ദോഹ: മുന്‍തസ അബൂബക്കര്‍ സിദ്ദീഖ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളില്‍ ഒന്നിച്ച ആയിരത്തിലധികം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രതീക്ഷയുടെ പുതുവസന്തം സമ്മാനിച്ച് ഖത്തറിലെ പ്രവാസി വിദ്യാര്‍ഥി സംഘടനയായ ഇന്‍സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി. ഖത്തര്‍ 2022 ബിഡ് കമ്മിറ്റി ഗവണ്മെന്റ് റിലേഷന്‍ വകുപ്പ് മേധാവി ശൈഖ് മഹ്ദി അല്‍ സുബൈഹി ലോഞ്ചിങ് പ്രഖ്യാപിക്കുന്ന പ്രത്യേക വീഡിയോ സ്വിച്ച്ഓണ്‍ ചെയ്തു. ഖത്തറിന്റെ വളര്‍ച്ചയില്‍ അനര്‍ഘമായ സംഭാവനകള്‍ നല്‍കിയ ഇന്ത്യന്‍ സമൂഹത്തിന്റെ സേവനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. പുതിയ തലമുറയെ ഖത്തര്‍ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സുബൈഹി പറഞ്ഞു. ഇന്‍സൈറ്റ് ഖത്തറിന്റെ വെബ്‌സൈറ്റ് ഖത്തര്‍ ചാരിറ്റി പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം ഡയറക്ടര്‍ ഇബ്രാഹിം സൈനല്‍ ഉദ്ഘാടനം ചെയ്തു.
അറിവും വിജ്ഞാനവും പുരോഗതിയുടെയും വളര്‍ച്ചയുടെയും ചാലകമായി പരിവര്‍ത്തിക്കുകയാണ് വിദ്യാഭ്യാസത്തിലൂടെ ആര്‍ജിക്കേണ്ട നേട്ടമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സൗദി അറേബ്യ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഇസ്മാഈല്‍ മരിതേരി പ്രസ്താവിച്ചു. ഹൃദയം, മസ്തിഷ്‌കം, കൈകള്‍, ആരോഗ്യം എന്നിവയുടെ തുല്യ അളവിലുള്ള പുരോഗതിയിലൂടെ മാത്രമേ ജീവിതത്തില്‍ വിജയം നേടുന്ന വ്യക്തിത്വം രൂപപ്പെടുകയുള്ളൂ. നന്മയിലേക്ക് പ്രേരിപ്പിക്കുന്ന കൂട്ടായ്മകള്‍ ഏറ്റവും അനിവാര്യമായ കാലഘട്ടങ്ങളാണ് കൗമാരവും യൗവനവും. ഇന്‍സൈറ്റ് ഖത്തറിന്റെ പ്രവര്‍ത്തന ഭൂമിക വളരെ വിശാലമാണെന്ന് ഡോ. മരിതേരി ചൂണ്ടിക്കാട്ടി. ഗള്‍ഫ് സ്റ്റാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ബിസിനസ് ഡയറക്ടര്‍ നവീദ്അബ്ദുല്ല സമ്മാനങ്ങള്‍ വിതരണം ചെയ്തു. നാദിര്‍ അബ്ദുസ്സലാം ഗാനം ആലപിച്ചു.
സമ്മേളനത്തിന്റെ തുടക്കം മുതല്‍ ഓരോ പ്രവര്‍ത്തനവും വിദ്യാര്‍ഥികളാണ് ചെയ്തത് എന്നത് പ്രത്യേകതയാണെന്ന് ഇന്‍സൈറ്റ് ചെയര്‍മാന്‍ അബ്ദുല്‍വാരിസ് അറിയിച്ചു. നവംബറില്‍ അനൗപചാരികമായ പ്രവര്‍ത്തനമാരംഭിച്ച ഇന്‍സൈറ്റ് ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ഫനാര്‍ പ്രതിനിധി ഡോ. അലി ഇദ്‌രീസ്, മിഷന്‍ 20 ചെയര്‍മാന്‍ അമാനത്ത് സോളങ്കി, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അലി ചാലിക്കര, ഫോക്കസ് ഖത്തര്‍ സി.ഇ.ഒ. ശമീര്‍ വലിയവീട്ടില്‍, നബീല്‍ അബ്ദുല്‍ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സി.കെ.ശരീഫ്, ഇന്‍സൈറ്റ് ഉപദേശകസമിതി അംഗങ്ങളായ നൗഷാദ് പയ്യോളി, മഹ്‌റൂഫ് അരക്കിണര്‍, ഹമദ് തിക്കോടി, അബ്ദുല്‍ഹലീം, റിജാസ് അബൂബക്കര്‍, ശെബില്‍ ശെരീഫ് എന്നിവര്‍ പ്രസിഡീയം നിയന്ത്രിച്ചു. ഇന്‍സൈറ്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 77940018 നമ്പറില്‍ വിളിക്കാം.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം