മനാമ: കേരളീയ സമൂഹം കൈയൊഴിഞ്ഞ അന്ധവിശ്വാസങ്ങള്‍ പുതുവ്യാഖ്യാനങ്ങളിലൂടെ തിരിച്ച് കൊണ്ടുവരാനുളള ശ്രമം തിരിച്ചറിയണമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തക സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.അന്ധ വിശ്വാസ പ്രചാരണത്തിനായി പ്രമാണങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന പ്രവണത വ്യാപകമാവുകയാണ്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ ശ്രമഫലമായി തുടച്ചു മാറ്റപ്പെട്ട വികല വിശ്വാസങ്ങളും ആചാരങ്ങളും തിരിച്ചിറക്കാനുളള നീക്കം ചെറുക്കണം-സംഗമം ആവശ്യപ്പെട്ടു.
മുസ്തഫ സലഫി , ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എം.ജാബിര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ജനറല്‍ സെക്രട്ടറി അനസ് എച്ച് അഷ്‌റഫ് റിപ്പോര്‍ട്ടും വൈ.പ്രസിഡന്റ് എന്‍.റിയാസ് രൂപരേഖയും അവതരിപ്പിച്ചു. പ്രസിഡന്റ് വി.ടി.മുഹമ്മദ് ഇര്‍ഷാദ് അദ്ധ്യക്ഷത വഹിച്ചു. എം.ജി. അഷ്‌റഫ് അലി, അബ്ദുല്‍ സമീര്‍ ബാബു, എം.ജെന്‍സീര്‍, സി. ഷാജഹാന്‍, മുഹമ്മദ് ഹുസൈന്‍, കെ.കെ.ഷഫിഖ്, എം.മുംനാസ് എന്നിവര്‍ സംസാരിച്ചു.
4 വായനക്കാരുടെ പ്രതികരണങ്ങൾ :
-------------------------------------
….എന്നാല്‍ ഖുര്ആ-നിലെ ആയത്തുകള്‍ അല്ലാഹുവിന്റെ നാമങ്ങള്‍ ഗുണങ്ങള്‍ നബി (സ) യില്‍ നിന്ന് ലഭിച്ചിട്ടുള്ള പ്രാര്ഥ-നകള്‍ എന്നിവയെ കൊണ്ട് മേല്‍ പറഞ്ഞ അവസരങ്ങളില്‍ മാറണമോ പിശാച് ബാധയോ ഏറ്റിട്ടുണ്ടെന്ന് വിചാരിക്കുന്ന അവസരങ്ങളില്‍ ചികില്സച നടത്തുന്നത് കൊണ്ട് ദോഷമില്ല (കെ എം മൌലവി ഫതവകള്‍ പേജ് 18).
നമ്മുടെ പൂര്വിലക പണ്ഡിതന്മാര്‍ എല്ലാം തന്നെ സിഹ്ര്‍ ബാധയെ ശക്തിയായി നിഷേടിച്ചവര്‍ ആയിരുന്നു (ജിന്ന്, പിശാച്, സിഹ്റ്, അബ്ദു സലാം സുല്ലമി പേജ് 145)………………..
സുല്ലമിയുടെത് കല്ല് വെച്ച പേരും നുണയാണ് എന്ന് യുവത ഇറക്കുന്ന മുകളിലത്തെ കെ എം മൌലവി ഫത്വകള്‍ കൊണ്ട് തെളിഞ്ഞില്ലേ ?
http://www.facebook.com/photo.php?v=282946138459422
പൂന്തുറ:സമസ്തക്കാ൪ മുജാഹിദുകളുടെ വേദി കയ്യേറുന്നു
പൂന്തുറ : സമസ്തക്കാ൪ മുജാഹിദുകളുടെ വേദി കയ്യേറുന്നതും മുജാഹിദ് ബാലുശ്ശേരിയുടെ പ്രഭാഷണം കലക്കുന്നതും കാണുക..അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമായി കയിഞ്ഞുകൂടുകയും നാള്‍ക്കുനാള്‍ പുതിയ പുതിയ ബിദ്‌അത്തുകളും ഖുറാഫാത്തുകളും ആകര്‍ഷണീയമായ രൂപ ഭാവങ്ങള്‍...See More
http://www.facebook.com/photo.php?v=282946621792707
പുത്തനങ്ങാടി - സമസ്തക്കാരുടെ കല്ലേറ്
മുജാഹിദ് പണ്ടിതമാരെ പ്രമാണങ്ങള്‍ക്കൊണ്ട് നേരിടാന്‍ കഴിയാതെ വന്നപ്പോള്‍ പെരിന്തല്‍മണ്ണ പുത്തനങ്ങാടിയില്‍ മുജാഹിദ് സമ്മേളന വേദിയിലെക്ക് കല്ലേറ്...അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമായി കയിഞ്ഞുകൂടുകയും നാള്‍ക്കുനാള്‍ പുതിയ പുതിയ ബിദ്‌അത്തുകളും ഖുറാ...See More
താടിയുള്ള വരനും ദീനില്ലാത്ത മടവൂരിയും.!
“മുട്ടിനു താഴെ പെട്ടെന്നവസാനിക്കുന്ന മിനി സ്കർട്ടും,
ദന്തങ്ങളിൽ സദാ വിഹരിക്കുന്ന അറാക്കിന്റെ കൊള്ളിയും,
ഒരിക്കലും ബാർബറുടെ കരങ്ങൾ തലോടിയിട്ടില്ലാത്ത താടിരോമങ്ങളും
ഇവരെ വ്യത്യസ്തരാക്കുന്നു...”
മുജാഹിദ് പ്രവർത്തകരെ പരിഹസിച്ചു കൊണ്ട് പണ്ട് മൌദൂദികൾ എഴുതിയ വരികളാണു മുകളിൽ വായിച്ചത്.. ഇത് എഴുതുമ്പോൾ മൌദൂദി സാഹിത്യകാരൻ ഒരിക്കലും താൻ മുത്ത് റസൂലിന്റെ മൂന്ന് ചര്യകളെയാണ് ഈ നാലു വരികളിലൂടെ പരിഹസിച്ചത് എന്ന് ഓർത്തിട്ടുണ്ടാവില്ല.. “നെരിയാണിക്കു താഴെ വസ്ത്രമുടുക്കുന്നവൻ നരകത്തിലാണ്“ , “നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലായിരുന്നു എങ്കിൽ അഞ്ചു നേരം പല്ലുതേക്കുന്നത് ഞാൻ നിങ്ങൾക്ക് നിർബന്ധമാക്കുമായിരുന്നു“ , “താടി നീട്ടുകയും മീശവെട്ടുകയും ചെയ്യുക“ .. ഇതു മൂന്നും കെ.എൻ.എം സെക്രട്ടറിയുടെ വാക്കുകളല്ല, മറിച്ച് മുഹമ്മദ് നബി(സ) യുടെ വാചകങ്ങളാണ്..
ഇത് മൌദൂദി ഹദീഥ് നിഷേധമാണ് എങ്കിൽ വേറെ ചില 'മൂർച്ചയുള്ള' വാചകങ്ങൾ കാണുക :
“ ചുരുക്കത്തിൽ ജൂത മുനാഫിഖായ അബൂഹുറൈറയുടെ ലക്ഷ്യം മുസ്’ലിംകൾ മുഴുവൻ താടി നീട്ടി മൊട്ടയടിച്ച് കണങ്കാൽ മദ്ധ്യം വരെയുള്ള മുറി മുണ്ടുടുത്ത് ആദിവാസികളെ പോലെ നടക്കണമെന്നതാണ്..”
-ചേകന്നൂർ മൌലവി (ഖുർ’ആനിൽ ഹജ്ജിനുള്ള സ്ഥാനവും രൂപവും . പേജ് 115)
താടിയെ കുറിച്ച് മഹാനായ അബൂഹുറൈറ ഹദീഥ് ഉദ്ധരിച്ചതിനെ കുറിച്ച് ഇയാൾ പറഞ്ഞത് നോക്കൂ.. ഇവിടെ ഇയാൾ പരിഹസിച്ചതും താടിയെ കുറിച്ചുള്ള ഹദീഥുകളും നെരിയാണിക്കു മീതെ വസ്ത്രമുടുക്കുന്നതിനെയും കുറിച്ചു തന്നെ..
മൌദൂദി- ചേകന്നൂർ ഹദീഥ് നിഷേധം നാം വായിച്ചു. ഇനി നമുക്ക് കാണാനുള്ളത് ലേറ്റസ്റ്റ് പരിഹാസമാണ്, അത് കാണുക:
“താടി വളർത്തി വികൃത രൂപം ഉണ്ടാക്കുന്നവരാണ് ശിക്ഷിക്കപ്പെടുമോ എന്ന് ഭയപ്പെടേണ്ടത്. ഇസ്’ലാം ഭംഗിയേയാണ് ഇഷ്ടപ്പെടുന്നത്..”
-അബ്ദുസ്സലാം സുല്ലമി (അൽഫനാർ 2011 മെയ്-ജൂലൈ , പേജ് 65)
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം