബിര്‍ അമാനി അധ്യക്ഷത വഹിച്ചു. പി സുഹൈല്‍ സാബിര്‍, എസ് ഇര്‍ശാദ് സ്വലാഹി, അബ്ദുസലാം മുട്ടില്‍, മന്‍സൂറലി ചെമ്മാട്, ശുക്കൂര്‍ കോണിക്കല്‍, ഇ ഒ ഫൈസല്‍, എന്‍ എം മുഹമ്മദ് റാഫി, ഫൈസല്‍ ഇയ്യക്കാട്, നൂറുദ്ദീന്‍ എടവണ്ണ പ്രസംഗിച്ചു.
Read More

Sunday, April 08, 2012

ന്യൂനപക്ഷ സമീപനം: സി പി എം നയം തിരുത്തണം - ISM പ്രതിനിധി സമ്മേളനം


പാലക്കാട്: ന്യൂനപക്ഷ സമീപനത്തെക്കുറിച്ചുള്ള പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം ആത്മാര്‍ത്ഥമെങ്കില്‍ സി പി എം നയം തിരുത്തണമെന്ന് ഐ എസ് എം സംസ്ഥാന പ്രതിനിധി സമ്മേളനം. മൂന്നര പതിറ്റാണ്ടോളം ഭരണകുത്തക നിലനിര്‍ത്തിയ പശ്ചിമ ബംഗാളിലും ഇടതു സ്വാധീനം ശക്തമായ കേരളത്തിലും സി പി എമ്മിന് ഭരണം നഷ്ടമാക്കിയത് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നത് കൊണ്ടാണെന്ന പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയത്തിലെ തിരിച്ചറിവ് വസ്തുതാപരമാണെന്ന് പാലക്കാട് നടക്കുന്ന ഐ എസ് എം സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. 


 നന്ദിഗ്രാമിലെയും സിംങ്കൂരിലെയും കുടിയിറക്കല്‍ മാത്രമല്ല ബംഗാളിലെ മുസ്‌ലിംകളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയത്, മറിച്ച് വര്‍ഷങ്ങളായി ഇടത് ഭരണത്തിന്‍ കീഴില്‍ ആ സംസ്ഥാനത്തിലെ മുസ്‌ലിംകള്‍ അനുഭവിച്ച വിവേചനവും പിന്നാക്കാവസ്ഥയുമാണ്. മലപ്പുറത്ത് മുസ്‌ലിംകള്‍ക്കിടയില്‍ ഇടത് വിരുദ്ധ വോട്ട് ഏകീകരിക്കപ്പെട്ടിട്ടുണ്ടെന്ന് വിലയിരുത്തിയ പാര്‍ട്ടി കോണ്‍ഗ്രസ് അതിന്റെ കാരണങ്ങള്‍ വിശകലന വിധേയമാക്കണം. മുസ്‌ലിംകളിലെ ജനാധിപത്യവാദികളും പുരോഗമനവാദികളുമായവരുടെ ചിന്താധാരയെ അവഗണിക്കുകയും പകരം യാഥാസ്ഥിക-തീവ്രവാദ ശക്തികളുമായി കൈകോര്‍ക്കുകയും ചെയ്ത പാര്‍ട്ടി ആ നയം തിരുത്താന്‍ തയ്യാറാകണം. മുസ്‌ലിം സംഘടിത പ്രസ്ഥാനങ്ങളോട് അവരുടെ സ്വത്വാടിസ്ഥാനത്തില്‍ സംവദിക്കാന്‍ പാര്‍ട്ടി സന്നദ്ധമാകാതെയുള്ള പരിഹാര നടപടികള്‍ വിലപ്പോകില്ലെന്നും ഐ എസ് എം സമ്മേളനം അഭിപ്രായപ്പെട്ടു. 


പാലക്കാട് ഐ സി സി ഓഡിറ്റോറിയത്തില്‍ ആരംഭിച്ച പ്രതിനിധി സമ്മേളനം കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. കെ ജെ യു സംസ്ഥാന ട്രഷറര്‍ ഈസ മദനി, ഐ എസ് എം ജനറല്‍സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, പി ഹഫീസുല്ല, യു പി യഹ്‌യാഖാന്‍ പ്രസംഗിച്ചു. അറബ് വസന്തം: സ്വാംശീകരിക്കേണ്ട പാഠങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച കെ പി ഖാലിദ് ഉദ്ഘാടനം ചെയ്തു. ജാഫര്‍ വാണിമേല്‍ അധ്യക്ഷത വഹിച്ചു. 
Read More

വള്ളുവമ്പ്രം ശരീഅ കോളെജ്‌ വാര്‍ഷികം; സ്വാഗതസംഘം രൂപീകരിച്ചു

മഞ്ചേരി: ഏപ്രില്‍ 29ന്‌ നടക്കുന്ന വള്ളുവമ്പ്രം ശരീഅ കോളെജ്‌ വാര്‍ഷികത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. കെ അബൂബക്കര്‍ മൗലവി ചെയര്‍മാനും എ നൂറുദ്ദീന്‍ ജന. കണ്‍വീനറുമാണ്‌. കണ്‍വീനര്‍മാരായി ഹംസ സുല്ലമി കാരക്കുന്ന്‌, അബ്‌ദുല്‍ ജബ്ബാര്‍ ഐക്കപ്പടി, അഷ്‌കര്‍ നിലമ്പൂര്‍ എന്നിവരെ തെരഞ്ഞെടുത്തു. 


വിവിധ വകുപ്പ്‌ ഭാരവാഹികളായി സി അബ്‌ദുല്ലത്തീഫ്‌ മാസ്റ്റര്‍, സി കെ മുഹമ്മദ്‌ മദനി (സാമ്പത്തികം), കെ അബ്‌ദുല്‍ഖയ്യൂം സുല്ലമി, അലി അഷ്‌റഫ്‌ (പ്രോഗ്രാം), അബ്‌ദുല്‍ അസീസ്‌ പാപ്പിനിപ്പാറ, കെ മുബാറക്‌ ആമയൂര്‍ (പ്രചാരണം), എം അഹമ്മദ്‌, വി അബ്‌ദുല്‍ഹമീദ്‌ (പന്തല്‍&സ്റ്റേജ്‌), വി ടി ഹംസ, കെ പി അബ്‌ദുര്‍റഹ്‌മാന്‍ മാസ്റ്റര്‍ (ഭക്ഷണം), കെ എം ഹുസൈന്‍, റാഫി മാസ്റ്റര്‍ (വളണ്ടിയര്‍), ഹമീദ്‌ കുനിയില്‍, അബ്‌ദുല്ല മദനി (റിസപ്‌ഷന്‍), അബു തറയില്‍, ടി റിയാസ്‌ മോന്‍ (പ്രസ്സ്‌). പി അബൂബക്കര്‍ മദനി മരുത അധ്യക്ഷത വഹിച്ചു.
Read More

കേശവാണിഭത്തിനെതിരെ ബഹുജനറാലി നടത്തി


കുനിയില്‍: കേശവാണിഭത്തിനും ആത്മീയ ചൂഷണത്തിനുമെതിരെ കുനിയില്‍ ടൗണ്‍ മുജാഹിദ്‌ കമ്മിറ്റി ബഹുജനറാലി നടത്തി. എം ഐ മുഹമ്മദലി സുല്ലമി, കെ ടി മഹ്‌മൂദ്‌ മാസ്റ്റര്‍, കെ മുഹമ്മദ്‌ അന്‍വാരി, പി കെ അന്‍വര്‍, പി പി അബൂബക്കര്‍, പി പി അബ്‌ദുല്‍ ഹമീദ്‌, ടി കെ ശുക്കൂര്‍ സുല്ലമി, വി പി ഷൗക്കത്ത്‌, കെ ടി അബ്‌ദുസ്സത്താര്‍, അബ്‌ദുല്‍ഗഫൂര്‍ കുറുമാടന്‍, കെ മുജീബ്‌ അന്‍വാരി, എം കെ അമീര്‍ സ്വലാഹി, കെ ഇ ജലാലുദ്ദീന്‍, പ്രൊഫ. കെ എ നാസര്‍, നജീബ്‌ കാരങ്ങാടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമാപനപരിപാടിയില്‍ എം ഐ മുഹമ്മദലി സുല്ലമി, വി പി ശിഹാബുദ്ദീന്‍ അന്‍വാരി, എം കെ അമീര്‍ സ്വലാഹി പ്രസംഗിച്ചു.
Read More

MSM സ്റ്റേറ്റ് കൗണ്‍സില്‍ ഇന്ന് സമാപിക്കും


കണ്ണൂര്‍: രണ്ടു ദിവസമായി കണ്ണൂര്‍ സലഫി ദഅ്‌വാ സെന്ററില്‍ നടക്കുന്ന എം എസ് എം സംസ്ഥാന കൗണ്‍സില്‍ ഇന്ന് സമാപിക്കും. കൌണ്‍സില്‍ KNM സംസ്ഥാന സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ജരീര്‍ പാലത്ത്, ജലീല്‍ മാമാങ്കര, സഗീറലി പന്താവൂര്‍, ജാസിര്‍ രണ്ടത്താണി, പി കെ മൊയ്തീന്‍ സുല്ലമി, ഹാഫിദ് റഹ്മാന്‍ പുത്തൂര്‍, ജൗഹര്‍ അയനിക്കോട്, അബ്ദുല്‍ അസീസ് മദനി എടവണ്ണ, മൗലവി പി കെ മൊയ്തീന്‍ സുല്ലമി, റാഫി പേരാമ്പ്ര ക്ലാസെടുത്തു. 


 സമാപന സമ്മേളനം ഇന്ന് (2012 ഏപ്രില്‍ 8) രാവിലെ 11ന് കെ എന്‍ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്യും. എം എസ് എം സംസ്ഥാന വൈസ്പ്രസിഡന്റ് ശഫീഖ് മമ്പറം അധ്യക്ഷത വഹിക്കും.
Read More

Friday, April 06, 2012

MSM സംസ്ഥാന കൗണ്‍സില്‍ ഇന്ന് മുതല്‍ 8 വരെ കണ്ണൂരില്‍


കണ്ണൂര്‍ : മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് സംസ്ഥാന കൗണ്‍സില്‍ ഏപ്രില്‍ 6,7,8 തിയ്യതികളില്‍ കണ്ണൂര്‍ ദഅ്‌വ സെന്ററില്‍ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി ഇരുനൂറോളം പേര്‍ പങ്കെടുക്കും. കൗണ്‍സില്‍ കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ രംഗത്തെ നൂതന പരിഷ്‌കരണങ്ങള്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. 
Read More

ടിപ്‌സ് മെഡിക്കല്‍-എന്‍ജിനീയറിംഗ് മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ : ആയിരങ്ങള്‍ പങ്കെടുത്തു


കോഴിക്കോട്: മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം എസ് എം) സംസ്ഥാന സമിതി സംഘടിപ്പിച്ച മൂന്നാമത് ടിപ്‌സ് മെഡിക്കല്‍-എന്‍ജിനീയറിംഗ് മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംസ്ഥാനത്തെ 14 ജില്ലകൡല 42 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷകളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വ്യത്യസ്ത എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വയം വിലയിരുത്താന്‍ അവസരം നല്‍കുക, ആത്മവിശ്വാസം പകരുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരീക്ഷ സംഘടിപ്പിച്ചത്. 


എം എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. മുബശ്ശിര്‍, ഖമറുദ്ദീന്‍ എളേറ്റില്‍, ആഷിദ് ഷാ, നബീല്‍ പാലത്ത്, നസീഫ് അത്താണിക്കല്‍, സൈദ് മുഹമ്മദ് (തിരുവനന്തപുരം), അനസ് (കൊല്ലം) അശ്‌റഫ് കായംകുളം (ആലപ്പുഴ), ഷഹബാസ് (കോട്ടയം), മയൂഫ് (ഇടുക്കി), മുബാറക് ഹംസ (എറണാകുളം) നബീല്‍ (തൃശൂര്‍), മുജീബ് (പാലക്കാട്), മുഹ്‌സിന്‍ തൃപ്പനച്ചി, അല്‍താഫ് (മലപ്പുറം), ജസീല്‍ പൊക്കുന്ന് , ആശിഖ് ചാലിക്കര (കോഴിക്കോട്), യാസിര്‍ ബാണോത്ത് (കണ്ണൂര്‍), സജ്ജാദ് മേപ്പാടി (വയനാട്), അബൂബക്കര്‍ (കാസര്‍ക്കോട്) എന്നിവരും പരീക്ഷയ്ക്ക് നേതൃത്വം വഹിച്ചു. 


ഉത്തര സൂചികയും വിശദീകരണവും എം എസ് എം വെബ്‌സൈറ്റില്‍ ലഭ്യമാണ്. കേന്ദ്രീകൃത മൂല്യനിര്‍ണയമായിരിക്കും. ഏപ്രില്‍ 12ന് ഫലം പ്രഖ്യാപിക്കും. ഒന്നാം റാങ്കുകാര്‍ക്ക് സ്വര്‍ണ മെഡലുകളും ആദ്യത്തെ പത്തു റാങ്കുകാര്‍ക്ക് മെഡിക്കല്‍- എന്‍ജിനീയറിംഗ് കിറ്റുകളും ഉപഹാരമായി നല്‍കും
Read More

മദ്‌റസാ വിദ്യാഭ്യാസം കാലികമായി പരിഷ്‌കരിക്കണം - വിദ്യാഭ്യാസ മന്ത്രി


മലപ്പുറം: കേന്ദ്രസര്‍ക്കാറിന്റെ നവീകരണ പദ്ധതി മദ്‌റസാ വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ക്ക് വഴി വെച്ചതായി വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് പറഞ്ഞു. കേന്ദ്ര പദ്ധതിയുടെ ഗുണഫലം താഴെ തലങ്ങളിലെത്തിക്കാന്‍ മദ്‌റസാ മാനേജ്‌മെന്റുകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ മദ്‌റസാ വിദ്യാഭ്യാസ വിഭാഗമായ സി ഐ ഇ ആറിന്റെ മദ്‌റസാധ്യാപകരുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്‌റസാധ്യാപകര്‍ക്ക് തുടര്‍ പരിശീലന പരിപാടി സംഘടിപ്പിക്കണമെന്നും സേവനത്തിന് അനുസൃതമായ വേതന വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. 


സി ഐ ഇ ആര്‍ പുറത്തിറക്കിയ പുതിയ ലേണിങ് മെറ്റീരിയലുകളുടെ പ്രകാശനം ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ നിര്‍വഹിച്ചു. മലപ്പുറം ഡിഇഒ പി സഫറുല്ല ഏറ്റുവാങ്ങി. പി ഉബൈദുല്ല എംഎല്‍എ, എ നൂറുദ്ദീന്‍ എടവണ്ണ, എസ് എസ് എ ജില്ല പ്രൊജക്ട് ഓഫിസര്‍ ഇ പി മുനീര്‍, ഖദീജ നര്‍ഗീസ്, കെ അബൂബക്കര്‍ മൗലവി, പി ഹംസ മൗലവി പ്രസംഗിച്ചു. 


പഠനസെഷനില്‍ എന്‍ പി അബ്ദുല്‍ഗഫൂര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. സി എ സഈദ് ഫാറൂഖി, സൂലൈമാന്‍ മേല്പത്തൂര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഇബ്‌റാഹീം പാലത്ത്, എം ടി അബ്ദുല്‍ഗഫൂര്‍ സംസാരിച്ചു. വിദ്യാഭ്യാസ സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. എം അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം സലാഹുദ്ദീന്‍ മദനി അധ്യക്ഷത വഹിച്ചു. സി അബ്ദുല്‍ ജബ്ബാര്‍സുല്ലമി, കുഞ്ഞുമുഹമ്മദ് പുലവത്ത്, സി ടി മുഹമ്മദ്, പി സഫറുല്ല, എന്‍ പി അബ്ദുര്‍റസാഖ് പ്രസംഗിച്ചു. 


സമാപന സമ്മേളനം കെ എന്‍ എം സംസ്ഥാന ജനറല്‍സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. പി അബൂബക്കര്‍ മദനി അധ്യക്ഷത വഹിച്ചു. ടി അബൂബക്കര്‍ നന്മണ്ട, പി മൂസ സ്വലാഹി, ഹംസ കാരക്കുന്ന്, അബ്ദുല്‍അസീസ് പ്രസംഗിച്ചു. കാലത്തിന്റെ വെല്ലുവിളികളെ അതിജയിക്കാന്‍ കരുത്തുള്ള പുതിയ സമൂഹസൃഷ്ടിപ്പിന് അനുകൂലമായി മദ്‌റസാ പാഠ്യപദ്ധതിയിലും പാഠ്യക്രമങ്ങളിലും കാലികമായ പരിഷ്‌കരണം നടത്താന്‍ മതനേതൃത്വങ്ങള്‍ മുന്നോട്ട് വരണമെന്ന് സമ്മേളനം ആഹ്വാനംചെയ്തു. കേരള സര്‍ക്കാറിന്റെ സര്‍വ ശിക്ഷാ അഭിയാന്‍ നടപ്പാക്കുന്ന മദ്‌റസാധ്യാപക ശാക്തീകരണ പദ്ധതിയുടെ പരിശീലനം സംസ്ഥാനത്തെ മുഴുവന്‍ മദ്‌റസാധ്യാപകര്‍ക്കും ലഭ്യമാക്കും വിധം ത്വരിതപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിവിധ ജില്ലകളില്‍ നിന്നായി ആയിരത്തോളം അധ്യാപക പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Read More

Wednesday, April 04, 2012

അന്ധവിശ്വാസങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിരന്തരം പോരാടണം : യു.പി. അബ്ദുറഹിമാന്‍ മൗലവി



തിരുനാവായ: അന്ധവിശ്വാസങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിരന്തര പോരാട്ടം ആവശ്യമാണെന്ന് കെ.എന്‍.എം ജില്ലാപ്രസിഡന്റ് യു.പി. അബ്ദുറഹിമാന്‍ മൗലവി പറഞ്ഞു. 'പ്രാര്‍ഥന അല്ലാഹുവോട് മാത്രം' കാമ്പയിനിന്റെ ഭാഗമായി കെ.എന്‍.എം തിരുനാവായ പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പാറപ്പുറത്ത് മൊയ്തീന്‍കുട്ടി, തെയ്യമ്പാട്ടില്‍ ബീരാന്‍കുട്ടി, തൂമ്പില്‍ ഹംസ, സി.പി. സെയ്താലിക്കുട്ടി ഹാജി, സി.പി. മുഹമ്മദ്കുട്ടി, സി.പി. റഷീദ്, എ.കെ.എം.എ മജീദ്, മൂര്‍ക്കത്ത് നാസര്‍, പരിയാരത്ത് നൗഫല്‍, കലാം അജിതപ്പടി എന്നിവര്‍ പ്രസംഗിച്ചു. 


സുലൈമാന്‍ സ്വലാഹി, ശമീമ ഇസ്‌ലാഹിയ, ഒ. അബ്ദുല്ലത്തീഫ് മദനി എന്നിവര്‍ ക്ലാസെടുത്തു. സമാപനയോഗത്തില്‍ കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി മുഖ്യപ്രഭാഷണം നടത്തി.
Read More

മുസ്‌ലിം വനിതാസമ്മേളനം: സംസ്ഥാനത്തെങ്ങും സ്ത്രീ ശാക്തീകരണ പരിപാടികള്‍ സംഘടിപ്പിക്കും





കോഴിക്കോട്: സാമൂഹ്യനവോത്ഥാനത്തിന് സ്ത്രീമുന്നേറ്റം എന്ന പ്രമേയം അടിസ്ഥാനമാക്കി കോഴിക്കോട്ട് നടക്കുന്ന കേരള മുസ്‌ലിം നവോത്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്തെങ്ങും നടക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് സ്വാഗതസംഘം രൂപീകരിച്ചു. തീരദേശ സമ്മേളനം, ജില്ലാതല ഏകദിന ക്യാംപയിന്‍, എക്‌സിബിഷന്‍, ഗൃഹയോഗം, പഞ്ചായത്ത് വനിതാ സമ്മേളനം, ഗൃഹസമ്പര്‍ക്കം തുടങ്ങിയ പരിപാടികള്‍ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിക്കും. 


2012 മെയ് അഞ്ച്, ആറ് തിയ്യതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സമ്മേളനത്തില്‍ വിദ്യാര്‍ഥി സമ്മേളനം, ഉദ്യോഗസ്ഥ വനിതാ സമ്മേളനം, വനിതാ ജനപ്രതിനിധി സമ്മേളനം, കൗണ്‍സില്‍ സമ്മേളനം, എക്‌സിബിഷന്‍, പൊതുസമ്മേളനം എന്നിവ ഉള്‍ക്കൊളളിച്ചിട്ടുണ്ട്. പരിപാടിയില്‍ പ്രശസ്തരായ വനിതാ നേതാക്കള്‍, മന്ത്രിമാര്‍, പണ്ഡിതന്മാര്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനാ നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും. സമ്മേളനത്തിന്റെ ചെയര്‍പേഴ്‌സണായി ഖമറുന്നിസ അന്‍വര്‍, വര്‍ക്കിംഗ് ചെയര്‍പേഴ്‌സണായി ഖദീജ നര്‍ഗീസ്, ജനറല്‍ കണ്‍വീനറായി ശമീമ ഇസ്‌ലാഹിയ്യ എന്നിവരെ തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. 


സമ്മേളനത്തിന്റെ ഭാഗമായി ആദ്യ സെമിനാര്‍ ഏഴിന് കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ നടക്കും. സെമിനാര്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. നുര്‍ബിനാ റഷീദ് ഉദ്ഘാടനം ചെയ്യും. സമ്മേളന സ്വാഗതസംഘയോഗം കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്ഗറലി ഉദ്ഘാടനം ചെയ്തു. ഖദീജ നര്‍ഗീസ് അധ്യക്ഷത വഹിച്ചു. സനിയ ടീച്ചര്‍, സല്‍മാ മടവൂര്‍, ജുവൈരിയ ടീച്ചര്‍, സുബൈദ കല്ലായ്, ഹാലിയ്യ, ഐ എസ് എം സംസ്ഥാന സെക്രട്ടറി ശുകൂര്‍ കോണിക്കല്‍, എം എസ് എം ജനറല്‍ സെക്രട്ടറി ജാസിര്‍ രണ്ടത്താണി, ഹംസ മൗലവി പട്ടേല്‍താഴം തുടങ്ങിയവര്‍ സംസാരിച്ചു.
Read More

ISM സംസ്ഥാന കൗണ്‍സില്‍ ഏപ്രില്‍ ഏഴ്, എട്ട് തിയ്യതികളില്‍ പാലക്കാട്ട്


പാലക്കാട്: ഐ എസ് എം സംസ്ഥാന കൗണ്‍സില്‍ മീറ്റ് ഈ മാസം ഏഴ്, എട്ട് തിയ്യതികളില്‍ പാലക്കാട് ഐ സി സി ഓഡിറ്റോറിയത്തില്‍ നടക്കും. ഏഴിന് രാവിലെ 11ന് ആരംഭിക്കുന്ന കൗണ്‍സില്‍ കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്യും. ഐ എസ് എം പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിക്കും. ഐ എസ് എം ജനറല്‍സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, ഈസ മദനി, മുഹമ്മദലി അന്‍സാരി, പി ഹഫീസുല്ല പ്രസംഗിക്കും. 


ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെ നടക്കുന്ന യുവജന സംവാദത്തില്‍ 'നിര്‍ജീവമാകുന്ന യൗവനം - ദൗത്യം മറക്കുന്ന സംഘടനകള്‍' വിഷയത്തില്‍ ജാഫര്‍ വാണിമേല്‍, ജാബിര്‍ അമാനി, ഷാഫി പറമ്പില്‍ എം എല്‍ എ, എം ഐ മനോജ്, പി എം സാദിഖലി എന്നിവര്‍ പങ്കെടുക്കും. 


വൈകീട്ട് 6.30 മുതല്‍ 9.30 വരെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്വാളിറ്റിയുടെ നേതൃത്വത്തില്‍ മേന്മയുള്ള സംഘടന, മികവാര്‍ന്ന നേതൃത്വം വിഷയത്തില്‍ കൗണ്‍സിലേഴ്‌സ് എന്റിച്ച്‌മെന്റ് പ്രോഗ്രാം നടക്കും. 


എട്ടിന് രാവിലെ മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ ഇര്‍ശാദ് സ്വലാഹി, ടി വി അബ്ദുല്‍ഗഫൂര്‍, അബ്ദുസ്സലാം മുട്ടില്‍, എന്‍ എം അബ്ദുല്‍ജലീല്‍, എന്‍ എന്‍ മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംസാരിക്കും. ഡിസംബറില്‍ പാലക്കാട് നടക്കാനിരിക്കുന്ന ഐ എസ് എം സംസ്ഥാന പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരണവും നടക്കും.
Read More

CIER മദ്‌റസാ അധ്യാപക സംസ്ഥാന സമ്മേളനം നാളെ


മലപ്പുറം: കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (സി ഐ ഇ ആര്‍)മദ്‌റസാ അധ്യാപക സംസ്ഥാന സമ്മേളനം നാളെ (ഏപ്രില്‍ 5) മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും (ഇന്‍ശ അല്ലാഹ്). നാലു സെഷനുകളിലായി നടക്കുന്ന സമ്മേളനം രാവിലെ 9.30ന് മന്ത്രി പി കെ അബ്ദുര്‍റബ്ബ് ഉദ്ഘാടനം ചെയ്യും. സി ഐ ഇ ആര്‍ ചെയര്‍മാന്‍ ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷനാവും. 


ലേണിംഗ് മെറ്റീരിയല്‍ പ്രകാശനം ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ദേശീയ ജനറല്‍സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ നിര്‍വഹിക്കും. പി ഉബൈദുല്ല എം എല്‍ എ, മലപ്പുറം നഗരസഭ ചെയര്‍മാന്‍ കെ പി മുസ്തഫ, എസ് എസ് എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ ഇ പി മുനീര്‍, ഐ എസ് എം സെക്രട്ടറി നൂറുദ്ദീന്‍ എടവണ്ണ, എം എസ് എം ജനറല്‍സെക്രട്ടറി ജാസിര്‍ രണ്ടത്താണി, എം ജി എം പ്രസിഡന്റ് ഖദീജ നര്‍ഗീസ് പങ്കെടുക്കും. 


 പഠന സെഷനില്‍ എന്‍ പി അബ്ദുല്‍ഗഫൂര്‍ ഫാറൂഖി അധ്യക്ഷനാവും. കോഴിക്കോട് ഗവ.ടി ടി ഐയിലെ പരിശീലകന്‍ സി എ സഈദ് ഫാറൂഖി, സുലൈമാന്‍ മേല്‍പത്തൂര്‍ ക്ലാസെടുക്കും. ഉച്ചക്ക് ശേഷം 2.15ന് നടക്കുന്ന മതപഠനം മാനവ വിശുദ്ധിക്ക്-വിദ്യാഭ്യാസ സെമിനാര്‍ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുസ്സലാം ഉദ്ഘാടനം ചെയ്യും. കെ എന്‍ എം ട്രഷറര്‍ എം സലാഹുദ്ദീന്‍ മദനി അധ്യക്ഷനാവും. പി എം എ ഗഫൂര്‍ വിഷയം അവതരിപ്പിക്കും. എറണാകുളം ഡയറ്റ് സീനിയര്‍ ലക്ചറര്‍ കുഞ്ഞുമുഹമ്മദ് പുലവത്ത്, സംസ്ഥാന സര്‍ക്കാര്‍ കരിക്കുലം കമ്മിറ്റി അംഗം സി ടി മുഹമ്മദ്, മലപ്പുറം ഡിഇഒ പി സഫറുല്ല പ്രബന്ധം അവതരിപ്പിക്കും. 


വൈകിട്ട് 4.30ന് സമാപന സമ്മേളനം കെ എന്‍ എം ജനറല്‍സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. അബൂബക്കര്‍ മൗലവി മരുത അധ്യക്ഷനാവും. ടി അബൂബക്കര്‍ നന്മണ്ട, പി മൂസ സ്വലാഹി പ്രസംഗിക്കും. 
Read More

Tuesday, April 03, 2012

പരപ്പനങ്ങാടി മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ അവഗണിച്ചു കൊണ്ടുള്ള മതപ്രബോധനം മാത്യകയില്ലാത്തതാണെന്നും പ്രയാസപ്പെടുന്നവന്റെ കണ്ണീരൊപ്പല്‍ വിശ്വാസിയുടെ ബാധ്യതയാണെന്നും ആഹ്വാനം ചെയ്തുകൊണ്ട് ആദര്‍ശ വിചാരം കുടുംബ വിജ്ഞാന സദസ്സ് സമാപിച്ചു. പരപ്പനങ്ങാടി കെട്ടുങ്ങല്‍ കടപ്പുറത്തു നടന്ന പരിപാടി കെ എന്‍ എം മലപ്പുറം വെസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി സി മമ്മു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.അലിമദനി മൊറയൂര്‍ ,അബ്ദുസത്താര്‍ കൂളിമാട് ,അഷ്കര്‍ നിലമ്പൂര്‍,ആബിദ്മദനി,അഷ്റഫ് ചെട്ടിപ്പടി എന്നിവര്‍ ക്ലാസെടുത്തു.ഇ ഒ ഫൈസല്‍,ബാബുഅബ്ദുല്‍അസീസ്,ഷറഫുദ്ദീന്‍ കെട്ടുങല്‍ ,പി ഒ അന്‍വര്‍ പ്രസംഗിച്ചു.
Read More

Sunday, April 01, 2012

KNM പ്രസംഗ പരിശീലനപരിപാടി നാളെ


കോഴിക്കോട്: പ്രാര്‍ത്ഥന അല്ലാഹുവോട് മാത്രം എന്ന കെ എന്‍ എം സംസ്ഥാന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ യുവപ്രാസംഗികര്‍ക്ക് വേണ്ടിയുള്ള പരിശീലനപരിപാടി നാളെ കോഴിക്കോട് മര്‍ക്കസുദ്ദഅ്‌വയില്‍ നടക്കും.രാവിലെ പത്തിന് കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ. കെ ജമാലുദ്ദീന്‍ഫാറൂഖി ഉദ്ഘാടനം ചെയ്യും. ഡോ. എം അബ്ദുറസാഖ് സുല്ലമി അദ്ധ്യക്ഷത വഹിക്കും. സി എ സഈദ് ഫാറൂഖി, അബ്ദുല്‍ അസീസ് മദനി, അലി മദനി മൊറയൂര്‍, അബൂബക്കര്‍ മദനി മരുത, കെ പി സകരിയ്യ, അബൂബക്കര്‍നസ്സാഫ്, ജാബിര്‍അമാനി എന്നിവര്‍ ക്ലാസ്സെടുക്കുമെന്ന് ദഅ്‌വാ വിഭാഗം കണ്‍വീനര്‍ ടി അബൂബക്കര്‍ നന്മണ്ട അറിയിച്ചു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...