ദോഹ: കേള്‍ക്കുന്നതിനു മുമ്പ് തന്നെ നല്ല ശീലങ്ങള്‍ കാണാനുള്ള അവസരം മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കണമെന്ന് ഡോ. ഇസ്മാഈല്‍ മരിതേരി അഭിപ്രായപ്പെട്ടു. ഇസ്‌ലാഹീ മദ്രസയില്‍ രക്ഷിതാക്കളുടെ സംഗമത്തില്‍ മാതൃകാ രക്ഷാ കര്‍തൃത്വം എന്ന വിഷയത്തില്‍ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് മാതൃകയാവുന്നതിനാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. കുട്ടികളെ ശിക്ഷിക്കുന്നതിന് മുമ്പ് നന്മതിന്മകള്‍ വിശദീകരിച്ചു കൊടുക്കണം, മരിതേരി പറഞ്ഞു.
ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി, അഡ്മിനിസ്‌ട്രേറ്റര്‍ റശീദ് സുല്ലമി, പ്രിന്‍സിപ്പല്‍ അഹ്മദ് അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു. അന്‍ഫസ് നന്മണ്ട സ്വാഗതവും ശൈജല്‍ ബാലുശ്ശേരി നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം