കണ്ണൂര്‍: രണ്ടു ദിവസമായി കണ്ണൂര്‍ സലഫി ദഅ്‌വാ സെന്ററില്‍ നടക്കുന്ന എം എസ് എം സംസ്ഥാന കൗണ്‍സില്‍ ഇന്ന് സമാപിക്കും. കൌണ്‍സില്‍ KNM സംസ്ഥാന സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ജരീര്‍ പാലത്ത്, ജലീല്‍ മാമാങ്കര, സഗീറലി പന്താവൂര്‍, ജാസിര്‍ രണ്ടത്താണി, പി കെ മൊയ്തീന്‍ സുല്ലമി, ഹാഫിദ് റഹ്മാന്‍ പുത്തൂര്‍, ജൗഹര്‍ അയനിക്കോട്, അബ്ദുല്‍ അസീസ് മദനി എടവണ്ണ, മൗലവി പി കെ മൊയ്തീന്‍ സുല്ലമി, റാഫി പേരാമ്പ്ര ക്ലാസെടുത്തു.
സമാപന സമ്മേളനം ഇന്ന് (2012 ഏപ്രില്‍ 8) രാവിലെ 11ന് കെ എന്‍ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്യും. എം എസ് എം സംസ്ഥാന വൈസ്പ്രസിഡന്റ് ശഫീഖ് മമ്പറം അധ്യക്ഷത വഹിക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം