കോഴിക്കോട്: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഇടപെടാനും കേസെടുക്കാനും കേരള പൊലീസിന് അധികാരമില്ലെന്ന കേന്ദ്ര നിലപാട് സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഇറ്റലിക്ക് അനുകൂല നിലപാട് സ്വീകരിക്കാനുള്ള ചേതോവികാരമെന്തെന്ന് കേന്ദ്രം വ്യക്തമാക്കണം. കടല്‍കൊല വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിച്ച മൃദുസമീപനം തുടക്കത്തില്‍ തന്നെ വിമര്‍ശന വിധേയമായതാണ്.
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവനയും നാവികര്‍ റിമാന്‍ഡിലായ ശേഷം അവര്‍ക്ക് ലഭിക്കുന്ന പഞ്ചനക്ഷത്ര സൗകര്യങ്ങളും ചില പ്രത്യേക ദിശയിലേക്കുള്ള സൂചനകളായിരിന്നു. രാജ്യത്തിന്റെ വികാരം മാനിച്ച് ഇറ്റാലിയന്‍ നാവികരെ രക്ഷപ്പെടുത്താനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണം. പൗരന്മാര്‍ക്ക് നീതിനിഷേധിച്ച് സങ്കുചിത താത്പര്യങ്ങള്‍ക്കായി ഒത്തുകളിക്കുന്നത് ഒരു ജനാധിപത്യ സര്‍ക്കാറിന് ഭൂഷണമല്ലെന്നും ഐ എസ് എം ഓര്‍മിപ്പിച്ചു.
ഐ എസ് എം പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. പി സുഹൈല്‍ സാബിര്‍, ഐ പി അബ്ദുസ്സലാം, ശുക്കൂര്‍ കോണിക്കല്‍, ഹര്‍ശിദ് മാത്തോട്ടം പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം